പണ്ട് ചേച്ചിയ്ക്ക് ചോറ് കൊടുക്കാൻ സ്കൂളിൽ പോകുമ്പോൾ അമ്മയോടൊപ്പം ഉണ്ണിക്കുട്ടനും പോയിരുന്നു. അവിടെ ആ സ്കൂൾ വരാന്തയിലിരുന്ന് എല്ലാ കുട്ടികളും കഴിക്കുന്നത് കാണുമ്പോൾ, അവരോടൊപ്പം ഇരുന്ന് കഴിക്കാൻ ആ കുഞ്ഞു മനസ്സിലും ആഗ്രഹം തോന്നിയിരുന്നു.
അന്നൊരിക്കൽ, അവൻ ആ ആഗ്രഹം അമ്മയോട് പറഞ്ഞു. പക്ഷേ, നീതുകുട്ടിക്ക് കൊണ്ടു വന്ന ചോറിന്റെ പങ്ക് കൊടുത്താൽ അവള് പിണങ്ങുമെന്ന് അമ്മയ്ക്ക് ഉറപ്പായിരുന്നു. ആ സ്കൂൾ വരാന്തയിൽ അമ്മ വിഷമിച്ച് നിന്നു.
അപ്പോഴാണ് അവിടെയ്ക്ക് ചോറും പയറുമായി സ്റ്റാഫ് റൂമിൽ നിന്ന് സഫിയ ടീച്ചർ ഇറങ്ങി വന്നത്. ഉണ്ണിക്കുട്ടന്റെ കിണുങ്ങൽ കേട്ടിട്ട്, നീതുകുട്ടിയുടെ പാത്രത്തിന്റെ അടപ്പിൽ അൽപ്പം ചോറും പയറും ടീച്ചർ വിളമ്പി. ഉണ്ണിക്കുട്ടൻ അത് കഴിച്ചു. ആ ചോറിന്റെയും പയറിന്റെയും രുചി…😋
ആ കഥ കേട്ട് കൊണ്ടാണ് ആ ഉണ്ടക്കണ്ണൻ പിന്നീട് വളർന്നത്. 🙄.. വല്ലാണ്ടങ് വളർന്നു… ല്ലേ 🤭..
