വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ oo13

അവൻ കളിസ്ഥലത്ത് നിന്ന് ഓടി വന്നപ്പോൾ വീടിന് വെളിയിൽ രണ്ട് ജോടി പരിചയമില്ലാത്ത ചെരുപ്പുകൾ.. ദേ കിടക്കുന്നു. വളരെ ആകാംക്ഷയോടെ പ്രണവ് ഹാളിലേക്ക് കടന്നു ചെന്നു. അവിടെ ഒരു അത്ഭുത കാഴ്ച്ചയായിരുന്നു അവനെ വരവേറ്റത്. 😯 അവന്റെ അമ്മയും മാനസയും സംസാരിച്ചു നിൽക്കുന്നു. ങേ.! അവളെന്താ ഇവിടെ??? ആദ്യമായിട്ടാണ് അവളെ മുടി അഴിച്ച് അവൻ കാണുന്നത്. അവന്റെ മനസ്സിലുള്ള ആ രൂപത്തിൽ ആ മുഖത്തിന്റെ കൂടെ, രണ്ടായി പിന്നിയിട്ട് മുടി കെട്ടാൻ ഉപയോഗിക്കുന്ന ആ ചുമപ്പ് റിബ്ബണ് […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo9

🎶 ചിന്ന ചിന്ന വണ്ണ കുയിൽ…🎶 “എന്താടാ പതിവില്ലാതെയിരുന്ന് തമിഴ് പാട്ടൊക്കെ കാണുന്നെ?” ചേച്ചി പുറകിൽ വന്ന് നിന്നത് അവൻ അറിഞ്ഞിരുന്നില്ല. വരുന്നത് കണ്ടിരുന്നേൽ അവൻ ചാനൽ മാറ്റിയേനേ. ഹാ ..എന്തായാലും പെട്ടു. എന്നാ പാട്ട് കുറച്ച് നേരം കൂടി കാണാം. അന്നത്തെ ഹോംവർക്കെല്ലാം ചെയ്ത് കഴിഞ്ഞു, ടി വി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു പ്രണവ്. അത്താഴത്തിന് മുൻപുള്ള ആ ചെറിയൊരു സ്ലോട്ടിൽ ടി വി കാണാനുള്ള അനുവാദം പ്രണവിന് എന്നുമുള്ളതാണ്. സമയം കടന്ന് പോയത് അവൻ അറിഞ്ഞില്ല. […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo8

“കുട്ടിയോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട്.” “എന്താരാണ്” അന്നേ ദിവസം ക്ലാസ് വിട്ടത്തിന് ശേഷം, മാനസയും പ്രണവും സ്കൂളിലെ മെയിൻ ബിൽഡിങിന്റെ ഗേറ്റിങ്കൽ അവരുടെ ചേച്ചിമാരെ കാത്തു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമൊക്കെ ചേച്ചിമാരായിരുന്നു ഇവിടെ അവരെ കാത്തുനിന്നിരുന്നത്. എന്തായിരിക്കും അവർ ഇന്ന് വൈകുന്നേ? സമയം നാലേ കാല് കഴിഞ്ഞു. പ്രണവും മാനസയും ആ തിരക്കിൽ നിന്നൊക്കെ മാറി അവിടെ ഉള്ളൊരു അരമതിലിന്റെ അരികെ നിൽക്കുകയായിരുന്നു. സ്കൂള് വിട്ടത്തിന്റെ തിരക്ക് പതുക്കെ കുറയുന്നു. അവർക്ക് ഇനിവല്ല സ്‌പെഷ്യൽ ക്ലാസ് […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo7

മാനസയും പ്രണവും തമ്മിലുള്ള പ്രശ്നങ്ങൾ ദിവസം ചെല്ലുംതോറും വലുതായിക്കൊണ്ടിരിക്കുക ആയിരുന്നു. അവർ നേരിട്ട് ഇടപ്പെട്ട് കാര്യങ്ങൾ വഷളാക്കിയതല്ല. ബാഹ്യമായ കുറെ സംഭവങ്ങൾ അതിന് കാരണമായി ഭവിക്കുകയായിരുന്നു. അതിൽ ഒന്ന് ആമോസിനെ ഗീത ടീച്ചർ ആണ്കുട്ടികളുടെ മോണിറ്റർ ആക്കിയതായിരുന്നു. അതിന് പുറകിൽ പ്രവർത്തിച്ച കരങ്ങൾ പ്രണവിന്റേത് മാത്രമാണെന്ന് അവൾ വിശ്വസിച്ചു. വേറൊന്ന് മലയാളം പീരിയഡിൽ നടന്ന ഒരു സംഭവമായിരുന്നു. ഹാ… അത് പറയാം. അവരെ മലയാളം പഠിപ്പിച്ചിരുന്നത് വർക്കി സാറായിരുന്നു. കാഴ്ചയിൽ തന്നെ ഒരു രസികൻ. അമ്പത് കഴിഞ്ഞ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo6

“താനാ ഈ കൊഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നേ. അല്ലെ? ” മാനസ പ്രണവിന്റെ മുന്നിൽ ഭദ്രകാളി രൂപം പൂണ്ട് പറഞ്ഞു. ക്ലാസ്സിലെ മോണിറ്ററായി തിരഞ്ഞെടുത്ത മാനസയെ അനുസരിക്കേണ്ട എന്ന ആണ്കുട്ടികളുടെ ആ തീരുമാനത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് അവളെ കൊണ്ട് ഇങ്ങനെ പറയിച്ചത്. ഇംഗ്ലീഷ് പീരിയഡ് കഴിഞ്ഞ്, ബോര്ഡിൽ ഗീത ടീച്ചർ എഴുതി വച്ചത് പ്രണവ് നോട്ടിലേക്ക് പകർത്തി എഴുതി കൊണ്ടിരിക്കുകയായിരുന്നു.( ഹാ.. ആ ക്ലാസ്സിൽ ഡെസ്ക്കിലെന്നു പറഞ്ഞതായിരുന്നല്ലോ. അതുകൊണ്ട്, ബെഞ്ചിന് പുറകിൽ ചെരുപ്പ് വച്ച്, അതിൻമേൽ മുട്ടുക്കുത്തി നിന്നാണ് എല്ലാവരും […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo5

ഉച്ചയ്ക്ക് കഴിക്കാനായുള്ള ചോറും കറിയും വീട്ടിൽ നിന്ന് രാവിലെ തന്നുവിടുന്നതിൽ ഉണ്ണിയുടെ അമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ, ആ അമ്മയ്ക്ക് അങ്ങനെ ചെയ്യുന്നതിലായിരുന്നു തൃപ്തി. പക്ഷെ ഉണ്ണി അത് മനസ്സിലാക്കിയിരുന്നില്ല. അവൻ വെള്ളനാട് സ്കൂളിൽ ചേർന്നതിന്റെ അടുത്ത ആഴ്ച്ച അമ്മയോട് പറഞ്ഞു. “ഇനി ചോറ് തന്നു വിടേണ്ട അമ്മേ. ഞാൻ സ്കൂളിന്ന് കഞ്ഞി കുടിച്ചൊള്ളാം.” അവൻ സോഷ്യലിസത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് പഠിക്കാൻ തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ. ഓരോ ക്ലാസ്സിലും കഞ്ഞി വിളമ്പാൻ ഓരോരുത്തരെ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo4

ഇന്നലെ ഒരു അസംബ്ലികൂടിയിട്ട് കുറെ കാര്യങ്ങൾ കുട്ടികളോട്‌ വിശദീകരിച്ചു. അപ്പോൾ തന്നെ സ്കൂൾ വിടുകയും ചെയ്തു…. ആദ്യ ദിവസമായിരുന്നില്ലേ….. ആ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ആറാം ക്ലാസ്സിലേക്ക് ചേർന്ന എല്ലാ പുതിയ കുട്ടികൾക്കും കൂടിയായി ഒരു പുതിയ ഡിവിഷൻ ആരംഭിക്കുയാണെന്ന്. 🤔 . എല്ലാം പുതിയ കുട്ടികളാകുമ്പോൾ, അവരെല്ലാം ഈ പരിതസ്ഥിതിയുമായി പെട്ടെന്ന് ഒത്തുപോകാൻ കൂടുതൽ സമയം എടുത്തേക്കും. പഴയ കുട്ടികളുടെ കൂടെ ആണെങ്കിൽ, അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ ഈ സ്കൂളുമായ് പെട്ടെന്ന് […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo3

അച്ചാച്ചിയുടെ കൂടെ സ്കൂളിൽ ചേരാൻ വന്നപ്പോൾതന്നെ അവൻ അറിഞ്ഞതായിരുന്നു, പഠിക്കാൻ പോകുന്ന യു.പി സെക്ഷൻ, മെയിൻ ബിൽഡിങ്ങുകളിൽ നിന്ന് മാറി കുറച്ച് അകലെയാനുള്ളതെന്ന്. പക്ഷെ ഇത്ര ദൂരം അങ്ങോട്ട് ഉണ്ടാകുമെന്ന് നടക്കാൻ തുടങ്ങിയപ്പോൾ അവൻ കരുതിയിരിക്കില്ല. സ്കൂളിലേക്കുള്ള ആദ്യ ദിവസത്തിൽ വെള്ളനാട് ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങി, സ്കൂളിലേയ്ക്ക് നടക്കുകയായിരുന്നു നമ്മുടെ പ്രണവ് മോഹൻ. കൂടെ ഉണ്ടായിരുന്ന ഒമ്പതാം ക്ലാസിലേയ്ക്ക് ചേരാൻ പോകുന്ന അവന്റെ ചേച്ചി, മെയിൻ ബിൽഡിങ്ങിലേയ്ക്ക് കയറുമ്പോൾ അവനോട് ചോദിച്ചതായിരുന്നു. “ടാ … ഉണ്ണീ, നിന്നെ […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo2

“ബസ് പഞ്ചറായി. എല്ലാരും ഒന്നിറങ്ങി തരണം. വണ്ടി ഉടനെ ഒന്നും എടുക്കിലാ” ബസ് ആര്യനാട് ജംഗ്ഷൻ കഴിഞ്ഞ് അടുത്ത സ്റ്റോപ്പിലേയ്ക്ക് എത്തിയതെ ഉണ്ടായിരുന്നുള്ളൂ. തകർത്ത് പെയ്യുകയായിരുന്ന ആ മഴ, ഒന്ന് മയപ്പെട്ടിരുന്നു. “ശോ.. ഇന്നിനി നമ്മക്ക് സ്കൂളിൽ പോണോ ചേച്ചി.?” അടുത്ത ബസിന് കാത്തുനിൽക്കാനായി ആ ചേച്ചിയും അനിയനും കൂടി ആര്യനാട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കാൻ തുടങ്ങുകയായിരുന്നു. വേറൊരു സംഭവം പറയാൻ ഉണ്ടേ. ഉഷ ടീച്ചർ ഉത്തോലകം എന്ന അദ്ധ്യായത്തിൽ നിന്ന് ഇന്ന് ക്ലാസ്സിൽ ചോദ്യം […]

വിഭാഗങ്ങള്‍
കഥകൾ മഴത്തുള്ളികൾ

മഴത്തുള്ളികൾ ooo1

“ഞാൻ ഇറങ്ങി നിൽക്കാൻ പോവാ.. ചേച്ചിയേ.. ഒന്ന് പെട്ടെന്ന് ഒരുങ്.. ദേ. ബസ് വരാൻ സമയായി.” പൊട്ടി വീഴാൻ വെമ്പി നിൽക്കുകയായിരുന്നു ആ ആകാശം. അതിന്റെ കീഴിൽ, തന്റെ സ്കൂൾബാഗുമായി ഉണ്ണിക്കുട്ടൻ വീടിന്റെ ഗേറ്റിന് മുൻപിൽ വന്ന് നിന്നു. ദൂരെ നിന്ന് ബസിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട്. പിന്നെ ആ ഹോർന് മുഴക്കവും. മീൻവണ്ടിയുടെത് പോലെ. മഴ ഇരമ്പിയെത്തിയതും അവിടേയ്ക്ക് ആ ബസ് ഓടിയെത്തിയതും ഒരുമിച്ചായിരുന്നു. എൻജിൻ അടക്കം അതിന്റെ എല്ലാ പാർട്സും അടർന്ന് വീഴുന്ന ഒരു ശബ്ദത്തിലായിരുന്നു […]