രണ്ട് തരത്തിലുള്ള ജനങ്ങൾ ഉണ്ട്. രാഷ്ട്രീയക്കാർ, അത് അല്ലാത്തവർ.
തെറ്റ്.
ഒരു കഥ സോല്ലട്ടുമാ…?
കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിലെ സ്കൂളിലെ ക്ലാസ് മുറിയിലാണ് ഈ കഥ നടക്കുന്നത്. ക്ലാസ്സിൽ ഭാവിയിൽ രാഷ്ട്രീയക്കാരനാവാൻ താല്പര്യം ഉള്ളവർ കൈപ്പൊക്കാൻ ടീച്ചർ ആവശ്യപ്പെടുന്നു. എത്ര പേർ അന്ന് കൈ പൊക്കിയെന്ന്, അവൻ ഓർക്കുന്നില്ല. പക്ഷെ, അന്ന് ബാക്ക് ബെഞ്ചിലിരുന്നിരുന്ന അവൻ, കൈകൾ മാക്സിമം താത്ത് തന്നെ പിടിക്കാൻ ശ്രമിച്ചിരുന്നു.
ടീച്ചർ തുടർന്ന് പറഞ്ഞു. രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നാണ്. കൈ താത്ത് പിടിച്ചവർക്കെല്ലാം രാഷ്ട്രത്തെ കുറിച്ച് ഒരു ചിന്തയും ഇല്ലെന്നാണോ?
ആ ബാക്ക് ബെഞ്ചർ, അന്നൊരു കാര്യം തിരിച്ചറിഞ്ഞു. അവൻ ആ തെറ്റ് തിരുത്തി, പിന്നീട് എപ്പോഴോ ഇങ്ങനെ എഴുതി.
“രണ്ട് തരത്തിലുള്ള ജനങ്ങളുണ്ട്. ഒന്ന് അവരുടെ രാഷ്ട്രീയം പറയുന്നവർ മറ്റേത് അത് വെളിപ്പെടുത്താത്തവർ.”
💐💐💐💐💐💐💐💐💐💐💐💐💐
ഞാൻ ചിന്തിച്ചു. ഏത് വിഭാഗത്തിലാണ് ഈ ഞാൻ?🤔
അത് അവിടെ നിൽക്കട്ടെ.
കുറച്ചു വർഷങ്ങളായി കോമയിൽ കിടന്നിരുന്ന പൗരൻ എന്ന് പേരുള്ള ഒരു കാഞ്ഞിരപ്പള്ളിക്കാരൻ ഗഡിയ്ക്ക്, തിരഞ്ഞെടുപ്പ് ദിവസം ബോധം വന്നു. വോട്ട് ചെയ്യാൻ നേരെ ബൂത്തിലേയ്ക്ക് ചെന്ന അവൻ, വോട്ടിംഗ് മെഷീൻ കണ്ട് ഞെട്ടി. അതിലാദ്യം കിടക്കുന്ന പേരിന്റെ നേരെയുള്ള സിംബൽ തെറ്റിച്ച് കൊടുത്തിരിക്കുന്നു. കഴിഞ്ഞ തവണ പുള്ളിയെ ജയിപ്പിച്ചപ്പോൾ ഇതല്ലായിരുന്നല്ലോ ? പിന്നെ കൈപ്പത്തിയും രണ്ടിലയും അതിൽ… രണ്ടും കൂടി ഒരേ ബാലറ്റിൽ. അതും അങ്ങനെയല്ലായിരുന്നല്ലോ? ശെടാ… പൗരൻ വോട്ട് ചെയ്യാൻ ആദ്യമൊന്ന് മടിച്ചു. പിന്നെ ഇനിഷ്യൽസ് മാത്രമുള്ള ഒരു പേര് ഇഷ്ടപ്പെട്ട്, അതിന് നേരെയങ് കുത്തി. (N. O. T. A)
ഞാൻ വീണ്ടും ചിന്തിച്ചു. ഞാൻ ഏത് വിഭാഗത്തിലാണെന്ന്…
തൽക്കാലം ഐ.യു.എഫ് നേതാവ് സ്റ്റീഫൻ നെടുമ്പള്ളി പറഞ്ഞത് ഒന്ന് ഓർക്കാം. തിന്മകൾ തമ്മിലുള്ള മത്സരമാണ് ഈ നടക്കുന്നതെല്ലാമെന്നാണ് പുള്ളിയുടെ ഒരു അഭിപ്രായം. അങ്ങനെയെങ്കിൽ അതിലെ ചെറിയ തിന്മയും വലിയ തിന്മയും തിരിച്ചറിഞ്ഞ്, വോട്ട് ചെയ്യാനുള്ള വിസ്‌ഡം എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് ആശംസിക്കാനെ ഇപ്പോൾ എനിക്ക് കഴിയൂ.
Happy Election..
NB: പറഞ്ഞപ്പോലെ.. ഈ ഞാൻ ഏത് വിഭാഗത്തിൽ പെടുന്ന ആളാ..🤣