കനത്ത മൂടൽ മഞ്ഞ് കാരണം, വരാൻ വൈകിയതാണ് അന്ന് ഗോരഖ്പൂർ എക്സ്പ്രസ്. അതിനുവേണ്ടി കാത്ത് നിൽക്കുന്ന അനേകം യാത്രക്കാർ, അവരെ യാത്രയാക്കാൻ എത്തിയ അവരുടെ ബന്ധുക്കൾ, കയറികിടക്കാൻ വേറെ ഇടമില്ലാത്തതിനാൽ പ്ലാറ്റ്ഫോമിൽ ഉറങ്ങാൻ കിടന്ന പാവങ്ങൾ, ധാരാളം നാടോടികൾ…
ആ രാത്രിയിൽ സ്റ്റേഷനിൽ സാമാന്യം നല്ല തിരക്കായിരുന്നു… പരിഹാസത്തിന്റെ ഇരുട്ട്, ആ രാത്രിയെ കൂടുതൽ അഹങ്കാരിയാക്കി മാറ്റിയിരുന്നു.
പെട്ടെന്ന് എവിടെ നിന്നോ വന്ന ഒരു പുകപടലം, ആ പരിസരം മുഴുവൻ നിറയുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവരും വല്ലാത്ത ഒരു അസ്വസ്ഥത പ്രകടിപ്പിക്കുന്നു. ശ്വാസം എടുക്കാൻ പോലും ആളുകൾ ബുദ്ധിമുട്ടുന്നു. പലരും ബോധംകെട്ട് വീഴുന്നു. ചിലർ ഛർദ്ദിക്കുന്നു… അവരുടെ എല്ലാം കണ്ണുകൾ പുകയുന്നു. വറ്റൽ മുളക് കഴിച്ചപ്പോലെ പലരുടെയും തൊണ്ടകൾ നീറുന്നു..
എയർ കണ്ടിഷൻ മുറിയിൽ ഇരുന്ന ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ വി.കെ ശർമ്മയും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്മാരായ പട്ടേൽ, പരിദാർ എന്നിവർ ഇതൊക്കെ കാണുന്നുണ്ടായിരുന്നു.
ഒന്നും ചെയ്യാനാകാതെ ഈ കാഴ്ച്ച നിസ്സഹായരായി നോക്കി നിൽക്കാനെ അവർക്ക് പറ്റുമായിരുന്നുള്ളൂ.
പെട്ടെന്ന്, ശർമ്മ അവിടെ സംഭവിക്കാൻ പോകുന്ന മറ്റൊരു അപകടം മുന്നിൽ കാണുന്നു. ഏത് നിമിഷവും വന്നെത്താവുന്ന ഗോരഖ്പൂർ എക്സ്പ്രസ്…. ഹോ.. അത് എങ്ങനെയെങ്കിലും തടയണം.
പന്ത്രണ്ട് മയിൽ അകലെ മാത്രമുള്ള വിഡിഷ സ്റ്റേഷനിലേക്ക് ഉടൻ തന്നെ ശർമ്മ ഫോൺ ചെയ്യുന്നു. ട്രെയിൻ ഒരു മിനുട്ട് മുൻപേ പുറപ്പെട്ടതായി അവിടെനിന്ന് അറിയുന്നു. ഛെ… ഇനി ഭോപ്പാൽ വരെ, ഇടയിൽ മാറ്റാൻ പറ്റുന്ന സിഗ്നൽ ഒന്നുമില്ല.
ഇനി എന്ത് ചെയ്യും…?
——————
ട്രൈയിനിലുള്ള നൂറു കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ ഒരുപാധി ശർമയ്ക്ക് തോന്നുന്നു. ചുവന്ന റാന്തലും കൈയിലേന്തി ട്രാക്കിലൂടെ ഓടി ചെന്ന്, ട്രെയിൻ തടയുക എന്നതായിരുന്നു ആ ഉപാധി. പക്ഷെ, വിഷം പടരുന്ന ആ സാഹചര്യത്തിൽ ജീവൻ വരെ നഷ്ടമായേക്കാവുന്ന ഒരു സാഹസമായിരുന്നത്.
പട്ടേലും പാരിധാറും പിന്നെ രണ്ടു കൂലിക്കാരും അതിന് തയ്യാറായി ശർമ്മയുടെ മുന്നിൽ നിന്നു.
നനഞ്ഞ ടവൽ മുഖത്ത് ചുറ്റി അവർ ആ ദൗത്യത്തിനായി ഇറങ്ങി. അവർ ട്രാക്കിലൂടെ ട്രെയിൻ വരുന്ന ദിശയിലേക്ക് വേഗത്തിൽ നടന്നു. അവർ അപ്പോൾ ശ്വസിച്ചിരുന്ന ഓരോ ശ്വാസവും അവരെ വീർപ്പ് മുട്ടിക്കുന്നുണ്ടായിരുന്നു. എങ്കിലും അവർ ആ അവശതകളെ അവഗണിച്ച് മുന്നോട്ട് നടന്നു. ഇടയ്ക്ക് പാളത്തിൽ തല വെച്ച്, ട്രെയിൻ അടുത്ത് എത്തിയോ എന്ന് അവർ നോക്കുന്നുമുണ്ട്. നടന്ന് നടന്ന് അവർ തളരുന്നു. അവസാനം അവർ ആ റെയിൽ പാളത്തിൽ തളർന്നിരുന്നു പോകുന്നു.
കൂകി വിളിയുമായി ദാ വരുന്നു.
പാളത്തിൽ അത്യധികം തളർന്ന് ഇരിക്കുന്ന അവർ, അവരുടെ അവസാന ഊർജവും എടുത്ത് പാളത്തിൽ എഴുന്നേറ്റ് നിന്ന് വിളക്ക് ഉയർത്തി സിഗ്നൽ കാണിക്കുന്നു.
അസാധാരണമായ ആ സിഗ്നൽ, പക്ഷെ ലോക്കോ പൈലറ്റിന് മനസിലാകുന്നില്ല. ആ ട്രെയിൻ നിർത്താതെ, അവരെ ഇടിച്ച് തെറിപ്പിച്ചു കൊണ്ട് മുന്നോട്ട് പായുന്നു.
മൂടൽ മഞ്ഞിനെ കീറി മുറിച്ചു കൊണ്ട് ട്രൈയിനിന്റെ ഹെഡ് ലൈറ്റ് കണ്ടപ്പോൾ, സ്റ്റേഷൻ ഇൻ ചാർജ് ശർമ്മ തിരിച്ചറിഞ്ഞു. തന്റെ സഹപ്രവർത്തകരുടെ ശ്രമം വിഫലമായി പോയെന്ന്…
ആ ട്രെയിനിൽ സ്റ്റേഷനിലേക്ക് വരുന്ന നൂറ് കണക്കിന് ആളുകൾ തന്റെ മുന്നിൽ പിടഞ്ഞു മരിക്കുന്നത് ശർമ്മ മനസ്സിൽ കാണുന്നു.
ഭോപ്പാലിലെ ഡിസംബർ മാസത്തിലെ ആ തണുപ്പിൽ, ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേയ്ക്ക് ഗോരഖ്പൂർ എക്സ്പ്രസ് മുരണ്ട് മുരണ്ട് വന്ന്, ഒടുവിൽ നിന്നു…
ഭോപ്പാൽ ദുരന്തത്തിലെ ഈ ‘വല്ലാത്തൊ രു കഥ ‘ കേൾക്കൂ, ബാബു രാമചന്ദ്രനിലൂടെ തന്നെ….
അവതരണം.👌…
നമ്മെ ചിന്തിപ്പിക്കുന്ന, കരൾ അലിയിക്കുന്ന ഒരു എപ്പിസോഡ്.
— വല്ലാത്തൊരുകഥ —
3 replies on “മരണത്തിന്റെ ഒന്നാം പ്ലാറ്റ്ഫോം”
Ee avatharakanta kata fan
LikeLiked by 1 person
Njanum😃👍
LikeLiked by 1 person
Hitler urda episode ipo kandatha ullu
LikeLiked by 2 people