Disclaimer:
രണ്ട് തരത്തിലുള്ള ജനങ്ങളുണ്ട്. ഒന്ന് അവരുടെ രാഷ്ട്രീയം പറയുന്നവർ, മറ്റേത് അത് വെളിപ്പെടുത്താത്തവർ.
———————————————————
ജോണിന്റെ ഫാമിൽ ധാരാളം വളർത്തുമൃഗങ്ങൾ ഉണ്ടായിരുന്നു. പന്നികൾ, പശുക്കൾ, ആടുകൾ, കുതിരകൾ, കഴുതകൾ, കോഴികൾ തുടങ്ങിയവ. അലസനായ ഒരു ചെറുപ്പകാരനായിരുന്നു ജോണ്. പല ദിവസങ്ങളിലും അയാൾ മൃഗങ്ങളുടെ കാര്യങ്ങൾ നോക്കാതെ മദ്യശാലകൾ സന്ദർശിച്ചു പോന്നു.
ഒരു ദിവസം, എല്ലാ മൃഗങ്ങളും ചേർന്ന് ഒരു വിപ്ലവത്തിന് കോപ്പ് കൂട്ടി. സ്നോബോൾ, നെപ്പോളിയൻ എന്നീ പന്നികളായിരുന്നു അതിന് നേതൃത്വം നൽകിയത്. അങ്ങനെ അവർ ജോണിനെ അവിടെ നിന്ന് ഓടിച്ച്, ആ ഫാമ് പിടിച്ചെടുത്തു.
“All animals are equal.”
“Four legs are better than two legs.”
എന്നീ തീരുമാനങ്ങൾ നിയമങ്ങളായി എഴുതപ്പെട്ടു. മനുഷരെക്കാൾ നന്നായി ഫാർമ് നടത്തിക്കാണിക്കണം എന്നവർ തീരുമാനിച്ചു. സ്നോബോളിന്റെ നേതൃത്വത്തിൽ അവർ കഠിനമായി പണിയെടുത്തു.
കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ സ്നോബോളിനെതിരെ മറ്റ് മൃഗങ്ങളെ നെപ്പോളിയൻ തന്ത്രത്തിൽ അണിനിരത്തി. അങ്ങനെ സ്നോബോളിനെ ആ ഫാമിൽ നിന്ന് ഓടിച്ചു.
നെപ്പോളിയൻ ഫാർമിന്റെ ഭരണം ഏറ്റെടുത്തു. അവനെ എതിർക്കുന്നവരെ രാത്രിയിൽ അവൻ രഹസ്യമായി വേട്ടനായ്ക്കളെ വച്ച് എതിരിട്ടു. അങ്ങനെ ആരും നെപ്പോളിയനെ എതിർത്ത് മുന്നോട്ട് വരാതായി. ആനിമൽ ഫാമ് മനുഷ്യരുടെ നിയന്ത്രണത്തിലുള്ള ഫാമുകളെക്കാളും കൂടുതൽ വിഭവങ്ങൾ ഉത്പ്പാദിപ്പിക്കാൻ തുടങ്ങി.
തുല്യമായി വീതിച്ചു നൽകുന്ന റേഷന്റെ കണക്കുകൾ മാത്രം ബോർഡിൽ പ്രത്യക്ഷപ്പെട്ടു. കോഴികൾക്ക് ഇടുന്ന മുട്ടയുടെ എണ്ണം അനുസരിച്ചേ റേഷൻ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, പന്നികൾ സുഭിക്ഷമായി പാലും ആപ്പിളും ഭക്ഷിച്ചു. സ്ക്വിലേർ എന്ന് പേരുള്ള ഒരു പന്നി, പന്നികൾ എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും തെറ്റില്ലെന്ന് മറ്റ് മൃഗങ്ങളെ വിശ്വസിപ്പിച്ചു പോന്നു.
തുടർന്ന് നിലവിലെ പല നിയമങ്ങളിലും വെള്ളം ചേർക്കപ്പെട്ടു. പണ്ട് മൃഗങ്ങൾ സ്വീകരിച്ച പല നയങ്ങളിലും വ്യതിയാനം വരുത്തുന്നു. മനുഷ്യരുമായി കച്ചവടം ചെയ്യാൻ പോലും നെപ്പോളിയൻ തയ്യാറാകുന്നു.
അദൃശ്യമായി പല നിയമങ്ങളും അങ്ങനെ സ്ഥാപിക്കപ്പെടുന്നു.
“All animals are equal but some animals are more equal than others.”
മനുഷ്യരുടെ ഫാമും ആനിമൽ ഫാമും ആർക്കും ഇപ്പോൾ തിരിച്ചറിയാൻ പോലും പറ്റുന്നില്ല.
(ആനിമൽ ഫാമ് – ജോർജ് ഓർവെൽ)
💐💐💐💐💐💐💐💐💐
4 replies on “ആനിമൽ ഫാമ്”
കാലങ്ങൾക്കതീതമായ രചന; Animal Farm by Orwell🔥
LikeLiked by 1 person
😊😊👍
LikeLike
💙
LikeLike
😀❤️
LikeLike