ആരും വിത്തിട്ട് മുളപ്പിച്ചതല്ല..
ആരും വളം നൽകിയിട്ടില്ല..
ആരും തന്നെ പരിപാലിച്ചിട്ടില്ല..
ആരും തന്നെ ശ്രദ്ധിച്ചതെയില്ല..
ആരും തലയിൽ ചൂടിയില്ല..
ആരും ദേവിയ്‌ക്ക് അർപ്പിച്ചിട്ടില്ല..
എല്ലാവരായാലും അവഗണിക്കപ്പെട്ടു..
അവരെല്ലാരും നിർദാക്ഷിണ്യം ചവിട്ടിമെതിച്ചു..
എങ്കിലും;
ആർക്കോ വേണ്ടി ചില്ലകൾ പടർത്തി….
ആർക്കോ വേണ്ടി തളിരുകൾ വിടർത്തി….
ആർക്കോ വേണ്ടി പൂക്കൾ നിരത്തി….
ആർക്കോ വേണ്ടി ഗന്ധം പരത്തി….
നീ മാത്രം എന്തിനോ എന്നെ നിന്നിൽ ചേർത്തുവെച്ചു;
നീ മാത്രം എന്തിനോ എന്നെ ഹൃത്തിൽ കോർത്തുവച്ചു..
ഒരുനാൾ നീ എന്തിനോ എന്നെ നിന്റെ ദേവിയിൽ അർപ്പിച്ചു..
അന്ന് നീ എന്നോട് ചോദിച്ചത് ഇന്നും ഞാൻ ഓർക്കുന്നു..
“ഏതോ കാട്ടുചെടിയിൽ എന്നോ പൂത്ത പുഷ്പ്പമേ…,
നിന്റെ വേദന എന്തേ ഞാൻ മാത്രം തിരിച്ചറിയുന്നു..?”
അതിന് എനിക്ക് ഒരു ഉത്തരമേ നിന്നോട് പറയാൻ ഉള്ളൂ…
നീ സ്വയം മനസ്സിലാക്കൂ…
You are an epitome of a wildflower.