വിഭാഗങ്ങള്‍
കഥകൾ

കർണൻ

കോളിങ് ബെൽ അമർത്തിയപ്പോൾ അകത്ത് നിന്ന് ശബ്ദമൊന്നും ഉണ്ടായില്ല. അത് കൊണ്ടാണ് വാതിലിൽ മുട്ടാനായി അവൻ മുതിർന്നത്. പക്ഷെ, അവന് തോന്നിയ ഒരു ആശ്ചര്യം അൽപ്പം അത് വൈകിപ്പിച്ചു. ബംഗാളിന്റെ ഗ്രാമജീവിതത്തെപ്പറ്റിയും (“കുന്ദേഹി”- 1973, “ബർജോരാ”- 1982) , ഏതോ വിദൂരതയിൽ കാടിന്റെ വിജനതയിൽ തനിയെ നിൽക്കുന്ന ജരാനര ബാധിച്ച ബംഗ്ലാവിനെപ്പറ്റിയും ( “താരാപത്”- 1978) എഴുതിയ ആ സ്ത്രീയാണോ ഇപ്പോൾ ഈ നഗരത്തിന്റെ മധ്യത്തിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ഈ മുന്തിയ അപാർട്മെന്റിൽ താൻ കാണാൻ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ്…”ക” ഫെസ്റ്റിവൽ… മൂന്നാം ദിവസം… Poetry as a political tool എന്ന ചർച്ച കേൾക്കാൻ ധൃതി പിടിച്ചു പോയത് വെറുതെയായില്ല. കവയിത്രിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി.. അശ്വിനി കുമാർ – ചന്ദ്രഭാഗ poetry ഫെസ്റ്റ് ഉം ആയി ബന്ധപ്പെട്ട പ്രമുഖ കവി.. മധു രാഘവേന്ദ്ര – ഒരു യുവകവി…. LTTE പോരാളിയായ ഒരു സ്ത്രീ എഴുതിയ ഒരു കവിതയുടെ പരിഭാഷ, എന്നെ സുഗന്ധിയെ ഓർമ്മിപ്പിച്ചു… പങ്കെടുത്ത പരിപാടികൾ മൊത്തം നോക്കിയാൽ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഉണ്ടക്കണ്ണൻ

പണ്ട് ചേച്ചിയ്ക്ക് ചോറ് കൊടുക്കാൻ സ്കൂളിൽ പോകുമ്പോൾ അമ്മയോടൊപ്പം ഉണ്ണിക്കുട്ടനും പോയിരുന്നു. അവിടെ ആ സ്കൂൾ വരാന്തയിലിരുന്ന് എല്ലാ കുട്ടികളും കഴിക്കുന്നത് കാണുമ്പോൾ, അവരോടൊപ്പം ഇരുന്ന് കഴിക്കാൻ ആ കുഞ്ഞു മനസ്സിലും ആഗ്രഹം തോന്നിയിരുന്നു. അന്നൊരിക്കൽ, അവൻ ആ ആഗ്രഹം അമ്മയോട് പറഞ്ഞു. പക്ഷേ, നീതുകുട്ടിക്ക് കൊണ്ടു വന്ന ചോറിന്റെ പങ്ക് കൊടുത്താൽ അവള് പിണങ്ങുമെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു. ആ സ്കൂൾ വരാന്തയിൽ അമ്മ വിഷമിച്ച് നിന്നു. അപ്പോഴാണ് അവിടെയ്ക്ക് ചോറും പയറുമായി സ്റ്റാഫ് റൂമിൽ നിന്ന് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഹ്യൂമൻ ലൈബ്രറി

മതിലുകളിൽ ബഷീർ, അനിയൻ ജയിലരോട് പറയുന്നുണ്ട്; എല്ലാവരും സ്വന്തം കഥ എഴുതാൻ തുടങ്ങിയാൽ പേപ്പറും മഷിയുമൊക്കെ തികയാതെ വരുമെന്ന്. ഹാ.. പിന്നെ, നാസ്‌തെൻക, ദസ്തയേവ്സ്കിയുടെ ‘വെളുത്ത രാത്രി’കളിലെ നായിക, നായകനോട് അയാളുടെ ജീവിത കഥ പറയാൻ ആവശ്യപ്പെടുന്നുണ്ട് . തനിക്കു കഥയില്ലെന്ന നായകന്റെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ചോദിക്കുന്നു .. “കഥയില്ലെങ്കിൽ പിന്നെങ്ങനെ ജീവിച്ചു? “ അതെ… ഓരോ മനുഷ്യ ജീവിതവും ഓരോ കഥയാണ്. ‘ഇമ്മിണി ബല്യ കത’😆. അതൊക്കെ പോട്ടെ.. പറഞ്ഞു വന്നത്… ഹ്യൂമൻ […]

വിഭാഗങ്ങള്‍
General

ഹാപ്പി ന്യൂ ഇയർ 2023

ഓരോ പുതുവർഷ ദിനത്തിലും, പുതിയ, പുതിയ റെസൊല്യൂഷൻസ് എടുത്തുകൊണ്ടിരുന്നു. ഓരോ വർഷവും കൂടുതൽ, കൂടുതൽ നന്നാകാൻ ശ്രമിച്ച്  കൊണ്ടിരിക്കുകയായിരുന്നു …. അതെ.. നന്നാകണമെന്ന പ്രതീക്ഷയാണിത്… എല്ലാവരും നന്നാവട്ടെ… 🌹കൂടുതൽ നന്നാവട്ടെ…

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ആനോ : പുസ്തക പരിചയം

“അച്ഛാച്ചീ, ആനെനേ കൊന്നോടാ രാക്കലേ ന്ന് ചോയ്ക്ക് “ ആനവാൽ മോഷ്ടിച്ചതിന്റെ പേരിൽ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തുകൊണ്ട് വന്നയാളിനോട് ഇങ്ങനെ ചോദിക്കാൻ പറയുന്നത്, സബ് ഇൻസ്‌പെക്ടറുടെ മടിയിൽ ഇരുന്ന് കൊണ്ട്, അദ്ദേഹത്തിന്റെ അഞ്ച് വയസ്സുകാരൻ മകനാണ്. സംഭവം ഓർമ്മയിലില്ല. പക്ഷേ ചില കാര്യങ്ങൾ അങ്ങനെയാണ്. അത് കേട്ട്, കേട്ട് ആ ഒരു ഓർമ്മച്ചിത്രം നമ്മൾ തന്നെ മനസ്സിൽ ഉണ്ടാക്കിയെടുക്കും. ഹാ.. ഒരു നോവൽ വായിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ മുന്നിലുള്ളത് എന്താണ്? അതിന്റെ തലക്കെട്ട് , ഒരു ചിത്രം, […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മെസ്സിഹ

വീടിന് മുറ്റത്ത് രണ്ട് ഗോള് പോസ്റ്റുയർന്നു. (അതേയ്… പാണലിന്റെ രണ്ട് കമ്പ് സമാന്തരമായി മുറ്റത്തിട്ടു. അതിനാണ് 🤭.) അഞ്ച് വയസ്സുകാരൻ ശബരി പറഞ്ഞു. “ഉണ്ണിമാമാ, എനിക്ക് ഇഷ്ടപ്പെട്ട കളിയെതാന്ന് അറിയോ? ഫുട്ബാള് . നമ്മുക്ക് കളിച്ചാലോ?” ശബരി തന്നെ നിയമങ്ങൾ നിശ്ചയിച്ചു. തുടർന്ന് അവൻ പറഞ്ഞു. ” ഞാൻ ക്രിസ്ത്യാനോ റൊണാൾഡോ. ഉണ്ണിമാമൻ മെസ്സി “. കളി തുടങ്ങി 🤗. മെസ്സിയുടെ കരുത്തിൽ അർജന്റീന ലോകകപ്പ് നേടിയിട്ട് ഒരാഴ്ച പോലുമായിട്ടില്ല. എങ്കിലും ശബരിക്ക് കൂടുതൽ ഇഷ്ടം ക്രിസ്ത്യാനോ […]

വിഭാഗങ്ങള്‍
General

ഹാപ്പി ഹാപ്പിയെ…

ഏവർക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ക്രിസ്തുമസ് നേരുന്നു …

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ടെന്നീസ്

“അച്ഛാ, ഈ പേര് ഓർത്ത് വെച്ചോ. കാർലോസ് അൽക്കേറെസ് ഗാർഷ്യ. ഇത്തവണ യു. എസ് ഓപ്പൺ ചാമ്പ്യനാണ്. പത്തൊൻപത് വയസെയുള്ളു.” പാതിരാത്രിയിലാണ് ഫൈനൽ ഉണ്ടായിരുന്നത്. നദാലിന്റെയും ഫെഡററിന്റെയും കളികൾ മാത്രമേ മുഴുവൻ ഇരുന്ന് കാണുകയുണ്ടായിരുന്നുള്ളൂ. അവരൊക്കെ വിരമിക്കാറായി.( ഇത് എഴുതുന്നതിനിടയിൽ ഫെഡറർ വിരമിച്ചെന്ന വാർത്ത കേട്ടു.) ഫെഡറർ – നദാൽ – ജോക്കോവിച് ത്രയത്തിന്റെ യുഗം ഏതാണ്ട് അസ്തമയം കണ്ട് കഴിഞ്ഞു. ഹാ.. ഇപ്പോൾ പുതിയ കുറെ പിള്ളേർ വന്നിട്ടുണ്ട്. അതിൽ ഒരു ഫേവരിറ്റിനെ തിരഞ്ഞെടുക്കാൻ ഞാൻ […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഉഷ്ണരാശി – പുസ്തക പരിചയം

(ഇടത് കാലിന്മേൽ ഒരു ഓലക്കീറ് ചുറ്റും, പിന്നെ വലത്തേതിൽ ഒരു ശീലക്കീറും….) പരേഡ് തുടങ്ങുകയായി. “ഓലകാല്, ചീലകാല്, ഓലകാല്, ചീലകാല്….” “ഓലവശം, ചീലവശം” “കാല് എടുത്തകത്തി കുത്…” (Stand at ease) സഖാക്കന്മാരുടെ പട്ടാള പരിശീലനത്തെപ്പറ്റി അമ്പൊറ്റിയച്ഛൻ പണ്ട് പറഞ്ഞ ഒരു കഥ ഓർമ്മയിൽ വന്നു; ഈ നോവൽ വായിക്കുന്നതിനിടയിൽ… “ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം.” ———————————————— ഓർമ്മകൾ പിന്നെയും കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്‌കരന്റെ ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കവിതയിലെ ചില വരികളിൽ കൊണ്ടെത്തിച്ചു. “വയലാറിന്നൊരു […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

നിശബ്ദ സഞ്ചാരങ്ങൾ – പുസ്തക പരിചയം

നിങ്ങൾ എലിസബത്ത് ക്യാഡി സ്റ്റാന്റൻ എന്ന പേര് കേട്ടിട്ടുണ്ടോ? എങ്കിൽ അവർക്കൊപ്പം പ്രവർത്തിച്ച സൂസൻ ബി ആന്റണിയെപ്പറ്റിയും കേട്ട് കാണും. എനിക്ക് പക്ഷെ, അവരെപ്പറ്റി മനസിലാക്കാൻ ഗൂഗിളിന്റെ സഹായം വേണ്ടി വന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ഇവരുടെയൊക്കെ ഒപ്പമാണ് മലാല യുസഫ് സായിയുടെയും സ്ഥാനം. മലാലയെപ്പറ്റി എല്ലാവർക്കുമറിയാം. അങ്ങനെ നമുക്ക് കേട്ടറിവുള്ളതും ഒന്ന് അന്വേഷിച്ചാൽ അവരെപ്പറ്റിയുള്ള അറിവ് കിട്ടാൻ പറ്റുന്നതുമായ അനേകം മഹതികളുണ്ട് . ഇവരൊക്കെ വളരെ പ്രശസ്തരായ സ്ത്രീകളാണ്. ലോകത്തിൽ മാറ്റങ്ങൾ കൊണ്ട് വരാനായി പരിശ്രമിച്ചവരാണ്. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

സൈക്കിൾ…

ആദ്യമായി ഉറക്കത്തിൽ കണ്ട സ്വപ്നമതാവില്ല. പക്ഷെ, ഓർമ്മയിലുള്ളതിൽ ആദ്യത്തേതെന്ന് പറയാനായി വേറെയൊന്നില്ല. സൈക്കിൾ…. ഒരു മൂന്നാം ക്ലാസുകാരന്റെ മനസ്സിൽ, അവന്റെ അച്ഛൻ വാങ്ങി തരാമെന്ന് പറഞ്ഞ സൈക്കിളിന്റെ ചിന്തകൾ കയറി കൂടിയതിൽ അത്ഭുതപ്പെടാനായ് ഒന്നുമില്ല. പക്ഷെ ആ രാത്രിയിൽ, ഉറക്കത്തെ പിണക്കാതെ വന്ന ഒരു സ്വപ്നചിത്രം, ഇന്നും മനസ്സിന്റെ ക്യാൻവാസിൽ മായാതെയിരിക്കുന്നത് അത്ഭുതമല്ലേ?.. അതെ.. സൈക്കിൾ… ഇന്ന് നേതാജി ബോസ് റോഡിലൂടെ ഒരു ചെറിയ കുട്ടി, അവന്റെ കുഞ്ഞ് സൈക്കിൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച് കളിക്കുന്നത് കണ്ടപ്പോൾ, […]

വിഭാഗങ്ങള്‍
General

കാട്ടുപൂവ്

പോവുകയാണെന്ന് പറഞ്ഞപ്പോൾ, എന്നത്തെയും പോലെ അവളെ ഞാൻ തടഞ്ഞില്ല. അവൾ അകന്ന് പോകുന്ന ആ കാഴ്ച്ച, കണ്ണിൽ നിന്ന് മറയ്ക്കാനായി ഞാൻ പുൽത്തകിടിയിലേയ്ക്ക് നോക്കി നിന്നു. അവിടെ ഒരു കാട്ടുപൂവ് ആർക്കോ വേണ്ടി പൂത്തു നിൽപ്പുണ്ടായിരുന്നു.

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

നിങ്ങൾ കേവലമൊരു ദേശസ്നേഹിയാണെന്നോ?

മനുഷ്യരെ പലരായി കാണുന്ന ജാതിചിന്ത പോലെ, മറ്റൊരു വലിയ ക്യാൻവാസ് മാത്രമല്ലേ ഈ ദേശസ്നേഹം, ദേശീയത എന്നൊക്കെ പറയുന്നേ? ഈ രാജ്യങ്ങൾ ഉണ്ടായത് എങ്ങനെയാണ്? ഒരു ഭരണസംവിധാനത്തിന് യോജിച്ചതായല്ലേ ഓരോ രാജ്യവും വിഭാവനം ചെയ്തിരിക്കുന്നത്? അല്ലാതെ, മനുഷ്യരെ തമ്മിൽ വ്യക്തമായി വേർതിരിക്കുന്ന ഒന്നും അതിൽ കാണുന്നില്ലലോ. 🤔 മീഡിയ വണ് ലെ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ, ദേശീയ പതാക എല്ലാ വീടുകളിലും സ്വാതന്ത്ര്യദിനത്തിൽ ഉയർത്തുന്നതിനെപ്പറ്റിയുള്ള ചർച്ചയിൽ അജിംസ് എന്ന പത്രപ്രവർത്തകൻ പറഞ്ഞു. ഇത്രയും ഡൈവേഴ്സിറ്റിയുള്ള […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

എഴുതുവാൻ… തോന്നൽ മാത്രം

എന്തെങ്കിലും കാമ്പുള്ളത് എഴുതണമെന്ന് കരുതിയിട്ട് കുറച്ചു നാളുകളായി. മാസത്തിൽ കുറഞ്ഞത് രണ്ട് പോസ്റ്റ് എന്ന പതിവ്, ഈ മാസവും എനിക്ക് അന്വർത്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും എന്തോ… എവിടെയോ… മനസ്സിൽ എന്തോ തടഞ്ഞു കിടക്കുന്ന പോലെ. സംഭവബഹുലമായിരുന്നു ഈ മാസം. മൂകാംബിക യാത്രയുടെ ഹാങ് ഓവറുമായാണ് ഈ മാസം തുടങ്ങിയത് തന്നെ. പിന്നെ സുഹൃത്തിന്റെ കല്യാണ ആഘോഷത്തിൽ പങ്കെടുത്തു. അത് കഴിഞ്ഞാണ് ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നത്. കുറച്ച് കാലം കൂടിയെങ്കിലും കൂടെ ഉണ്ടാവുമെന്ന് കരുതിയ […]