രാത്രി 12 മണി

ഈ രചന എന്റെ ശബ്ദത്തിൽ കേൾക്കൂ.. @ my podcast… %% https://anchor.fm/sreekanth-r3/episodes/Rathri-12-e14aacb %% സമയം രാത്രി 12 മണി… . നഗരത്തിലേത് പോലെയല്ല അവളിവിടെ… നഗരത്തിൽ അവളെ അപമാനിക്കാനായി ഒരുപാട് പേരുണ്ട്. നെറ്റ് ലൈഫ് ആഘോഷിക്കാനാന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പുതുതലമുറയിലെ കുറെയെണ്ണം, വിധ്വംസക പ്രവർത്തനത്തിന് അവളെ മറപിടിക്കുന്ന കുറേ സാമൂഹ്യവിശുദ്ധന്മാർ, ഇടവിടാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന രാത്രി വാഹനങ്ങൾ, ഇതൊന്നും പോരാഞ്ഞ് റോഡിൽ പട്രോളിങ് നടത്തുന്ന പൊലീസുകാർ, പിന്നെ… തെരുവുകൾ നിറയെ കത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ്…“രാത്രി 12 മണി” വായന തുടരുക

Why always me?

———-💐💐💐———-💐💐💐💐——- കർണ്ണൻ ഭഗവാൻ കൃഷ്ണനോട് ചോദിച്ചു. “Why always me?” ———-💐💐💐———-💐💐💐💐——- പുരാണകഥകൾ എന്നും താൽപ്പര്യം ജനിപ്പിച്ചിരുന്നു. അതിനെ ഒരിക്കലും ഒരു വിശ്വാസിയുടെ കണ്ണിലൂടെയല്ല ഞാൻ നോക്കിയത്. നമ്മുടെയൊക്കെ ജീവിതത്തിലെ, ശാസ്ത്രത്തിന് അതീതമായ നിൽക്കുന്ന സമസ്യകൾക്ക് ഉത്തരം കണ്ടെത്താനും കഴിഞ്ഞുപോയ ജീവിതത്തിലെ ന്യായം കണ്ടെത്താനുമാണ് അതിലേയ്ക്ക് ഞാൻ പലപ്പോഴും ഇറങ്ങി ചെന്നത്. എന്റെ തലമുറയിൽ നിന്ന് നഷ്ടപ്പെട്ട് തുടങ്ങിയതായും അടുത്ത തലമുറയ്ക്ക് മുഴുവനായി നഷ്ടപ്പെട്ടതായും തോന്നുന്ന ഒരു കാര്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അത് എന്താണെന്നോ? ബാല്യത്തിൽ ഉറങ്ങുന്നതിന്“Why always me?” വായന തുടരുക

അവൾ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കുകയാണ്…

####പണ്ട് എപ്പോഴോ എഴുതിവെച്ചതാണ് ഈ ബ്ലോഗ്. പക്ഷെ അന്നേരം എന്തോ, പബ്ലിഷ് ചെയ്യാൻ മടി തോന്നി. കഴിഞ്ഞ ദിവസം വായിച്ചപ്പോൾ എനിക്ക് തന്നെ ചിരി വന്നു. ഈ എഴുതിയത് വലിയ അബദ്ധം ആണെങ്കിലും ഈ കൊറോണ ടൈമിൽ നിങ്ങടെ കുറച്ചു സമയം ഞാൻ അപഹരിക്കുന്നു… #### __________________________________ —- അവൾ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കുകയാണ്… —- അയ്യോ…അവൾ അല്ല..അവിൽ മിൽക്ക് ഷെയ്ക്ക് ആണേ ഉദ്ദേശിച്ചത്.🤗.. first twist. ആദ്യമായി അവിൽ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കാൻ വേണ്ട സാഹചര്യങ്ങൾ“അവൾ മിൽക്ക് ഷെയ്ക്ക് ഉണ്ടാക്കുകയാണ്…” വായന തുടരുക

ഗാണ്ടകി

തുളസിയുടെ ഗന്ധം അണിഞ്ഞ് നിന്ന ആ രാത്രിയിൽ ലല്ലുവിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ഒറ്റക്കൈ കൊണ്ട് ഒന്ന് ഉയർത്താൻ പോലുമാവാത്ത ഒരു തുഴകൊണ്ട് അവൻ ആ വള്ളം ആഞ്ഞുതുഴഞ്ഞു. തലേ ദിവസം അറയ്ക്കവാൾ പിടിച്ചതിന്റെ വേദന ആ ഗാണ്ടകി നദിയുടെ തണുപ്പിന്റെ മരവിപ്പില് അവൻ തിരിച്ചറിഞ്ഞില്ല. അവന്റെ കാലുകൾ ആ തണുപ്പ് അറിയുന്നതിന് മുൻപ് തന്നെ ഒരു വിറവൽ കൊണ്ടിരുന്നു. കൂടെയുള്ളവരുടെ അടക്കി പിടിച്ചുള്ള സംസാരം പോലും ചെവികളിൽ തുളച്ചു കയറുന്നതായി അവന് തോന്നി. ലല്ലുവിന്റെ സ്കൂളിൽ ഒപ്പം“ഗാണ്ടകി” വായന തുടരുക

മതിലുകൾ…

എന്റെ ശബ്ദത്തിൽ കേൾക്കൂ… ആരോ പറഞ്ഞു … “ലോക്ക്ഡൗണ് സമയം വായിക്കാൻ പറ്റിയ ഒരു നോവലാണ് ബഷീറിന്റെ ‘മതിലുകൾ’.” ഒന്നൂടെ വായിക്കണമെന്ന് തോന്നി. ആ നോവൽ അന്വേഷിച്ച് പോകാൻ ലൈബ്രറിയൊന്നും തുറന്നിട്ടില്ലല്ലോ. വീട്ടിലെ അലമാരകളിൽ ഉണ്ടൊന്ന് നോക്കുവാൻ മനസ്സ് ഒട്ടും സമ്മതിക്കുന്നുമില്ല. ഈ ലോക്ക്ഡൗണ് കാലം ഒരു മടിയനെക്കൂടെ നിർമ്മിച്ചിരിക്കുന്നു. (ഈ സെഡന്ററി ലൈഫ്സ്റ്റൈൽ വല്ലാതങ് ഇഷ്ടപ്പെടുന്നു.) പിന്നെ മുന്നിലുള്ള ഓപ്ഷൻ, ‘മതിലുകൾ’ എന്ന സിനിമയാണ്. അടൂർ ഗോപാലകൃഷ്ണൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ. മമ്മൂട്ടി“മതിലുകൾ…” വായന തുടരുക

ഒബിഡോസ് 02

ലിസ്ബണിലെ പ്രഭാതം. ഒരു ചൂട് ചായയുമായി സുയ്ട്ടിലെ ആ ബാൽക്കണിയിൽ, ഹാളിലെ സോഫയിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട ഒരു കഷ്ണം പോലെ തോന്നിക്കുന്ന ആ ഇരിപ്പടത്തിൽ ഞാൻ ഇരുന്നു. എല്ലാ ദിവസത്തേയും പോലെ, ഒരു വെള്ള പേപ്പർ എന്റെ മുൻപിൽ ഉണ്ടായിരുന്നു. പ്രഭാതത്തിന്റെ മനോഹരമായ ആ വിളംബരം ഒരു ചിത്രമായി വരയ്ക്കാൻ കഴിവിലാത്തവനായി പോയതിൽ എന്നത്തേയും പോലെ ഞാൻ വെറുതെ വിഷമിച്ചു. അനു ഉണ്ടായിരുന്നെങ്കിൽ, ആദ്യം വന്ന് അവളുടെ കാൻവാസ് ഇവിടെ പ്രതിഷ്ഠിക്കുക അവളായിരിക്കുമെന്നോർത്തു. എനിക്ക് പ്രിയപ്പെട്ട“ഒബിഡോസ് 02” വായന തുടരുക

ഒബിഡോസ് 01

ഒബിഡോസ് എന്ന കഥ എന്റെ ശബ്ദത്തിൽ കേൾക്കൂ…@ %% https://anchor.fm/sreekanth-r3/episodes/ep-e142agv %% ————————————– ഒബിഡോസ് എന്ന നഗരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? കഴിഞ്ഞ തവണത്തെ എന്റെ ഞങ്ങളുടെ യാത്ര അങ്ങോട്ടേയ്ക്കായിരുന്നു. മാഡ്രിഡിൽ ഒരു ബിസിനസ്സ് മീറ്റിംഗിന് വന്ന വൈഫിന്റെ എന്റെ പ്രിയതമയുടെ കൂടെ പോയതായിരുന്നു ഞാൻ. ഞങ്ങൾക്ക് ഒരു വെക്കേഷൻ ആവശ്യമായിരുന്നു. അവളുടെ തിരക്കുകൾക്ക് ശേഷം, ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ഒരു വെക്കേഷൻ പ്ലാൻ ചെയ്താണ് അന്ന് ഞങ്ങൾ മാഡ്രിഡിൽ എത്തിയത്. ———————————————– മാഡ്രിഡിൽ നിന്ന് ലിസ്ബണിലേയ്ക്ക് അധികം“ഒബിഡോസ് 01” വായന തുടരുക

ഗുരുതിസുവികെ

“കന്നഡ ഗോത്തില്ല?” ഹോ.. ഈ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞ് പറഞ്ഞു മടുത്തിട്ടാണ്, അവൻ അവിടെ നിന്ന് ഓടി പോന്നത്. ദേ.. ഇവരും അതന്നെ ചോദിക്കുന്നു. “ഹാ.. ഗോത്തില്ല.” അബി ജോസഫ് മറുപടി കൊടുത്തു. ശെടാ… ഇനിയിപ്പോ ബാംഗ്ലൂര് എത്തുന്ന വരെ ഇവരോട് ഒന്നും സംസാരിക്കാൻ പറ്റില്ലാലോ. വളരെ അപ്രതീക്ഷിതമായാണ് അബിയ്ക്ക് ബാംഗ്ളൂർക്കുള്ള ഈ ചരക്ക് ലോറി കിട്ടിയത്. അല്ലെങ്കിലുണ്ടല്ലോ… അവൻ അവിടെ, ഹൈദരബാദിൽ തന്നെ പെട്ടു പോയേനേ. ഇതിപ്പോ നാളെ രാവിലെയെങ്കിലും അവന് ബാംഗ്ലൂരിലെത്താം. കുര്യൻ ചേട്ടൻ“ഗുരുതിസുവികെ” വായന തുടരുക

രാധയുടെ തീരാ നഷ്ടം

‘മഴുതിന്നമാമരകൊമ്പിൽ തനിച്ചിരുന്ന്’ പാട്ടുകൾ മൂളാനായി, ആ കാട്ടുപ്പക്ഷി ഇനിയില്ല… സാഹിത്യകാരന്മാർ എല്ലാവരും പ്രകൃതി സ്നേഹികളല്ലേ?.. ആണെന്നല്ലേ ഒരു വെപ്പ്.. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമല്ല സുഗതകുമാരി എന്ന സാഹിത്യകാരി ചെയ്തത്. അതിന്റെ സംരക്ഷണത്തിന് വേണ്ടിയും പോരാടി. അതാണ് ഈ കവയിത്രിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒ.എൻ.വി യെ പോലെ കാല്പനികതയിലും ടീച്ചർ രാഷ്ട്രീയം പറഞ്ഞു. പക്ഷെ, അത് തികച്ചും ഇക്കോ-ഫെമിനിസത്തിൽ അടിയുറച്ചുള്ളതായിരുന്നു. ടീച്ചറുടെ പ്രകൃതി രാധയായിരുന്നു. (കൃഷ്ണകവിതകളിൽ കൃഷ്‌ണനെ രാധയ്ക്ക്(പ്രകൃതിയ്ക്ക്) വിധേയനായാണ് സുഗതകുമാരി അവതരിപ്പിക്കുന്നത്.) സൈലന്റ്“രാധയുടെ തീരാ നഷ്ടം” വായന തുടരുക

മനുഷ്യന് ഒരു അനുഭവം

‘മനുഷ്യന് ഒരു ആമുഖം’ – വായന ഒരു അനുഭവമാവുമ്പോൾ. “ഇരുത്തി ചിന്തിപ്പിക്കുന്നതും മനുഷ്യനെ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കുന്നതുമായ ഒരു ദർശനം ഈ കൃതി മുന്നോട്ട് വയ്ക്കുന്നു. ഈ നോവൽ നമ്മുടെ ആലോചനയെ ഉദ്ദീപിപ്പിക്കുന്നു. എങ്ങനെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാം. എങ്ങനെ ലോകത്തിൽ മനുഷ്യനായിപ്പിറന്നതിൽ അഭിമാനിക്കാൻ പറ്റും എന്നൊക്കെ ആലോചിക്കാൻ പ്രേരിപ്പിക്കുന്നു.” — എം.കെ.സാനു. ഇങ്ങനെയൊരു അഭിപ്രായം കണ്ടപ്പോൾ ഈ നോവൽ വായിച്ചാൽ ഒരു നല്ല അനുഭവമാകുമെന്ന് തോന്നി. ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് വാങ്ങി.(ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല.“മനുഷ്യന് ഒരു അനുഭവം” വായന തുടരുക

ക്യാൻവാസ്

“പ്രണയം എന്താണെന്നാ തന്റെ അഭിപ്രായം?” ആദിത്യനോട് ഡോക്ടർ ചോദിച്ചു. അതിനെപ്പറ്റി ആലോചിക്കുന്ന ആ സമയം, ഡോക്ടറുടെ റൂമിലെ ഭിത്തിയിലെ ഒരു രവിവർമ്മ ചിത്രത്തിൽ അവന്റെ കണ്ണുകൾ ഉടക്കി. അവൻ യാന്ത്രികമായി പറഞ്ഞു. “പ്രണയം ഒരു ചിത്രമാണ്.. ഒരു രവിവർമ്മ ചിത്രം പോലെ… ” കുറച്ച് വർഷങ്ങൾക്ക് മുൻപ് അവന്റെ നേതൃത്വത്തിൽ കോളേജിൽ നടന്ന ഒരു എക്സിബിഷനിൽ ആ ചിത്രം ഉണ്ടായിരുന്നതാണ്. പക്ഷെ അതിലുപരി ആ ചിത്രത്തിന് അവന്റെ ജീവിതവുമായി എന്തോ ഒരു ബന്ധം ഉള്ളതായി അവന് ഇപ്പോൾ“ക്യാൻവാസ്” വായന തുടരുക

താക്കോleടുക്കാൻ അരുണോdhaയത്തിൽ…*

“താക്കോലെടുക്കാൻ അരുണോദയത്തിൽ…” രോഹിത് ജി എന്നോട് ചോദിച്ചു. “കാന്തൻ ജി, ശരിക്കും അതങ്ങനെ അല്ലലോ.. താക്കോൽ കൊടുക്കാതെ.. എന്നല്ലേ?” ബൈക്കിന്റെ പുറകിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു. “അതാണ് കറക്ട്. പക്ഷെ നമ്മടെ ഈ അവസ്ഥ വച്ച് പാടിയതാ..” (ആ അവസ്ഥ ഉരുത്തിരിഞ്ഞ വഴി…) വലിയ ഹൈപ്പ് ഒക്കെ ഉണ്ടാക്കിയ, വരുമെന്ന് പറഞ്ഞു പറ്റിച്ച, ആ ബുറൈവി ചീറ്റിപോയെന്ന് ആരോ പറയുന്നു… ശൂ..ശൂ…. ശൂ… എന്തായാലും ഐ.എം.ഡി. ടെ മാനം രക്ഷിക്കാൻ തലേന്ന് രാത്രി, ഒരു നല്ല“താക്കോleടുക്കാൻ അരുണോdhaയത്തിൽ…*” വായന തുടരുക

പള്ളിമണി

Listen to my podcast on… %% https://anchor.fm/sreekanth-r3/episodes/Pallimani-e1fmg1g %% “മേലുകാവ്മറ്റം, മേലുകാവ്മറ്റം… ഇറങ്ങാൻ ഇനിയും ആളുണ്ടല്ലോ?.. ഹലോ, ആ ഉറങ്ങുന്നയാളെ ഒന്ന് എഴുന്നേപ്പിച്ചേ.. തനിക്ക് മേലുകാവല്ലേ ഇറങ്ങേണ്ട? ഹോ.. അനങ്ങി വന്നൊന്നിറങ്.. പെട്ടെന്ന്. സമയം കളയാൻ ഓരോന്ന് രാവിലെ തന്നെ കേറിക്കോളും..” ഈരാറ്റുപേട്ടയിൽ നിന്ന് മേലുകാവിലേയ്ക്ക് വലിയ ദൂരമൊന്നുമില്ല. പക്ഷെ, ബസേൽ കയറിയപ്പോൾ തന്നെ അവന് നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. അത് കൊണ്ടാണ് മനു തോമസിന്റെ കണ്ണുകൾ അറിയാതങ് അടഞ്ഞു പോയത്. ഇത്ര പെട്ടെന്ന് എത്തിയോ?“പള്ളിമണി” വായന തുടരുക

ചുവന്ന നഗരം IV

ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ ഒരു കോണിൽ നിന്ന് ഒരു മുടന്തനായ ഒരു മനുഷ്യൻ ആ തെരുവിലേയ്ക്ക് നടന്നു വരുന്നു. ആരോടുള്ള വിശ്വാസമാണ്, ജീവിതത്തിൽ ഒന്ന് മിന്നി കൊതിപ്പിച്ച ആ പ്രകാശം തേടി ഈ തെരുവിലേയ്ക്ക് മാസങ്ങൾക്ക് ശേഷം അയാളെ വീണ്ടും എത്തിച്ചത്? എന്തായാലും ദൈവങ്ങളിലുള്ള വിശ്വാസമായിരിക്കില്ല. കാരണം അയാളുടെ മനസ്സിലെ ദൈവം, ദുരന്തനാടകങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന ഒരു ഭ്രാന്തനാണ്. ഒന്നും ശുഭപര്യവസായി ആയി കാണാൻ താത്പര്യപ്പെടാത്ത ഒരു അരൂപനായ ഭ്രാന്തൻ. അല്ലെങ്കിൽ എന്തിനാണ് അയാളെ“ചുവന്ന നഗരം IV” വായന തുടരുക

ചുവന്ന നഗരം III

ലോട്ടസ് ലോഡ്ജിന്റെ പതിനൊന്നാം നമ്പർ റൂമിലെ ആ ഫാനിന്റെ ശബ്ദം, തുണ്ട് പടങ്ങളിലെ ശിൽക്കാര ശബ്ദം പോലെ അയാൾക്ക് തോന്നി. നന്നായി വിയർക്കുന്നുണ്ടെങ്കിലും, ആ ഫാനൊന്ന് നിർത്താൻ അയാൾ അതുകൊണ്ടാണ് അയാളുടെ ശ്രീദേവിയോട് ആവശ്യപ്പെട്ടത്. കഥകേട്ട് രാധികയുടെ തലമുടി തഴുകിയിരിക്കുകയായിരുന്ന ശ്രീദേവി, അത് കേട്ടിലെന്ന മട്ടിൽ രാധികയോട് പറഞ്ഞു. “ബേട്ടി രോ മത്, ഹം സബ് യെഹി ഹേ, തുഛെ മദദ് കർനെ കേലിയേ.” ആ കണ്ണിലെ മാതൃത്വം അയാൾക്ക് പുതിയൊരു കാഴ്ചയായിരുന്നു. ശ്രീദേവി അയാളോടായി പറഞ്ഞു.“ചുവന്ന നഗരം III” വായന തുടരുക