വിഭാഗങ്ങള്‍
General

ഹാപ്പി ന്യൂ ഇയർ 2023

ഓരോ പുതുവർഷ ദിനത്തിലും, പുതിയ, പുതിയ റെസൊല്യൂഷൻസ് എടുത്തുകൊണ്ടിരുന്നു. ഓരോ വർഷവും കൂടുതൽ, കൂടുതൽ നന്നാകാൻ ശ്രമിച്ച്  കൊണ്ടിരിക്കുകയായിരുന്നു …. അതെ.. നന്നാകണമെന്ന പ്രതീക്ഷയാണിത്… എല്ലാവരും നന്നാവട്ടെ… 🌹കൂടുതൽ നന്നാവട്ടെ…

വിഭാഗങ്ങള്‍
General

ഹാപ്പി ഹാപ്പിയെ…

ഏവർക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ക്രിസ്തുമസ് നേരുന്നു …

വിഭാഗങ്ങള്‍
General

കാട്ടുപൂവ്

പോവുകയാണെന്ന് പറഞ്ഞപ്പോൾ, എന്നത്തെയും പോലെ അവളെ ഞാൻ തടഞ്ഞില്ല. അവൾ അകന്ന് പോകുന്ന ആ കാഴ്ച്ച, കണ്ണിൽ നിന്ന് മറയ്ക്കാനായി ഞാൻ പുൽത്തകിടിയിലേയ്ക്ക് നോക്കി നിന്നു. അവിടെ ഒരു കാട്ടുപൂവ് ആർക്കോ വേണ്ടി പൂത്തു നിൽപ്പുണ്ടായിരുന്നു.

വിഭാഗങ്ങള്‍
General

വാക്കുകൾ ആയുധങ്ങളാകുന്നുവോ?

ചില വാക്കുകൾ നമ്മെ വേദനിപ്പിക്കുന്നത് എന്ത് കൊണ്ടാണ്? അത് നമ്മുടെ മാനസികമായ ഒരു വൈകല്യം തന്നെയാണ്. വാക്കുകൾ വെറും വാക്കുകൾ ആണെന്ന് മനസ്സിലാക്കുക. അതിന് നമ്മളെ മുറിവേൽപ്പിക്കാൻ തക്ക ഒന്നുമില്ല. നമ്മളോട് പറയുന്ന എല്ലാ കാര്യത്തിനും ഒരു ‘ഇമോഷണൽ റിയാക്ഷൻ” ഉണ്ടാകുമ്പോഴാണ്, ആ വാക്കുകളിൽ നമ്മൾ വേദനിക്കുന്നത്, അല്ലെ? True power is sitting back and observing things with logic. True power is restraint. വാക്കുകൾക്ക് നമ്മളെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, എല്ലാവർക്കും നമ്മളെ […]

വിഭാഗങ്ങള്‍
General

Achievement

Thanku all for the support 😁💐

വിഭാഗങ്ങള്‍
General

IFFK 2022

ചുമരുകളിൽ ലോകം വരച്ചു കാട്ടിയ പ്രകാശം ഇവിടെ ഇന്ന് അസ്തമിക്കുന്നു. ആളൊഴിഞ്ഞ ഈ കസേരകൾ കാണുമ്പോൾ, എത്രയും വേഗം അടുത്ത വർഷമാകാൻ കാത്തിരിക്കുന്ന ഒരുപാട് മനസ്സുകളെ ഓർമ്മ വരുന്നു. ജോലിത്തിരക്കുകൾക്ക് ഇടയിലും ഈ വർഷവും ഓടിയെത്തിയ ഹൻസികയുടെയും, ഈ കാഴ്ച്ചകൾ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുന്നതിന്റെ ഭാഗമാക്കിയ മോഹനചന്ദ്രൻ സാറിന്റെയും…പിന്നെ പിന്നെ ഷെമിൻ ചേച്ചിയുടെയും മെൽവിൻ ബ്രോയുടെയും… അങ്ങനെ അങ്ങനെ… കണ്ട് പരിചയം വന്ന മറ്റു മനസ്സുകളുടെയും…. എല്ലാം ഒരിക്കൽ കൂടി ഓർമ്മ വരുന്നു. ##Iffk2022#thanku##

വിഭാഗങ്ങള്‍
General

മൈ സ്റ്റാറ്റസ്

എന്റെ വാട്സപ്പ് സ്റ്റാറ്റസ് കണ്ട് അവൾ ചോദിച്ചു. “ഓഹോ.. ഇതാണോ നിന്റെ എഴുത്തിന്റെ ന്യായം?” എനിക്ക് അത്ഭുതം തോന്നി. പണ്ടെന്നോ ഇട്ട വാട്‌സ്ആപ്പ് പ്രൊഫൈൽ സ്റ്റാറ്റസ്, വേറെ ആര് നോക്കിയാലും അവള് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇതിന് മുൻപ് ഒരു തവണ, ഞാൻ തന്നെ പറഞ്ഞ് അവളെക്കൊണ്ട് സ്റ്റാറ്റസ് നോക്കിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് വേറെ… ആ സ്റ്റാറ്റസ് ഇന്നും ഞാൻ ഓർക്കുന്നുണ്ട് …”Black friday”..😆.. അതിനെപ്പറ്റി ഞാൻ ഒരു സ്റ്റോറി വേറെ എഴുതിട്ടുണ്ടെ. പക്ഷെ, ഇപ്പോഴത്തെ […]

വിഭാഗങ്ങള്‍
General

ടാഗോറിന്റെ ചിന്തകൾ

“ജനാല തുറന്നിട്ടു ഞാനിരിക്കുന്നു, ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു, എന്നെ നോക്കി തലയാട്ടുന്നു, പിന്നെ കടന്നുപോകുന്നു.” “എന്റെ ഹൃദയത്തിൽ ശാന്തവും നിശ്ശബ്ദവുമായ ദു:ഖം, മരങ്ങൾക്കിടയിലെ സന്ധ്യ പോലെ.” “ഒരു നഗ്‌ന ബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല മനുഷ്യന് നുണ പറയാനറിയാമെന്ന്.” “സൂര്യൻ അസ്തമിച്ചു പോയതിന് കരയുകയാണെങ്കിൽ, നക്ഷത്രങ്ങളെ കാണുന്നത് ആ കണ്ണുനീർ തടയും.” “പൂർണതയുടെ ദർപ്പണത്തിൽ സ്വന്തം മുഖം കണ്ടു, പുഞ്ചിരിക്കുന്നസത്യമാണ് സൗന്ദര്യം.”

വിഭാഗങ്ങള്‍
General

The Rain

She came as a surprise. Didn’t given a hint. Heard her footsteps as she came closer. No one told me how long she has been waiting. As if in a dream, even the clocks illutioned by her. She warmed the minds. Inside got wet as I looked at her. She has excited every one of […]

വിഭാഗങ്ങള്‍
General

ആ ഗാനം

സമയം 6.45 am.. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ.. മനസ്സ് ശൂന്യം… ആ ഗാനം കേൾക്കുമ്പോൾ, ഒരു ഓർമ്മ മാത്രം മനസ്സിൽ വന്ന് നിറയും… പിന്നെ ഒരു കോണ്ഫിഡൻസ് ആണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സുന്ദരിമണികളെയെല്ലാം അവഗണിച്ചു കൊണ്ട് താൻ വലിയ ആരോ ആണെന്ന് ഭാവിക്കുന്നതിൽ ഒരു സുഖം തോന്നും. ആ ഗാനം അവസാനിക്കുമ്പോൾ വീണ്ടും മനസ്സ് ശൂന്യം. ട്രെയിൻ യാത്രകൾ എന്നും മനസ്സ് കുളിർപ്പിച്ചിരുന്നു.. ട്രെയിനിന്റെ സ്പീഡ് ന് ഒപ്പം ചിന്തകളും പാഞ്ഞു. അതൊക്കെ നിലക്ക് […]

വിഭാഗങ്ങള്‍
General

ടീസർ..

റിമെമ്പർ മാ നയിമ്.. യു വിൽ ബി സ്ക്രീമിങ് ഇട് ലേയ്റ്റർ… New horror story… coming soon.. Stay tuned…

വിഭാഗങ്ങള്‍
General

യാത്ര

ഇത്തവണ ഞാൻ യാത്രയുടെ ദിശയിലേക്ക് തന്നെ നോക്കിയിരുന്നു. എല്ലാ കാഴ്ച്ചകളും എന്നെ പുറകോട്ട് വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ ഞാൻ പിടിച്ചു നിന്നു .

വിഭാഗങ്ങള്‍
General

ആദിത്യഹൃദയം

സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകരായ നമോ നമഃ ചിന്താമണേ! ചിദാനന്ദായ തേ നമഃ നീഹാര നാശകരായ നമോ നമഃ മോഹവിനാശകരായ നമോ നമഃ ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമഃ സ്ഥാവര ജംഗമാചാര്യായ തേ നമഃ ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ സത്വപ്രധാനായ തത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ 💐💐💐💐💐💐💐💐💐 ഐതിഹ്യം രാമായണത്തിലെ യുദ്ധകാണ്ഡത്തിലാണ് ഈ മന്ത്രം പരാമർശിക്കപ്പെടുന്നത്. രാവണനുമായുള്ള യുദ്ധത്തിൽ തളർന്നിരിക്കുന്ന രാമന് സ്വർലോകത്തുനിന്ന് ഇറങ്ങി വന്ന് […]

വിഭാഗങ്ങള്‍
General

മരണത്തിന്റെ ഒന്നാം പ്ലാറ്റ്ഫോം

കനത്ത മൂടൽ മഞ്ഞ് കാരണം, വരാൻ വൈകിയതാണ് അന്ന് ഗോരഖ്പൂർ എക്സ്പ്രസ്. അതിനുവേണ്ടി കാത്ത് നിൽക്കുന്ന അനേകം യാത്രക്കാർ, അവരെ യാത്രയാക്കാൻ എത്തിയ അവരുടെ ബന്ധുക്കൾ, കയറികിടക്കാൻ വേറെ ഇടമില്ലാത്തതിനാൽ പ്ലാറ്റ്ഫോമിൽ ഉറങ്ങാൻ കിടന്ന പാവങ്ങൾ, ധാരാളം നാടോടികൾ… ആ രാത്രിയിൽ സ്റ്റേഷനിൽ സാമാന്യം നല്ല തിരക്കായിരുന്നു… പരിഹാസത്തിന്റെ ഇരുട്ട്, ആ രാത്രിയെ കൂടുതൽ അഹങ്കാരിയാക്കി മാറ്റിയിരുന്നു. പെട്ടെന്ന് എവിടെ നിന്നോ വന്ന ഒരു പുകപടലം, ആ പരിസരം മുഴുവൻ നിറയുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവരും വല്ലാത്ത […]

വിഭാഗങ്ങള്‍
General

വിഷുക്കണി

“കൊന്നമരങ്ങൾ ഇടയ്ക്കിടെ സ്വർണനിഷ്കങ്ങൾ ചൊരിഞ്ഞ് രാജകൊട്ടാരമാണതെന്നു കളിയാക്കിക്കൊണ്ടിരിന്നു.” – (രണ്ടാംമൂഴം) വിഷു മനസ്സിൽ കൊണ്ടു വരുന്നത്, കൊന്നപ്പൂക്കളുടെ സൗരഭ്യമാണ്. ആ പീതത്തിൽ മുങ്ങിയ കുറെ ഓർമ്മകളാണ്. തലേന്ന് കണിയൊരുക്കാൻ എല്ലാറ്റിനും ഒപ്പം കൂടിയിരുന്ന ഉണ്ണിക്കുട്ടൻ, രാവിലെ എഴുന്നേറ്റ് എല്ലാവരേക്കാളും മുൻപേ എഴുന്നേറ്റ് കണി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അന്ന് ഉണർന്നപ്പോൾ, അമ്മയെയാണ് ആ ഇരുട്ടിൽ അവൻ കണ്ടത്. അമ്മ പറഞ്ഞു. “ഉണ്ണിമോനെ, കണ്ണടയ്ക്ക്.” ആ മാർദ്ദവമാർന്ന കൈകൾ അവന്റെ കണ്ണുകൾ പൊത്തി. അവനെ മുന്നോട്ട് നയിച്ചു. 💐💐💐💐💐💐💐💐💐💐💐💐 […]