“കൊന്നമരങ്ങൾ ഇടയ്ക്കിടെ സ്വർണനിഷ്കങ്ങൾ ചൊരിഞ്ഞ് രാജകൊട്ടാരമാണതെന്നു കളിയാക്കിക്കൊണ്ടിരിന്നു.”
– (രണ്ടാംമൂഴം)
വിഷു മനസ്സിൽ കൊണ്ടു വരുന്നത്, കൊന്നപ്പൂക്കളുടെ സൗരഭ്യമാണ്. ആ പീതത്തിൽ മുങ്ങിയ കുറെ ഓർമ്മകളാണ്.
തലേന്ന് കണിയൊരുക്കാൻ എല്ലാറ്റിനും ഒപ്പം കൂടിയിരുന്ന ഉണ്ണിക്കുട്ടൻ, രാവിലെ എഴുന്നേറ്റ് എല്ലാവരേക്കാളും മുൻപേ എഴുന്നേറ്റ് കണി കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അന്ന് ഉണർന്നപ്പോൾ, അമ്മയെയാണ് ആ ഇരുട്ടിൽ അവൻ കണ്ടത്.
അമ്മ പറഞ്ഞു.
“ഉണ്ണിമോനെ, കണ്ണടയ്ക്ക്.”
ആ മാർദ്ദവമാർന്ന കൈകൾ അവന്റെ കണ്ണുകൾ പൊത്തി. അവനെ മുന്നോട്ട് നയിച്ചു.
💐💐💐💐💐💐💐💐💐💐💐💐
ഏവർക്കും വിഷു ദിനാശംസകൾ…
💐💐💐💐💐💐💐💐💐💐💐💐