“തിരുവനന്തപുരത്തേയ്ക്കാണോ?”
ചെവിയിൽ തിരുകിവച്ചിരുന്ന ഹെഡ്സെറ്റ് മാറ്റിയ അവൾ, എന്താണ് തന്നോട് ചോദിച്ചെതെന്ന രീതിയിൽ അവനെ നോക്കി.
അവൻ ആ ചോദ്യം ആവർത്തിച്ചു.
———————-
വഞ്ചിനാട് എക്സ്പ്രെസ്സിന്റെ ഡി ഫോർ കംപാർട്മെന്റിലെ നാലും അഞ്ചും സീറ്റുകളിൽ ഇരുന്ന്, അത്രയും ദൂരം അപരിചിതരായി യാത്ര ചെയ്യേണ്ടാ എന്ന് കരുതിക്കൂട്ടി തന്നെയാണ് അവൻ ആ ചോദ്യം അങ്ങോട്ട് എറിഞ്ഞത്.
ഷെർലോക്ക് ഹോംസിനെ പോലെ അവൻ അവളെ മനസ്സിലാക്കാൻ ഒന്ന് ശ്രമിച്ചതാണ്.
ആള് അസംബ്ലി ഇലക്ഷന് വോട്ട് ചെയ്തിട്ടുണ്ട്. അത് പിന്നെ കണ്ടുപിടിക്കാൻ വലിയ പാടൊന്നും ഇല്ലല്ലോ. പിന്നെ, വിരലിൽ ഒരു റിങ്. ഏയ്.. അത് ഒരു വെഡിങ് റിങ് അല്ല. ആണെങ്കിൽ തന്നെ അതിന് അവനെന്നാ…ഹോ..
അവൻ പിന്നെ നോക്കിയത് അവളുടെ കാല്പാദങ്ങളിലേയ്ക്ക് ആയിരുന്നു. അവൻ എവിടെയോ വായിച്ചിട്ടുണ്ട്, ഒരു പെണ്കുട്ടിയെ കുറിച്ചു മനസ്സിലാക്കാൻ അവളുടെ കാൽപ്പാദങ്ങളിലേയ്ക്ക് നോക്കിയാൽ മതിയെന്ന്.
ശെടാ.. അവൾ അപ്പോൾ കാലു വലിച്ചു സീറ്റിന് അടിയിലേയ്ക്ക് മാറ്റി. ങേ.. അവൻ നോക്കുന്നത് അവൾ ശ്രദ്ധിച്ചോ?
അവൾ മൊബൈലിൽ പാട്ട് കേൾക്കുന്നുണ്ട്. ഒപ്പം ഇടയ്ക്കൊക്കെ വാട്സാപ്പിൽ മെസ്സേജ് അയയ്ക്കുന്നുമുണ്ട്. ബോയ് ഫ്രണ്ടിന് ആവും. ആണെങ്കിൽ തന്നെ അതിന് അവനെന്നാ…ഹോ..
അവൻ ഒരു തക്ക സമയം നോക്കിയിരുന്നു..അവളോട് മിണ്ടാൻ.
ട്രെയിൻ കായംകുളത്ത് നിർത്തിയിട്ടിട്ട് കുറച്ചു നേരമായി.
ട്രെയിൻ തിരുവനന്തപുരത്ത് എപ്പോഴെത്തും എന്ന് ചോദിച്ചാലോ? അവൻ ചിന്തിച്ചു.
എന്തുവാടെ.. സീറ്റ് ഒക്കെ ബുക്ക് ചെയ്തു യാത്ര ചെയ്യുന്ന ഒരുവൻ, അതൊക്കെ ചോദിക്കുന്നത് ലോജിക്കലി നോക്കിയാൽ ശരിയാണോ?
(ഒക്കെ. എന്നാലെ, എനാ ചോയ്ക്കണമെന്ന് നിങ്ങള് തന്നെ പറാ.) അവന്റെ ക്ഷമ നശിച്ചു. അപ്പോൾ ട്രെയിൻ കായംകുളത്ത് നിന്ന് എടുത്തിരിന്നു.
അവൻ ഒന്നുമില്ലായ്മയിൽ നിന്നാണ് ആ ചോദ്യം അവളോട് ചോദിച്ചത്.
“തിരുവനന്തപുരത്തേയ്ക്കാണോ?”
അതിന് വേണ്ട മറുപടി ഒരു ‘ഹാ’ യുടെ രൂപത്തിൽ കിട്ടിയിട്ടും അവന് പിന്നെയും ഒരു ചോദ്യം കൂടി ഉണ്ടായിരുന്നു.
“പേരെന്താ?”
അവൾ അൽപ്പം സംശയത്തോടെയാണ് അതിന് മറുപടി പറഞ്ഞത്.
“മേഘാ”
തുടർന്ന് അവളെ ഇമ്പ്രെസ് ചെയ്യാനുള്ള ഒരു പോയിന്റ് കൂടെ അവൻ അങ്ങോട്ട് ഇട്ടു.
“ഈ മാസ്‌ക് ഒക്കെ ഉള്ളത് കൊണ്ട്, പരിചയമുള്ളവര് കൂടെ യാത്ര ചെയ്താൽ പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. അത് കൊണ്ട് ചോദിച്ചതാണെ.”
അവൾ ചിരിച്ചു. ചിരിച്ചോ? ആ….
ഈ മാസ്കിന്റെ അകത്ത് എന്ത് നടക്കുന്നതെന്ന് ആര് അറിയുന്നു?
💐💐💐💐💐💐💐💐💐💐💐
—————————————–//
ഞാൻ ഈ എഴുതിയത് അപ്പോൾ തന്നെ അവൾക്ക് വായിക്കാൻ കൊടുത്തു.. വായിക്കാനൊക്കെ ഇഷ്ടമുള്ള ആളാണോന്ന് ചോദിച്ചു കൊണ്ട്.
അവൾ അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞ് അത് നിരസിക്കാൻ ശ്രമിച്ചെങ്കിലും എഴുതിയത് അവൾക്ക് നേരെ ഞാൻ അപ്പോഴേയ്ക്ക് നീട്ടിപിടിച്ചിരുന്നു.
അവൾക്ക് അത് നോക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു.
ചെറിയൊരു ആശ്ചര്യത്തോടെയാണ് അവൾ വായന തുടങ്ങിയതെന്ന് തോന്നുന്നു. മാസ്‌ക് കാരണം, ആ മുഖഭാവം അറിയാനുള്ള മാർഗ്ഗം ഇല്ലാല്ലോ.
ഹാ.. അവസാനം ഈ വരി വായിച്ചപ്പോൾ അവൾ ചിരിച്ചെന്ന് ഞാൻ മനസ്സിലാക്കി…. ആ കണ്ണുകൾ എനിക്കത് പറഞ്ഞു തന്നു.
ആ ചിരിയിൽ ഞങ്ങൾ അപരിചിതർ അല്ലാതായി തീർന്നു.
————–
അപ്പോഴേക്ക് കൊല്ലം ജംഗ്ഷൻ കഴിഞ്ഞിരുന്നു.
തുടർന്ന് അനോന്യം മനസ്സിലാക്കാനായി നല്ലൊരു സൗഹൃദസംഭാഷണത്തിൽ ഞങ്ങൾ ഏർപ്പെട്ടു.
എന്റെ എഴുത്ത് വഴി, ഒരു പുതിയ സുഹൃത്തിനെ കിട്ടിയതിൽ ഞാൻ സന്തോഷിച്ചു.
തിരുവനന്തപുരം സെന്റർ സ്റ്റേഷൻ എത്തിയത് വളരെ വേഗത്തിലായിരുന്നു. എല്ലാവരുടെയും ഒപ്പം ഞങ്ങൾ ഇരുവരും പ്ലാറ്റ്ഫോമിൽ ഇറങ്ങി നടന്നു. ഡി 4, മുന്നിലെ ഒരു കംപാർട്മെന്റ് ആയിരുന്നതിനാൽ എൻട്രസിലേയ്ക്ക് കുറച്ച് ദൂരം നടക്കാൻ ഉണ്ടായിരുന്നു.
ആ സമയം, തമ്മിൽ പിരിയുന്ന ക്ലൈമാക്സിന് വേണ്ടി ചില വാക്കുകൾ ഞാൻ പരതി.
അവളോട് ഇങ്ങനെ പറഞ്ഞു.
“ഈ ഉരുണ്ട് വരണ്ട ഭൂമിയിൽ, ഇരുണ്ട് തെളിഞ്ഞ് കാലം പുളയ്ക്കുമ്പോൾ, ആരോ കരണ്ട് തിന്നുന്ന ഈ ജീവിതത്തിൽ, നമ്മുടെ ആശകളും സ്വപ്നങ്ങളും ചിരണ്ടാതെയിരിക്കുന്ന ഒരു വേളയിൽ , ഇരണ്ടാമതായി നമ്മുക്ക് സന്ധിക്കാം. ഭവതിയ്ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു.”
യാത്ര പറഞ്ഞു പിരിയുമ്പോൾ ഞാൻ ഒരിക്കൽ കൂടി അവളെ വിളിച്ചു.
“മേഘാ”
അവൾ തിരിഞ്ഞു നോക്കി. ഞാൻ അവസാനമായി പറഞ്ഞു.
“ഇരണ്ടാമതായി നമ്മൾ കണ്ടു മുട്ടുമ്പോൾ, എനിക്ക് തിരിച്ചറിയാനായി ഈ ഓറഞ്ച് നിറമുള്ള മാസ്‌ക് തന്നെയാവില്ലേ ആ മുഖത്ത്?”
മാസ്‌ക് എന്റെ മുന്നിൽ ആദ്യമായി മുഖത്തു നിന്ന് മാറ്റി, അവൾ ഒരു മനോഹരമായ പുഞ്ചിരി എനിക്കപ്പോൾ സമ്മാനിച്ചു. തുടർന്ന് അവൾ കൈ വീശികാട്ടി, നടന്ന് അകന്ന് ഒരു ആൾക്കൂട്ടത്തിലേയ്ക്ക് അലിഞ്ഞു ചേർന്നു.
അപ്പോൾ ഞാനും മറ്റൊരു ആൾക്കൂട്ടം തേടി നടക്കുകയായിരുന്നു….
💐💐💐💐💐💐💐💐💐💐
11 replies on “വഞ്ചിനാട് എക്‌സ്പ്രസ്”
Kollam nannyind.. but avsanathe climax….ath aallalo
LikeLiked by 1 person
ഒരിക്കൽ കൂടി താൻ വായിക്കുമ്പോൾ ഇതിൽ എന്തേലും മാറ്റം കൊണ്ടുവരണമല്ലോ എന്ന് വിചാരിച്ച് ആഡ് ചെയ്തതാണ്. കുഴപ്പമായോ?😁 സത്യത്തിൽ ഈ ക്ലൈമാക്സ് ആ തിരക്കിൽ നടക്കാതെ പോയതാണ്.☺️ എന്റെ മനസ്സിൽ നടന്നതുമാണ്.😆 Anyway, nice meeting u, Megha..😊😊
LikeLike
Oru kuzhappom aittila tto … Ezhth valare nannyind.. ishttapettu…keep going
LikeLiked by 1 person
Thanku Megha👍💐💐
LikeLike
മനോഹരം 🥰
LikeLiked by 1 person
Thanks😊
LikeLike
❤️❤️❤️❤️
LikeLiked by 1 person
😊😊😍
LikeLike
Super mone sreeku..Sreeku the rockstar..
LikeLiked by 1 person
Ethokke enthu😎…
LikeLike