കൊറോണ: ഭദ്രകാളിയുടെ നീതി ?

ഭദ്രകാളിയായി അവതരിച്ച്‌ ദാരികനിഗ്രഹം നിർവ്വഹിക്കപ്പെട്ടു.

പാപമോക്ഷമായിരുന്നില്ലേ ആ ദാരികൻ അർഹിച്ചിരുന്നത്..?

അതുതന്നെയായിരുന്നോ ആ അസുരന് ലഭിച്ചത് ..?

പൊളിശരത്തേ ട്രാക്ക് മാറ്റ്..!#$&*^~×:

കൊറോണ ഭീതിയിൽ ലോകം നടുങ്ങുമ്പോൾ എല്ലാവർക്കും അർഹിക്കുന്ന നീതി തന്നെയാണോ ലഭിച്ചുകൊണ്ടിരിക്കുന്നത് ?

ഭയം ജനിപ്പിക്കുന്ന ഒരു നീതി????

രോഗം വരുമോയെന്ന ഭയം..അത് ജീവന് ഭീക്ഷണിയാകുമോയെന്ന ഭയം..

പ്രിയപ്പെട്ടവരിൽ നിന്ന് അകറ്റി നിർത്തുന്ന ഭയം..

ആഘോഷങ്ങളിൽ നിന്നും ആരാധനകളിൽ നിന്നും അകറ്റി നിർത്തുന്ന ഭയം..

ഓരോന്നും ചെയ്തിട്ട് കൈകഴുകാനുള്ള ഉപദേശം കേൾക്കുമ്പോൾ കൈകഴുകുക എന്ന പ്രയോഗം ഒരു സ്ഥിരമായ പ്രവൃത്തിയായി മാറിയതിലുള്ള ഫലിതം. പക്ഷെ അതിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഭയം..

ഈ ലോകത്തിന്റെ നീതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുവോ?

നീതിക്ക് നിരക്കാത്ത ശിക്ഷകൾ ഏറ്റുവാങ്ങുന്നതിലുള്ള നിസ്സഹായതയാണ് ഓരോ ‘അസുര’ജന്മത്തിലെയും പരിതാപകരമായ അവസ്ഥ.

💐____________________________________💐

ഏതോ ചാനലിൽ കേട്ടത് :

അവതാരകൻ : “മലയാളികളെ വിവിധ തരത്തിലാണ് ഗവണ്മെന്റിന്റെ കൊറോണ പ്രതിരോധ നടപടികൾ ബാധിച്ചത്. അവരിൽ നിന്ന് തന്നെ നമ്മുക്ക് അത് കേൾക്കാം. തിരുവനന്തപുരത്തു നിന്ന് ലോലൻ – ‘upsc യെ പ്രണയിക്കുന്നവൻ‘ നമ്മളോടൊപ്പം ലൈനിൽ ഉണ്ട്. പറയൂ ലോലാ..എന്താണ് അവിടുത്തെ അവസ്ഥ.?”

ലോലൻ : “വളരെ മോശം അവസ്ഥയാണ് സാർ. പഠിക്കാൻ ഉള്ള സാഹചര്യങ്ങൾ ഒന്നും ഇല്ല. റീഡിങ് റൂമുകളും ലൈബ്രറികളും എല്ലാം അടച്ചിരിക്കുകയാണ്. പല സുഹൃത്തുക്കളും കിളിപോയപോലെയാണ് ഇവിടെ നടക്കുന്നത്.

ഉറക്കം – പ്രഭാത ഭക്ഷണം -കൊറോണ സ്കോർ രേഖപ്പെടുത്തൽ (**പത്രവായന ആയിരിക്കും ഉദ്ദേശിച്ചത്) – വാചകവടി – ഉച്ചയൂണ് -വീണ്ടും ഉറക്കം – ചായകുടി – വീണ്ടും വാചകവടി- അത്താഴം.

(**ഇടയ്ക്ക് നടത്തുന്ന പഠനം ലോലൻ പറയാൻ മറന്നു പോയതാകണം.)

ഇങ്ങനെ ഒരു പ്രത്യേകതരം ജീവിതമാണ് ഇപ്പോൾ ഇവിടെ. കൊറോണ വന്നാലും പോയാലും ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് ഇനി വലിയ മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല. Exam ന്റെ ഒരു ടെൻഷനും ഇല്ല. അതാണ് ഹൈലൈറ്റ്.”

അവതാരകൻ : “ലോലന് upsc യോട് എന്തെങ്കിലും പറയാനുണ്ടോ?”

ലോലൻ : “ചെയ്യിലെന്നറിയാം. എന്നാലും ചോദിക്കുവാ. Exam ഒന്നു മാറ്റി വെക്കാൻ പറ്റുവോ?”

(ചിത്രം സിനിമയിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് °°°°)

NB :

കോവിഡ്-19 നെയും അതിനെ ചെറുക്കാനുള്ള പ്രതിരോധ പ്രവർത്തനത്തെയും നിസ്സാരവൽക്കരിയ്ക്കുകയാണെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ ക്ഷമിക്കുക. ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധിയെ ഭയത്തോടെയല്ല ജാഗ്രതയോടെയാണ് ചെറുക്കേണ്ടത്. അല്ലാതെ “ഗോ കൊറോണ ഗോ ” മുദ്രാവാക്യം വിളിച്ച് നടക്കുകയല്ല വേണ്ടത്. നമ്മുക്ക് എല്ലാവർക്കും വേണ്ടി വീട്ടിലിരുന്ന് പ്രാർത്ഥിക്കാം.

“സ്വസ്തി പ്രജാഭ്യാം പരിപാലയന്താം

ന്യായേണ മാർഗേണ മഹീം മഹീശ്യ

ഗോബ്രാഹ്മണേഭ്യാ സുഖമസ്‌തു നിത്യം

ലോകാ സമസ്താ സുഖിനോ ഭവന്തു”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: