കൈ കഴുകിയോ?
ഡെയ്, തന്നോട് തന്നെയാ ചോദിക്കുന്നേ. കഴുകിയോന്ന്? സാനിടൈസറും ഹാൻഡ് വാഷും കുറെ അവിടെ വാങ്ങി വെച്ചിട്ടുണ്ടല്ലോ. അതൊക്കെ തീർക്കാനായി ഒരു അവസരം കൂടി വന്നിരിക്കുന്നത് അറിഞ്ഞില്ലേ? സന്തോഷിപ്പിൻ.. സന്തോഷിപ്പിൻ..
————–
പഞ്ചായത്ത് ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോയ നമ്മുടെ അനൂപ് ജി, അന്ന് കൊണ്ട് വന്ന ഒരു കുപ്പി(😉).. തീരുന്നതെയുള്ളൂ.. എന്തായാലും അസംബ്ലി ഇലക്ഷന്റെ പുതിയ ഒരു കുപ്പി കൂടി ജി ഇറക്കിട്ടുണ്ട്.
ഇലക്ഷന്റെ മുന്നിൽ പകച്ചു നിന്ന് പോയ ആ കൊറോണ സുന്ദരി, ഇലക്ഷന് ഉപയോഗിച്ച സാനിടൈസറെയും പേടിക്കുമെന്ന് തന്നെ കരുതാം. അപ്പോൾ ഞങ്ങൾ ഇവിടെ അവളിൽ നിന്ന് സേഫാണ്.😝.
————–
“ഫസ്റ്റ് വേവ് രണ്ടായിരത്തിയിരുപത് കൊണ്ട് പോയി. സെക്കന്റ് വേവ് 2021..”
ഏയ്.. എണിട്ട് പോടാ… പേടിപ്പിക്കാതെ.. ആകെ എണ്ണി പെറക്കി കുറച്ച് വർഷമേയുള്ളൂ, ഈ ജീവിതം. അതിൽ രണ്ടു വർഷം കൊറോണ വിഴുങ്ങി പോയതല്ലേ എന്നും പറഞ്ഞോണ്ട് ചെന്നാ കാലനിൽ നിന്ന് വല്ല എക്സ്റ്റൻഷനും വാങ്ങാൻ പറ്റുമോ? ഇല്ലല്ലോ.?..
————–
ഈ രണ്ടാം വരവ് അൽപ്പം വ്യക്തിപരമായി എന്നെ ശരിക്കും ബാധിച്ചു. മണിമലയിലെ എന്റെ വീട്ടിലേക്ക് രണ്ട് ഫോണിലേയ്ക്കായി എനിക്ക് ദിവസവും കോൾ ചെയ്യേണ്ടി വരുന്നു.
ഹാ… ഇനി അൽപ്പം സീരിയസായി ഒരു കാര്യം ഞാൻ പറയാം.
————–
ങേ.. ഒരു നിമിഷം . ആരോ എന്നെ വിളിക്കുന്നു.
“കാന്തൻജി, ചായ കുടിക്കാൻ ആനീസിൽ പോണ്ടേ?”
ആഹാ… നമ്മുടെ അനന്ദുവാണ്.. എന്റെ റൂംമേറ്റ്.
“അനന്തു, ദാ വരുന്നടാ.”
സോറി, കേട്ടോ… ഇപ്പോ ഒന്ന് ചായ കുടിച്ചിട്ട് വരാമേ. ബാക്കി എന്നിട്ട് പറയാം.
അല്ലേൽ നിങ്ങള് ഒരു കാര്യം ചെയ്യ്. നിങ്ങളും ഞങ്ങടെ കൂടെ കൂടിക്കോ.
വെള്ളയമ്പലത്തിൽ നിന്ന് കവടിയാർ പോന്ന വഴിയിൽ ഇടത് വശം. അതന്നെ.. രാജ് ഭവന്റെ ഓപ്പോസിറ്റ്..
ങേ.. കാണുന്നില്ലന്നോ?🤔
സോറി, അത് പറയാൻ വിട്ടു. ആനീസ് കിച്ചൻ അവിടുന്നു മാറ്റി. പക്ഷെ നോ പ്രോബ്‌സ്. ഞങ്ങൾ ശരിക്കും ചായ കുടിക്കാൻ വരുന്നത് ഈ കുൽഫി എന്ന ആനീസ് കിച്ചന്റെ അടുത്തുള്ള ഈ കടയിലാണ്. പിന്നെ, ഈ ആനിയോടുള്ള ഇഷ്ടം കൊണ്ട് ഞങ്ങൾ അങ്ങനെ വിളിക്കുന്നന്നേയുള്ളൂ.
“ആർക്ക് ഇഷ്ടം?”
ഹോ..തിരുത്താം. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമുണ്ടെന്നല്ല. എനിക്ക്.. എനിക്ക് ആനീസ് കിച്ചൻ എന്ന പരിപാടി ഇഷ്ടമാണെ. ആ സംസാരിക്കുന്ന സ്ലാങ് ഇഷ്ടമായത് കൊണ്ട് മാത്രമാണ്, കേട്ടോ.
(ഒരു പ്രത്യേക അറിയിപ്പ്. ഈ സ്ലാങ്ങിൽ സംസാരിക്കുന്ന പരിചയത്തിലുള്ള ഏതേലും പെണ്കുട്ടികൾ അടുത്ത് ഉണ്ടെങ്കിൽ, ഉടനെ തന്നെ എന്നെ വിവരം അറിയിക്കുക. പാലാക്കാരികളായ അച്ചായത്തിമാർക്ക് മുൻഗണന.💐💐)
———–//————//—————
അനന്ദുവിനൊപ്പം കുൽഫിയിൽ…
———–//————//—————
(തുടരും)
അടുത്ത ഭാഗത്തിൽ…
കുൽഫിയിൽ എന്തേലും സംഭവിക്കുമോ?
എന്താണ് സീരിയസായി പറയാൻ ഉള്ളത്?
3 replies on “രണ്ടാം വരവ്”
Ente chayakkathayil illatha oru chayakkada🤔
LikeLike
തിരോന്തോരം പഴയ ആ തിരോന്തോരമല്ല.. നല്ല മാറ്റൊണ്ട് അലിക്കുട്ടി 🤣
LikeLike
I see😂
LikeLiked by 1 person