ശബരി
അതെ ചേച്ചിയുടെ മോന്റെ പേര് ശബരി എന്നു ഇട്ടത്തിൽ പിന്നെ ഞാൻ ശബരി express ഇൽ യാത്ര ചെയ്യാനാണ് ഇഷ്ടപ്പെട്ടിരുന്നത്…ഇന്നും tvm ത്തെക്കുള്ള യാത്രക്ക് ഞാൻ തിരഞ്ഞെടുത്തത് ശബരി തന്നെ ആയിരുന്നു.
ട്രെയിൻ യാത്രയിൽ സ്വപ്നങ്ങൾ കാണുന്നതിനു പകരം പഴയ കാലങ്ങളിക്കു ചിന്തകളെ കൊണ്ടുപോകാനായിരുന്നു എനിക്ക് ഇഷ്ടം…അതുകൊണ്ടു തന്നെ ആണ് ട്രെയിനിന്റെ ഗതിയുടെ എതിരായി ഇരിക്കാനാണ് ഞാൻ എന്നും താൽപര്യപ്പെട്ടിരുന്നത്..ആ രീതിയിൽ കാണുന്ന കാഴ്‌ചങ്ങൾ നമ്മുടെ മുന്നിലൂടെ കടന്നു വന്നു മെല്ലെ ദൂരേക്ക് പോകുന്നതായാണ് തോന്നുന്നത്..ഓർമ്മകളിലേക്ക് പോകാൻ ഇതിലും നല്ലൊരു പ്രചോദിതമായ കാഴ്ച്ച വേറെ ഉണ്ടോ..
ഡൽഹി ഗാഥകൾ എന്ന എം.മുകുന്ദന്റെ നോവൽ വായിച്ചു കൊണ്ടിരിക്കുക ആയിരുന്നു ഞാൻ…വായിക്കുമ്പോൾ അതിൽ മുഴുകിപോകാതെ ചുറ്റും നടക്കുന്ന കാര്യങ്ങളിലും ശ്രദ്ധിക്കുന്നത് എന്റെ ഒരു രീതി ആണ്..
നോവലിൽ ഞാൻ പഴയ ഡൽഹി കാണുക ആയിരുന്നു… സഹദേവന്റെയും ദേവിയുടെയും കുഞ്ഞികൃഷ്ണൻ ന്റെയും ഡൽഹി ജീവിതത്തിലൂടെ ഞാൻ പൊക്കൊണ്ടിരുന്നു—
അപ്പോൾ ഒരു മുത്തശ്ശി എന്റെ മുന്നിലൂടെ കടന്നു പോയി.നടക്കാൻ ഒരു വടിയുടെ സഹായം വേണം ആ മുത്തശ്ശിക്ക്.ഒരു 80 പതിൽ കുറയാത്ത പ്രായം കാണും.നൈറ്റി ആയിരുന്നു വേഷം. എനിക്ക് എന്റെ മുത്തശ്ശിമാരെ ഓർമ വന്നു…അവരുമായി അധികം സാമ്യം ഒന്നും ഇല്ല. അതു മാത്രം അല്ല ഞാൻ ചിന്തിച്ചു ശരിയാണ് അവർ ഈ മുത്തശ്ശിയെ പോലെ നെറ്റി ഇടാറില്ല.സാരിയാണ് പൊതുവെ ധരിക്കാറു…. നടക്കാൻ ബുദ്ധിമുട്ടുള്ള ആ മുത്തശ്ശിയുടെ കൂടെ മോളെന്നു തോന്നിക്കുന്ന ഒരു ആന്റിയും ഉണ്ട്…പിന്നീട് അവർ കരുനാഗപ്പള്ളി സ്റ്റേഷൻ അടുക്കാറായപ്പോൾ എന്റെ സീറ്റിന്റെ അടുത്തേക്ക് വന്നു…ആ ആന്റിയുടെ കയ്യിൽ വലിയ രണ്ടുമൂന്നു ബാഗുകൾ ഉണ്ടായിരുന്നു….അവർ ഉടനെ ഇറങ്ങാൻ ഉള്ളവർ ആയിരിക്കുമെന്ന് ഞാൻ ചിന്തിച്ചു.അവരെ സഹായിക്കണമെന്ന് എനിക്ക് തോന്നി…എന്റെ സഹായ ഓഫർ ആന്റി സന്തോഷത്തോടെ സ്വീകരിച്ചു..കരുനാഗപ്പള്ളി എത്തിയപ്പോൾ ഞാൻ ചാടി ഇറങ്ങി…എന്നാൽ അവർക്കു ഇറങ്ങേണ്ടതു കൊല്ലം ആയിരുന്നു..(ഞാൻ pling ആയി😢) ഞാൻ തിരിച്ചു സീറ്റിൽ വന്നിരുന്നു…കൊല്ലം അകാൻ കുറച്ചു അധികം സമയം ഉണ്ട്..ആന്റിയുടെ പേടി കാരണമാണ് അവർ നേരത്തെ ഇറങ്ങാൻ തയാറായത്…ഞാൻ അവരെ സമാധാനിപ്പിച്ചു..കൊല്ലം ആണെങ്കിൽ പ്രശ്നം ഇല്ലെന്നു അവിടെ വണ്ടിക്കു 5 min സ്റ്റോപ് ഉണ്ടെന്നു ഞാൻ പറഞ്ഞു..
മുത്തശ്ശി തന്റെ യാത്രയിൽ ഉണ്ടായ അനുഭവങ്ങൾ എന്നോട് പറഞ്ഞു…
Hyd നിന്നു കയറിയപ്പോൾ ഫോണും പേഴ്സും ട്രാക്കിൽ കളഞ്ഞു പോയത്…അവരുടെ അടുത്തിരുന്ന ഒരു കള്ളു കുടിയൻ പറഞ്ഞ പുള്ളിയുടെ ദുഃഖ കഥ…ഞങ്ങൾ ഇരുന്ന സീറ്റിനു എതിർ സീറ്റിൽ ഒരു മനുഷ്യൻ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു…മുത്തശ്ശിയുടെ മനസ്സു അയാൾക്ക് വേണ്ടിയും വേദനിച്ചു.. അയാൾ ഇറങ്ങേണ്ട സ്ഥലത്തു ഇറങ്ങാതെ ഉറങ്ങി പോകുമോ എന്നു വ്യാകുലപ്പെട്ടു…മുത്തശ്ശിടെ കണ്ണിലെ തിളക്കം ഇത്ര പ്രായമായിട്ടും കെട്ടുപോയിട്ടില്ല…മനസ്സിലെ ഈ നന്മ തന്നെ ആയിരിക്കും അതിനു കാരണം.
അവരുടെ വീട് കുണ്ടറ ആണെന്ന് ഞാൻ ആന്റി്യിൽ നിന്നു മനസ്സിലാക്കി..എനിക്ക് കൊല്ലം അത്ര അപരിചിതമല്ല എന്ന കാര്യം അവരെ ഞാൻ ധരിപ്പിച്ചു..
ഞാൻ പുസ്തകം വായിക്കുന്ന കണ്ട ആന്റി എന്നെ അതിൽ appreciate ചെയ്തു…ഇന്നത്തെ മൊബൈൽ ഫോണിൽ മാത്രം നോക്കിയിരിക്കുന്ന തലമുറയിൽ എന്നെ ആന്റി ഒരു ഉയർന്ന സ്ഥാനത്തു പ്രതിഷ്ഠിച്ചു..
കൊല്ലം എത്തി. ഞാൻ ബാഗുകളുമായി ആദ്യം ഇറങ്ങി…മുത്തശ്ശിയെയും ഇറങ്ങാൻ സഹായിച്ചു..മുത്തശ്ശിയുടെ ഒരു കൊച്ചുമകൻ receive ചെയ്യാൻ വന്നിട്ടുണ്ടാരുന്നു..ഞാൻ ആ പയ്യനെയും പരിചയപെട്ടു..ആന്റി എന്നോട് നന്ദി പറഞ്ഞു..വണ്ടി സ്റ്റേഷനിൽ നിന്നു പോകാൻ നേരത്തു ആന്റി എന്നോട് പേര് ചോദിച്ചു…
ഞാൻ പറഞ്ഞു ഉണ്ണികൃഷ്ണൻ…
ഞാൻ ടാറ്റ പറഞ്ഞു വണ്ടിയിൽ കേറി. ട്രെയിൻ പതിയെ നീങ്ങി തുടങ്ങി. ഞാൻ സീറ്റിൽ ഇരുന്നു..കയ്യിലുള്ള പുസ്തകം മെല്ലെ തുറന്നു…പക്ഷെ ഞാൻ അക്ഷരങ്ങൾ കണ്ടില്ല..ഞാൻ ചിന്തിക്കുക ആയിരുന്നു.. എന്റെ പേര് ഉണ്ണികൃഷ്ണൻ എന്നു ആയിരുന്നില്ല…എന്നിട്ടും ഞാൻ ഞാൻ എന്തേ അങ്ങനെ പറഞ്ഞേ…?
പക്ഷെ ആ പേരുമായി എനിക്ക് ബന്ധം ഉണ്ട്…എന്റെ അച്ഛനും അമ്മയും എനിക്കായി കണ്ടു പിടിച്ച ആദ്യ പേരായിരുന്നു അത്..നേഴ്സറി ക്ലാസ്സിൽ പോലും ആ പേരായിരുന്നു എനിക്ക്…പിന്നെ ഒന്നാം ക്ലാസ്സിൽ ചേർത്ത സമയത്തു ടീച്ചർ പേര് മാറ്റാണോന്നു ചോദിച്ചതിന്നെ തുടർന്ന് ഞാൻ തിരഞ്ഞെടുത്ത പേരാണ് എന്റെ ഇപ്പോഴത്തെതു.
ഞാൻ ചിന്തിച്ചു പോവുകയാണ്..അന്ന് ആ ടീച്ചർ അങ്ങനെ ചോദിച്ചില്ലായിരുന്നെങ്കിൽ..
എന്റെ ആ തീരുമാനം അമ്മയേം അച്ഛനേം വേദനിപ്പിച്ചു കാണില്ലേ?…ഞാൻ തീരുമാനിച്ചു ഗസറ്റിൽ കൊടുത്തില്ലെങ്കിലും ഇനി തിരുത്തപ്പെടാൻ സാധ്യത ഇല്ലാത്ത സന്ദർഭങ്ങളിൽ എന്റെ പേര് ഉണ്ണികൃഷ്ണൻ എന്നു തന്നെ ആയിരിക്കും ഞാൻ പറയുക…
One reply on “ഞാൻ ഉണ്ണികൃഷ്ണൻ”
Unnikrishnan oru nadan parishkari perayirunnu enn ente muthassan paranjittund.. Njangade area il raman, krishnan, narayanan, divakaran ennee perukal mathrame undayirunnulluthre!. Oru 1970’s l ente cheriyachante per Krishnan ennullath school teacher mar paranj oru changinu vendi Unnikrishnan enn aakipolum!!
LikeLiked by 1 person