ഒരു സുഹൃത്തിന്റെ കല്യാണത്തെപ്പറ്റി ബ്ലോഗ് എഴുതിയപ്പോൾ ഭീഷണികൾ പലതും വന്നു.
“ടാ… ഇതൊക്കെ കൊള്ളാം. പക്ഷെ, എന്റെ കല്യാണത്തിന് ഇതുപോലെ പോലെ ഒന്ന് എഴുതിയില്ലെങ്കിൽ.. മോനെ ..എന്നെ അറിയാലോ?…”
😢
ശെടാ.. അങ്ങനെ പറ്റുവോ? അങ്ങനെയൊന്നും എഴുതാൻ തോന്നില്ലുവ്വേ… ഹാ.. അതൊക്കെ ഓരോ സമയത്തെ മൂഡ് അനുസരിച്ചു വരുന്നതല്ലേ?
അങ്ങനെ കുറച്ചു നാൾ കടന്ന് പോയി..
……..ഷ് ര്..ഷ് ര്..ഷ് ര്…..
ഇനി ഒരു കല്യാണത്തെ കുറിച്ചു എഴുതാൻ പറ്റുമെന്ന് അന്ന് വിചാരിച്ചതെയുണ്ടായിരുന്നില്ല. (ഇന്നസെന്റ് പറയുന്നപോലെ, ആ കർമ്മം കാണാനോ, എഴുതാനോയുള്ള ശക്തിയില്ലാഞ്ഞിട്ടല്ല. കേട്ടോ? 😛.)
പക്ഷെ, ഒരെണം അങ് എഴുതാൻ തുടങ്ങി. ദേവിയേ മിന്നിച്ചേക്കണെ.
കഥ നടക്കുന്നത്…
ശക്തമായ മഞ്ഞുകൊണ്ട് ‘പൊ’തച്ചു മൂടി കിടക്കുന്ന സൈബീരിയൻ മലനിരകളില്ലല്ല.
പനിപ്പിടിച്ചു മഞ്ഞ കൊണ്ട് ‘പൊ’തച്ചു മൂടി കിടക്കുന്ന സഹാറൻ മരുഭൂമിയിലുമല്ല.
പിന്നെ കഥ നടക്കുന്നത്..
പ്രശാന്ത സുന്ദരമായ നമ്മുടെ കൊച്ചു കേരളത്തിലാണ്…ഡിശ്യും..
കൃത്യമായി പറഞ്ഞാൽ എറണാകുളം ജില്ലയിലെ കാക്കനാട്. കുറേക്കൂടി കൃത്യമായി പറഞ്ഞാൽ ഇടച്ചിറ എന്നൊരു സ്ഥലം. (പ്രശാന്ത സുന്ദരത എന്നൊക്കെ പറഞ്ഞന്നെ ഉളളൂ.. അതൊക്കെ കണ്ടു പിടിക്കാൻ വല്യ പാടാ ഉവ്വേ…)
ദാ.. ആ കാണുന്ന പയ്യനോട് വഴി ചോദിക്കാം.
“ബ്രോ, ഈ സ്കൈലൈൻ അപാർട്മെന്റ്സിലേക്കുള്ള വഴിയേതാ.?. ”
ആ ‘ബ്രോന്റെ’ മറുപടി എന്നെഞെട്ടിച്ചു. എന്താണെന്നോ? 😖
“ആരെ ഭായി, സീതാ ഉസ് തരക് ജാവോ.. റൈറ്റ് സൈഡ് മേം..”
😝
ദേവിയേ! ഈ ബംഗാളികളെ തിരിച്ചറിയാൻ പോലും പറ്റുന്നില്ലെന്നോ?😢
ബംഗാളീന്ന് വിളിക്കല്ലെന്ന്…. അതിഥി തൊഴിലാളികൾ… ഹാ.. 👍
അയ്യോ… ഞാൻ ഈ സീതയെ തപ്പി ഇറങ്ങീതല്ലന്നേ. എന്റെ ഫ്രണ്ടിന്റെ പേര് ഹേമന്ദ് എന്നാണ്.. മുജ്ജെ മാലും…
ഹേമന്ദ്.. എനിക്ക് ഏറ്റവും കൂടുതൽ ബഹുമാനം തോന്നിയിട്ടുള്ള വ്യക്തിത്വങ്ങളിൽ ഒരാൾ. എന്റെ സുഹൃത്ത്. അർജൂന്റെ വാക്കുകളിൽ പറഞ്ഞാൽ ‘ചേട്ടന്റെ ഗുരു’.
തിരുവനന്തപുരത്ത് വ്യക്തമായ ഒരു ലക്ഷ്യവുമായി കടന്നു വന്ന ആ കാലത്ത്, ആദ്യം പരിചയപ്പെട്ട പ്രമുഖരിൽ ഒരാൾ ഹേമന്ദ് ആയിരുന്നു.
വളരെ പാകതയുള്ള പെരുമാറ്റമാണെങ്കിലും കണ്ടാൽ ഒരു ‘ചുള്ളൻ പയ്യൻ’ 😉… അതാണ്..
“എന്തായാലും ഹേമന്ദ് എന്നാ വിളിച്ചു തുടങ്ങിയത്. ഇനി അത് മാറ്റണോ?” പുള്ളിയോട് തന്നെ ചോദിച്ചു.
പണ്ട് വർക്ക് ചെയ്തിരുന്ന സോഫ്ട് കമ്പനിൽ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പേര് തന്നെയാണ് വിളിക്കുന്നത്. നോ വാൽ..
‘എന്നുംവച്ചോണ്ട്’ കൊടുക്കുന്ന ബഹുമാനത്തിന് കുറവൊന്നുമില്ല. കേട്ടോ..
(തുടരും)
അടുത്ത ഭാഗം വായിക്കൂ… @
http://sreekanthan.in/2020/10/23/maangalyam_2_2/
3 replies on “മാംഗല്യം തന്തു താനേനാ 2.1”
തുടരട്ടങ്ങനെ തുടരട്ടേ
LikeLiked by 1 person
👍
LikeLiked by 1 person
👍
LikeLiked by 1 person