“ജനാല തുറന്നിട്ടു ഞാനിരിക്കുന്നു, ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു, എന്നെ നോക്കി തലയാട്ടുന്നു, പിന്നെ കടന്നുപോകുന്നു.”
“എന്റെ ഹൃദയത്തിൽ ശാന്തവും നിശ്ശബ്ദവുമായ ദു:ഖം, മരങ്ങൾക്കിടയിലെ സന്ധ്യ പോലെ.”
“ഒരു നഗ്‌ന ബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല മനുഷ്യന് നുണ പറയാനറിയാമെന്ന്.”
“സൂര്യൻ അസ്തമിച്ചു പോയതിന് കരയുകയാണെങ്കിൽ, നക്ഷത്രങ്ങളെ കാണുന്നത് ആ കണ്ണുനീർ തടയും.”
“പൂർണതയുടെ ദർപ്പണത്തിൽ സ്വന്തം മുഖം കണ്ടു, പുഞ്ചിരിക്കുന്നസത്യമാണ് സൗന്ദര്യം.”
