വിഭാഗങ്ങള്‍
General

കാട്ടുപൂവ്

പോവുകയാണെന്ന് പറഞ്ഞപ്പോൾ, എന്നത്തെയും പോലെ അവളെ ഞാൻ തടഞ്ഞില്ല. അവൾ അകന്ന് പോകുന്ന ആ കാഴ്ച്ച, കണ്ണിൽ നിന്ന് മറയ്ക്കാനായി ഞാൻ പുൽത്തകിടിയിലേയ്ക്ക് നോക്കി നിന്നു. അവിടെ ഒരു കാട്ടുപൂവ് ആർക്കോ വേണ്ടി പൂത്തു നിൽപ്പുണ്ടായിരുന്നു.

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

നിങ്ങൾ കേവലമൊരു ദേശസ്നേഹിയാണെന്നോ?

മനുഷ്യരെ പലരായി കാണുന്ന ജാതിചിന്ത പോലെ, മറ്റൊരു വലിയ ക്യാൻവാസ് മാത്രമല്ലേ ഈ ദേശസ്നേഹം, ദേശീയത എന്നൊക്കെ പറയുന്നേ? ഈ രാജ്യങ്ങൾ ഉണ്ടായത് എങ്ങനെയാണ്? ഒരു ഭരണസംവിധാനത്തിന് യോജിച്ചതായല്ലേ ഓരോ രാജ്യവും വിഭാവനം ചെയ്തിരിക്കുന്നത്? അല്ലാതെ, മനുഷ്യരെ തമ്മിൽ വ്യക്തമായി വേർതിരിക്കുന്ന ഒന്നും അതിൽ കാണുന്നില്ലലോ. 🤔 മീഡിയ വണ് ലെ ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ, ദേശീയ പതാക എല്ലാ വീടുകളിലും സ്വാതന്ത്ര്യദിനത്തിൽ ഉയർത്തുന്നതിനെപ്പറ്റിയുള്ള ചർച്ചയിൽ അജിംസ് എന്ന പത്രപ്രവർത്തകൻ പറഞ്ഞു. ഇത്രയും ഡൈവേഴ്സിറ്റിയുള്ള […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

എഴുതുവാൻ… തോന്നൽ മാത്രം

എന്തെങ്കിലും കാമ്പുള്ളത് എഴുതണമെന്ന് കരുതിയിട്ട് കുറച്ചു നാളുകളായി. മാസത്തിൽ കുറഞ്ഞത് രണ്ട് പോസ്റ്റ് എന്ന പതിവ്, ഈ മാസവും എനിക്ക് അന്വർത്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എങ്കിലും എന്തോ… എവിടെയോ… മനസ്സിൽ എന്തോ തടഞ്ഞു കിടക്കുന്ന പോലെ. സംഭവബഹുലമായിരുന്നു ഈ മാസം. മൂകാംബിക യാത്രയുടെ ഹാങ് ഓവറുമായാണ് ഈ മാസം തുടങ്ങിയത് തന്നെ. പിന്നെ സുഹൃത്തിന്റെ കല്യാണ ആഘോഷത്തിൽ പങ്കെടുത്തു. അത് കഴിഞ്ഞാണ് ഏറ്റവും പ്രധാനപ്പെട്ട സംഭവം നടന്നത്. കുറച്ച് കാലം കൂടിയെങ്കിലും കൂടെ ഉണ്ടാവുമെന്ന് കരുതിയ […]

വിഭാഗങ്ങള്‍
General

വാക്കുകൾ ആയുധങ്ങളാകുന്നുവോ?

ചില വാക്കുകൾ നമ്മെ വേദനിപ്പിക്കുന്നത് എന്ത് കൊണ്ടാണ്? അത് നമ്മുടെ മാനസികമായ ഒരു വൈകല്യം തന്നെയാണ്. വാക്കുകൾ വെറും വാക്കുകൾ ആണെന്ന് മനസ്സിലാക്കുക. അതിന് നമ്മളെ മുറിവേൽപ്പിക്കാൻ തക്ക ഒന്നുമില്ല. നമ്മളോട് പറയുന്ന എല്ലാ കാര്യത്തിനും ഒരു ‘ഇമോഷണൽ റിയാക്ഷൻ” ഉണ്ടാകുമ്പോഴാണ്, ആ വാക്കുകളിൽ നമ്മൾ വേദനിക്കുന്നത്, അല്ലെ? True power is sitting back and observing things with logic. True power is restraint. വാക്കുകൾക്ക് നമ്മളെ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ, എല്ലാവർക്കും നമ്മളെ […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മാംഗല്യം തന്തു താനേനാ 05  – മപ്പൻസ് വെഡിങ്

“ടാ, നിനക്ക് ഓർമ്മയില്ലേ? നമ്മുടെ കോളേജിൽ, എന്റെ ക്ലാസ്സിൽ പഠിച്ച മിഥുൻ പോളിനെ? അവന്റെ കല്യാണമാണ് ജൂലൈ നാലിന്.” “മിഥുൻ പോളോ? ആ പേര് കിട്ടുന്നില്ലലോ” “എടാ, മപ്പൻ. ഓർമ്മ വന്നോ?” “ആഹാ, നമ്മടെ മപ്പൻ. അങ്ങനെ പറാ” “എന്താ പരിപാടികൾ അവിടെ. അവൻ ഇപ്പൊ യു എസിൽ അല്ലെ?” “ഹാ..അതേ. തലേന്ന് തന്നെ ഞങ്ങൾ കോട്ടയത്ത് കൂടുന്നുണ്ട്.” “കല്യാണം എപ്പോഴാ? മൻഡേ മോർണിംഗ് അല്ലെ?” “അല്ലടാ, ഈവനിംഗ് ആണ് പരിപാടി. ആരോ കോമഡി പറയുന്ന കേട്ടു. […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

പനി എങ്ങനുണ്ട്?

ഈ ചോദ്യം പ്രതീക്ഷിച്ച് ഇരിക്കുന്നത് കൊണ്ടാണ് തലക്കെട്ട് ഇങ്ങനെ കൊടുത്തത്, കേട്ടോ?☺️.. ഇനിയിപ്പോൾ മുഴുവൻ വായിച്ചിട്ട് ചോദിച്ചാൽ മതി.😁 പണ്ടത്തെപ്പോലെയല്ല. ഇപ്പോൾ ഒരാൾക്ക് പനിയാണെന്ന് കേൾക്കുമ്പോൾ തന്നെ, അവന്റെ പ്രവർത്തികളെപ്പറ്റി സംശയം ഉയരും. ഓഹ്.. അവൻ മാസ്‌ക് ഒന്നും വെക്കാതെ വെറുതെ തെണ്ടി തിരിഞ്ഞോണ്ടല്ലേ. അവനോട് അപ്പോഴേ പറഞ്ഞതാ, ആ പരിപാടിയ്ക്ക് പോവെണ്ടെന്ന്. ഇപ്പോൾ എന്തായി? ശെടാ… അല്ലേ! ഇപ്പോൾ എന്താ ശരിക്കും സംഭവിച്ചേ? ഇതൊരു സാദാ പനിയല്ലേ? പനിയ്ക്ക് ഈ കാലത്ത് കിട്ടിയ മൈലേജാണ് ആൾക്കാരെ […]

വിഭാഗങ്ങള്‍
General

Achievement

Thanku all for the support 😁💐

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

മൂന്ന് സംഭവങ്ങൾ

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ…..”മണിമലയ്ക്ക് ബസ്?” ആ ചോദ്യം പൂർത്തിയാക്കാൻ പോലും സമ്മതിക്കാതെ മുഖത്ത് അടിച്ചപോലാണ് മറുപടി കിട്ടിയത്. “ഹാ .വണ്ടിയില്ല” വേറെ ഒന്നും എനിക്ക് ചോദിക്കാൻ തോന്നിയില്ല. പുള്ളിയുടെ മറുപടി കേട്ടാൽ ഈ നാഗമ്പടം സ്റ്റാൻഡിൽ നിന്ന് ഒരു വണ്ടി പോലും ഞങ്ങടെ മണിമലയ്ക്ക് പോയിട്ടില്ലെന്ന് തോന്നിപ്പോകും. രണ്ടും കൽപ്പിച്ച് കറുകച്ചാലിനുള്ള ചമ്പക്കര ബസിൽ കയറി. കറുകച്ചാലിൽ നിന്നാൽ ചങ്ങാനാശ്ശേരിന്ന് വരുന്ന മണിമലയ്ക്ക് ഉള്ള ബസ് ഉണ്ടേൽ, അത് കിട്ടുമല്ലോ എന്ന് കരുതിയാണ്, കേട്ടോ. ഇനി […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ആ മുഖം

പരിചയമില്ലാത്ത ഒരാളോട് പണം കടമായി ചോദിക്കാൻ പോലും മടിയുള്ളവർ ആണ് നമ്മൾ. അപ്പോൾ ഒന്ന് ആലോചിച്ച് നോക്ക്, ഭിക്ഷ ചോദിക്കുന്നവരുടെ അവസ്ഥ. ആ നിസ്സഹായാവസ്ഥ… ശാരീരികമായ ക്ലേശം അനുഭവിക്കുന്നവർക്ക് മാത്രം ഭിക്ഷ കൊടുത്താൽ മതി എന്നാണ് ഞാൻ ഇത് എഴുതുന്നത് വരെയും ചിന്തിച്ചു വച്ചിരുന്നത്. കാരണം എന്റെ ആ നിലപാടിനെ ഛേദിക്കാൻ വേറൊരു യുക്തിയും ന്യായവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു… ഇത് എഴുതുന്നത് വരെ… ഒരു മുഖത്തിന്റെ ഓർമ്മയിൽ നിന്നാണ് എനിക്കാ ന്യായം കിട്ടിയത്. ഇന്നലെ ഏറ്റുമാനൂർ […]

വിഭാഗങ്ങള്‍
കഥകൾ

സ്വപ്ന സഞ്ചാരം

Be happy for this moment. This moment is your life. ഒമർ ഖയാമിന്റെ വാക്കുകൾ ആ മതിലിൽ ആരോ ഭംഗിയായി എഴുതി വെച്ചിരിക്കുന്നു. അത് മാത്രമല്ല അഞ്ഞൂറ് മീറ്ററോളം നീളമുള്ള ഈ പാർക്കിലെ പാതയുടെ ഇരുവശത്തുമായി ഇതുപോലെ ഒരുപാട് വാചകങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷെ, സ്വപ്നയുടെ കണ്ണുകളിൽപ്പെട്ടത് ഒമർ ഖയാമിന്റെ ഈ വാചകമായിരുന്നു. സ്വപ്ന ഒന്നുകൂടി അത് വായിച്ചു. അവൾക്ക് നേരെയുള്ള പരിഹാസം പോലെ അവൾക്കത് തോന്നി. അവൾ വേദനിച്ചു. ആ വേദന ഒരു ദേഷ്യമായി […]

വിഭാഗങ്ങള്‍
General

IFFK 2022

ചുമരുകളിൽ ലോകം വരച്ചു കാട്ടിയ പ്രകാശം ഇവിടെ ഇന്ന് അസ്തമിക്കുന്നു. ആളൊഴിഞ്ഞ ഈ കസേരകൾ കാണുമ്പോൾ, എത്രയും വേഗം അടുത്ത വർഷമാകാൻ കാത്തിരിക്കുന്ന ഒരുപാട് മനസ്സുകളെ ഓർമ്മ വരുന്നു. ജോലിത്തിരക്കുകൾക്ക് ഇടയിലും ഈ വർഷവും ഓടിയെത്തിയ ഹൻസികയുടെയും, ഈ കാഴ്ച്ചകൾ റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുന്നതിന്റെ ഭാഗമാക്കിയ മോഹനചന്ദ്രൻ സാറിന്റെയും…പിന്നെ പിന്നെ ഷെമിൻ ചേച്ചിയുടെയും മെൽവിൻ ബ്രോയുടെയും… അങ്ങനെ അങ്ങനെ… കണ്ട് പരിചയം വന്ന മറ്റു മനസ്സുകളുടെയും…. എല്ലാം ഒരിക്കൽ കൂടി ഓർമ്മ വരുന്നു. ##Iffk2022#thanku##

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

രഹസ്യം

നിങ്ങളോട് ഒരാൾ ഒരു രഹസ്യം വെളിപ്പെടുത്തുകയാണെന്ന് വിചാരിക്കുക. അയാളെ സംബന്ധിക്കുന്ന ഒരു രഹസ്യമാണെ. അപ്പോൾ നിങ്ങൾക്ക് എന്തായിരിക്കും തോന്നുക. ആ രഹസ്യം എന്തുമായിക്കൊള്ളട്ടെ. അയാൾ നിങ്ങൾക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് ചിന്തിക്കാം. അയാൾക്ക് നിങ്ങളിലുള്ള വിശ്വാസമാണ് അത് കാണിക്കുന്നതെന്ന് ചിന്തിക്കാം. പക്ഷെ, അങ്ങനെയാണോ? ഞാൻ ഒരു രഹസ്യം പറഞ്ഞപ്പോഴാണ് ഇതിനെപ്പറ്റി കൂടുതൽ ചിന്തിക്കുന്നത്. രഹസ്യം… ഈ രഹസ്യം എന്ന് പറയുന്നത് പല ലയറായിട്ടുണ്ട്. ചിലപ്പോൾ രഹസ്യം ഒരു മറയായി ഉപയോഗിക്കാൻ സാധിക്കും. ആർക്കും ചേതമില്ലാത്ത ഒരു രഹസ്യം […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

ഒരു പേരിലൊക്കെ എന്തിരിക്കുന്നു?

ഹാ … ഈ പെണ്കുട്ടികളുടെയൊന്നും ‘പേരുകളിൽ’ ഞാൻ ഇപ്പോൾ ശ്രദ്ധക്കൊടുക്കാറില്ല. കാരണം ഉണ്ടുവ്വേ… ചുമ്മാതങ് പറഞ്ഞതല്ല. ‘പേര്’ എന്നെ വഴിതെറ്റിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്കൂൾ കാലഘട്ടത്തിലോ കോളേജിൽ പഠിക്കുന്ന ഘട്ടത്തിലോ എനിക്ക് പേരിന് പറയാൻ പോലും ഒരു ക്രഷ് ഉണ്ടായിരുന്നില്ല. അന്നൊക്കെ അൽപ്പം ബജി… ബജി അല്ലടോ ബജി.. ശെടാ ..ടൈപ്പോ ശരിയാകുന്നില്ലലോ.. ബു ജ്ജി.. ഹാ ഇപ്പൊ ശരിയായി. ഹാ…. അന്നൊക്കെ ഞാൻ ബുജി കളിച്ചു നടക്കുവാരുന്നു എന്നാ പറയാൻ വന്നേ..😅 കോളേജ് കഴിഞ്ഞു ജോലിക്ക് ജോയിൻ […]

വിഭാഗങ്ങള്‍
General

മൈ സ്റ്റാറ്റസ്

എന്റെ വാട്സപ്പ് സ്റ്റാറ്റസ് കണ്ട് അവൾ ചോദിച്ചു. “ഓഹോ.. ഇതാണോ നിന്റെ എഴുത്തിന്റെ ന്യായം?” എനിക്ക് അത്ഭുതം തോന്നി. പണ്ടെന്നോ ഇട്ട വാട്‌സ്ആപ്പ് പ്രൊഫൈൽ സ്റ്റാറ്റസ്, വേറെ ആര് നോക്കിയാലും അവള് ശ്രദ്ധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇതിന് മുൻപ് ഒരു തവണ, ഞാൻ തന്നെ പറഞ്ഞ് അവളെക്കൊണ്ട് സ്റ്റാറ്റസ് നോക്കിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് വേറെ… ആ സ്റ്റാറ്റസ് ഇന്നും ഞാൻ ഓർക്കുന്നുണ്ട് …”Black friday”..😆.. അതിനെപ്പറ്റി ഞാൻ ഒരു സ്റ്റോറി വേറെ എഴുതിട്ടുണ്ടെ. പക്ഷെ, ഇപ്പോഴത്തെ […]

വിഭാഗങ്ങള്‍
General

ടാഗോറിന്റെ ചിന്തകൾ

“ജനാല തുറന്നിട്ടു ഞാനിരിക്കുന്നു, ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു, എന്നെ നോക്കി തലയാട്ടുന്നു, പിന്നെ കടന്നുപോകുന്നു.” “എന്റെ ഹൃദയത്തിൽ ശാന്തവും നിശ്ശബ്ദവുമായ ദു:ഖം, മരങ്ങൾക്കിടയിലെ സന്ധ്യ പോലെ.” “ഒരു നഗ്‌ന ബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല മനുഷ്യന് നുണ പറയാനറിയാമെന്ന്.” “സൂര്യൻ അസ്തമിച്ചു പോയതിന് കരയുകയാണെങ്കിൽ, നക്ഷത്രങ്ങളെ കാണുന്നത് ആ കണ്ണുനീർ തടയും.” “പൂർണതയുടെ ദർപ്പണത്തിൽ സ്വന്തം മുഖം കണ്ടു, പുഞ്ചിരിക്കുന്നസത്യമാണ് സൗന്ദര്യം.”