വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മാസ്കിസവും ലോകവും 2

ഞാൻ അമ്മയോട് ചോദിച്ചു.

“മാതാശ്രീ, എന്റെ കേശം ആര് തെളിയ്ക്കും.”

അമ്മ തമാശയായി പറഞ്ഞു.
“ചെക്കാ, മുടി വെട്ടണേൽ, ആദ്യം പോയി പെണ്ണ് കെട്ട്‌”

പ്ലിങ്….Click on the title to read more

Red-orange

എന്റെ കോട്ടയം ജില്ല —

കൊറോണ മാപ്പിൽ റെഡ് സോണായി.

കാലാവസ്ഥ മാപ്പിൽ ഓറഞ്ച് സോണും.

റെഡും ഓറഞ്ചും മിക്സ് ചെയ്താൽ എന്തുകിട്ടുമെന്ന് ഗൂഗിളിൽ വെറുതെ നോക്കി…വെറുതെ..വേറെ പണി ഒന്നും ഇല്ലാല്ലോ.😆

റെഡ്-ഓറഞ്ച് എന്നൊരു നിറം കിട്ടും. കൊള്ളാലോ.

Red-orange colour corresponds to desire, pleasure, domination, aggression, and thirst for action.

ഇവിടിപ്പോ വീട്ടിനകത്തിരുന്നുള്ള ആക്ഷനെ പറ്റൂ. വേണേൽ, Pubg യിൽ അൽപ്പം അഗ്രക്ഷൻ ആവാം. പ്ലെഷെറിന് വേണ്ടി ഓണ്ലൈനിൽ ലൂഡോയും കളിക്കാം.

NB:

“മക്കളെ കാലകഷ്ടവർഷം തുടങ്ങാറായിരിക്കുണു…. സുകൃതക്ഷയം… സുകൃതക്ഷയം… ഖോ…ഖോ..

FYI: അമ്പാൻ വരുന്നുണ്ടെന്ന് പറയാൻ പറഞ്ഞു. ജാഗ്രതൈ..😟


കൊറോണക്കാലത്തെ മുടിവെട്ട്

ബാർബർമാരുടെ ഡിമാൻഡ് കൂടി.

പണ്ട് കാലത്തെ പോലെ വീടുകളിൽ വന്ന് മുടി വെട്ടുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു.

പണ്ട് ബാർബർമാരുടെ മുദ്രാവാക്യമായിരുന്നു എന്ന് പറഞ്ഞ് കേട്ട് തഴമ്പിച്ച ഒരു പാട്ടുണ്ട്.

“അച്ചായാന്ന് വിളിക്കൂല്ല,

വാഴത്തൊപ്പിൽ ഇരിക്കൂല്ല,

ലക്ഷം ലക്ഷം തന്നാലും

കക്ഷം പൊക്കി വടിക്കൂല്ല.”

അന്ന് അവരുടെ അവകാശങ്ങൾ അവർ നേടിയെടുത്തു. പക്ഷെ, ഇന്ന് ബാർബർമാരുടെ ജോലി തന്നെ അപകടത്തിലാണോ എന്നൊരു സംശയം.🤔

ഇപ്പോൾ എല്ലായിടത്തും ഭാര്യമാരാണ് കെട്ട്യോന്റെ മുടി വെട്ടുന്നതെന്ന് കേൾക്കുന്നു.

മുന്നിൽ കാണുന്നുമുണ്ടേ… എന്റെ ചേച്ചി അളിയന്റെ തല മൊട്ടയടിച്ചു. കഷണ്ടി തലയനായ അച്ഛന്റെ മുടികൾ ഓരോന്ന് അമ്മ തെരഞ്ഞെടുത്ത് ഷെയ്പ്പ് ചെയ്തു.– ഇതാണോ സ്ത്രീ ശാക്തീകരണം?😢

ഞാൻ അമ്മയോട് ചോദിച്ചു.

“മാതാശ്രീ, എന്റെ കേശം ആര് തെളിയ്ക്കും.”

അമ്മ തമാശയായി പറഞ്ഞു.( തമാശ തന്നെയാ. അല്ലാതെ എനിക്ക് മാത്രമായിട്ട് തോന്നിയതല്ല.🙄)

“ചെക്കാ, മുടി വെട്ടണേൽ, ആദ്യം പോയി പെണ്ണ് കെട്ട്‌”

പ്ലിങ്..

ഞാൻ ശപഥം എടുത്തു. ദമയന്തിയെ പോലെ. അയ്യോ…അല്ല, പാഞ്ചാലിയെ പോലെ.

ഹും… ഇനി ഈ ലോക്ക്ഡൗണ് ഒക്കെ കഴിഞ്ഞിട്ടേ മുടി കെട്ടൂ… ശെ…അല്ലാ… മുടി വെട്ടൂ.

(പെണ്ണ് കെട്ടീട്ടെ മുടി വെട്ടുവെന്ന് ശപഥം എടുക്കുമെന്ന് വിചാരിച്ചോ? ഹമ്പട.. ജിൻ ജിൻ ജാക്കടി..😉 )


കോറോണയും കൂട്ടുകാരും

കെ.എസ് ചാലക്കുടിയിലെ വീട്ടിലിരുന്ന് ബീഫ് കട്ട്ലറ്റ് ഉണ്ടാക്കുന്നു … ബ്രോയ്സ്റ്റഡ് ചിക്കൻ ഉണ്ടാക്കുന്നു…. ഇതൊക്കെ ഉണ്ടാക്കുന്നത് എന്ത് സിംപിൾ ആണെന്ന് മറ്റ്‌ കൂട്ടുകാരെ വിളിച്ച് പറയുന്നു.

(english premier league ജൂണ് ആദ്യം തന്നെ തുടങ്ങുമെന്ന് അവൻ എല്ലാവരോടും പറയാൻ പറഞ്ഞിട്ടുണ്ട്.)– ഹോ … ഇനി ഈ ലിവർപൂൾ ഫാൻസിന്റെ എന്തൊക്കെ ഷോ കാണണം. അയ്യോ, ഫ്രഡി കുട്ടാ, നിന്നെ ഉദ്ദേശിച്ചിട്ടില്ല.


ശ്രീജിത്ത് കാനഡയിൽ ഇരുന്ന് ചിലി പോർക് ഉണ്ടാക്കി ഫോട്ടോ അയച്ചു തരുന്നു.

“😋 ടാ.. വെറുതെ എന്തിനാടാ?.. ഇവിടെ ഒരു മനുഷ്യൻ നോൺ-വേജ് കഴിച്ചിട്ട് രണ്ട് മാസമാകാറായി.”


എന്റെ ഒരു സുഹൃത്ത് പാവഗാഡയിൽ ഇരുന്ന് ഓട്സ് കഞ്ഞി കഴിക്കുന്നു. സന്തോഷിക്കുന്നു. Mothers day യിൽ വാസു ദീക്ഷിതിന്റെ കന്നഡ ഗാനം സ്റ്റാറ്റസാക്കിയപ്പോൾ “ഇതേതു ഭാഷ എന്ന് ചോദിച്ചയാളാ”. വെറുതെ അല്ല സന്തോഷം. കന്നഡയിൽ ചീത്ത വിളികേൾക്കുന്നത് പാവത്തിന് മനസ്സിലാകാഞ്ഞിട്ടാണ്.


ആൻഡ്രൂ ഫാരിദാബാദിൽ ഇരുന്ന് എന്തൊക്കെയോ ഉണ്ടാക്കി കഴിക്കുന്നു.(വീഡിയോ കാൾ ചെയ്തപ്പോൾ കുറെ സവാള പൊളിച്ച് കഴിക്കുന്നതെ കണ്ടൊള്ളൂ.) അവൻ നോർക്കയിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറയാൻ പറഞ്ഞു. ‘മണ്ടനാഡ്രൂ’നെപ്പറ്റി കൂടുതൽ പറഞ്ഞിട്ട് കാര്യമില്ല. കാരണം, അവൻ ഇത് വായിക്കില്ല. അവന് മലയാളം വായിക്കാൻ പോലും അറിയിലെന്നാണ് കെ.എസ് പറയുന്നത്. 😜(വെറുതെ പറയുന്നതാണ്.)


‘ലാൽ അമേരിക്കയിൽ’ കഞ്ഞീം പയറും കുടിച്ച് ജീവിക്കുന്നു. (അന്ന് കുറ്റിച്ചിറ ഹോസ്റ്റലിന് അടുത്തുള്ള കടയിൽ നിന്ന് മൂന്ന് രൂപയുടെ 4 ദോശ, ചമ്മന്തി കൂട്ടി കഴിച്ച്, പന്ത്രണ്ട് രൂപ എണ്ണി കൊടുക്കുമ്പോൾ, നമ്മൾ വിചാരിച്ചത് എന്തായിരുന്നു? പൈസ ഒക്കെ ആയി കഴിയുമ്പോൾ ഈ പിശുക്ക് മാറുവെന്ന് അല്ലെ? പക്ഷെ, എത്ര രൂപ സമ്പാദിച്ചെന്ന് പറഞ്ഞാലും, നമ്മളുടെയൊക്കെ ബേസിക് സ്വഭാവം മാറില്ലെന്റെ ലാലു.)

“ടാ..നീ എനിക്ക് ആമസോണ് പ്രൈമിൽ ഫ്രീ മെമ്പർഷിപ്പ് തരാമെന്ന് പറഞ്ഞതായി ഒരു ഓർമ്മ.”


വിഷ്ണു ചന്ദ്രൻ ഗുജറാത്ത് , മുംബൈ എന്നീ ഹോട്സ്പോട്ടുകൾ താണ്ടി, തിരിച്ച് പീരുമേട് എത്തിയിരിക്കുന്നു. അവന് 14 ദിവസം ഐസോലെഷനിൽ ഇരിക്കണം. ചന്ദ്രനെ ഫോൺ വിളിച്ചപ്പോൾ, അവൻ ഭയങ്കര ഡെസ്പിലാണെന്ന് മനസ്സിലായി. സ്റ്റോയിക് ഫിലോസഫി പരീക്ഷിക്കാൻ പറ്റിയ ഒരു subject ആയി തോന്നി. How to stop worrying? Marcus Aurelius ; ആ വീഡിയോ ഷെയർ ചെയ്തു അങ് കൊടുത്തു. ഇനി എന്താവുമോ എന്തോ? ( എന്റെ അഭിപ്രായത്തിൽ ഒരു സീസണൽ ഫിലോസഫിസ്റ്റ് ആകുന്നത് നല്ലതാണ്. ഒന്നും ഓവറാക്കാനും പാടില്ല.)


സ്വീഡനിനുള്ള ജിജോ ഒറ്റയ്ക്ക് ഒരു റൂമിലാണെങ്കിലും, കോമണ് കിച്ചൻ ഉപയോഗിക്കേണ്ടി വരുന്നതിലുള്ള വിഷമത്തിലാണ്.

തിരുവനന്തപുരത്ത് ധൈര്യസമേതം തുടരുന്നവർ, അഞ്ജലി ചേച്ചീടെ ഫുഡ് കഴിച്ച്, അഭിപ്രായം പറഞ്ഞ് കൊതിപ്പിക്കുന്നു.(മുബു സാറിന് നോയമ്പാണെ. സാറിനെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.)

ചക്കക്കുരുക്കൂട്ടാനും ചീരത്തോരനും മാമ്പഴപ്പുളിശ്ശേരിയും …അങ്ങനെ അങ്ങനെ … നാടൻ രുചികളുടെ കലവറയായി എന്റെ അമ്മയുടെ അടുക്കള.


കോറോണയും ചക്കയും

ചക്ക എത്ര തിന്ന് മടുത്ത് കിടക്കുകയാണെന്ന് പറഞ്ഞാലും… ഒരു മലയാളിക്ക് കുറച്ച് ചക്കച്ചുള ഒരു പാത്രത്തിൽ അടുത്തൂടെ ആരേലും കൊണ്ട് പോയാല്… ഹോ… അതിൽ കൈയിടാതെ ഇരിക്കാൻ പറ്റത്തില്ല.

“അവനൊരു കൂഴയാടാ” എന്നേ ഒരുത്തനെ മോശം പറയാറുള്ളൂ. കാരണം വരിക്ക വേറെ ലെവൽ ആണ്. ചക്കയെ കുറ്റം പറയുവാണെങ്കിൽ അത് കൂഴയെ പറയാവൂ. വരിക്കചക്കപ്പഴം …ഹോ… എന്റെ ..സാറേ….

തെങ്ങിനെ മാറ്റി, പ്ലാവിനെ കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു.


“മാതാശ്രീ, അവിടുന്ന് അടിയനുവേണ്ടി പ്രത്യേകമായ എന്തോ ഒന്ന് ഉണ്ടാക്കിത്തരുമെന്ന് പറഞ്ഞിരുന്നുവല്ലോ?..”

പശുവിന് കാടി കലക്കുന്ന തിരക്കിൽ അമ്മ തലയുർത്തി പറഞ്ഞു.

“ടാ ..ചെക്കാ…… അത് ആ മൊന്തപാത്രത്തിൽ അടച്ച് വെച്ചിട്ടുണ്ട്. എടുത്തോ. കുറച്ച് നിന്റെ പിതാശ്രീയ്ക്കും കൂടി മാറ്റി വെച്ചേരെ”

ഞാൻ ചെന്നു നോക്കി. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല..

“ചക്കക്കുരു മിൽക്ക് ഷെയ്ക്ക്”

ഹോ..വെറൈറ്റി. അല്ലെ?…😢


NB :

THIS HORROR WILL GROW MILD, THIS DARKNESS LIGHT.

— John Milton (Paradise Lost)


എന്തായാലും എഴുതാൻ ഒരു പ്ലാറ്റ്ഫോം കിട്ടിയതല്ലേ, ഗവണ്മെന്റിനെ രണ്ട് കുറ്റം പറയാം.😉 👀 ⬇️ ☠️

Long run is a misleading guide to current affairs. In the long run we are all dead.

— John Maynard Keynes.

കേന്ദ്ര ഗവണ്മെന്റിന്റെ 20 ലക്ഷം കോടിയുടെ പ്രഹസനം..അയ്യോ സോറി .. പ്രഖ്യാപനം കണ്ടിട്ട് ഇതിവിടെ പറയാൻ തോന്നുന്നത് എന്ത് കൊണ്ടാവും🤔.

ആത്‍മനിർഭർഭർ.ർ….ർ…🙊


എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.