വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഉഷ്ണരാശി – പുസ്തക പരിചയം

(ഇടത് കാലിന്മേൽ ഒരു ഓലക്കീറ് ചുറ്റും, പിന്നെ വലത്തേതിൽ ഒരു ശീലക്കീറും….) പരേഡ് തുടങ്ങുകയായി. “ഓലകാല്, ചീലകാല്, ഓലകാല്, ചീലകാല്….” “ഓലവശം, ചീലവശം” “കാല് എടുത്തകത്തി കുത്…” (Stand at ease) സഖാക്കന്മാരുടെ പട്ടാള പരിശീലനത്തെപ്പറ്റി അമ്പൊറ്റിയച്ഛൻ പണ്ട് പറഞ്ഞ ഒരു കഥ ഓർമ്മയിൽ വന്നു; ഈ നോവൽ വായിക്കുന്നതിനിടയിൽ… “ഉഷ്ണരാശി : കരപ്പുറത്തിന്റെ ഇതിഹാസം.” ———————————————— ഓർമ്മകൾ പിന്നെയും കവിയും ഗാനരചയിതാവുമായിരുന്ന പി. ഭാസ്‌കരന്റെ ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കവിതയിലെ ചില വരികളിൽ കൊണ്ടെത്തിച്ചു. “വയലാറിന്നൊരു […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

നിശബ്ദ സഞ്ചാരങ്ങൾ – പുസ്തക പരിചയം

നിങ്ങൾ എലിസബത്ത് ക്യാഡി സ്റ്റാന്റൻ എന്ന പേര് കേട്ടിട്ടുണ്ടോ? എങ്കിൽ അവർക്കൊപ്പം പ്രവർത്തിച്ച സൂസൻ ബി ആന്റണിയെപ്പറ്റിയും കേട്ട് കാണും. എനിക്ക് പക്ഷെ, അവരെപ്പറ്റി മനസിലാക്കാൻ ഗൂഗിളിന്റെ സഹായം വേണ്ടി വന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടിയ ഇവരുടെയൊക്കെ ഒപ്പമാണ് മലാല യുസഫ് സായിയുടെയും സ്ഥാനം. മലാലയെപ്പറ്റി എല്ലാവർക്കുമറിയാം. അങ്ങനെ നമുക്ക് കേട്ടറിവുള്ളതും ഒന്ന് അന്വേഷിച്ചാൽ അവരെപ്പറ്റിയുള്ള അറിവ് കിട്ടാൻ പറ്റുന്നതുമായ അനേകം മഹതികളുണ്ട് . ഇവരൊക്കെ വളരെ പ്രശസ്തരായ സ്ത്രീകളാണ്. ലോകത്തിൽ മാറ്റങ്ങൾ കൊണ്ട് വരാനായി പരിശ്രമിച്ചവരാണ്. […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മനുഷ്യന് ഒരു അനുഭവം

‘മനുഷ്യന് ഒരു ആമുഖം’ – വായന ഒരു അനുഭവമാവുമ്പോൾ. “ഇരുത്തി ചിന്തിപ്പിക്കുന്നതും മനുഷ്യനെ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കുന്നതുമായ ഒരു ദർശനം ഈ കൃതി മുന്നോട്ട് വയ്ക്കുന്നു. ഈ നോവൽ നമ്മുടെ ആലോചനയെ ഉദ്ദീപിപ്പിക്കുന്നു. എങ്ങനെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാം. എങ്ങനെ ലോകത്തിൽ മനുഷ്യനായിപ്പിറന്നതിൽ അഭിമാനിക്കാൻ പറ്റും എന്നൊക്കെ ആലോചിക്കാൻ പ്രേരിപ്പിക്കുന്നു.” — എം.കെ.സാനു. ഇങ്ങനെയൊരു അഭിപ്രായം കണ്ടപ്പോൾ ഈ നോവൽ വായിച്ചാൽ ഒരു നല്ല അനുഭവമാകുമെന്ന് തോന്നി. ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് വാങ്ങി.(ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല. […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

മെഡിറ്റേഷൻസ് – മാർക്കസ് ഒറീലിയസ്

മാർക്കസ് ഒറീലിയസിനെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും സാരമില്ല. പക്ഷെ, സ്റ്റോയ്‌സിസം എന്ന ഹെലിനിസ്റ്റിക് ഫിലോസോഫിയെപ്പറ്റി കേട്ടവർ തീർച്ചയായും അതിനോടൊപ്പം ഈ പേര് കേട്ട് കാണും. മാർക്കസ് ഒറീലിയസ്‌ റോമാസാമ്രാജ്യം ഭരിച്ച ഒരു ചക്രവർത്തിയായിരുന്നു. മഹാനായ അലക്സാണ്ടർ കാലയവനികയിൽ മറഞ്ഞതിന് ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഒറീലിയസിന്റെ ഭരണ കാലഘട്ടം.(എ.ഡി രണ്ടാം ശതകം). ഏതോ ഒരു ചരിത്രകാരന്റെ അഭിപ്രായത്തിൽ അദ്ദേഹം “ലാസ്റ്റ് ഓഫ് ദി ഫൈവ് ഗുഡ് റോമൻ എമ്പരെർസ്” ആണ്. (ചരിത്രകാരൻ അല്ല കേട്ടോ. തെറ്റിയതാ. ഒരു ‘ഗൂഗ്ലി’ എറിഞ്ഞപ്പോഴാണ് […]