അമേരിക്കൻ കവിയായ വാൾട്ട് വിത്മാന്റെ ‘ Song of myself ‘ എന്ന കവിതയിലെ ചില വരികൾ വായിക്കാനിടയായി. അത് എന്റെ സുഹൃത്തുക്കളുമായി പങ്ക് വയ്ക്കണമെന്ന് തോന്നി.
“The past and present wilt — I have fill’d them, emptied them.
And proceed to fill my next fold of the future.
Listener up there! what have you to confide to me?
Look in my face while I snuff the sidle of evening,
(Talk honestly, no one else hears you, and I stay only a minute longer.)
Do I contradict myself?
Very well then I contradict myself,
(I am large, I contain multitudes.)”
I contradict myself എന്ന് ഇവിടെ ഒരു പോസിറ്റീവ് കാര്യമായിട്ടാണ് വിത്മാൻ പറയുന്നത്. അത് എന്ത് കൊണ്ടായിരിക്കും? എല്ലാവരും നമ്മളെ പഠിപ്പിക്കുന്നത്, നമ്മുടെ പ്രിൻസിപ്പൾസിന്ന് വ്യതിചലിക്കാതെ, consistent, reliable ആയി പെരുമാറണം എന്നല്ലേ?.
പക്ഷെ വിത്മാന്റെ വീക്ഷണത്തിൽ, മനുഷ്യസഹജമായ കാര്യമാണ് being contradictory എന്നത്. ഒരാളിൽ തന്നെ പല രൂപങ്ങളും, ഭാവങ്ങളും ദർശിക്കാം. ശരിയായിരിക്കാം. നിങ്ങൾ വീട്ടിൽ പെരുമാറുന്ന പോലെ ആയിരിക്കില്ല, നിങ്ങളുടെ അടുത്ത സുഹൃത്തുക്കളോട് പെരുമാറുന്നത്. അറിയാത്തവരുമായി പെരുമാറുമ്പോൾ, നമ്മളിൽ ഒട്ടുമിക്ക ആളുകളും വളരെ reserved ആകുന്നത് എന്തുകൊണ്ടായിരിക്കും?
Yes, you contain multitudes.
(ഒരുപാട് പ്രതീക്ഷകൾ, ഒരു കൂട്ടം വാക്കുകളാക്കി സ്വരുക്കൂട്ടിയടുക്കിയ താളുകൾക്ക്, ഒരു ടിഷു പേപ്പറിന്റെ വിലപോലും ഇല്ലാതായതായി തിരിച്ചറിയുമ്പോൾ ….. ഒരു പക്ഷെ നിങ്ങൾ നിങ്ങളലാതാകുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം.)
മുകളിൽ പറഞ്ഞത് എന്റെ ഒരു ചിന്തയാണെ.
ഇനി ‘Laws of human nature‘ എന്ന പുസ്തകത്തിൽ റോബർട് ഗ്രീൻ പറയുന്നത് പരിശോധിക്കാം.
എല്ലാ മനുഷ്യരിലും ഒരു shadow സൈഡ് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ഒരു സിദ്ധാന്തം. (അതൊരു narcissist സ്വഭാവമാവാം, over self-idealization പോലെ ഒന്നാവാം, മറ്റെന്തെങ്കിലും ‘കൊനഷ്ട്’ സ്വഭാവമാവാം). എത്ര ഒളിപ്പിച്ചു വച്ചാലും, മനസ്സിൽ പിടിമുറുക്കമുണ്ടാകുന്ന അവസരങ്ങളിൽ നമ്മളിലെ ആ dark സൈഡ് മറ നീക്കി പുറത്തു വരും. അവനവന്റെ ഉള്ളിലെ dark സൈഡിനെ ഇല്ലാതാക്കനല്ല ഗ്രീൻ നിർദേശിക്കുന്നത്. മറിച്ച് അതാണ് ശരിയായ നിങ്ങൾ എന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. നമ്മൾ ആ വശത്തെക്കുറിച്ചു അവബോധരായാൽ പിന്നെ, ഒരു പരിധിവരെ നമ്മുക്ക് ആ shadow സൈഡ് നല്ലതിനായി ഉപയോഗിക്കാമെന്നും അദ്ദേഹം പറയുന്നു. (എന്റെ narcissist സ്വഭാവത്തെ നല്ല രീതിയിൽ പ്രതിഫലിപ്പിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ് എഴുത്ത് എന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. നിങ്ങളും നിങ്ങളുടെ shadow സൈഡ് കണ്ടുപിടിക്കൂ. ആ ശക്തി ശരിയായ ദിശയിൽ തിരിച്ച് വിടൂ.)
നമ്മളെത്തന്നെ ആഴത്തിൽ മനസ്സിലാക്കുമ്പോഴേ ഉള്ളിലെ ആ അപരനെ നമ്മൾക്ക് തിരിച്ചറിയാൻ സാധിക്കൂ.
ആ അപരനും നിങ്ങളും ഒരാൾ തന്നെയാണെന്ന് മനസ്സിലാക്കൂ. അയാളെ കൂടിസ്നേഹിക്കൂ.
കൂടെ സ്നേഹിക്കാനല്ല പറഞ്ഞത്. കൂടുതൽ സ്നേഹിക്കാനാണ്. ( ഏ. ആറിന്റെ അഭിജ്ഞാന ശാകുന്തളം- വിവർത്തനത്തിലെ ചില വരികളെ ചൊല്ലിയുള്ള പണ്ഡിതന്മാരുടെ ഒരു തർക്കത്തെപ്പറ്റി അമ്പോറ്റി പറഞ്ഞതിന്റെ ഓർമ്മയിൽ എഴുതിയതാണ്. — “ദാരപ്പരിഷയിലിവളെക്കൂടി മാനിച്ചിടേണം”.)
നിങ്ങളുടെ സ്വഭാവം unpredictable ആണ്, നിങ്ങൾ unreliable ആണ് എന്ന് കരുതുന്നവരോട് ഇനി ധൈര്യമായി പറയുക. (മുഖത്ത് നോക്കി തന്നെ പറയുക..)
“Yes . I contradict myself. I am large . I contain multitudes.”
One reply on “Do I contradict myself?”
Consistency is the virtue of mules.. Imperfection is the only perfection humans can achieve…
LikeLiked by 1 person