വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മാസ്‌കിസവും ലോകവും 1

മാനവികതയുടെ രൂപങ്ങൾ പൊളിച്ചെഴുതപ്പെടുന്നു… തമ്മിൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ല.

“ടോ.. താൻ മുഖത്ത് നിന്ന് ആ ‘കൊണാപ്’ മാറ്റ്. തന്റെ തിരുമോന്ത കണ്ടാല്ലല്ലേ തിരിച്ചറിയാൻ പറ്റൂ.”…Click on the title to read more

മാനവികതയുടെ രൂപങ്ങൾ പൊളിച്ചെഴുതപ്പെടുന്നു… തമ്മിൽ തിരിച്ചറിയാൻ പോലും പറ്റുന്നില്ല.

“ടോ.. താൻ മുഖത്ത് നിന്ന് ആ ‘കൊണാപ്’ മാറ്റ്. തന്റെ തിരുമോന്ത കണ്ടാല്ലല്ലേ തിരിച്ചറിയാൻ പറ്റൂ?”


കൊറോണ ജനാധിപത്യവാദിയാണെന്ന് ആരോ പറയുന്നു. ജനാധിപത്യവാദി മാത്രമല്ല, ഒരു സോഷ്യലിസ്റ്റും കൂടിയാണെന്നാണ് എന്റെ അഭിപ്രായം. ( മാസ്‌കിസത്തിലും ഒരു സോഷ്യലിസമുണ്ടെന്ന് സൂചിപ്പിച്ചത് എൻ.എസ്. മാധവനാണ് – മാതൃഭൂമിയിലെ മിന്നൽകഥയിൽ.)


ഭരണവ്യവസ്ഥിതികൾക്ക് വേണ്ട മാറ്റത്തെപ്പറ്റി, നമ്മെ ചിന്തിപ്പിക്കാനാണോ ഭഗവാന്റെ പുതിയ ഒരു അവതാരമായി കൊറോണ ജൻമം എടുത്തത്?

ഓരോ അവതാരത്തിലും ഭഗവാന്റെ ഹിംസ ഭാവം വർധിക്കുന്നുണ്ടെന്ന് തോന്നുന്നു.

മത്സ്യം

കൂർമ്മം

വരാഹം

നരസിംഹം

വാമനൻ

പരശുരാമൻ

ശ്രീരാമൻ

ബലരാമൻ

ശ്രീകൃഷ്ണൻ

കൽക്കി – coming soon..അതോ വന്നോ?

(ഈ പറഞ്ഞതിൽ ചില അപവാദങ്ങൾ നിങ്ങൾക്ക് കണ്ടുപിടിക്കാം. വാമനന്റെ തന്നെ കാര്യം നോക്കാം. ആ പയ്യൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോ? പക്ഷെ, ജനനന്മ മാത്രം മനസ്സിലുണ്ടായിരുന്ന ഒരു നല്ലവനായ രാജാവിനെ degrade ചെയ്തത് ഹിംസയെക്കാൾ വലിയ ഒരു പാതകമായി ഒന്ന് കരുതുന്നതിൽ തെറ്റില്ല. അല്ലെ?)


“ടോ.. താൻ എല്ലാ വെള്ളിയാഴ്ചയും അമ്പലത്തിൽ ഒക്കെ പോയി, വലിയ ഷോ ഓഫ് ആയിരുന്നല്ലോ. ഇപ്പൊ എനാ പോവേണ്ട?”

അത് പിന്നെ .. സ്പ്രിക്ലറിന്റെ കേസിൽ പറഞ്ഞപ്പോലെ… exceptional ആയിട്ടുള്ള ചില അവസരങ്ങളിൽ അതൊക്കെ ഒഴിവാക്കാം.

“എന്തായാലും, ആ പെണ്കുട്ടി രക്ഷപ്പെട്ടു”

😢


ബെഞ്ചമിൻ ഇച്ഛായൻ പലസ്‌തീനെ സഹായിക്കുന്നു. ശെടാ! എന്തൊക്കെ കാണണം?.

” ടോ.. അത് അവരോടുള്ള സ്നേഹം കൊണ്ടല്ല. കൊറോണയ്ക്ക് മിശിഹായ്ക്ക്‌ പ്രിയപ്പെട്ടവരെ മാത്രം വേർതിരിച്ചറിയാനുള്ള DNA ഇല്ല. അതൊരു RNA വൈറസാണ്”


ഇതൊരു വെറും ചൈനീസ് പ്രോഡക്ട് അല്ലെന്ന് ട്രമ്പെട്ടൻ മനസ്സിലാക്കി കാണുമോ..? ചൈനീസ് ആയിരുന്നേങ്കിൽ ഇത്രകാലം നിലനിൽക്കുമോയെന്നെങ്കിലും പുള്ളി ചിന്തിച്ചാൽ മതിയായിരുന്നു.


മദ്യപാനശീലം ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവർ ഉണ്ടോ?..

ഞാനുണ്ട്..😉

ഒരു വലിയ ബ്രേക്കിന്‌ ശേഷം ‘സാധനം’ കുടിക്കുമ്പോഴുള്ള ആ ഒരു സുഖം, അനുഭവിക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിലുള്ള വിഷമം കൊണ്ട് തോന്നിയതാ…

ഹാ…അതിനി അല്ഫാമും ഷവായിയേം കൊണ്ട് അഡ്ജസ്റ് ചെയ്യാം.


ജീവനോടെ ജീർണിക്കുന്നത് എന്നാണ് മനുഷ്യജീവിതത്തെപ്പറ്റി മാർക്കേസ് ഇച്ഛായൻ എഴുതിയത്. ഈ ലോക്ക്ഡൗണ് കാലം വീട്ടിൽ ഇരിക്കുമ്പോൾ ആ ജീർണനത്തിന്റെ തോത് കൂടുന്നുണ്ടോ?


ചക്കക്കുരുക്കൂട്ടാൻ കഴിച്ച്, കഴിച്ച് ഒരു biological weapon എവിടെയോ നിർമ്മിക്കപ്പെടുന്നെന്നോ? (അയ്യോ..എന്നെ നിരോധിക്കരുതെ..😢)

ഇരുമ്പിനെ പ്രണയിക്കാൻ പോകാൻ അവസരമില്ലാത്തത് കൊണ്ട് മരത്തിൽ തൂങ്ങിയാണ് കസർത്ത് നടത്തുന്നത്. അതും പുളിയുടെ തന്നെ കൊമ്പിൽ. എങ്ങനെയെങ്കിലും ആ സ്റ്റോക്ക്പയൽ ലിമിറ്റിനുള്ളിൽ തന്നെ നിർത്താൻ ശ്രമിച്ചോളാമേ….


ഒരു വർഷമായി കോമയിൽ കിടന്നിരുന്ന വാസുചേട്ടൻ, ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ എന്നോ ഒരിക്കൽ ഉണർന്നു. അന്ന് പുള്ളി കാര്യമൊന്നുമറിയാതെ കവലയിലേക്ക് ഇറങ്ങി നടന്നു. വാസുചേട്ടന്റെ ആ കഥ നിങ്ങൾ എവിടെയെങ്കിലും വായിച്ചാരുന്നോ? ….?

കവലയിൽ എത്തിയപ്പോൾ കാണുന്നത്, നമ്മുടെ കരുണാകരൻ മാഷിനെ പോലീസ് ഓടിച്ചിട്ട് അടിക്കുന്ന കാഴ്ചയാണ്.

“ദേവിയേ! മാഷ് മോഷണമോ മറ്റോ തുടങ്ങിയോ?”

മറ്റാരെയും കാണാത്തത് കൊണ്ട് വാസുചേട്ടൻ കടത്തിണ്ണയിൽ കിടന്ന പത്രം വായിക്കുന്നു.

“അമേരിക്ക ഇന്ത്യയോട് സഹായം ചോദിക്കുന്നു….ങേ!

കർണാടകം കേരളവുമായുള്ള അതിർത്തി മണ്ണിട്ട് നികത്തുന്നു… ദേവിയേ!”

വാസുചേട്ടന്, കോമയിൽ നിന്ന് ഉണർന്നത് മറ്റൊരു യുഗത്തിലേയ്ക്കാണെന്ന് പോലും തോന്നി.

ഒരു ബൈക്ക് വരുന്നു. ഒരു പയ്യനാണ് ഓടിക്കുന്നത്. പൊലീസുകാർ കൈ കാണിക്കുന്നു. ബൈക്ക് നിർത്തുന്നു. പഴം വാങ്ങിക്കാനാണ് പോകുന്നത് എന്ന് പറഞ്ഞപ്പോൾ അവനെ തല്ലുന്നു.

“ഹമ്മെ ! പഴം വാങ്ങിക്കുന്നത് നിരോധിച്ചോ?”

ആ സംഭവത്തിന്റെ സത്യാവസ്ഥ എന്തെന്നറിയാൻ വാസുചേട്ടൻ പോലീസിന്റെ മുൻപിൽ ചെന്നു.

കിട്ടി ഒരെണം.. തലക്കിട്ട്….ഒരു മൂളക്കം മാത്രം…തിരിച്ച് കോമയിലേക്ക്..

വാസുചേട്ടാ, അതാണ് നല്ലത്. ഒരു കൊല്ലം കഴിഞ്ഞ് ഇനി ഉണർന്നാൽ മതി. മിച്ചം വല്ലോമുണ്ടേൽ കാണാം.


എന്ന് Sreekanthan

ദേവനായി ജനിച്ച് അസുരനായി ജീവിച്ച് അവസാനം ഒന്നും മനസ്സിലാക്കാനാവാതെ എങ്ങോട്ടോ മറയുന്ന മറ്റൊരു ജന്മം.

2 replies on “മാസ്‌കിസവും ലോകവും 1”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.