“മോന്റെ പേരെന്താണ്?”
“ഉണ്ണികൃഷ്ണൻ”
“നാടോ?”
“കോട്ടയം”
“ബുക്ക് സ്വീകരിച്ചത് ആരിൽ നിന്നാണെന്നു ആ ബുക്കിൽ എഴുതി വെക്കാറുണ്ട്.”
“ടീച്ചർ ,എങ്കിൽ അതിൽ ശ്രീലക്ഷ്മി എന്നു എഴുതിയാൽ മതി. കാരണം ഈ പുസ്തകങ്ങൾ എന്റെയും ചേച്ചിടെയും കൂടിയുള്ള collections-ഇൽ നിന്നാണ്.”
“ശരി മോനെ.അങ്ങനെ ചെയ്യാം.”
“ഇത് വളരെ കുറച്ചു പുസ്തങ്ങളെ ഉള്ളൂ.”
“ഏയ്…ഒന്നു രണ്ടു പുസ്തകങ്ങൾ ആയാൽ പോലും ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും.”
________________________________
ഞാൻ ആ ടീച്ചറോട് നന്ദി പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സിൽ ഒരു കുളിർമ തോന്നി. ഞാൻ ഈ സന്ദര്ഭത്തിലേക്കു എന്നെ എത്തിച്ച ഓരോ കാര്യങ്ങളും ആലോചിച്ചു.
ഞാൻ എന്നും reading roomil പോകുന്ന വഴിയിലാണ് ഈ സ്കൂൾ.. സ്കൂൾ എന്നു പറഞ്ഞാൽ ഒരു kindergarten നും L. P സ്കൂളും ചേർന്നുള്ള ഒരു പഴയ കെട്ടിടം.അതിൽ രണ്ടു മൂന്നു ക്ലാസ് മുറികൾ കാണും.കഴിഞ്ഞ ദിവസം ആ വഴി പോകുമ്പോൾ ഈ സ്കൂളിലെ കുട്ടികൾ ഒരു ബാനറുമൊക്കെയായി പുസ്തക പിരിവിന് ഇറങ്ങി നിൽക്കുന്നത് കണ്ടു. അടുത്തുള്ള വീടുകളിൽ നിന്ന് പുസ്തകങ്ങൾ സ്വീകരികരിക്കാനായിരിക്കണം ആ ജാഥ. അപ്പോൾ ഞാൻ തീരുമാനിച്ചതാണ് വീട്ടിൽ ഇരിക്കുന്ന കുറച്ചു ബാലസാഹിത്യ കൃതികളും പഠന സഹായികളും ഈ സ്കൂളിൽ ഏല്പിക്കണമെന്നു.
____
വീട്ടിൽ പുസ്തകങ്ങൾക്ക് ഇടയിൽ ഇരുന്നു തുമ്മുന്ന എന്നെ കണ്ട അച്ഛൻ എന്നോട് കാര്യം തിരക്കി. അച്ഛനോട് എന്റെ ഉദ്ദേശം പറഞ്ഞപ്പോൾ എന്നെ അഭിനന്ദിച്ചു. നാട്ടിൽ വായനശാല പ്രവർത്തങ്ങളിൽ ഒക്കെ ഏർപ്പെടുന്ന അച്ഛന് സ്വന്തം മകനെ കുറിച്ചോർത്തു അഭിമാനം തോന്നി കാണണം.
എന്തായാലും വീട്ടിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ ബാഗിൽ കൊള്ളുന്നത്ര പുസ്തകങ്ങൾ ഞാൻ എടുത്തു.
_____
എത്രയും പെട്ടന്ന് സ്കൂളിൽ പുസ്തകങ്ങൾ എത്തിക്കാനുള്ള എന്റെ ശ്രമം tvm എത്തിയ ഉടനെ തന്നെ എന്നെ ആ സ്കൂളിന്റെ ഗേറ്റിനു മുൻപിൽ എത്തിച്ചു..ഗേറ്റ് ഉള്ളിൽ നിന്നു അടച്ചിരിക്കുകയാണ്. ഞാൻ അകത്തെ ക്ലാസ് മുറികളിലേക്കു നോക്കി. ആകെ കൂടി ആ സ്കൂളിൽ 10-12 പിള്ളേരെ ഉള്ളെന്നുള്ള കാര്യം പുസ്തകപിരിവിനായി ഇറങ്ങിയ ജാഥയിൽ ഞാൻ കണ്ടതാണ്…പക്ഷെ 2-3 ടീച്ചർമാർ ഉണ്ടായിരുന്നതാണല്ലോ ? അവർ ഇപ്പോൾ എവിടെ പോയി? അവിടെ ഒരു ബോർഡിൽ ഈ മാസം ആദ്യം ലൈബ്രറി ഉത്ഘാടനം നടന്നതായി എഴുതിവച്ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ ശ്രമം വെറുതെയാവില്ല എന്നു മനസ്സിലായി.
പെട്ടന്ന് ഒരു കുട്ടി ക്ലാസ് റൂമിൽ നിന്നു എന്നെ എത്തി നോക്കി..അവൻ ഒരു ടീച്ചറിനെ വിളിച്ചു. പ്രായം കുറഞ്ഞ ആ ടീച്ചർ ഞാൻ ആരെന്ന് ചോദിക്കുന്ന മട്ടിൽ ഒരു സംശയത്തോടെ എന്നെ നോക്കി..ഞാൻ പുസ്തകം സംഭാവനയായി തരാൻ വന്നതാണെന്ന് പറഞ്ഞു..(സംഭാവന എന്ന വാക്ക് ഉപയോഗിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ എന്തോ അതൃപ്തി തോന്നി). അപ്പോൾ ആ ടീച്ചർ വേറൊരു മുതിർന്ന ടീച്ചറിനെ വിളിച്ചു..ഹെഡ്മിസ്ട്രസ് എന്നു തോന്നിക്കുന്ന ആ ടീച്ചറാണ് എനിക്ക് ഗേറ്റ് തുറന്നു തന്നത്. ഞങ്ങൾ സംസാരിച്ചു. എനിക്ക് അവിടെ ഉള്ള കുട്ടികളെ കാണണമെന്നും സംസാരിക്കണം എന്നും ഉണ്ടായിരുന്നു.പക്ഷെ ഞങ്ങളുടെ സംസാരം ആ വഴിക്കൊന്നും നീങ്ങിയില്ല..
പിന്നീട് ഗേറ്റിനു വെളിയിൽ ഇറങ്ങി മുന്നോട്ട് നടക്കുമ്പോൾ ഞാൻ ആലോചിച്ചു. കുട്ടികളുടെ മുന്നിൽ എന്നെ ടീച്ചർമാർ എത്തിച്ചിരുന്നെങ്കിൽ ഞാൻ അവരോട് എന്തു പറയുവായിരുന്നു.? ഞാൻ പഠിച്ച എം.ഡി സെമിനാരി L. P സ്കൂളിലെ മതിലിൽ എഴുതിവച്ചിരുന്ന കുഞ്ഞുണ്ണി മാഷിന്റെ ആ വരികൾ അപ്പോൾ ഞാൻ ഓർത്തു. ആ വരികൾ ഞാൻ ഉറക്കെ പാടി…മനസ്സിൽ.
“വായിച്ചാൽ വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും….”
……
6 replies on “പുസ്തകങ്ങൾക്ക് ഒരു പുതുജീവിതം നൽകാം….”
Reading without action is useless, Acting without reading is dangerous :->.
By the by ee unnikrishnan aara
LikeLiked by 1 person
കൊള്ളാം. അതു വിളഞ്ഞു!👌
LikeLiked by 1 person
Thanku 😊
LikeLike
😊
LikeLike
മനോഹരവും സുതാര്യവുമായ വരികൾ. നിങ്ങളിലൂടെ ഞാൻ എന്നെത്തന്നെ കണ്ടെത്തിയ നിമിഷം.. സ്നേഹം❤️
LikeLiked by 1 person
നല്ല വാക്കുകൾക്ക് നന്ദി സുഹൃത്തേ. ❤️
LikeLiked by 1 person