വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 2.2

“കല്യാണം ലൈവ് ടെലിക്കാസ്റ്റ് ഉണ്ടാവൂലോ..ല്ലെ…?”

കോവിഡ് പ്രമാണിച്ച് വന്ന ഒരു പരിഷ്ക്കാരമാണെങ്കിലും, ഇത് നേരത്തെ തന്നെ വേണ്ടതായിരുന്നുയെന്ന് തോന്നുന്നില്ലേ?

ഹോ..എന്തൊക്കെ ബഹളമായിരുന്നു.. കല്യാണത്തിന് പങ്കെടുക്കാനായുള്ള ദൂരയാത്രകൾ.. അതിന്റെ തിരക്ക്.. താലികെട്ടിന്റെ സമയത്തെ ധൃതിക്കാട്ടൽ… പ്രഥമ ഏറ്റിനിരിക്കാൻ കാട്ടുന്ന സാഹസങ്ങൾ.. പ്രഥമൻ അടക്കം ഇല നിറച്ചുള്ള സദ്യ.😋 ചെക്കന്റേം പെണ്ണിന്റേം കൂടെയുള്ള ഫോട്ടോ സെഷനുകൾ..📷

ഇപ്പോ’ അതൊന്നും വേണ്ടാല്ലോ?

ഹാ…എല്ലാം കൊറോണ വിഴുങ്ങി.

ഒന്ന് ആലോചിച്ചേ?… ഇപ്പോൾ കല്യാണദിവസം എന്തൊരു സമാധാനമായിരിക്കും … ആ വീട്ടുകാർക്കും വധുവരന്മാർക്കും.

പിന്നെ, ലൈവ് ടെലികാസ്റ്റിന്റെ കാര്യം ഹേമന്ദിനോട് ചോദിച്ചതിന് പല കാരണങ്ങളുണ്ട്. (2 കാരണം).

1). ആ അമ്പത് പേരിൽ ഉൾപ്പെടില്ല..😛.

(ഈ കല്യാണം ബന്ധുക്കൾക്ക് വേണ്ടിയുള്ള ആഘോഷമാണ്. കൂട്ടുകാർക്കൊന്നും അതിൽ റോളില്ലെന്നാണ് കാരണവന്മാർ പറയാറുള്ളത്….ഖോ…ഖോ..)

2). ശ്യാമിന്റെ കല്യാണം.

ഞങ്ങടെ ശ്യാമിന്റെയും കല്യാണം അന്ന് തന്നെയാണ്.. പാലക്കാട് വച്ച്.. അതിന് എന്തായാലും ഇവിടെ തിരുവനന്തപുരത്തൂന്ന് എത്തിപ്പെടാൻ പറ്റുമെന്ന് തോന്നുന്നില്ല.. അപ്പോൾ രണ്ടും കൂടെ മൊബൈലിൽ സ്പ്ലിറ്റ് സ്ക്രീനിലിട്ട് കാണാൻ പറ്റുവോന്ന് ഒന്ന് നോക്കണം . ‘അയിനാണ്’… 🤓

ഒരു പ്രധാന കാര്യം പറയാൻ ഉണ്ടേ. ഈ രണ്ട് കല്യാണം തമ്മിൽ ‘ചെറിയനെ’ ഒരു ബന്ധമുണ്ട്. എന്നെ സംബന്ധിച്ചാണ് കേട്ടോ. വളരെ അവിചാരിതമായി സംഭവിച്ചതാണ്.

ശ്യാമിനെ എനിക്ക് പരിചയപ്പെടുത്തി തന്നത് ഹേമന്ദ് ആയിരുന്നു. തിരുവനന്തപുരത്ത് ‘താമസിക്കാൻ ഒരു മുറി’ തേടി നടക്കുകയായിരുന്നു ഈ ഞാൻ.

തുടർന്ന് ശ്യാമിന്റെയും ഫ്രണ്ട്സിന്റെയും ഒപ്പം ഞാൻ താമസം തുടങ്ങി.

ഇപ്പോഴും അവിടെ തുടരുന്നു. (അവിടെ അല്ലഹേ! … ദാ .. ഇവിടെ.. )

ആ രണ്ട് പേരുടെയും കല്യാണം ഒരേ ദിവസം. (വൗ!.)


നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നുണ്ടാവും, കഴിഞ്ഞ ഭാഗത്തിൽ കഥ നടക്കുന്നത് ഇടച്ചിറയിലാണെന്ന് പറഞ്ഞിട്ട് ‘ഇവൻ’ എന്തിനാ തിരുവനന്തപുരത്ത് കിടന്ന് കറങ്ങുന്നെന്ന്.

അത് പറയാം.

ഞാനും ഹേമന്തുമായുള്ള സൗഹൃദത്തിൽ ഇടച്ചിറ എന്ന സ്ഥലത്തിന് വളരെ പ്രാധാന്യമുണ്ട്.

മൂന്ന് വർഷം മുൻപ്.

കാലം തെറ്റി വന്ന കാലവർഷത്തിനിടയിൽ… തിരുവനന്തപുരത്ത് നിന്ന് ഒരേ കാര്യത്തിനായി എറണാകുളത്തേക്ക് എത്തപ്പെട്ട ഞങ്ങളുടെ ഇടയിലേക്ക് ഇടച്ചിറ എന്ന സ്ഥലം കടന്ന് വന്നത് യാദൃശ്ചികതയുടെ മറ്റൊരു മുഖമാ’യിയായി’രുന്നു.

അന്ന് ഒരു മാസക്കാലം ഞാൻ താമസിച്ചത്, പണ്ട് ജോലിചെയ്തിരുന്നപ്പോൾ വാടകയ്ക്ക് താമസിച്ചിരുന്ന, കാസിൽ ബ്രാൻ എന്ന് ഞങ്ങൾ ഓമനപേരിട്ട് വിളിച്ചിരുന്ന, ഒരു കൊച്ചു ബംഗ്ലാവിലായിരുന്നു. എന്റെ സുഹൃത്തുക്കൾക്കൊപ്പം. ആ ‘ബ്ലഗ്ലാവ്’ ഇടച്ചിറയിലായിരുന്നു. (-‘Life in Bran Castle’-, -‘സിനുചേട്ടനും വാടകഗുണ്ടകളും’ – ഭാവിയിൽ എഴുതാൻ സാധ്യതയുള്ള രണ്ട് ബ്ലോഗുകളാണെ.)

ഹേമന്ദ് താമസിച്ചത് അദ്ദേഹത്തിന്റെ ഫ്രണ്ട്സിന്റെ കൂടെയായിരുന്നു. അതും ഇടച്ചിറയിൽ തന്നെയുള്ള സ്കൈലൈനിന്റെ ഒരു അപാർട്മെന്റിൽ.

ഹാ.. ഒരു ഫോട്ടം തപ്പട്ടെ…….

കിട്ടി പോയി…


Skyline Apartments – a view from Castle Bran.

അപ്പോൾ പിന്നെ castle bran ഉം അങ് കാട്ടിയേക്കാം..

Our Castle Bran 😝


ഞങ്ങൾ എന്ത് ഉദ്ദേശിച്ചാണോ അവിടെ എത്തിപ്പെട്ടത്, അതിലല്ല ഇവിടെ കാര്യം. ആ കാര്യമൊക്കെയൊരു പ്രത്യേക ബ്ലോഗായി എഴുതാൻ വച്ചിരിക്കുന്നതാണ്.

അതിന് ബാഹ്യമായി സംഭവിച്ച കാര്യങ്ങൾ ഓർക്കാം..

സഫ്‌റോൻ ഹോട്ടലിലെ വൈകുന്നേരങ്ങളിലെ കോഴിപ്പത്തിരിയും… ഇടച്ചിറ കായീസ് ഹോട്ടലിലെ വെട്ട് കേക്കും…ആ ചെറു ബസുകളിൽ കയറിയുള്ള എറണാകുളം നഗരം മുറിച്ചു കൊണ്ടുള്ള വലിയ യാത്രകളും..

മനസ്സിന്റെ ഗാലറിയിൽ സേവ് ചെയ്ത ഒരുപാട് ചിത്രങ്ങൾ – മുഖങ്ങൾ ( മിഥുൻ, ബാലു, ഷിനോയ്, അലക്സ്, നാദിർഷാ, ജിയേഷ്, പീറ്റർ.. അങ്ങനെ ഒരുപാട് പേർ..)

സ്ഥലങ്ങളുടെ ഓർമ്മകൾ – മറൈൻ ഡ്രൈവ്, മേനക, ഹൈകോർട് ജങ്ഷൻ, പാലാരിവട്ടം പൈപ്പ്‌ലൈൻ, വാഴക്കാല, കാക്കനാട് സിവിൽ സ്റ്റേഷന്റെ അടുത്തുള്ള അളകാപുരി, ഇന്ഫോപാർക്, ഇടച്ചിറയിലെ ആ പഞ്ചാബി ദാബാ..)


ഹേമന്ദിനൊപ്പം ലെ ലേ…


തുടർന്നുള്ള വർഷങ്ങളിൽ ഞങ്ങളുടെ സൗഹൃദം നന്നായി വളർന്നു. എന്ത് കാര്യത്തിനും എനിക്ക് സമീപിക്കാൻ പറ്റുന്ന ഒരു ജേഷ്ഠസഹോദരനായി ഹേമന്ദ്‌ മാറി. ഹേമന്ദിന്റെ റൂമ്മെറ്റ്സായ അർജ്ജുനും ആദർശും നസീമും….എല്ലാവരും എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായി… അവർ എന്റെ അനിയന്മാരായിയെന്ന് തന്നെ പറയാം.

എന്നെ കൂടി ഉൾപ്പെടുത്തി ഹേമന്ദ് തുടങ്ങിയ സ്റ്റഡി ഗ്രൂപ്പുകൾ ലോകോത്തര നിലവാരത്തിൽ എത്തിയില്ലെങ്കിലും, അതിന് കിടപ്പിടിക്കുന്നതായിരുന്നു.😛. അതിന് ഏറ്റവും കൂടുതൽ സഹായിച്ച വിമലിന്റെ കാര്യമിവിടെ പറയാതെ പോകുന്നത് ശരിയാവില്ല. (‘കട്ടൻ കാപ്പിയും മിൽക്ക് ബിൽക്കിസും ‘ – മറ്റൊരു ബ്ലോഗ് വരുന്നുണ്ടേ.)

ചില പ്രശ്നങ്ങളിൽ (ഞാൻ തന്നെ ഉണ്ടാക്കിയ പ്രശ്നങ്ങളാണെ), എന്നെ താങ്ങി നിർത്തിയ സുഹൃത്തുക്കളിൽ പ്രധാനി ഹേമന്ദ് ആയിരുന്നു. (സൈക്കോളജി ഒക്കെ ആള് പഠിച്ചിട്ടുണ്ട്. കേട്ടോ. പിന്നെ യോഗഭ്യാസം വേറെ.)

ആരോ എന്നോട് ചോദിച്ചിരുന്നു. (?)

“ഇത്രയൊക്കെ ബഹുമാനം തോന്നുന്ന ഒരാളെ പേര് വച്ച് വിളിക്കുന്നത് ശരിയാണോ?”

ഒക്കെ. എന്നാൽ ഒരു പ്രാവശ്യത്തേക്ക് അർജ്ജുനും ആദർശുമൊക്കെ വിളിക്കുന്ന പോലെ ഒന്ന് വിളിച്ചേക്കാം.

ഹേമന്തേട്ടാ,

ഹേമന്തേട്ടനും ദിവ്യയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു. ജീവിതം ഒരു അടിച്ചു പൊളിയാകട്ടെ. ഹേമന്തേട്ടന്റെ ആഗ്രഹങ്ങൾ… അയ്യോ തെറ്റി.. ഇനി അങ്ങനെ സേപ്പര്റ്റായി പറയണ്ടാല്ലോ. ഇരുവരുടെയും എല്ലാ ആഗ്രഹങ്ങളും സഫലമായി തീർക്കാനുള്ള ആദ്യ ചവിട്ട് പടിയായി ഭവിക്കട്ടെ ഈ ഒത്തുചേരൽ.

💐💐💐💐💐💐💐💐💐💐💐💐


മീൻവയൽ .. ലെ ഹേമന്ദ്..

എന്തോ..? ഒന്നൂടെ വിളിച്ചേ..”

😜


വിവാഹനിശ്ചയ വേളയിൽ ഞങ്ങൾ ഹേമന്ദിനും ദിവ്യയ്ക്കുമൊപ്പം….


അർജ്ജുനും അലിയും ആദർശും നസ്സീമും പിന്നെ ഞാനും..(പുറകീന്ന് മുന്നിലേക്ക്)…


എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

4 replies on “മാംഗല്യം തന്തു താനേനാ 2.2”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.