പ്രിയ കൂട്ടുകാരി,
എനിക്കറിയാമായിരുന്നു, ഒരുനാൾ നീ എന്നെ വിട്ടു പോകുമെന്ന്…ആരെയും എനിക്ക് അതിനു കുറ്റം പറയാൻ കഴിയില്ല…കാരണം ഈ വേർപിരിയൽ എവിടെയോ പണ്ട് എഴുതി വെച്ചിരുന്നതാണ്….
നിന്റെ കിലുങ്ങി കിലുങ്ങിയുള്ള ആ ചിരി, ഇനി എനിക്ക് കേൾക്കാൻ കഴിയില്ല..
പിണങ്ങുമ്പോൾ നീ ചിണുങ്ങി കരയുന്നത്, ഇനി കേൾക്കാൻ എനിക്ക് കഴിയില്ല…
നിന്റെ നെറ്റിയിൽ ചന്ദനം ചാർത്താൻ, ഇനി എനിക്കാവില്ല…
നിന്റെ ചുവന്നു തുടുത്ത കവിളുകളിൽ തലോടാൻ ഇനി എനിക്കാവില്ല…
നീ ചൂടാകുമ്പോൾ നിന്നെ തണുപ്പിക്കാൻ ഞാൻ കാട്ടിയ ജാലവിദ്യകൾ..
ഞാൻ ഓർക്കുന്നു…നമ്മൾ ഒരുമിച്ചു ഒരുപാട് യാത്രകൾ നടത്തി..ഒരുപാട് ഓർമ്മകൾ...നീ പോയാലും ആ ഓർമ്മകൾ എന്റെ ഉള്ളിൽ വാടാതെ എന്നും നിലനിൽക്കും എന്നു എനിക്ക് ഉറപ്പുണ്ട്..
ഓർക്കുന്നുണ്ടോ അന്നാദ്യമായി നമ്മൾ പിണങ്ങിയ ദിവസം.. അതു ഒരു മെയ് മാസം അവസാനത്തെ ദിവസങ്ങളിൽ ഏതോ ഒന്നു ആയിരുന്നു..തുടർന്ന് നമ്മൾ 9 ദിവസം തമ്മിൽ സംസാരിക്കാതിരുന്നു ……ആ പിണക്കത്തിന് ശേഷം ഒന്നും പഴയതു പോലെ ആയില്ല. ചിലത് അങ്ങനെ ആണ് ഒന്നു താളം പിഴച്ചാൽ ..
പുതിയ ആളെ എങ്ങനെ കരുതണം എന്നു ഞാൻ ചിന്തിച്ചിട്ടില്ല..ഒന്നു പറയാം ഒരിക്കലും അത് എന്റെ ‘കിങ്ങിണിക്കുട്ടി’ക്ക് പകരം ആവില്ല..
.😢
.
.😢
.
To
Kingini kutty ALIAS
KL 33 3667 – Alto (Red)
C/O Maruti.