Deluxe room E1 : TVM Medical College Hospital…ഈ റൂമിൽ എക്സിബിഷൻ വച്ചിരിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ്…
1.അരുൺ സാർ – ഒരെണ്ണം
2.X-ray, ct സ്കാൻ റിപ്പോർട്ട്കൾ- ഒന്ന് വീതം
ഒപ്പം അവനെയും വച്ചിട്ടുണ്ട്…
3. ICO blue stor jacket...ഇവനാണ് ഈ കഥയിലെ നായകൻ..
സ്ഥലം: കഥ തുടങ്ങുന്നത് ഞങ്ങളുടെ eduzone reading റൂമിൽ നിന്നാണ്..
സമയം: ആമസോണിൽ വഴി ഓർഡർ ചെയ്തു അവൻ അരുൺ സാറിന്റെ കൈയിൽ എത്തുന്നത് മുതലാണ്..
അവൻ വന്നതിന് ശേഷമാണ് കൊടൈക്കനാൽ plan ഉയർന്ന് വരുന്നതും..അത് തകർന്ന് പോകുന്നതും…..fog lamp അരുൺ സാർ ബൈക്കിൽ ഫിറ്റ് ചെയ്തത് പോലും അവനെ മനസ്സിൽ കണ്ടാണെന്നു തോന്നുന്നു……
കൊട്ടാരക്കര ട്രിപ്പ്….ക്ലാസ് എടുക്കാൻ… അന്നൊരു ഞായറാഴ്ച്ച ആയിരുന്നു….ഞാനും അരുൺ സാറും പിന്നെ അവനും.. അവനെ അന്ന് വെയിൽ കൊളിച്ചത് പോട്ടെ…. കൊട്ടാരക്കര ഗണപതിയുടെ മുന്നിലും അവനെ കൊണ്ടുപോയി..(ആ അനുഗ്രഹം അവന് ഉറപ്പായും ലഭിച്ചു കാണണം )
തുടർന്നുള്ള ദിവസങ്ങളിലും ക്ലാസ് എടുക്കാൻ അവൻ പോയി..ഒപ്പം അരുൺ സാറും..അയ്യോ സോറി..അരുൺ സാറിനൊപ്പം അവനും പോയി..ആളുകൾ കുത്തു വാക്കുകൾ പലതും പറഞ്ഞിട്ടും അരുൺ സാർ അവനെ എല്ലാ സമയത്തും വിശ്വസിച്ച് കൂടെ കൂട്ടി..
മൂന്നു ദിവസം ക്ലാസ് എടുക്കാൻ സഹായിച്ച അവൻ ,അവന്റെ ഉടമസ്ഥൻ ബൈക്കിൽ നിന്നു വീണപ്പോഴും അതിന്റെ കർമ്മം ശരിയായി നിർവഹിച്ചു…അരുൺ സാറിന്റെ പരിക്ക് internal ആയി മാത്രം ഒതുങ്ങിയതിന്റെ ക്രെഡിറ്റ് അവനു മാത്രം അവകാശപ്പെട്ടതാണ്…
അവൻ അങ്ങനെ എല്ലാരുടെയും മുന്നിൽ സ്റ്റാർ ആയി..ഗൂഗിളിൽ അവന്റെ റേറ്റിംഗ് എന്തായാലും അരുൺ സാർ ഒട്ടും കുറച്ചിടെല്ലെന്നുള്ളത് ഏകദേശം ഉറപ്പാണ്..(കൊട്ടാരക്കര ഉണ്ണിയപ്പത്തിന്റെ റേറ്റിംഗ് കുറച്ചിടുന്ന കാര്യം ഞാനും അരുണും കൂടി ചർച്ച ചെയ്ത കാര്യം പറയാൻ വിട്ടു പോയി..ഇനി അത് കൊണ്ടെങ്ങാനും ആണോ…? ഏയ്…ആയിരിക്കില്ല)
അരുൺ സാറിന്റെ accidentu-മായി ബന്ധപ്പെട്ട് ഇനി വരാൻ സാധ്യത ഉള്ള ബ്ലോഗ്ഗുകൾ..
1.’മുബൂ : eduzone മുറ്റത്തെ നന്മമരം’…
“എന്നാലും എന്റെ മുബു സാറേ, ജ്ജ്..ആ പഹയന്റെ ബൈക്ക് ഓടിച്ചിരുന്നേൽ ഇമ്മാതിരി വല്ലോം സംഭവിക്കുമാരുന്നോ??”
2.’കളിപ്പാട്ടമായി കണ്മണി…’
റെസ്പിറൊമീറ്റർ എന്നായിരുന്നു അവന്റെ പേര്.. abascus ലെ കരുക്കൾ നീക്കുന്നത് പോലെയല്ല…. ശ്വാസം എടുത്ത് നമ്മുടെ ശക്തി തെളിയിക്കുന്ന യന്ത്രം..ജീവിക്കാനുള്ള നമ്മുടെ കഴിവിനെ പ്രതിനിധാനം ചെയ്യുന്ന പ്രക്രിയ…
3. ഗോയ്റ്റർ അമ്മാവൻ..
“മോനെ.., ഇന്നെങ്കിലും എനിക്ക് കാലൊന്ന് നിവർത്തി വച്ചു ഉറങ്ങണം”
അത് കേട്ട് തറയിൽ വിരിച്ച പായ് ചൂണ്ടി കാണിച്ച ആ മഹാമനസ്കത നമ്മൾ കാണാതെ പോകരുത്..
4. മണന്തല അമ്മച്ചിയും വട്ടപ്പാറ അപ്പച്ചനും..
തിരുവനന്തപുരത്തെ ടേസ്റ്റ്കളിലൂടെ കയറി ഇറങ്ങിയ കഥ..
____________________________________
Add on:
അരുൺ സാറേ..ഫുൾ പോസിറ്റീവ് ആണ് സാറേ..നിങ്ങള് നന്നായി rest എടുത്ത്, വീട്ടിൽ അമ്മ ഉണ്ടാക്കി തരുന്ന ഫുഡ് ഒക്കെ explore ചെയ്ത്, പഠിച്ച് തകർക്ക് സാറേ..
മുബു പറഞ്ഞത് മറക്കണ്ട…
മടങ്ങി വരുമ്പോൾ കോയമ്പത്തൂർ പോയി ഫ്ലൈറ്റിന് ഇവിടെ വന്ന് ഇറങ്ങിയാൽ ഞങ്ങൾ ഗംഭീര സ്വീകരണം നൽകാം..എപ്പടി?
Get Well Soon Brother..