ഒരു പക്ഷിക്കു വളരെ വിചിത്രമായ ഒരു ശീലം ഉണ്ടായിരുന്നു. അതു തന്റെ ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ കാര്യങ്ങൾ ഉണ്ടാകുമ്പോൾ ആ സംഭവത്തിന്റെ ഓർമക്കെന്നോളം ഒരു കല്ല് സൂക്ഷിച്ചു വയ്ക്കും.. പിന്നെ ആ കല്ലുകളുമായാണ് തുടർന്നുള്ള യാത്രകൾ..രാത്രി വിശ്രമിക്കുന്നതിനു മുൻപ് ആ കല്ലുകൾ എല്ലാം അടുക്കി വച്ചു ആ പക്ഷി കരയുകയും ചിരിക്കുകയും ചെയ്യുമായിരുന്നു.
അങ്ങനെ കാലങ്ങൾ കടന്നു പോയി..പക്ഷിക്കു താങ്ങാൻ സാധിക്കാത്ത വണ്ണം ആ കല്ലുകളുടെ എണ്ണം പെരുകി…അതിനു പറക്കാനോ, ഭൂമിയിലൂടെ ഒന്നു നടക്കുവാൻ പോലും കഴിഞ്ഞില്ല.
ഭക്ഷണം പോലും കിട്ടാതെ അതു വിഷമിക്കുന്നു…..