കരഞ്ഞ് കരഞ്ഞാണ് ഇന്നലെയവൾ ഉറങ്ങിയത്.
ഉണർന്നപ്പോൾ അമ്മ നിന്ന സ്ഥലം ശൂന്യമായി കിടക്കുന്നത് കണ്ടപ്പോൾ ഓർമ്മകൾ തികട്ടി വന്നു…
രാവിലെ മുൻപിൽ കൊണ്ടുവന്ന് വെച്ച കാടിവെള്ളവും ഇളം പുല്ലും കണ്ടില്ലെന്ന് നടിച്ചു…
വീണ്ടും കരഞ്ഞു..
ഇന്നലെ ആരൊക്കെയോ വന്ന് അമ്മയെ കൂട്ടിക്കൊണ്ട് പോയതാണ്. ആദ്യമായാണ് തമ്മിൽ വേർ പിരിഞ്ഞിരിക്കുന്നത്. അമ്മയ്ക്കും ഒരു നാളിലും വേർ പിരിഞ്ഞിരിക്കാൻ കഴിയില്ല. അമ്മ താമസിയാതെ തിരിച്ചു വരും. പക്ഷെ എന്ന്?
അവൾ ആലോചിച്ചു.
അമ്മയെ അടുത്ത് എന്നും വന്നിരുന്ന ആ കാക്ക, തൊഴുത്തിൽ അമ്മ നിന്ന സ്ഥലത്തു വന്ന് അവളോട് എന്തോ പറയുന്നു..
“ക്രാ…ക്രാ….”
വീട്ടിലെ ചേച്ചി വന്ന് അവളെ തടവുന്നു. എന്തൊക്കെയോ പറയുന്നു. തന്നെ സമാധാനിപ്പിക്കുകയാണെന്നു അവൾക്കു തോന്നി.. അവൾ ഒന്ന് കരഞ്ഞു… ചോദിക്കാൻ ആഗ്രഹിച്ചു..
“എന്റെ അമ്മ…?… ഇനി വരില്ലേ?”
NB:
അവളുടെ ചെവിയിൽ ആരോ ചെന്ന് മന്ത്രിച്ചു..(?..)
Dosto apna to ye imaan hai
Jo bhi jitanaa saath de ehasaan hai…
Umr kaa rishtaa jodane vaale
Umr kaa rishtaa jodane vaale
Apani nazar mein deewane hain
Pal do pal kaa saath hamara
Pal do pal ke yaarane hain
“സുഹൃത്തുക്കളെ, എന്റെ വിശ്വാസമിങ്ങനെയാണ് എത്രനേരം കൂടെനടന്നോ അത്രയും ഔദാര്യമാണ്. അന്ത്യംവരേക്കുള്ള ബന്ധം തേടുന്നവർ എന്റെ കണ്ണിൽ ഭ്രാന്തരാണ്.
ഏതാനും മാത്രയിലെ കൂട്ടാണ് നമ്മുടേത്, ഏതാനും മാത്രകളിൽ ഒതുങ്ങുന്നു ഈ അടുപ്പം.”
– സാഹിർ ലുധിയാൻവി
2 replies on “പൽ ദോ പൽ കാ സാത് ഹമാരാ”
ആരും എല്ലാ കാലവും നമ്മുടെ കൂടെ ഉണ്ടാകില്ല ….. എല്ലാവരും അതിഥികൾ അല്ലെ……മനോഹരമായി എഴുതി 😍👌👌
LikeLiked by 2 people
നന്ദി പ്രവ്യ 💐💐😊
LikeLike