ഒരാഴ്ച്ച പതിവിലും നേരത്തെ കഴിഞ്ഞുപോയതുപോലെ സുധീഷിന് തോന്നി. പത്രമൊഫീസിലെ തിരക്കാവാം അതിന് കാരണം. നാളെ നീ ലീവല്ലേയെന്ന അനീഷ് സാറിന്റെ ചോദ്യമാണ് അന്നത്തെ ദിവസത്തെപ്പറ്റി അവനിൽ ഒരു ബോധ്യം ഉണ്ടാക്കിയത്. കവിതയുമായി ഒരു കോമ്പറ്റിഷൻ താൻ നടത്തുകയാണെന്ന തോന്നൽ അവളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം തോന്നിപ്പിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തെ ടീ ടൈമിൽ എഴുതുന്നതിനെപ്പറ്റി എന്നും വാചാലയാകുമായിരുന്ന അവൾ, കുറച്ച് ദിവസമായി ഒരുപാട് ഒതുക്കി പറയുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. സുധീഷാണേൽ ആ ലേഖനം എഴുതാൻ പറ്റില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പിച്ചിരുന്നു. […]
Another Story 02
