വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

തലക്കെട്ട്

ലക്ഷ്യബോധമില്ലാതെ നടക്കാൻ ഇറങ്ങി. പക്ഷെ, എവിടെയോ എത്തിയപ്പോൾ ഒരു ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുന്നതായി തോന്നി. മുഖവുരയൊന്നുമില്ലാതെ തുറന്ന് പറയുവാൻ മുതിർന്നു. പക്ഷെ, പറഞ്ഞപ്പോൾ അതൊരു മുഖവുര മാത്രമായ് പോയെന്ന് തോന്നി. വേദനകൾ ഒരു കഥയായി എഴുതുവാൻ തുടങ്ങി. പക്ഷെ, എഴുതി തീർന്നപ്പോൾ അതൊരു കവിതയായ് തോന്നി. വിഷമങ്ങളോർത്ത് കരയുവാൻ തുടങ്ങി. പക്ഷെ, മൊത്തത്തിൽ ഓർത്തുവന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി തീർന്നു. തലക്കെട്ടില്ലാതെ എന്തെങ്കിലും എഴുതണമെന്ന് തോന്നി…വെറുതെ. ഹാ.. എഴുതി കഴിഞ്ഞപ്പോൾ, അതിന് തലക്കെട്ടായി  ‘തലക്കെട്ട്’ എന്ന് കൊടുക്കാനും തോന്നി.

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

എം.കെ.ഗാന്ധി

ഗാന്ധിജി ക്രമാനുഗതമായി വളർന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഏഷ്യാക്കാരെയും നീഗ്രോസിനെയും വേറിട്ടു കണ്ട ഒരു ഗാന്ധിജിയെയല്ല പിന്നീട് അദ്ദേഹത്തിന്റെ അവസാന കാലം   നമ്മുക്ക് കാണുവാൻ സാധിക്കുന്നത്. ഒരിക്കൽ വളരെ യാഥാസ്ഥികനായിരുന്ന ഗാന്ധിജി, പിന്നീട് കുറേക്കൂടി ലിബറൽ ആയിരുന്ന നെഹ്രുവിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നത്  പോലും നമ്മുക്ക് കാണാം. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വിദേശശക്തികൾക്കെതിരെ പോരാടുന്നതിലും, രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിനും വേണ്ടി ഉപയോഗിച്ച ഗാന്ധിജി, സമൂഹത്തിലെ ചില യാഥാർഥ്യങ്ങളോട് തെറ്റായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. മോഹൻദാസ് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ചെങ്ങറ ഭൂസമരം

ചെങ്ങറ ഭൂസമരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? എന്റെ നാട്ടിന്ന് ഒരു നാൽപ്പത് കിലോമീറ്റർ ദൂരം പോലുമില്ല  ഈ ചെങ്ങറയിലേക്ക്… ചെങ്ങറ സമരഭൂമിയിലെ ആ  മണ്ഡപത്തിൽ ബുദ്ധന്റെ  ഇരുവശങ്ങളിലായി  അംബേദ്കറിന്റെയും അയ്യൻകാളിയുടെയും ചിത്രങ്ങൾ  നമ്മുക്ക് കാണാം. വോട്ടവകാശമോ റേഷൻകാർഡോ , അങ്ങനെ ഒരു അടയാളവുമില്ലാത്ത ഒരു വിഭാഗം  ജനങ്ങൾ ഇന്നും ഇവിടെ,  എന്റെ ഇത്രയും അടുത്ത്,  ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആദ്യം   പ്രയാസപ്പെട്ടു.   ഇവിടെ ഈ ജനങ്ങൾക്ക്, ഈ സമരഭൂമി  തന്നെയാണ് ജീവിതം. അന്ന് സർക്കാർ ഇവരെ ഈ ഭൂമിയിൽ നിന്ന് […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

സെക്കന്റ് ഡോസ്

ഞാൻ നാളെ സെക്കന്റ് ഡോസ് എടുക്കാൻ പോവാ.. ഇന്നലെ ഇത് പറഞ്ഞപ്പോൾ തന്നെ അങ്ങേ തലക്കേന്ന് ചോദ്യം വന്നു. “ആഹാ.. അപ്പോൾ നാളെ മറ്റൊരു ബ്ലോഗ് പ്രതീക്ഷിക്കാല്ലോ.” ശെടാ.. നീ കൂടി ഇങ്ങനെ പറഞ്ഞാലോ. എല്ലാത്തിനും ബ്ലോഗ് എഴുതുന്ന ഒരുത്തൻ എന്നൊരു ചീത്ത പേര് എനിക്കുണ്ട്. അത് നീയും ശരിവക്കുവാണോ ? ഇവിടെ അമ്മ ചിലപ്പോൾ എന്തേലും പറഞ്ഞിട്ട് എന്നോടത് ബ്ലോഗിലാക്കുവോന്ന് ചോദിച്ച് കളിയാക്കും.😕 ഇതൊക്കെ പോരെ ചവറുകൾ കുത്തി കുറിക്കുന്ന എന്നെ പോലെയുള്ള അവറുകൾക്ക് പ്രചോദനം […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

How to remain positive😊?

Can you name a person who remains positive despite having lot of setbacks in his life? No. You can’t. If someone says, yes I am always positive. No doubt, he is lying. Remember Newton’s third law of motion. Similar to that, every action is associated with some sorts of energy ; an energy and an […]

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഗന്ധരാജൻ

ഗന്ധരാജനിൽ പൂത്ത കൗതുകം ഗന്ധസാരമായ് തെളിഞ്ഞു നിന്നു. മന്ദാകിനിയായ് കാത്ത സൗരഭം, മന്ദമാരുതനോടൊത്ത് പറന്നു വന്നു. എന്നിൽ തപസ്സിരുന്നു…. N B : അമ്മ നട്ടുവളർത്തിയ ഗന്ധരാജൻ വർഷങ്ങൾക്കിപ്പുറം ഇന്നിവിടെ മൊട്ടിട്ടു. അങ്ങേ തലയ്ക്കൽ ആരോ ഒപ്പം മൂളി… 🎶”ഗന്ധരാജൻ പൂവിടർന്നു മെയ്‌തലോടും കാറ്റിൽ…. കാവൽത്താരം കണ്തുറന്നു നൽകിനാവിൻ രാവിൽ….”🎶 Updated on 04/10.

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

ഇരുവഴി

“എന്തേലും ഒന്ന് സംസാരിക്കാമോ? ഈ നിശബ്ദത എങ്ങോട്ടേയ്ക്കോ എന്നെ വലിച്ച് ഇഴച്ച് കൊണ്ടുപോകുന്നു.” “എന്ത് സംസാരിക്കാനാ? ഈ മാസ്‌ക് വെച്ച് നടക്കുന്നത് കൊണ്ട് ശ്വാസമെടുക്കാൻ തന്നെ പാടുപെടുകയാ. അപ്പോഴാ.. നമ്മുക്ക് ഇങ്ങനെ തന്നെ നടക്കാം. ഈ മ്യൂസിയം കോംപ്ലെക്സിലെ മരങ്ങളെയും പക്ഷികളെയും നോക്കി കൊണ്ട്…” “അത് ശരിയാ…ഹാ.. സാധാരണയിൽ കൂടുതൽ പക്ഷികളെ കാണുന്നു. ഒരുപാട് മാറ്റം വന്നിരിക്കുന്നു. ഈ ലോക്ക്ഡൗണ് മനുഷ്യർക്ക് മാത്രമേ ബുദ്ധിമുട്ട് ഉണ്ടാക്കിയുള്ളല്ലോ ലെ? ഇവിടുത്തെ ഈ പ്രകൃതിയെ നോക്ക്.. പുനർജനിച്ചിരിക്കുന്നതായി തോന്നുന്നില്ലേ?.” “എടോ. […]

വിഭാഗങ്ങള്‍
കവിതകൾ

ഹൃദയതാളം

“പറയാൻ ഏറെയുണ്ടെന്നൊരു തോന്നൽ മാത്രം, ഞാനും മനം- നിറയാൻ മറുവാക്കിലുതിരുന്നൊരു വിങ്ങൽ തേടി.          കുളിരായ്‌ പകരുന്നൊരു തെന്നൽ തേടി നീയും, മനം-  ചിറകായ്‌ പാറിയുയരാനിതായൊരു ഹൃദയതാളം.”

വിഭാഗങ്ങള്‍
General

ടീസർ..

റിമെമ്പർ മാ നയിമ്.. യു വിൽ ബി സ്ക്രീമിങ് ഇട് ലേയ്റ്റർ… New horror story… coming soon.. Stay tuned…

വിഭാഗങ്ങള്‍
ചിന്താശകലങ്ങൾ

‘നല്ല’ പേരുള്ള പയ്യൻ

ഒരിടത്ത് ഒരിടത്ത് ഒരു ‘നല്ല’ പേരുള്ള പയ്യൻ ഉണ്ടായിരുന്നു. ഒരു ദിവസം അവനൊരു നോവൽ വായിക്കാൻ കിട്ടി. അതിന്റെ തലക്കെട്ടിലെ ‘മുഖം’ എന്ന വാക്ക് കൂടുതൽ കറുപ്പിച്ചിരിക്കുന്നത് അവന്റെ ശ്രദ്ധിയിൽപ്പെട്ടിരുന്നു. അതിന്റെ പുറം താളിൽ വരച്ചിരിക്കുന്ന പാദമുദ്ര അവന്റേത് തന്നെയാണെന്ന് സങ്കൽപ്പിച്ച് അവൻ വായന തുടങ്ങി. നോവലിന്റെ തുടക്കം അവനെ കൂടുതൽ അത്ഭുതപ്പെടുത്തി. കാരണം അതിലെ ഭാഷ അവൻ ചിന്തിക്കുന്നതിനോട് യോജിക്കുന്നതായിരുന്നു. അവന്റെ ശബ്ദം തന്നെയാണ് അതിലെ വാക്കുകളിൽ അവൻ കേട്ടത്. അതിലെ കഥാപാത്രങ്ങൾ പോലും അവന് […]

വിഭാഗങ്ങള്‍
General

യാത്ര

ഇത്തവണ ഞാൻ യാത്രയുടെ ദിശയിലേക്ക് തന്നെ നോക്കിയിരുന്നു. എല്ലാ കാഴ്ച്ചകളും എന്നെ പുറകോട്ട് വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ ഞാൻ പിടിച്ചു നിന്നു .

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

അമ്പോറ്റിയച്ഛൻ

………. ഒരു ഓർമ്മക്കുറിപ്പ് …….. പി.കെ.ദാമോദരക്കുറുപ്പ് (കുറുപ്പ് സാർ) – (28/2/1927 – 31/8/2020) പാലത്ത്, മണിമല. റിട്ട. അധ്യാപകൻ – ഡി.ബി.എച്ച്.എസ്. എരുമേലി. കമ്യൂണിസ്റ്റ് പ്രവർത്തകൻ (1950 കളിൽ വെള്ളാവൂർ ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. പാർട്ടിയുടെ പിളർപ്പിന് ശേഷം, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി, അധ്യാപക വേഷം അണിഞ്ഞു. എങ്കിലും മരിക്കുന്നത് വരെ, കലർപ്പില്ലാത്ത ഒരു കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.) മലയാളം അധ്യാപകൻ…. കർഷകൻ… കഥകളി ആസ്വാദകൻ.. അരനൂറ്റാണ്ട് കാലം കടയനിക്കാട് വടക്കുംഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റായിരുന്നു…. […]

വിഭാഗങ്ങള്‍
കഥകൾ

അവരുടെ ഇടയിൽ മഴ ചെരിഞ്ഞു പെയ്തു

Plz listen to my podcast on  https://anchor.fm/sreekanth-r3/episodes/Avarude-edayil-e176vq6 ജീവിതം എന്നത്, ഒറ്റനോട്ടത്തിൽ ലളിതവും എന്നാൽ വളരെ സങ്കീർണവുമായ സംഭവപരമ്പരകളുടെ ആകെ തുകയാണ്. അതിൽ ഒരുപാട് അനുഭവങ്ങളും, മുഖങ്ങളും മിന്നി മാഞ്ഞു പോകും. പക്ഷെ ചില സംഭവങ്ങൾ, ചില മുഖങ്ങൾ, നമ്മുക്ക് മറക്കാൻ കഴിയാത്തതായി ഉണ്ടാകും. ഒരുപക്ഷേ, ഒരു നോവായി എക്കാലവും അത് നമ്മുടെ ഉള്ളിൽ ഒളിച്ചിരിക്കുന്നതാവും. ഒരു ചിരിയോടൊപ്പമോ സ്നേഹത്തോടെയുള്ള വിളിയോടൊപ്പമോ ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാവും. അതിൽ തന്നെ ചില സംഭവങ്ങൾ, […]

വിഭാഗങ്ങള്‍
അനുഭവക്കുറിപ്പുകൾ

July 21st

“Those who opted ICICI plz move to the other side. “. July 21st – 2014 ജോലിയിലെ ആദ്യ ദിവസം. എന്തൊക്കെ പറഞ്ഞാലും, ആദ്യം കിട്ടിയ ജോലി ഒരു വികാരമാണ്. ഒരുപാട് നല്ല ഓർമ്മകൾ ആ ആദ്യ ദിവസങ്ങളിൽ എല്ലാവർക്കും ഓർക്കാനും പറയാനും ഉണ്ടായിരിക്കും. ഹാ… എനിക്കും… ഞാൻ ചിന്തിക്കുന്നു. അന്ന് സാലറി അക്കൗണ്ടിനായി തെരഞ്ഞെടുക്കാൻ എന്റെ മുന്നിൽ രണ്ട് ഓപ്ഷൻ ഉണ്ടായിരുന്നു. എഛ്.ഡി.എഫ്.സി.ബാങ്കും icici ബാങ്കും. ഞാൻ എന്റെ കൂടെയുള്ള സുഹൃത്തുക്കളോടൊപ്പം […]

വിഭാഗങ്ങള്‍
കഥകൾ

രാത്രി 12 മണി

ഈ രചന എന്റെ ശബ്ദത്തിൽ കേൾക്കൂ.. @ my podcast… %% https://anchor.fm/sreekanth-r3/episodes/Rathri-12-e14aacb %% സമയം രാത്രി 12 മണി… . നഗരത്തിലേത് പോലെയല്ല അവളിവിടെ… നഗരത്തിൽ അവളെ അപമാനിക്കാനായി ഒരുപാട് പേരുണ്ട്. നെറ്റ് ലൈഫ് ആഘോഷിക്കാനാന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പുതുതലമുറയിലെ കുറെയെണ്ണം, വിധ്വംസക പ്രവർത്തനത്തിന് അവളെ മറപിടിക്കുന്ന കുറേ സാമൂഹ്യവിശുദ്ധന്മാർ, ഇടവിടാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന രാത്രി വാഹനങ്ങൾ, ഇതൊന്നും പോരാഞ്ഞ് റോഡിൽ പട്രോളിങ് നടത്തുന്ന പൊലീസുകാർ, പിന്നെ… തെരുവുകൾ നിറയെ കത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ്… […]