ന്റെ സൃഷ്ടിയായിരുന്നു ആ ലോകം,
പണിതുയർത്തിയതിൽ മഹാമന്ദിരങ്ങൾ.
ന്റെ ചിന്തകളായിരുന്നതിലെ നീതി വ്യവസ്ഥകൾ,
യുക്തികൾ കേൾക്കാതതിൽ വിധിയെഴുതി.
ചുറ്റിനിന്നവർ ചൊന്നത് ചെവിക്കൊണ്ടില്ല,
ചുറ്റി നിരത്തി ചൊവ്വില്ലാ ന്യായങ്ങൾ.
ഭയമേ നീ എന്തൊരു ക്രൂര..
തേടി നീ വരാഞ്ഞതെന്തേ എന്നെമാത്രം?
ൻ ലോകം തകരുമ്പോൾ കാണുന്നു
ൻ ആത്മസ്ഥൈര്യത്തിൻ അധഃപതനവും…
മായികാ ലോകമേ മായുക,
മയങ്ങാത്ത ലോഭമേ മറയുക.