എന്റെ വാട്സപ്പ് സ്റ്റാറ്റസ് കണ്ട് അവൾ ചോദിച്ചു.
“ഓഹോ.. ഇതാണോ നിന്റെ എഴുത്തിന്റെ ന്യായം?”
എനിക്ക് അത്ഭുതം തോന്നി. പണ്ടെന്നോ ഇട്ട വാട്‌സ്ആപ്പ് പ്രൊഫൈൽ സ്റ്റാറ്റസ്, വേറെ ആര് നോക്കിയാലും അവള് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇതിന് മുൻപ് ഒരു തവണ, ഞാൻ തന്നെ പറഞ്ഞ് അവളെക്കൊണ്ട് സ്റ്റാറ്റസ് നോക്കിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് വേറെ… ആ സ്റ്റാറ്റസ് ഇന്നും ഞാൻ ഓർക്കുന്നുണ്ട് …”Black friday”..😆.. അതിനെപ്പറ്റി ഞാൻ ഒരു സ്റ്റോറി വേറെ എഴുതിട്ടുണ്ടെ.
പക്ഷെ, ഇപ്പോഴത്തെ സ്റ്റാറ്റസ്..🤔.. സത്യം പറയട്ടെ.. ഞാൻ അത് മറന്നു പോയി..🙄 അതൊണ്ട് അത് എന്താന്ന് അറിയാൻ ഒന്നൂടെ നോക്കേണ്ടി വന്നു. ആഹാ.. ഇതോ..🤨.
What cannot be said above all must not be silenced but written

ശരിയാണല്ലോ.. അവൾ പറഞ്ഞേ.. എനിക്ക് എന്നെ കുറിച്ചു തന്നെ ഒരു മതിപ്പ് തോന്നി. ഓരോ സമയത്ത് തോന്നുന്ന ഓരോന്ന് ല്ലേ?
ഇത് പക്ഷെ എന്റെ കോട്ടല്ല. ജാക്ക്‌സ് ഡേറിഡാ..( Jacques Derrida) എന്ന അൾജീരിയയിൽ ജനിച്ച ഒരു ഫ്രഞ്ച് ഫിലോസഫറിന്റേതാണ്. എവിടെയോ വായിച്ചപ്പോൾ നല്ലതാണെന്ന് തോന്നി അന്ന് ഞാൻ സ്റ്റാറ്റസ് ആക്കിയതായിരിക്കണം. അവൾ പറഞ്ഞതും ശരിയായിരിക്കാം. എന്റെ എഴുത്തിനെ ന്യായീകരിക്കാൻ.😉
പറയാനായിട്ട് മനസ്സിൽ ഒരുപാട് ഉണ്ട്. കേൾക്കാൻ ആരുമില്ല.(ആരുമില്ല എന്നത് ശരിയല്ല. നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നവർ കേൾക്കാത്ത പോലെ അഭിനയിക്കുമ്പോൾ ആരും ഇല്ലാത്തതായി ചിലപ്പോൾ തോന്നും. അതൊണ്ട് പറഞ്ഞതാ.) ആ ഒരു അവസ്ഥയിൽ ഞാൻ കണ്ടെത്തിയ മാർഗമാണ് ഈ എഴുത്ത്.
NB: അവൾ വായിക്കുന്നത് വരെയേ എന്റെ ഓരോ എഴുത്തിനും ആയുസ്സുള്ളൂയെന്ന് ഇന്നും അവൾ മനസ്സിലാക്കുന്നില്ലല്ലോ.