നഖം കൊണ്ടെഴുതിയ വരികളാണിത്,
മുഖം കൊണ്ടാട്ടിയതിൻ പരിഭവമാണിത്.
താളുകളിൽ ചുവപ്പ് പടർന്നെന്നോ?
താളം തെറ്റിയ വാക്കുകളെന്നോ?
എന്നോ പതറിയ ചുവടുകൾ പേറി
എങ്ങോ തറഞ്ഞതാ ശരങ്ങൾ പേറി
ചിതറിയ നോവിൻ കനലുകൾ പേറി
തേടിയലഞ്ഞു കനവുകൾ രാത്രിയതിൽ
കിട്ടിയതോ പിയുഷമാം വിഷം..!!!
ആരോ പറഞ്ഞു ‘നീ അല്ല’
മനസ്സിലാക്കാനായ് ബോധമില്ലല്ലോ?
ആരോ പറഞ്ഞു ‘നീ തന്നെ’
തിരിച്ചറിയാനായ് നേരമില്ലല്ലോ?
കറുപ്പിൻ വേദന കലർന്ന ഇരുട്ടിന്റെ
ചുവട്ടിലിരുന്നൊരാ കറുത്തപക്ഷി എനി-
ക്കായ് മാത്രം തളർന്ന സ്വരത്തിൽ മൂളി.
മായികാ ലോകമേ മായുക
മയങ്ങാത്ത ലോഭമേ മറയുക.
ഈ ആവർത്തിക്കപ്പെടുപടു കാലദോഷങ്ങളിൽ
ഹാ! ആവർത്തിക്കാനെനിക്ക് അനുവാദമില്ലടോ!
NB:
“Don’t repeat this.”