മാർക്കസ് ഒറീലിയസിനെപ്പറ്റി കേട്ടിട്ടുണ്ടോ?
ഇല്ലെങ്കിലും സാരമില്ല. പക്ഷെ, സ്റ്റോയ്‌സിസം എന്ന ഹെലിനിസ്റ്റിക് ഫിലോസോഫിയെപ്പറ്റി കേട്ടവർ തീർച്ചയായും അതിനോടൊപ്പം ഈ പേര് കേട്ട് കാണും.
മാർക്കസ് ഒറീലിയസ് റോമാസാമ്രാജ്യം ഭരിച്ച ഒരു ചക്രവർത്തിയായിരുന്നു. മഹാനായ അലക്സാണ്ടർ കാലയവനികയിൽ മറഞ്ഞതിന് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഒറീലിയസിന്റെ ഭരണ കാലഘട്ടം.(എ.ഡി രണ്ടാം ശതകം).
ഏതോ ഒരു ചരിത്രകാരന്റെ അഭിപ്രായത്തിൽ അദ്ദേഹം “ലാസ്റ്റ് ഓഫ് ദി ഫൈവ് ഗുഡ് റോമൻ എമ്പരെർസ്” ആണ്.
(ചരിത്രകാരൻ അല്ല കേട്ടോ. തെറ്റിയതാ. ഒരു ‘ഗൂഗ്ലി’ എറിഞ്ഞപ്പോഴാണ് ആളെ കിട്ടിയത്. ആധുനിക രാഷ്ട്രതന്ത്രത്തിന്റെ പ്രാധാന സ്ഥാപകരിൽ ഒരാളായ നിക്കോളോ മാക്കിയവെല്ലിയാണ് അങ്ങനെ പറഞ്ഞതത്രെ. നോട്ട് ദി പോയിന്റ്.)
“‘ഫൈവ് ഗുഡ് എമ്പരെർസോ’? അയ്യെന്നാ ബാക്കിയുണ്ടായിരുന്നവരെല്ലാം പൊഹയാരുന്നോ…🤔”
‘ഗുഡ് എമ്പറർ’ എന്നു വിളിക്കുന്നതിന്റെ കാരണം നോക്കിപ്പോയി. ഒരു ഗൂഗ്ലി കൂടി എറിഞ്ഞു.
ശാന്തിയും സാമാധാനവും നിറഞ്ഞതായിരുന്നത്രെ ആ കാലഘട്ടത്തിലെ റോമാ സാമ്രാജ്യം.
നമ്മുക്കൽപ്പം കൂടി പുറകോട്ട് പോകാം. ആദ്യകാല ഗ്രീക്ക് തത്വചിന്തകനായിരുന്ന സോക്രട്ടീസും അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന പ്ലേറ്റോയും ജനാധിപത്യത്തിന്റെ പ്രശ്‌നമായി ചൂണ്ടിക്കാണിച്ച ഒരു വസ്തുത ഉണ്ടായിരുന്നു. ചിന്താശേഷിയില്ലാത്ത ജനങ്ങളെ കൊണ്ട് തെരഞ്ഞെടുപ്പിക്കുന്ന ഒരു പ്രക്രിയ, ജനാധിപത്യം എന്ന പേരിൽ വിജയിക്കുകയില്ലയെന്നായിരുന്നത്. സോക്രട്ടീസായിരുന്നു അങ്ങനെ അഭിപ്രായപ്പെട്ടത്. അതു പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശിഷ്യനും ചിന്തിച്ചത്. പ്ലേറ്റോയിലൂടെയാണ് നമ്മൾ സോക്രട്ടീസിന്റെ ദർശനങ്ങൾ വായിച്ച് അറിയുന്നത് (‘The Republic’). അതുപോലെ തന്നെ സോക്രട്ടീസിന്റെ ദർശനങ്ങൾ പ്രാവർത്തികമാക്കാൻ, ജനങ്ങളെ ചിന്താശേഷിയുള്ളവരാക്കാൻ പ്ലേറ്റോ തുടങ്ങിയതാണ് ‘The Academy’ എന്ന സ്ഥാപനം. അത് എത്രത്തോളം വിജയകരമായി പരിണമിച്ചു എന്നറിയില്ല. പക്ഷെ കുറച്ച് നൂറ്റാണ്ടുകൾക്ക് ശേഷം, മാർക്കസ് ഒറീലിയസ് എന്നൊരു ഫിലോസോഫിക്കൽ രാജാവ് റോമിനുണ്ടായത് അവരുടെ രണ്ടുപേരുടെയും ദർശനങ്ങളുടെ തന്നെ അദൃശ്യമായ ഒരു വിജയമായി കരുതുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു.
‘Absolute power corrupts absolutely’. ആരിത് പറഞ്ഞു എന്നതില്ലല്ല ഇവിടെ കാര്യം. അതിനൊരു വലിയ അപവാദമായിരുന്നു നമ്മുടെ കക്ഷിയെന്നുള്ളതിലാണ്.
“ടോ.. താൻ നിർത്തിക്കേ. ഈ ബ്ലോഗ് ഒരു ബുക്കിനെപ്പറ്റിയാണ് എന്ന് കരുതി വായിക്കാൻ തുടങ്ങിയതാണ്. ഇതിപ്പോ... എന്നാ ഞാൻ”..🚶
അയ്യോ പോകല്ലേ..
ഇതൊക്കെ പറഞ്ഞത് ‘മെഡിറ്റേഷൻസ്’ ഒരു സാധാരണ പുസ്തകമല്ലെന്നും, എഴുതിയ ആൾ ചില്ലറക്കാരനല്ലെന്നും പറയാൻ വേണ്ടിയായിരുന്നു. അത് മനസ്സിലായെങ്കിൽ പിന്നെ, നമ്മുക്ക് നേരെ കാര്യത്തിലേക്ക് കടക്കാം.
മെഡിറ്റേഷൻസ്
ആദ്യമേ പറഞ്ഞേക്കാം. ഒരു കഥ വായിച്ചേക്കാം എന്ന് കരുതി ഇതിനെ സമീപിക്കരുത്.
പിന്നെ, തലക്കെട്ട് നോക്കി കുറച്ച് ധ്യാനരീതികൾ പഠിച്ചേക്കാം എന്ന് കരുതിയും ഇതിലേയ്ക്ക് നോക്കേണ്ട.
ഇത് ജേർണൽ എന്ന വിഭാഗത്തിൽ പെടുന്നതാണ്. ഒരു സ്റ്റോയ്‌ക്കിന് ഈ ജേർണൽ എന്താണെന്ന് ശരിക്കും അറിയാം. കാരണം ജേർണൽ എഴുതുക എന്നത് അവരുടെ സ്റ്റോയിക് എക്സർസെസിൽ പെടുന്ന ഒരു കാര്യമാണ്. ജേർണൽ എന്നാൽ ഡയറി തന്നെയാണ് . മാർക്കസ് ഒറീലിയസ് ഓരോ ദിവസത്തെയും അദ്ദേഹത്തിന്റെ ചിന്തകൾ കുറിച്ച് വച്ചതാണ് ഈ പുസ്തകം. നിങ്ങള് ഇപ്പോൾ വിചാരിക്കുന്നപോലെ എഴുതിയ തീയതിയൊന്നും രേഖപ്പെടുത്തി വച്ചിട്ടില്ല.. കേട്ടോ.
ഉദാഹരണത്തിന് ഒരു ദിവസം അദ്ദേഹത്തിന്റെ അച്ഛനെപ്പറ്റി ഓർമ്മ വന്നു എന്ന് കരുതുക. അന്ന് ചിലപ്പോൾ എഴുതുന്നത് അച്ഛൻ പഠിപ്പിച്ച എന്തെങ്കിലും കാര്യങ്ങളെ കുറിച്ചായിരിക്കും.
ഗ്രീക്ക് ഫിലോസഫർമാരായിരുന്ന പ്ലേറ്റോ, ആന്റിസ്തീനെസ് തുടങ്ങിയവർ പണ്ട് പകർന്ന് വച്ച അറിവുകളും ഈ കൂട്ടത്തിൽ ചേർത്ത് വയ്ക്കപ്പെടുന്നുണ്ട്.
ജീവിതത്തിൽ മാർക്കസ് ഒറീലിയസ് നേരിട്ട പ്രശ്‌നങ്ങളിലൂടെ ഈ എഴുത്ത് കടന്നുപോകുമ്പോൾ, ഒരു സാധരണക്കാരന്റെ വെളിപാടുകൾ പോലെ നമ്മുക്ക് തോന്നും. എല്ലാ കാലത്തെയും മനുഷ്യന്റെ ആന്തരിക സമസ്യകൾ ഏകദേശം ഒരുപോലെ ഉള്ളതാണെന്നല്ലേ വെപ്പ്? അതു കൊണ്ട് തന്നെയാണ് ഈ കൃതി ഇന്നും പരക്കെ വായിക്കപ്പെടുന്നത്.
“സ്റ്റോയ്‌സിസം എന്നോമറ്റോ ഒരു ‘കെടുത്താപ്’ പറഞ്ഞാരുന്നോ.. അതെന്നാ ഇതിൽ പറഞ്ഞേ?”
സ്റ്റോയ്‌സിസം എന്ന ഹെലിനിസ്റ്റിക് തത്വചിന്തയുടെ പ്രവാചകർ പലരുണ്ടായിരുന്നു. സെനോ ഓഫ് സൈപ്രസാണ് ഇതിന്റെ ആദ്യകാല വക്താവ് എന്ന് പറയപ്പെടുന്നു. എപിക്റ്റസും സെനക്കയും പിന്നീട് സ്റ്റോയ്‌സിസത്തിൽ സംഭാവന ചെയ്തവരാണ്. ( സെനക്കയെ കുറിച്ച് ഒരു ലേഖനം ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ട്. (ജൂലൈ പന്ത്രണ്ട്).)
സ്റ്റോയ്‌സിസം എന്താണെന്ന് ജീവിച്ച് കാണിച്ചു തന്നയാളാണ് മാർക്കസ് ഒറീലിയസ്. അദ്ദേഹത്തിന്റെ എഴുത്തിലൂടെ സ്റ്റോയ്‌സിസത്തിൽ പറയുന്ന virtues ആൻഡ് vices നെപ്പറ്റി നമ്മൾ ശരിക്കും മനസ്സിലാക്കുന്നു. റോമിലെ ആ കാലത്തെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു അദ്ദേഹമെന്ന് നമ്മൾ ഓർക്കണം. എല്ലാ സുഖസൗകര്യങ്ങളും ഒരു വിളിപ്പാടകലെ ഉള്ളയാൾ. പക്ഷെ അദ്ദേഹത്തിന്റെ ധർമ്മനിഷ്ഠവും കർമ്മോത്സുകവുമായ ജീവിതത്തെപ്പറ്റി അറിയുമ്പോൾ നമ്മൾ അത്ഭുതപ്പെട്ടു പോകും.
ആ ജീവിതത്തിന്റെ ഒരു രത്നചുരുക്കമാണ് നമ്മുക്ക് മെഡിറ്റേഷൻസ് എന്ന കൃതിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.
മാർക്കസ് ഒറീലിയസ് പുസ്തകത്തിന്റെ ഒരു ഭാഗത്ത് പറയുന്നു.
“Wipe out imagination: check desire: extinguish appetite: keep the ruling faculty in its power.”
ഇവിടെ റൂളിഗ് ഫാക്കൽറ്റി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ മനസ്സാക്ഷിയെ തന്നെയാണ് . അല്ലെങ്കിൽ യുക്തിഭദ്രമായി നമ്മൾ എടുക്കുന്ന തീരുമാനങ്ങളുടെ ഉറവിടമായും റൂളിങ് ഫാക്കൽറ്റിയെ കരുതാം.(Rational ability of our brain).
സ്റ്റോയ്‌സിസം മുഖ്യമായും സംസാരിക്കുന്നത് നമ്മുടെ ആന്തരികമായ ശക്തിയെ (അതായത് മനസ്സാക്ഷിയെ) ബലപ്പെടുത്തുന്നതിനെപ്പറ്റിയാണ്. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ബാഹ്യ കാര്യങ്ങൾ അനുകൂലമാകാത്തതിൽ വിഷമിക്കാൻ പാടില്ലയെന്നും പഠിപ്പിക്കുന്നു. ഈ റൂളിഗ് ഫാക്കൽറ്റി ബലപ്പെടുത്തുന്നത് വഴി നമ്മുക്ക് നമ്മുടെ തീരുമാനങ്ങൾ, പ്രവൃത്തികൾ, നിഗമനങ്ങൾ എന്നിവയിൽ പൂർണമായ നിയന്ത്രണം കൈവരും. അങ്ങനെ ജീവിതത്തെ തന്നെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. (Provided, don’t complaint about the things that are outside our control.)
മാർക്കസ് ഒറീലിയസ് തന്നോട് തന്നെ ചോദിക്കുന്നു.
“What is my ruling faculty now to me? And of what nature am I now Making it? And for what purpose am I now using it? Is it void of understanding?”
നമ്മളോട് തന്നെ നിരന്തരം ചോദ്യങ്ങൾ ചോദിക്കണമെന്ന് ‘മെഡിറ്റേഷൻസ്’ പഠിപ്പിക്കുന്നു.
ഈ പുസ്തകം ഉടനീളം നമ്മുടെ പ്രവൃത്തികളെ കുറിച്ച് സ്വയം അവബോധരാകുന്നതിന്റെയും നമ്മുടെ rational brain വികസിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെപ്പറ്റിയാണ് സംസാരിക്കുന്നത് എന്ന് നമ്മൾ മനസ്സിലാക്കിയെടുക്കേണ്ടതുണ്ട്. എങ്ങനെ ആ കഴിവുകൾ മഹാനായ ആ ചക്രവർത്തി വളർത്തിയെടുത്തതെന്ന് ഈ വായനയിലൂടെ നമ്മുടെ മുന്നിൽ തെളിയുകയും ചെയ്യുന്നു.
‘മെഡിറ്റേഷൻസ്’ ന്റെ പ്രധാന അപവാദങ്ങൾ.
വായിച്ചാൽ മനസ്സിലാകുന്നില്ല.😢
എഴുത്തിൽ ഒന്നിനും ഒരു അടുക്കും ചിട്ടയും കാണുന്നില്ല.
ആശയങ്ങൾ പലതും ആവർത്തിക്കപ്പെടുന്നു.
ഇതിൽ ചിലത്, കൂട്ടത്തിൽ ഏറ്റവും മികച്ച ട്രാൻസ്ലേഷൻ സെലക്ട് ചെയ്താൽ കുറെയൊക്കെ പരിഹരിക്കപ്പെടും. ആ ട്രാൻസ്ലേഷൻ ഏതെന്ന് സജെസ്റ്റ് ചെയ്യാൻ ഞാൻ ആവതല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. ഞാൻ ഇതിനെപ്പറ്റി ഒട്ടും അറിവില്ലാത്ത കാലത്ത് ആമസോണിൽ നിന്ന് വിലക്കുറവും, പിന്നെ കണ്ടാൽ അത്ര മോശമല്ലാത്ത ഒരു കവറും നോക്കി വാങ്ങിയതാണ്.😆
പക്ഷെ, ഈ അപവാദങ്ങൾക്ക് ഒരു ന്യായീകരണം കൂടി പറയാനുണ്ട്. ഈ കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ച് അദ്ദേഹം എഴുതിയതല്ല. അദ്ദേഹത്തിന്റെ മരണശേഷം ആരോ സൂക്ഷിച്ച് വയ്ക്കുകയും, പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തതാണ്. (ഭാഗ്യം. അല്ലെങ്കിൽ ഈ കുറിപ്പുകൾ നഷ്ടപ്പെട്ടു പോയേന്നെ.).
ഈ പുസ്തകം വായിക്കേണ്ടത് എങ്ങനെ?
‘മെഡിറ്റേഷൻസ്’ ഒരു തവണ വായിച്ച് തള്ളേണ്ട കൂട്ടത്തിൽപ്പെട്ട ഒന്നല്ല. ബൈബിള് പോലെ.. ഖുറാൻ പോലെ… ഗീത പോലെ.. തിരുക്കുറൽ പോലെ.. ബസവേശ്വരന്റെ വചനങ്ങൾ പോലെ.. എപ്പോൾ വേണമെങ്കിലും എടുത്ത് വായിക്കാനായി നമ്മുടെ കൈപ്പാങ്ങിന്… നമ്മുടെ അടുത്ത് തന്നെ സൂക്ഷിക്കേണ്ടതാണ്.
മെഡിറ്റേഷൻസിൽ നിന്ന് കുറച്ച് കഷ്ണങ്ങൾ…
“Receive wealth or prosperity without arrogance; and be ready to let it go.”**
“Not in passivity, but in activity lie the evil and the good of the rational social animal, just as his virtue and his vice lie not in passivity, but in activity.”
**(Virtues- നന്മകളും, vices – തിന്മകളും പോലെതന്നെ സ്റ്റോയ്‌സിസത്തിൽ തരം തിരിച്ച് പറയുന്നതാണ് preferred indifferences- ഇഷ്ടപ്പെട്ട നിസ്സംഗതകളെക്കുറിച്ച്. Wealth ഉം prosperity യുമൊക്കെ അതിൽ ഉൾപ്പെടുന്നതാണ്.)
NB :
സ്റ്റോയിസിസം എന്താണെന്ന് കൂടുതൽ അറിയാനും മാർക്കസ് ഒറീലിയസ് അവറുകൾ അക്കാലത്ത് റോമിൽ പടർന്ന പ്ലേഗിനെ നേരിട്ടതിനെപ്പറ്റി വായിക്കാനും താഴെയുള്ള ലിങ്ക് സന്ദർശിക്കൂ . (മുൻപ് പബ്ലിഷ് ചെയ്ത ഒരു ബ്ലോഗാണെ – ‘പ്ലേഗും കൊറോണയും പിന്നെ മാർക്കസിച്ചായനും’)
http://sreekanthan.in/2020/03/31/marcus-aurelius-sreekanthan-stoicism/
6 replies on “മെഡിറ്റേഷൻസ് – മാർക്കസ് ഒറീലിയസ്”
My name is Maximus Decimus Meridius, commander of the Armies of the North, General of the Felix Legions and loyal servant to the TRUE emperor, Marcus Aurelius. Father to a murdered son, husband to a murdered wife. And I will have my vengeance, in this life or the next.
ഇതും പ്രതീക്ഷിച്ച് വന്ന് ഹതാശയായ ഞാൻ.
LikeLiked by 1 person
Title mukhyam bigile😉.
Marcus Aurelius was famous for his good governance…which took Roman empire into a peaceful and prosperous one in every aspects. There was no major battle in that time. That is why he regards among the ‘Five Good Roman Emperors’ . Anyway, thanku Anamika for sharing your thoughts on this.
LikeLiked by 1 person
മെഡിറ്റേഷൻസ് എന്ന വിശ്വവിഖ്യാദമായ പുസ്തകത്തിലെ ഒരേ ഒരു പാസ്സേജ് വച്ച് കൊണ്ട് ആണ് ഗ്ലാഡിയേറ്റർ എന്ന ഫുൾ ഫിലിം ഉണ്ടാക്കിയത് :
From Maximus I learned self-government, and not to be led aside by
anything; and cheerfulness in all circumstances, as well as in illness;
and a just admixture in the moral character of sweetness and dignity,
and to do what was set before me without complaining. I observed that
everybody believed that he thought as he spoke, and that in all that
he did he never had any bad intention; and he never showed amazement
and surprise, and was never in a hurry, and never put off doing a
thing, nor was perplexed nor dejected, nor did he ever laugh to disguise
his vexation, nor, on the other hand, was he ever passionate or suspicious.
He was accustomed to do acts of beneficence, and was ready to forgive,
and was free from all falsehood; and he presented the appearance of
a man who could not be diverted from right rather than of a man who
had been improved. I observed, too, that no man could ever think that
he was despised by Maximus, or ever venture to think himself a better
man. He had also the art of being humorous in an agreeable way
LikeLiked by 3 people
Thanks Sayooj. എനിക്കിത് ഒരു പുതിയ അറിവായിരുന്നു.👌
LikeLiked by 1 person
Superb
LikeLiked by 1 person
😃
LikeLike