“എന്റെ ദൈവമേ, താൻ ഇത്ര നന്നായി എഴുതുമായിരുന്നോ?”
അരുണിന്റെ ആ ചോദ്യം, തന്നെ കളിയാക്കിയത് പോലെയാണ് മാധവിയ്ക്ക് തോന്നിയത്.
അവൾ തിരിച്ച് ചോദിച്ചു.
“ആക്കിയതല്ലല്ലോ. അല്ലെ?”
“ഒരിക്കലും അല്ല. എത്ര ശ്രമിച്ചാലും എനിക്ക് ഇങ്ങനെയൊന്നും എഴുതാൻ പറ്റില്ലടോ. അതൊക്കെ ഒരു കഴിവാണ്. തനിക്ക് അതുണ്ട്.”
മാധവിയ്ക്ക് ആളുകളുടെ പ്രശംസ കേൾക്കുന്നത് വലിയ ഇഷ്ടമാണ്. സത്യത്തിൽ, അതിനൊക്കെ വേണ്ടിയായിരുന്നു അവൾ അന്ന് ഏതാണ്ടൊക്കെ എഴുതിയിരുന്നത്.
അവൾ അരുണിന്റെ ആ അഭിപ്രായം കേട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഓ.. പിന്നെ..”
ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ഈ എഴുത്തിലൂടെയായിരുന്നു അവൾ കുറച്ച് ആശ്വാസം കണ്ടെത്തിയിരുന്നത്. അവളുടെ സുന്ദരമായ ഓർമകളിൽ കൊരുത്തെടുത്ത ബാല്യകാലത്തെ അനുഭവങ്ങളായിരുന്നു ആ കുറിപ്പുകൾ.
അവൾ എഴുതിയ കുറിപ്പുകൾ കൈയിലെടുത്തു കൊണ്ട് അരുൺ പറഞ്ഞു.
“നമ്മുക്കിത് പ്രസീദ്ധീകരിക്കണം. ഇതിലെ ‘കുഞ്ഞിപ്പത്തിരി’ എന്ന കഥ എനിക്ക് പ്രത്യേകിച്ച് ഇഷ്ടപ്പെട്ടു.”
അപ്പാച്ചനും കുഞ്ഞിപ്പത്തിരിയും. അതേ… അപ്പാച്ചനായിരുന്നു എന്നും അവളുടെ എഴുത്തിന് പ്രചോദനം. അപ്പാച്ചനുമായുള്ള ആ ഓർമ്മകൾ..
മാധവിയുടെ ഓർമ്മകളെ മുറിച്ചു കൊണ്ട് അരുൺ വീണ്ടും ചോദിച്ചു.
“ഇപ്പോൾ എഴുതുന്നതൊന്നും കാണുന്നില്ലല്ലോ? അതെന്താ?..”
(തുടരും…)
💐💐💐💐💐💐💐💐💐💐💐💐💐
NB:
സാഹിത്യം ചമയ്ക്കുന്ന സമയത്ത് നമ്മൾ ജീവിയ്ക്കുന്നില്ല. ജീവിച്ചു തുടങ്ങിയാൽ പിന്നെ, എഴുതേണ്ട ആവശ്യവും വരില്ല.