മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ്…”ക” ഫെസ്റ്റിവൽ…
മൂന്നാം ദിവസം…
Poetry as a political tool എന്ന ചർച്ച കേൾക്കാൻ ധൃതി പിടിച്ചു പോയത് വെറുതെയായില്ല. കവയിത്രിയും ആക്ടിവിസ്റ്റുമായ മീന കന്തസ്വാമി.. അശ്വിനി കുമാർ – ചന്ദ്രഭാഗ poetry ഫെസ്റ്റ് ഉം ആയി ബന്ധപ്പെട്ട പ്രമുഖ കവി.. മധു രാഘവേന്ദ്ര – ഒരു യുവകവി….
LTTE പോരാളിയായ ഒരു സ്ത്രീ എഴുതിയ ഒരു കവിതയുടെ പരിഭാഷ, എന്നെ സുഗന്ധിയെ ഓർമ്മിപ്പിച്ചു… പങ്കെടുത്ത പരിപാടികൾ മൊത്തം നോക്കിയാൽ കവികളുടെ സദസ്സാണ് കൂടുതൽ സന്തോഷിപ്പിച്ചത് എന്ന് ഉറപ്പിക്കാനും ഇത് കാരണമായി.
അടുത്തതായി എന്ത് കാണും. സുനിൽ പി ഇളയിടത്തിന്റെ ഒരു ടോക്ക് ഉണ്ട്. ഹാ.. ‘ആശാന്റെ കവിതാലോകം’ എന്ന തലക്കെട്ട് എന്നെ ആകർഷിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു.. പുതിയ കാര്യങ്ങൾ കേൾക്കാനും അറിയാനുമാണ് ഇതിൽ പങ്കെടുക്കുന്നതെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ട് അതങ്ങ് ഒഴിവാക്കി. പിന്നെ, സാറാ ജോസഫ് ഓൺ ഫെമിനിസം. ഹോ.. സാറാ ജോസഫിനെ നേരിട്ട് കേട്ടിട്ടിലെങ്കിലും ഫെമിനിസം ഒരു ക്ലീഷേ ടോപ്പിക്ക് ആയി മാറിയിരിക്കുന്നു.. എനിക്ക്.🥴. (അല്ലേലും പുരുഷ സമൂഹത്തിന്റെ ഒരു പ്രതിനിധിയ്ക്ക് ഒരുപാട് നെഗറ്റീവ്സ് കേൾക്കാൻ താല്പര്യം ഉണ്ടാവില്ലെന്ന് തന്നെ കരുതിക്കൊള്ളൂ 😂)
പിന്നെയുള്ളത് അമി ബംഗ്ലാ.. പേര് കേട്ടപ്പോൾ തലയിൽ ഒന്നും കത്തിയില്ല.. ലീല സർക്കാർ, സുനിൽ ഞാളിയത്ത്… ഈ പേരുകളിൽ നിന്നും ഒന്നും കത്തിയില്ല.. Venue ‘Under the tree’ ആണ്. ഹാ.. അവിടെ പോയി നോക്കാം. ബംഗാൾ സാഹിത്യത്തെപ്പറ്റിയാണേൽ എല്ലാ മലയാളികൾക്കും താല്പര്യം കാണുമല്ലോ.. താൽപ്പര്യം പറച്ചിൽ മാത്രമുള്ള ആളെന്ന നിലയിൽ, അൽപ്പം അതിനെപ്പറ്റി കേൾക്കാൻ തീരുമാനിച്ചു. ഞാൻ പറഞ്ഞല്ലോ.. പുതിയ അറിവുകൾ കേൾക്കാൻ.. അതന്നെ.. 😊

ലീല സർക്കാർ. നവതി അടുത്തതിന്റെ വിഷമതകളല്ല ആ കണ്ണിൽ കണ്ടത്. പകരം, തന്റെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു കൂട്ടം സദസ്സിനെ കണ്ടപ്പോഴുണ്ടായ തിളക്കമാണ്. മലയാളിയായി ജനിച്ച്, കല്യാണത്തിന് ശേഷം ബംഗാളിലേക്ക് പറിച്ചു നട്ട ജീവിതം. തുടർന്ന് ബംഗാളി പഠിച്ചു. അങ്ങനെ ബംഗാളിന്റെ സാഹിത്യ ലോകം അവരുടെ മുന്നിലേക്ക് തുറന്നു. മലയാളികൾ ടാഗോറിനെയും മഹേശ്വേതാ ദേവിയെയും കൂടുതൽ വായിക്കാൻ ലീല സർക്കാരിന്റെ വിവർത്തനങ്ങൾ കാരണമായി. മലയാള സാഹിത്യത്തിലെ കൃതികൾ ചിലത് പ്രസാധകരെ ലഭിക്കാത്തതിനെ തുടർന്ന് അതിന്റെ ബംഗാളി വിവർത്തനം ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാത്തതിനെപ്പറ്റിയും ചർച്ച നടന്നു. സുനിൽ ഞാളിയത്ത് ആ ചർച്ചയിലേക്ക് വിലപ്പെട്ട വെളിച്ചം കൊണ്ടുവന്നു.
പക്ഷേ, ഞാൻ പറയാൻ വന്നത് ഇതല്ല. ഈ ചർച്ചയിലേക്ക് ഞാൻ എത്തപ്പെട്ടത് യാഥർച്ഛികമായല്ലെന്ന് എനിക്ക് തോന്നി. അതിന്റെ കാരണമാണ്.. ആ കാരണം ഞാൻ പണ്ടെങ്ങോ എഴുതി തുടങ്ങിയ ഒരു കഥയാണ്. അത് പബ്ലിഷ് ചെയ്യാതെ ഇരിക്കുന്നത്, ആ കഥ പൂർത്തിയായതായി തോന്നാത്തത് കൊണ്ടാണ്. എന്റെ സ്വതസിദ്ധമായ മടികൊണ്ട് അതിൽ അനിവാര്യമായ കൂട്ടിച്ചേർക്കലുകൾ ഉടനെ ഉണ്ടാകുമെന്ന് കരുതാൻ വയ്യ. അതുകൊണ്ട്… ഈ ക ഫെസ്റ്റിവലും അതിലെ അമി ബംഗ്ലായും എന്റെ ‘കർണൻ’ നിങ്ങളെ കാണിക്കാൻ വേണ്ടിയുള്ള ഒരു കാരണമായി കരുതട്ടെ..
————————————————-
“കർണൻ”
കോളിങ് ബെൽ അമർത്തിയപ്പോൾ അകത്ത് നിന്ന് ശബ്ദമൊന്നും ഉണ്ടായില്ല. അത് കൊണ്ടാണ് വാതിലിൽ മുട്ടാനായി അവൻ മുതിർന്നത്. പക്ഷെ, അവന് തോന്നിയ ഒരു ആശ്ചര്യം അൽപ്പം അത് വൈകിപ്പിച്ചു….
തുടർന്ന് വായിക്കൂ… @https://sreekanthan.art.blog/2023/02/09/karnan/
—————————————-