ജീവിതത്തിൽ മൂന്ന് കാര്യങ്ങൾ ആണ് പ്രധാനം.
ഒന്നാമത്തേത് ജീവിതത്തെ വളരെ സീരിയസായി കാണുക എന്നതാണ്. ആളുകളുടെയും സാഹചര്യങ്ങളുടെയും സങ്കീർണത മനസിലാക്കാൻ അത് നമ്മളെ സഹായിച്ചേക്കും.
രണ്ടാമത്തേത് ജീവിതത്തെ അതിന്റേതായ ലാഘവത്തിൽ എടുക്കുക എന്നതും. വലിയ ബലം പിടിക്കാതെ, നന്നായി ഒന്ന് ശ്വസിക്കുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടേ കർത്തവ്യം. അങ്ങനെ ചിന്തിച്ചാൽ എല്ലാം ഒരു ‘ചിഷ്മിഷുടർ 🤭’.
ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു. ഈയിടെയായി ഞാൻ സ്വപ്നങ്ങൾ കാണുന്നത് നല്ല എഛ് ഡി തികവോടെയാണ്. സ്വപ്നങ്ങൾ വളരെ വ്യക്തതയോടെ കാണുന്നത് എന്തിന്റെയെങ്കിലും ലക്ഷണമാണോ? ഹാ.. സ്വപ്നത്തിന്റെ കാര്യം.
ഒട്ടും ലോജിക് ഇല്ലാത്ത ഒരു സ്വപ്നമായിരുന്നത്. അത് മുഴുവൻ പറഞ്ഞാൽ ബോറ് ആവും. അല്ലേൽ ആലോചിച്ചു നോക്ക്. സ്റ്റെപ് കയറി ചെന്ന ഒരു ബിൽഡിങ്ഗിന്റെ മുകളിലേക്ക്, രണ്ടാമത് ലിഫ്റ്റിൽ കേറി ചെന്നപ്പോൾ അത് വേറെ ഒരു ബിൽഡിംഗ് ആയി 🥴. പറഞ്ഞതല്ലേ ബോറ് ആകുമെന്ന്.
ഹാ.. പറഞ്ഞു വന്നത് ഇത്രേ ഉള്ളൂ. സ്വപ്നത്തിന്റെ അവസാനം ഞാൻ വലിയ ഒരു കിടങ്ങിൽ പെട്ടു നിൽക്കുകയാണ്. കയറാൻ ഒരു രക്ഷയും ഇല്ല. വന്ന വഴിയും മാഞ്ഞു. ഇനി കൂടുതൽ കഷ്ടപ്പെടാൻ വയ്യാതെ ഞാൻ മനപ്പൂർവം ഉണർന്നു. എന്നോട് തന്നെ പറഞ്ഞു- മതി കഷ്ടപ്പെട്ടതെന്ന്.
ഹാ.. അത്രേ ഉള്ളൂ.. Life is simple. Problem lies in how we react, when it shows its different colours. Always feel the light inside or light inside. Dissipate as much positivity you can.
ഒന്നൂടെ ഇല്ലേ… മൂന്നാമത്തെ കാര്യം. ഹാ.. ഓർക്കാഞ്ഞത് നന്നായി. മൂന്നുണ്ട് കാര്യങ്ങൾ എന്ന് ഞാൻ വെറുതെ തട്ടിയതാണ്. എഴുതി വരുമ്പോൾ കിട്ടുമെന്ന് കരുതിയിട്ട്.
ഹാ..ഇപ്പോ കിട്ടി..
Leave something for ‘the unexpected’.
Wish you a happy 2024.
ഒരു അഭിപ്രായം ഇടൂ