ക്രിസ്മസ് സ്‌പെഷ്യൽ :
ക്രിസ്മസ് എന്ന് മനസ്സിൽ പറയുമ്പോൾ ഓർമ്മയിൽ വരുന്ന ഐറ്റങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി.ആ ലിസ്റ്റിലെ കരോളും പാപ്പയും അടങ്ങുന്ന ഒരു കോളത്തിന് വല്ലാത്തൊരു കനം തോന്നുന്നു.
ഹാ.. ആന്നേ.. ഓർമ്മകളുടെ കനം.
കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ… കൊച്ചിയിൽ ജോലി ചെയ്തിരുന്ന കമ്പനിയിലെ സെലിബ്രേഷൻ വരെ..
“കാന്തൻ ജി, നമ്മുക്ക് ഈ ചാരാച്ചിറ റെസിഡൻസ് അസോസിയേഷന്റെ കരോൾ ഏറ്റെടുത്ത് നടത്തിയാലോ?”
“പിന്നല്ലാഹ്..”
“യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, ഒരു ധനു മാസത്തിൻ കുളിരും രാവിൽ….”
നിങ്ങളുടെ മനസ്സിൽ ആദ്യം വരുന്ന ആ കരോൾ ഗാനം ഏതാണ്? ഒന്നൊർത്ത് നോക്കിക്കേ….🎶🎶🥁🎵🎵🎹🎶🎶🎺🎶📯🎶
ദേ… അനൂപ് ജി പാടുന്നു.
“കാലിത്തൊഴുത്തിൽ പിറന്നവനെ, നന്മ നിറഞ്ഞവനെ…”
പൊറോട്ടയെ ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്നു…
“ങേ .. അതെന്തിനാടാ ഇപ്പോൾ ഞങ്ങളോട് പറയുന്നേ? ഈ ക്രിസ്മസും അതും തമ്മിൽ എന്ത് ബന്ധം?”
ഹാ.. അത് പറയാം. തുടക്കം മുതല് തന്നെ പറയാം.
പൊറോട്ടയെ കുറിച്ചു ആലോചിക്കുമ്പോൾ രണ്ട് തരം രുചികളാണ് എന്റെ നാവിൽ കടന്ന് വരുന്നത്.
ഒന്ന്… ആ ‘ഒരെറോട്ട’യുടെ രുചി. വേദന കലർന്ന ഒരു രുചി.
(കറുകച്ചാൽ എൻ.എസ്.എസ് ഹോസ്പിറ്റലിന് മുന്നിൽ ഒരു പൊറോട്ടയ്ക്ക് വേണ്ടി കൊഞ്ചുന്ന ഒരു രണ്ടര വയസ്സ്കാരൻ. അരികത്തായി മരുന്ന് വാങ്ങിയപ്പോൾ രൂപ അധികം ചിലവായതിനാൽ, മിച്ചം വന്ന വണ്ടികൂലി മാത്രം കൈയിൽ മുറുകെ പിടിച്ചു നിൽക്കുന്ന ഒരു അമ്മ)….
ആ ലവ് സ്റ്റോറി, പിന്നെ പറയാമേ…
രണ്ടാമത്തെ രുചിയാണ് ക്രിസ്തുമസുമായി ബന്ധപ്പെട്ടത്. ആഘോഷത്തിന്റെ രുചി.
സ്ഥലം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപമുള്ള പോലീസ് ക്വാട്ടേഴ്സുകൾ… ആ കെട്ടിടങ്ങളുടെ ഒത്ത നടുക്കുള്ള ഒരു ചിൽഡ്രൻസ് പാർക്ക്.
അത്ര വലിയ പാർക്ക് ഒന്നുമല്ല. കേട്ടോ. രണ്ട് ഊഞ്ഞാൽ, ഒരു സീസൗ, ഒരു സ്ലൈഡ്, പിന്നെ ഒരു ‘റ’.
അവിടെ ആ ദിവസം ഒരു ചർച്ച നടക്കുകയാണ്. എങ്ങനെ ക്രിസ്തുമസ് ആഘോഷിക്കണം? കൂട്ടത്തിലെ മുതിർന്ന കുട്ടികളിൽ ഒരാളായ, ആറാം ക്ലാസ്സിൽ പഠിക്കുന്ന (ഒരു മൂന്നാം ക്ലാസുകാരന്റെ) ചേച്ചിയാണ് ആ ചർച്ച നിയന്ത്രിക്കുന്നത്.
ഹാ.. എല്ലാത്തിനും തീരുമാനമായി… ഉത്തരവാദിത്വങ്ങൾ ഓരോരുത്തർക്കായി ഏല്പിക്കപ്പെട്ടു… ക്രിസ്തുമസ് കരോൾ, പാർക്ക് ഡെക്കെറേഷൻ, കലാപരിപാടികൾ, കേക്ക് കട്ടിങ്, അങ്ങനെ, അങ്ങനെ. ചിലവിനൊക്കെയായി കരോളിൽ നിന്ന് കിട്ടുന്ന രൂപയുടെ കൂടെ വീട്ടിൽ നിന്നും രൂപ മേടിക്കാൻ തീരുമാനമായി.
ആ ‘മീനുപ്പട്ടി’യുടെ കടി വാങ്ങാതെ, ആ കരോൾ പരിപാടി, ഒരു ദിവസം രാത്രി ഞങ്ങൾ ഗംഭീരമായി നടത്തി.
അന്ന് ആദ്യമായി ഞങ്ങൾ സമ്പാദിച്ച ലാഭത്തിൽ നിന്നൊരു പങ്ക്, പിറ്റേന്ന് തന്നെ ചിലവാക്കാനും തീരുമാനമായി.
പൊറാട്ടയും കടലക്കറിയും…
ഞങ്ങളുടെ ക്വാർട്ടേഴ്സിന്റെ തിണ്ണയിൽ നിരന്ന് ഇരുന്ന്, എല്ലാ ‘കാക്കിരി പീക്കിരി’കളും കഴിക്കുന്ന ആ രംഗം.
ആര് പറഞ്ഞു..? പണ്ട് കാലത്ത് ഇന്നത്തെപോലെ സ്മാർട് ഫോൺ ഒക്കെ ഉണ്ടായിരുന്നേൽ മാത്രമേ ഇത്തരം ഓർമ്മകൾ എന്നേക്കുമായി പകർന്ന് സൂക്ഷിച്ച് വയ്ക്കാൻ സാധിക്കുമായിരുന്നുള്ളൂ എന്ന്.
സുഹൃത്തെ, ഇത് പോലെയുള്ള രംഗങ്ങൾ അന്ന് തന്നെ മനസ്സിൽ ഒപ്പിയെടുക്കപ്പെട്ടതാണ്. ഈ രംഗം ഓർമ്മിക്കാൻ ഭൗതികമായ ഒന്നിന്റെയും സഹായം വേണ്ടാ.
അങ്ങനെയാണ്… ആ ഓർമ്മയ്ക്ക് പൊറോട്ടയുടെയും കടലക്കറിയുടെയും രുചി കൂടി വന്ന് ചേർന്നത്.
പിന്നെ…
നാട്ടിലെ കരോൾ.. വായനശാലയുടെ കൂട്ടായ്മയിൽ…
വായനശാലയുടെ ഭാരവാഹി കൂടിയായ എന്റെ അച്ചാച്ചി ആ കരോളിന്റെ കൂടെ ഉണ്ടായിരുന്നതിനാൽ അന്ന് എന്റെ യഥാർത്ഥ പെർഫോമൻസ് പുറത്ത് എടുക്കാൻ സാധിച്ചില്ല…🤣
ഏയ്.. അച്ചാച്ചിയെ വെറുതെ നാണംകെടുത്തേണ്ടാ എന്ന് കരുതിയാണ്.. കേട്ടോ..ഹാ..
പിന്നെ …
സെക്കന്റിയറിൽ കോളേജിൽ വച്ച് ..
ഞങ്ങളുടെ ആ കുറ്റിച്ചിറ ഹോസ്റ്റലീന്ന് ഗോൾഡൻ ജൂബിലി ഹോസ്റ്റലിലേക്ക് ഒരു കരോൾ ജാഥ.
ജാഥയുടെ മുന്നറ്റം ജൂബിലി ഹോസ്റ്റലിന്റെ ഗേറ്റിന് മുന്നിൽ എത്തിയത് മാത്രം കണ്ടു.
“അയ്യോ!”
‘ഓടിക്കോ’ എന്നൊരു വിളി മുമ്പീന്ന്..
പിന്നെ ഒന്നും നോക്കിയില്ല.. അത് കേട്ടപ്പാടെ, കേൾക്കാത്തപാടെ… അവിടെ നിന്ന് ഓടി…
ഒട്ടെടാ.. ഓട്ടം.
ആ കൂട്ടയോട്ടം കണ്ട ഒരു നാട്ടുകാരൻ തടഞ്ഞു നിർത്തി ചോദിച്ചു.
“മക്കളെ, എന്താ… എന്താ കാര്യം?”
“ആ..ആ.. എല്ലാരും ഓടുന്നു.. ഞാനും ഓടുന്നു..”😢
പിന്നീട് കാര്യം എന്തെന്ന് മനസ്സിലാക്കിയത്, രണ്ട് കിലോമീറ്റര് മാറിയുള്ള ആ കുറ്റിച്ചിറ ഹോസ്റ്റലിൽ തിരിച്ച് എത്തിയിട്ടായിരുന്നു. 😓
(ആ കാര്യ-കാരണം വിശദമാക്കാനായി പിന്നീട് എഴുതാൻ സാധ്യതയുള്ള ഒരു ബ്ലോഗിന് പേരിട്ടു..
‘ആ ചുവന്ന ബനിയൻ‘ )
പിന്നെ…
ഓഫീസിലെ Odc തോറും…
“ഗബ്രിയേലിന്റെ ദർശന സായൂജ്യമായി…ഹോ..ഹോ…ഉണ്ണി പിറന്നല്ലോ…”
(ഗപ്പി എന്ന സിനിമ റിലീസായ വർഷം ആയിരുന്നത്. ഞങ്ങളുടെ പ്രോജക്ടിന്റെ സ്പേസ്(ODC) നന്നായി ഡെക്കരേട്ട് ഒക്കെ ചെയ്ത്, ഞങ്ങൾ മറ്റ് എല്ലാ odc കളിലും കയറി, ഈ പാട്ട് പാടി നടന്നു.)
“ശൂ… എന്ത് പരിപാടിയാ ഈ കാട്ടുന്നേ? ഇവിടെ ഒരു ക്ലയന്റ് കാൾ നടക്കുകയാണ്. ഇറങ്..പെട്ടെന്ന്..ഹും..”
ഒരു പ്രൊഫഷണൽ എൻവിറോൻമെന്റ് ഞങ്ങൾ അവിടെ തകിടം മറിക്കുകയായിരുന്നു. 😄
ഈ ഓർമ്മകളുടെ ട്രെയിനൊന്ന് നിർത്താനായി വലിക്കാൻ ഒരു ചങ്ങല തപ്പട്ടെ… ആ കിട്ടി… കിട്ടി.
‘ഓണം സ്‌പെഷ്യൽ’ ബ്ലോഗിലെ ഒരു വാചകം എന്റെ ജിജോ കൂട്ടുകാരന് വല്ലാതങ് ഇഷ്ടപ്പെട്ടെന്ന് പറയുകയുണ്ടായി. ദോ ലിത്..
“ഓണം എന്ന് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ വിരിയുന്ന പൂക്കൾക്ക് എന്ത് മണമാണ്.”
അതു പോലെ ഒരെണം ഇതിലുമൊന്ന് എഴുതട്ടെ… എഴുതാം…ദേ എഴുതി.
ക്രിസ്മസ് എന്ന് ഓർക്കുമ്പോൾ നമ്മുടെ നാവിൽ അനുഭവപ്പെടുന്നത്… അയ്യേ!.. ഇതെന്താ ഒരു പ്ലാസ്റ്റിക്കിന്റെ രുചി?
“ടോ കാന്താ, താൻ ആ തിന്നത് കേക്കിന്റെ മുകളിലെ പ്ലാസ്റ്റിക് പൂവാ.”
😲 😲 🙄 ശെടാ…
എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്ന് നിങ്ങളുടെ ഹൃദയത്തിലേക്ക്, അത് നിറയത്തക്കവണ്ണം.. ‘ഉവ്വാട്’ ക്രിസ്തുമസ് ആശംസകൾ.. 😍😍😘😘
ഹാപ്പിയേ… ഹാപ്പിയേ…😍😍
പുതുവത്സരാശംസകൾ പിന്നീട് നേരാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെ നിർത്തട്ടെ.
നന്ദി, നമോവാകം.
NB:
ദേ..
കേക്ക് തിന്നുവാന്നേലുണ്ടല്ലോ… വെസ്റ്റേണ് ബേക്കറിയിലെ.. ഹാ അതന്നെ.. നമ്മുടെ നന്ദൻകോട്ടെ വെസ്റ്റേണ് ബേക്കറി… അവിടുത്തെ ആ ക്യാരറ്റ് കേക്ക് തന്നെ തിന്നണം.
ഹോ…😋😋😋😋
4 replies on “ക്രിസ്തുമസ് കരോൾ”
Vaishak Bakeryle cake entha.. Cake alle?
LikeLiked by 1 person
അതൊന്ന് ചർച്ചയ്ക്ക് വെക്കേണ്ട സംഗതിയാണെന്നു തോന്നുന്നു. എനിവേ ഐ സപ്പോർട്ട് വെസ്റ്റെന് ബേക്കറി.😆
LikeLiked by 2 people
Vaishak bakeryodoppam💪
LikeLike
👎😏
LikeLike