വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

GO Corona go…പോകില്ല? എന്നാ ഞങ്ങൾ അങ്ങ് പോയേക്കാം.

“ഉറച്ചുനിന്നവർ ഒലിച്ചു പോയി

ചലിച്ചു നിന്നവർ പിടിച്ചു നിന്നു.”

— ബസവേശ്വരൻ (വചനങ്ങൾ)

ആരോ ‘ഞങ്ങളോട്’ ചോദിച്ചു.

“നിങ്ങൾ വീട്ടിൽ പോകുന്നത് അവിടെ ഉറച്ച് നിൽക്കാനല്ലേ? ഇവിടെ തിരുവനന്തപുരത്തു നിന്നാല്ലല്ലേ ചലിച്ചു നിൽക്കാൻ പറ്റൂ.?”…Click on the title to read more

“ഉറച്ചുനിന്നവർ ഒലിച്ചു പോയി

ചലിച്ചു നിന്നവർ പിടിച്ചു നിന്നു.”

— ബസവേശ്വരൻ (വചനങ്ങൾ)

ആരോ ‘ഞങ്ങളോട്’ ചോദിച്ചു.

“നിങ്ങൾ വീട്ടിൽ പോകുന്നത് അവിടെ ഉറച്ച് നിൽക്കാനല്ലേ? ഇവിടെ തിരുവനന്തപുരത്തു നിന്നാല്ലല്ലേ ചലിച്ചു നിൽക്കാൻ പറ്റൂ.?”

Covid-19ന്റെ ഭീഷണി, ഏറ്റവും ഭീകരമായ അവസ്ഥയിൽ ,ലോകം മുഴുവൻ നിലനിൽക്കുന്നു.

സുജിത് സാറിന്റെ ബർത്ഡേ ‘ദേശീയതലത്തിൽ'(ജനതാ കർഫ്യൂ) ആഘോഷിക്കാൻ തീരുമാനിച്ചതിനെത്തുടർന്നു അതിന് തലേ ദിവസം തന്നെ നാടുവിടാൻ ‘ഞങ്ങൾ’ തീരുമാനിച്ചു. ഞങ്ങൾ ആരെന്നോ?

അരുൺഷായും ഞാനും.

_________________

“സാറേ, ചങ്ങനാശേരി എത്ര മണി ആവുമ്പോഴേയ്ക്ക് എത്തും?”

തമ്പാനൂരിൽ നിന്ന് നെടുമങ്ങാട് – തൃശ്ശൂർ കെ എസ് ആർ ടി സി യിൽ കയറി ഇരുന്നപ്പോൾ കണ്ടക്ടറോട് ആദ്യം ചോദിച്ചത് ഇതായിരുന്നു.

മാസ്‌ക് ഇട്ട മുഖത്തുനിന്നുള്ള മറുപടി:

“1.00 മണി കഴിയും.”

സീറ്റ് ബുക്ക്‌ ചെയ്തത് നന്നായി. തിരക്കിന്‌ കുറവൊന്നുമില്ലായിരുന്നു.

എന്നും കെ എസ് ആർ ടി സി ദൂര യാത്രകൾ ഒരുപാട് അനുഭവങ്ങൾ തന്നിട്ടെയുള്ളൂ.

കൊട്ടാരക്കര ബസ് സ്റ്റാൻഡ്..

‘കണ്ണി പൊട്ടിക്കാൻ’ ഒന്നു പോയിട്ട് വരാമെന്ന് കണ്ടക്ടറോട് പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി..പുള്ളി ചിരിച്ചു….ഞാൻ ഉദ്ദേശിച്ചത് break the chain campaign നാണെന്ന് പുള്ളിയ്ക്ക് മനസ്സിലായോ, ആവോ? .

ഏനാത്ത് എന്ന സ്ഥലമെത്തി..ഭാര്യയ്ക്ക് സീറ്റ് ഒപ്പിച്ചു കൊടുക്കാൻ ശ്രമിക്കുന്ന ഒരു ഭർത്താവ്. പുതുമോദിയാണ്..മോദി അല്ല മോടി.. (ശെടാ ഇങ്ങേര് എല്ലായിടത്തു കയറി വരുവാണല്ലോ). അരുൺ ഷായെം കൂട്ടി എഴുന്നേറ്റു കൊടുക്കാൻ വരെ എനിക്ക് തോന്നി. പക്ഷെ അരുൺ ഷാ യുടെ ഉറങ്ങുന്ന മുഖം എന്നെ ആ ചിന്തയിൽ നിന്ന് പിന്തിരിപ്പിച്ചു.

കുറച്ച്‌ കഴിഞ്ഞപ്പോൾ..

ഛർദ്ദിക്കാൻ തോന്നുന്നു. യാത്രകളിൽ എനിക്ക് അങ്ങനെ തോന്നാറില്ലായിരുന്നു. ഛർദ്ദിച്ചാൽ നല്ല കോമഡി ആകും. ഞാൻ ചിന്തിച്ചു. വല്യ ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ നാട്ടുകാർ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു isolate ചെയ്യിപ്പിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ട്. ഞാൻ സൈഡ് സീറ്റിലല്ല ഇരിക്കുന്നത്. അതുകൊണ്ടു ഞാൻ ചെയ്യേണ്ട ആക്ഷൻ പ്ലാൻ ചെയ്തു. ആദ്യം തന്നെ കൈ പൊക്കുക.. എഴുന്നേൽക്കുക, ബെൽ അടിക്കുക, അരുൺ ഷായുടെ മുകളിലൂടെ തലയിട്ട് വെളിയിലേക്ക്‌ വാള് വെയ്ക്കുക്ക. അത്രതന്നെ.. കുറച്ച് കഴിഞ്ഞപ്പോൾ ആണ് ആ കാര്യം മനസ്സിലായത്. ഹാൻഡ്കെർചിഫ് ഉപയോഗിച്ച് മുഖം കവർ ചെയ്ത് വെച്ചതാണ് പ്രശ്നം. അതു ഒഴിവാക്കിയപ്പോൾ ആശ്വാസം തോന്നി.(‘മീൻഅവിയൽ’ : മാസ്‌ക് തരാമെന്ന് പറഞ്ഞ് ഞങ്ങളെ വഞ്ചിച്ച മുബു സാറിന് ഒരു പ്രണാമം.).

KL 15 A147… കെ എസ് ആർ ടി സി ബസിന്റെ നമ്പർ നോട്ട് ചെയ്തു… ആവിശ്യം വന്നാല്ലോ. ന്യൂസിൽ വരുന്ന ഏതെങ്കിലും ട്രാവൽ റൂട്ട് ചാർട്ടിൽ ഇവൻ കയറിയാല്ലോ😢…ഛെ.. ഇപ്പോഴാ ഓർത്തെ രാവിലെ കയറിയ ഓട്ടോയുടെ നമ്പർ നോട്ട് ചെയ്തിട്ടില്ല.

ശെടാ ..ഈ കണ്ടക്ടർ വല്യ ശല്യമണല്ലോ..ഇങ്ങേര് ഇത് എത്രാമത്തെ തവണയാണ് എന്നെ ഇടിച്ചിട്ട് പോകുന്നത്.

തിരുവനന്തപുരത്ത് നിന്നപ്പോൾ എന്റെ ട്രാവൽ മാപ്പിൽ കുറച്ചു കൂടി സ്ഥലങ്ങൾ ആഡ് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഇനി എങ്ങാനും നമ്മൾ പോയ റൂട്ട് ഒക്കെ ന്യൂസിൽ വന്നാൽ..നമ്മൾ ചിലറക്കാരല്ലെന്നു ബാക്കി ഉള്ളവർക്ക് തോന്നണമല്ലോ. ഇതിപ്പോ CRA J298, അഞ്ജലി ചേച്ചീടെ മെസ്, കേക്ക് വേൾഡ്, നന്ദൻകോഡ് jn, zam zam ഇത്രയുമെയുള്ളൂ. പിന്നെ ഇന്നലെ രാത്രി ഞാനും ഷായും കൂടി പോയ “drunken monkey”.അത് പറയാൻ കുറെ ഉണ്ട്. തട്ടു തകർപ്പൻ ambience..ചോക്കോ അൽമോൻഡ്…ടി വി സ്ക്രീനിൽ ‘ഫോർഡ് vs ഫെരാരി’..ലക്ഷദ്വീപുകാരൻ ഇഫ്താർ..അങ്ങനെ ഓർമിക്കാൻ കുറച്ചു രസികൻ ഓർമകൾ..

അടൂർ എത്തിയെന്ന് തോന്നുന്നു. അടൂർ കഴിയുമ്പോൾ അച്ഛനെ ഫോൺ ചെയ്ത് പറയണം എന്ന് പറഞ്ഞിരുന്നു. അച്ഛൻ എന്നെ ചങ്ങനാശ്ശേരി പിക്ക് ചെയ്യാൻ വരും. അടൂർ സ്റ്റാൻഡ് എത്തിയപ്പോൾ ഡ്രൈവർ വണ്ടി ഓഫ് ആക്കി..കുറച്ച് താമസം ഉണ്ടെന്നു തോന്നുന്നു.

ആരോ ഉറക്കെ സംസാരിക്കുന്നു. Health dept ലെ ഹെല്പ് ഡെസ്കിൽ നിന്നൊരാൾ ബസ്സിൽ.. കോവിഡ്19 നെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കാൻ…സ്റ്റാൻഡിൽ കിടക്കുന്ന എല്ലാ ബസിലും ഓരോരുത്തർ നിന്നു സംസാരിക്കുന്നുണ്ട്. കേരളത്തിലെ ഹെല്ത് അഡ്മിനിസ്ട്രേഷനിൽ വല്ലാത്ത ഒരു അഭിമാനം എനിക്ക് തോന്നി. ബസിൽ പനിയുള്ളവർ ഉണ്ടൊന്നും വിദേശയാത്ര കഴിഞ്ഞു എത്തിയവർ ഉണ്ടൊന്നും അന്വേഷിക്കുന്നു. മുൻപിൽ ഇരിക്കുന്ന കണ്ണുകൾ പുറകോട്ട് നോക്കുന്നു.

യാത്ര തുടരുന്നു…

ചെവിയിൽ ഹെഡ്സെറ്റ്.. പ്ലേയായത് ഒരു കവിതയായിരുന്നു.

If‘ by Rudyard Kliping

“If you can keep your head when all about you
Are losing theirs and blaming it on you,
If you can trust yourself when all men doubt you,
But make allowance for their doubting too;
If you can wait and not be tired by waiting,
Or being lied about, don’t deal in lies,
Or being hated, don’t give way to hating,
And yet don’t look too good, nor talk too wise:”
ഇതൊക്കെ കേട്ടുകൊണ്ട്‌ ഇരിക്കുമ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധിക്കുന്നത്. അടുത്തുള്ള സീറ്റിൽ ഇരിക്കുന്ന പെണ്കുട്ടി. മാസ്‌ക് മാത്രമല്ല കൈയിൽ ഗ്ലൗസും.. ഇച്ചിരി ഓവർ അല്ലെ?..’കൊച്ചിരാജാവി’ലെ ഹരിശ്രീ അശോകനെ ഓർമ്മ വന്നു.😊
ചെങ്ങന്നൂർ കഴിഞ്ഞു. പുറകിൽ ഒരു ബഹളം. പുറകിൽ ഇരിക്കുന്ന ഒരു ചേട്ടൻ അടുത്ത് നിൽക്കുന്ന മറ്റൊരു ചേട്ടനോട് ഒന്നു മാറിനിൽക്കാൻ പറഞ്ഞതാണ് പ്രശ്നമായത്. ഇരിക്കുന്ന ആളുടെ ദേഹത്ത് ആ പുള്ളിക്കാരൻ ചാരി നിന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. വളരെ മാന്യൻ എന്നു തോന്നിക്കുന്ന, കുറി ഒക്കെ തൊട്ടു (NB: എന്റെ എഴുത്തിലെ സെക്കുലർ സ്വഭാവത്തെ ഇതു ബാധിക്കുമോ? എന്തായാലും ഉള്ള കാര്യം ഞാൻ പറയും.) , മുണ്ട് ഉടുത്ത ആ പുള്ളിക്കാരന് അത് ഒട്ടും ഇഷ്ടമായില്ലെന്ന് തോന്നുന്നു.

“കെ എസ് ആർ ടി സി ബസിൽ അങ്ങനെ ഒക്കെ ഉണ്ടാകും. അല്ലെൽ താൻ സ്വന്തം വണ്ടിയിൽ പോകണം. ഞങ്ങളും കാശ് കൊടുത്താണ് യാത്ര ചെയ്യുന്നത്. ഇവിടെ ഇരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഫ്രണ്ടിൽ പോയി നിക്കണം…..”.

ശെടാ ..ഇങ്ങേര് നിർത്തുന്നില്ലലോ. ഞാൻ ചിന്തിച്ചു. ഇരിക്കുന്നയാൾ ഒന്നും തിരിച്ചു പറയുന്നുമില്ല. പുള്ളി ഒരു പാവം ആണെന്ന് തോന്നുന്നു. മൂന്നാമതൊരു ഒരു ചേട്ടൻ സംസാരം നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് ആ ‘മാന്യൻ’ ഒന്ന് നിർത്തിയത്. അപ്പോഴേക്ക് ആ പാവം എഴുന്നേറ്റു മുൻപിലേക്ക് പോയിരുന്നു. ‘ഇരുന്നില്ല പോയിനിന്നു’.

അന്തരീക്ഷം ശാന്തമായി.. മുൻപിലേക്ക് പോയ പാവം മനുഷ്യനെ ഞാൻ നോക്കി. പുള്ളി പുറകോട്ടു നോക്കി പല്ലിരുമ്മി എന്തോ പറയുകയാണ്. ‘ആ പാവവും’ അത്ര പാവമല്ല എന്ന് ഞാൻ അപ്പോൾ മനസ്സിലാക്കി.

മനുഷ്യവംശം തോറ്റു നിൽക്കുന്ന ഈ അവസ്ഥയിൽ പോലും ആളുകളുടെ അടിസ്ഥാന സ്വഭാവങ്ങൾ ഒരു മാറ്റവുമില്ലാതെ തുടരുന്നു..മലയാളി ഡാ…(അയ്യോ.. രജിത് സാറിനെയും ‘ആ ആർമി’യെ കുറിച്ചൊർത്തു ഞാൻ പറഞ്ഞതല്ലട്ടോ. )

ചങ്ങനാശേരി എത്തി…അരുൺ ഷായോട് യാത്ര പറഞ്ഞു ഞാൻ ബസ്സിൽ നിന്നിറങ്ങി. ഷാ കോട്ടയത്താണ് ഇറങ്ങുന്നത്. ബസ് സ്റ്റാൻഡിൽ കണ്ണി പൊട്ടിക്കാനുള്ള സ്ഥലത്തു സാനിറ്റെസെറോ സോപ്പോ ഒന്നും കാണാതെ ഞാൻ നിരാശനായി. പുല്ല്… വരുന്നിടത്തു വെച്ചു കാണാം എന്നു വിചാരിച്ച് അച്ഛൻ വരാമെന്ന് പറഞ്ഞ സ്പോട്ടിലേക്ക് നീങ്ങി. മനസ്സിൽ ഒരു ആ പ്രത്യേക താളത്തിൽ ഒരു മുദ്രാവാക്യം മുഴങ്ങുന്നുണ്ടോ?…

” Go Corona Go” 😢

____________________________________

NB:

എന്നെ കെയർ ചെയ്യുന്നവർക്കും, ഞാൻ കെയർ ചെയ്യുന്നവർക്കും, ആർക്കും കുഴപ്പമൊന്നുമില്ലായെന്നു കരുതുന്നു. ഇനി ഒന്നും വരാതിരിക്കാനും പ്രാർത്ഥിക്കാം.

“Stay home…Stay safe…”

ആരോടോ ചാറ്റ് ചെയ്തത്:

“പാത്രം കൊട്ടിയാൽ കൊറോണ പേടിച്ച് ഓടുമോ?”

“അയ്യോ..ഇനിയതിന്റെ ആവശ്യമൊന്നുമില്യാല്ലോ . ആ സ്വാമിജി മനുഷ്യകുലത്തിന് നന്മയ്ക്കായി ഒരു യാഗം നടത്തിയിരിക്കുണു. ആ മഹാനുഭാവു കൊറോണ വൈറസിനെ 48 കാഞ്ഞിരത്തിന്റെ മുട്ടികളാക്കി കത്തിച്ച് നിമഞ്ജനം ചെയ്തിരിക്കുണു..സന്തോഷിക്കിൻ.. സന്തോഷിക്കിൻ.”

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

4 replies on “GO Corona go…പോകില്ല? എന്നാ ഞങ്ങൾ അങ്ങ് പോയേക്കാം.”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.