വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

പ്ലേഗും കൊറോണയും പിന്നെ മാർക്കസിച്ചായനും

Stoic philosophy in a crisis situation

” നീ വല്യ സ്റ്റോയിക് ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ, ആ വക ചവറുകളൊന്നും നിന്റെ എഴുത്തിൽ കാണുന്നില്ലല്ലോ?”

ആരോ ചോദിച്ചു. അതോ എനിക്ക് തോന്നിയതാണോ🤔….Click on the title to read more

ലോകം ഒരു തിരിച്ചറിവിന്റെ പാതയിലാണോ?

മനുഷ്യൻ എത്ര നിസ്സാരനാണെന്ന് തെളിയിക്കുന്ന മറ്റൊരു സന്ദർഭം മാത്രമാണെന്ന് ഇതിനെ കരുതാനാകുമോ?

എന്റെ ഒരു സുഹൃത്ത് എഴുതി.. നമ്മളിൽ വന്ന മാറ്റങ്ങളെപ്പറ്റി.നമ്മളുടെ ചിന്തകളിൽ വന്ന മാറ്റങ്ങളെപ്പറ്റി.

നിങ്ങൾ ചുറ്റും നോക്കൂ..സത്യം പറയൂ… ഒരു രോഗഭീതി നിങ്ങളെ അലട്ടുന്നില്ലേ?

(എന്നെ ഉണ്ട് കേട്ടോ. കഴിഞ്ഞ ദിവസം മുതൽ എനിക്കൊരു തൊണ്ട വരൾച്ച….ഏയ്..😢…അതായിരിക്കില്ല..).

Stoic philosophy in a crisis situation

” നീ വല്യ സ്റ്റോയിക് ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ, ആ വക ചവറുകളൊന്നും നിന്റെ എഴുത്തിൽ കാണുന്നില്ലല്ലോ?”

ആരോ ചോദിച്ചു. അതോ എനിക്ക് തോന്നിയതാണോ🤔.

——–എന്നെ എന്ത് വേണേലും പറഞ്ഞോളൂ. പക്ഷെ…(എവിടെയോ കേട്ടപ്പോലെ) എന്റെ സ്റ്റോയിക് ഫിലോസഫിയെപ്പറ്റിയോ എന്റെ മാർക്കസ് ഒറീലിയസ് ഇച്ചായനെപ്പറ്റിയോ പറഞ്ഞാൽ… (എൻകെ അണ്ണാവെപ്പറ്റി ഏതാവത് ശോന്നാ….)

ഇച്ചായൻ എന്നു ഞാൻ ഓമനപേരിട്ടു വിളിക്കുന്നതിൽ നിന്ന് ഒന്നും ധരിക്കേണ്ട കാര്യമില്ല. ‘എന്റെ ഇച്ചായൻ’, അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു. (Marcus AureliusHe was the last of the rulers known as the Five Good Emperors).

AD 2ആം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയായിരുന്നു മാർക്കസ് ഒറീലിയിസ് അന്റോണിന്സ് അഗസ്റ്റസ്. കൂടാതെ സ്റ്റോയ്‌സിസം എന്ന ഗ്രീക്ക് ഫിലോസഫിയുടെ ശക്തനായ പ്രയോക്താവുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ “meditations” എന്ന പുസ്തകം ഇന്നും ലോകമെമ്പാടും വായിക്കപ്പെടുന്നുണ്ട്.

(‘Meditations’ നെ ഒരു പുസ്തകമെന്ന്‌ കണക്കാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല — ഒരു ‘ഡയറി’ എന്ന്‌ വിളിക്കുന്നതാവും അതിന് കൂടുതൽ യോജിക്കുക.)

‘നമ്മുടെ ഇച്ചായന്റെ’ ഭരണകാലഘട്ടം തുടങ്ങിയത് തന്നെ വലിയൊരു വെല്ലുവിളിയ്ക്കു മുന്പിലാണ് . പ്ലേഗ് (Antonine Plague – AD 165) എന്ന മഹാമാരിയായിരുന്നു ആ വെല്ലുവിളി. വെറും പനിയും ജലദോഷവുമൊക്കെയായി തുടങ്ങിയ ലവൻ, പിന്നെ സംഹാര ‘രൂപി’യായി..( ‘രൂപിണി’ എന്നു ഉപയോഗിക്കാനാണ് ഞാൻ ആദ്യം മുതിർന്നത്…പക്ഷെ ‘മുകളിൽ’ നിന്നുള്ള നിർദ്ദേശ പ്രകാരം, എനിക്ക് സ്ത്രീലിംഗ പദങ്ങൾ ഉപയോഗിക്കുന്നതിൽ കുറച്ച് നിയന്ത്രണങ്ങളുണ്ട്.). 10 മുതൽ 18 ദശലക്ഷമാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി പറയുന്നു.(വിക്കിപീഡിയ നോക്കിയാൽ 5 ദശലക്ഷമാണ് പറയുന്നത്. മരണത്തിന്റെ കണക്കുകൾ പറയുന്നത് എത്ര ലാഘവത്തോടെയാണെന്ന് നോക്കണേ.😢) ആഘോഷങ്ങളും കൂടിച്ചേരലുകളും കായിക മത്സരങ്ങളും മാറ്റിവെക്കപ്പെട്ടു. അന്ന് പക്ഷെ ഇന്നത്തെപ്പോലെ ഗ്ലോബലൈസേഷന്റെ ‘അനുഗ്രഹം’ ഇല്ലായിരുന്നു. എന്നാലും അത് കൂടുതൽ പടരാതിരിക്കാൻ യാത്ര നിയന്ത്രണങ്ങൾ ‘അന്നും’ നടപ്പിലാക്കിയിരുന്നു. റോമിലെ ഒട്ടുമിക്ക പ്രഭുക്കൻമാരും ആ രോഗത്തെ ഭയന്ന് അവിടെ നിന്നു ഓടിയൊളിച്ചു.

പക്ഷെ ‘നമ്മുടെ ഇച്ചായൻ’ അവിടെ തന്നെ തുടർന്നു. തന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ധൈര്യസമ്മേതം ആ ‘കറുത്തമരണ’ത്തെ അദ്ദേഹം ചെറുത്തു നിന്നു. ഏറ്റവും പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം അദ്ദേഹം ജനങ്ങൾക്കായി ഉറപ്പ് വരുത്തി. അദ്ദേഹം തന്റെ ഉപദേശകസമിതിയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തകർന്നടിഞ്ഞ സാമ്പത്തിക രംഗത്തെ പിടിച്ച് കര കയറ്റി..കൊട്ടാരത്തിലെ സമ്പത്ത് മുഴുവൻ (രാഞ്ജിയുടെ ആഭരണങ്ങൾ വരെ!) അതിനായി വിൽക്കപ്പെട്ടു. അദ്ദേഹം നങ്ങളിൽ നിന്ന് മാറിനിന്നില്ല. മരണാനന്തര ചടങ്ങുകളിൽ പോലും അദ്ദേഹം പങ്കെടുത്തു. പ്രസംഗിച്ചു..അദ്ദേഹം പൊട്ടിക്കരഞ്ഞ ഒരു സന്ദർഭം ഒരു ജീവചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്…

“Blessed are those who have died in Plague.” ഒരു സാധാരണക്കാരന്റെ ഈ വാക്കുകളാണ് ആ ചക്രവർത്തിയെ കരയിപ്പിച്ചത്.

( ഒരു സ്റ്റോയിക് എന്നാൽ വികാരങ്ങളൊന്നും ഇല്ലാതെ, കിളിപോയി നടക്കുന്ന ഒരു കൂട്ടം മണ്ടന്മാരെന്ന് ചിലർക്ക് ഒരു ധാരണയുണ്ട്. എന്നാൽ അങ്ങനെ അല്ല.)

അദ്ദേഹം അന്നത്തെ ദുരന്തത്തെപ്പറ്റി എഴുതി…

“All of this happened before..All of this will happen again.

ഈ ദുരന്തകളെല്ലാം ഒരിക്കൽ നടന്നതോ പിന്നീട് നടക്കാൻ പോകുന്നതോ ആണെന്ന സത്യം തിരിച്ചറിയലാണ് അദ്ദേഹത്തിന് ആദ്യം ഉണ്ടായത്. ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുമ്പോൾ തന്നെ നമ്മൾ അനുഭവിക്കുന്ന ദുഃഖങ്ങളുടെ ഭാരം അൽപ്പം കുറയില്ലേ?

സ്റ്റോയിക് ഫിലോസോഫിയുടെ ഒരു ഭാഗമാണിത്. നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത ബാഹ്യമായ സംഭവങ്ങളെ, അതൊരു ദുരന്തമാണെങ്കിൽ കൂടി, ‘സ്വീകരിക്കുക’. (സ്വീകരിക്കുക എന്ന പദം പോരാ)…’അംഗീകരിക്കുക’👍.

(Amor Fati : വിധിയെ അംഗീകരിക്കുക)

‘എന്നും പറഞ്ഞോണ്ട്‌’ വിധിയെ പഴിചാരി നിൽക്കുകയല്ല അദ്ദേഹം ചെയ്തത്. അദ്ദേഹം കർമ്മനിരതനായി ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊണ്ടെയിരുന്നു.

Momento mori‘ എന്ന ചിന്തയിൽ അദ്ദേഹം വിശ്വസിച്ചു. മരണത്തെക്കുറിച്ചോർത്തു ഭയപ്പെടുക എന്നതല്ല അതിന്റെ സാരം. മരണമെന്ന ആത്യന്തികമായ സത്യത്തെക്കുറിച്ച് സ്വയം അവബോധരാവുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇച്ചായനെ പോലെ ഓരോ ദിവസവും തന്റെ അവസാന ദിവസമാണെന്ന രീതിയിൽ പ്രവർത്തിക്കുക. (ഇങ്ങനെ ചിന്തിക്കുമ്പോൾ അതൊരു പോസിറ്റീവ് ചിന്തയായില്ലേ?)

നരേന്ദ്ര മോദിയെയോ പിണറായി വിജയനെയോ ആ കാലഘട്ടത്തിലെ മാർക്കസ് ഒറീലിയസുമായി താരതമ്യം ചെയ്യുന്നതിലുള്ള അപ്രായോഗിത ഞാൻ മനസ്സിലാക്കുന്നു. എങ്കിലും നമ്മുടെ നേതാക്കൾക്കും ജനങ്ങൾക്കും ഒരുപാട് പാഠങ്ങൾ ഇച്ചായനിൽ നിന്ന് പഠിക്കാനുണ്ട്. ഇച്ചായൻ പിന്തുടർന്ന ‘virtues’ (വിനയം, ദയ, സേവനം, വിവേകം ) എല്ലാ കാലത്തും മാനവരാശിക്ക് ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ പര്യാപ്തമായതാണ്. ഇത് തന്നെയാണ് സ്റ്റോയ്‌സിസവും നമ്മെ പഠിപ്പിക്കുന്നത്.

ഇച്ചായൻ എഴുതി…

“A disease like Plague only threatens our life. But evil, selfishness, hypocracy and fear attacks our humanity.”

ക്രൂതയും സ്വാർത്ഥതയും ഭയവും കപട മനോഭാവവും നമ്മുക്ക് ഉപേക്ഷിക്കാം.

ഈ പരീക്ഷണകാലത്തെ അതിജീവിക്കാൻ നമ്മുക്ക് കഴിയണമെങ്കിൽ മാർക്കസ് ഒറീലിയസ്സിന്റെ ‘ആ ഒരു മന്ത്രം’ പ്രാവർത്തികമാക്കിയെ മതിയാകൂ.

Be good to each other.”

_______________\💐💐💐/________________

Stoicism

Stoicism is a school of Hellenistic philosophy.

_________________________________________

അറിഞ്ഞോ…മഹാഭാരതം ദൂരദർശനിൽ പുനഃസംപ്രേഷണം ചെയ്യാൻ തുടങ്ങിയിരിക്കുന്നു….പ്രായമായവരോട് ഇതിനെപ്പറ്റി ചോദിച്ചാൽ, പണ്ട് സംപ്രേഷണം തുടങ്ങിയ കാലത്തെ(1988-90) അവരുടേതായ നല്ല രസകരമായ അനുഭവങ്ങൾ കേൾക്കാം.

മഹാഭാരതത്തിൽ നിന്ന്…

യക്ഷരൂപം ധരിച്ച യമധർമ്മന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു യുധിഷ്ഠിരൻ. (യക്ഷപ്രശ്നം)
യക്ഷൻ : “എന്താണ് ആശ്ചര്യം?
യുധിഷ്ഠിരൻ : “ഓരോ ദിവസവും എത്രയോ പേര്‍ മരണമടയുന്നതു കണ്ടിട്ടും അതു കണ്ടുനില്‍ക്കുന്നവർ എല്ലാം തന്നെ തങ്ങള്‍ ഒരിക്കലും മരിക്കുകയില്ല എന്നു വ്യാമോഹിക്കുകയാണ്. ഇതാണ്‌ വളരെ ആശ്ചര്യമായി തോന്നുന്നത്. “

________________\💐💐💐/________________

ഒരു വാർത്ത കേട്ടു..

Air quality improves in Indian cities.

കൊള്ളാല്ലോ ഈ ലോക്ക് ഡൗണ് പരിപാടി. ഇതു സ്ഥിരമാക്കിയാല്ലോ? ധൃതികൂട്ടി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളുടെ നിസ്സാരത ഇപ്പോൾ എല്ലാവർക്കും മനസ്സിലായി കാണുമല്ലോ. അല്ലേ? എന്തൊക്കെ അനാവശ്യ ചിലവുകളും യാത്രകളുമൊക്കെ ആയിരുന്നു നമ്മുക്ക്.

ഇപ്പോൾ ആഴ്ചയിൽ ഒരിക്കൽ കഴിക്കാറുള്ള Shawai യിയും പിന്നെ ‘ഫയങ്കര’ ഇഷ്ടമെന്ന് പറഞ്ഞു നടന്ന, പൊറോട്ടയും ബീഫും ഒന്നും വേണ്ടേ?

_____________\(സ്വകാര്യം)/____________::::

“റമീസ്ജി…എന്റെ ആ ആഗ്രഹം ഇനിയെന്നു സാധിക്കും?

? 😣😣 ?

Eat@99 ഇൽ നിന്നും പൊറോട്ടയും ബീഫും 😢.”

_________________\💐💐💐/_______________

തിരുവന്തപുരത്തു നിന്ന് വീട്ടിലേയ്ക്ക് കോറോണയെ പേടിച്ച് ഓടി എത്തിയ അനുഭവം വായിക്കൂ…

@ ഗോ കൊറോണ ഗോ..

http://sreekanthan.in/2020/03/22/go_corona_go/


മെഡിറ്റേഷൻ എന്ന പുസ്തകത്തെപ്പറ്റി കൂടുതൽ അറിയാൻ വായിക്കൂ..

മെഡിറ്റേഷൻസ് ബൈ മാർക്കസ് ഒറീലിയസ് …..@

http://sreekanthan.in/2020/07/15/meditations_by_ma/


💐💐💐💐💐💐💐💐💐💐💐

എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.