മഴത്തുള്ളികൾ ooo6

"താനാ ഈ കൊഴപ്പങ്ങളെല്ലാം ഉണ്ടാക്കുന്നേ. അല്ലെ? " മാനസ പ്രണവിന്റെ മുന്നിൽ ഭദ്രകാളി രൂപം പൂണ്ട് പറഞ്ഞു. ക്ലാസ്സിലെ മോണിറ്ററായി തിരഞ്ഞെടുത്ത മാനസയെ അനുസരിക്കേണ്ട എന്ന ആണ്കുട്ടികളുടെ ആ തീരുമാനത്തെ തുടർന്നുണ്ടായ സംഭവങ്ങളാണ് അവളെ കൊണ്ട് ഇങ്ങനെ പറയിച്ചത്. ഇംഗ്ലീഷ് പീരിയഡ് കഴിഞ്ഞ്, ബോര്ഡിൽ ഗീത ടീച്ചർ എഴുതി വച്ചത് പ്രണവ് നോട്ടിലേക്ക് പകർത്തി എഴുതി കൊണ്ടിരിക്കുകയായിരുന്നു.( ഹാ.. ആ ക്ലാസ്സിൽ ഡെസ്ക്കിലെന്നു പറഞ്ഞതായിരുന്നല്ലോ. അതുകൊണ്ട്, ബെഞ്ചിന് പുറകിൽ ചെരുപ്പ് വച്ച്, അതിൻമേൽ മുട്ടുക്കുത്തി നിന്നാണ് എല്ലാവരും... Continue Reading →

മഴത്തുള്ളികൾ ooo5

ഉച്ചയ്ക്ക് കഴിക്കാനായുള്ള ചോറും കറിയും വീട്ടിൽ നിന്ന് രാവിലെ തന്നുവിടുന്നതിൽ ഉണ്ണിയുടെ അമ്മയ്ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ, ആ അമ്മയ്ക്ക് അങ്ങനെ ചെയ്യുന്നതിലായിരുന്നു തൃപ്തി. പക്ഷെ ഉണ്ണി അത് മനസ്സിലാക്കിയിരുന്നില്ല. അവൻ വെള്ളനാട് സ്കൂളിൽ ചേർന്നതിന്റെ അടുത്ത ആഴ്ച്ച അമ്മയോട് പറഞ്ഞു. "ഇനി ചോറ് തന്നു വിടേണ്ട അമ്മേ. ഞാൻ സ്കൂളിന്ന് കഞ്ഞി കുടിച്ചൊള്ളാം." അവൻ സോഷ്യലിസത്തിന്റെ ആദ്യപാഠങ്ങൾ സ്കൂളിൽ നിന്ന് പഠിക്കാൻ തുടങ്ങിയിരുന്നു എന്ന് വേണം കരുതാൻ. ഓരോ ക്ലാസ്സിലും കഞ്ഞി വിളമ്പാൻ ഓരോരുത്തരെ... Continue Reading →

മഴത്തുള്ളികൾ ooo4

ഇന്നലെ ഒരു അസംബ്ലികൂടിയിട്ട് കുറെ കാര്യങ്ങൾ കുട്ടികളോട്‌ വിശദീകരിച്ചു. അപ്പോൾ തന്നെ സ്കൂൾ വിടുകയും ചെയ്തു.... ആദ്യ ദിവസമായിരുന്നില്ലേ..... ആ അസംബ്ലിയിൽ വച്ച് ഹെഡ്മിസ്ട്രസ് ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ആറാം ക്ലാസ്സിലേക്ക് ചേർന്ന എല്ലാ പുതിയ കുട്ടികൾക്കും കൂടിയായി ഒരു പുതിയ ഡിവിഷൻ ആരംഭിക്കുയാണെന്ന്. 🤔 . എല്ലാം പുതിയ കുട്ടികളാകുമ്പോൾ, അവരെല്ലാം ഈ പരിതസ്ഥിതിയുമായി പെട്ടെന്ന് ഒത്തുപോകാൻ കൂടുതൽ സമയം എടുത്തേക്കും. പഴയ കുട്ടികളുടെ കൂടെ ആണെങ്കിൽ, അവരുമായി സൗഹൃദം സ്ഥാപിക്കുന്നതിലൂടെ ഈ സ്കൂളുമായ് പെട്ടെന്ന്... Continue Reading →

മഴത്തുള്ളികൾ ooo3

അച്ചാച്ചിയുടെ കൂടെ സ്കൂളിൽ ചേരാൻ വന്നപ്പോൾതന്നെ അവൻ അറിഞ്ഞതായിരുന്നു, പഠിക്കാൻ പോകുന്ന യു.പി സെക്ഷൻ, മെയിൻ ബിൽഡിങ്ങുകളിൽ നിന്ന് മാറി കുറച്ച് അകലെയാനുള്ളതെന്ന്. പക്ഷെ ഇത്ര ദൂരം അങ്ങോട്ട് ഉണ്ടാകുമെന്ന് നടക്കാൻ തുടങ്ങിയപ്പോൾ അവൻ കരുതിയിരിക്കില്ല. സ്കൂളിലേക്കുള്ള ആദ്യ ദിവസത്തിൽ വെള്ളനാട് ബസ് സ്റ്റാൻഡിൽ ബസ്സിറങ്ങി, സ്കൂളിലേയ്ക്ക് നടക്കുകയായിരുന്നു നമ്മുടെ പ്രണവ് മോഹൻ. കൂടെ ഉണ്ടായിരുന്ന ഒമ്പതാം ക്ലാസിലേയ്ക്ക് ചേരാൻ പോകുന്ന അവന്റെ ചേച്ചി, മെയിൻ ബിൽഡിങ്ങിലേയ്ക്ക് കയറുമ്പോൾ അവനോട് ചോദിച്ചതായിരുന്നു. "ടാ ... ഉണ്ണീ, നിന്നെ... Continue Reading →

മഴത്തുള്ളികൾ ooo2

"ബസ് പഞ്ചറായി. എല്ലാരും ഒന്നിറങ്ങി തരണം. വണ്ടി ഉടനെ ഒന്നും എടുക്കിലാ" ബസ് ആര്യനാട് ജംഗ്ഷൻ കഴിഞ്ഞ് അടുത്ത സ്റ്റോപ്പിലേയ്ക്ക് എത്തിയതെ ഉണ്ടായിരുന്നുള്ളൂ. തകർത്ത് പെയ്യുകയായിരുന്ന ആ മഴ, ഒന്ന് മയപ്പെട്ടിരുന്നു. "ശോ.. ഇന്നിനി നമ്മക്ക് സ്കൂളിൽ പോണോ ചേച്ചി.?" അടുത്ത ബസിന് കാത്തുനിൽക്കാനായി ആ ചേച്ചിയും അനിയനും കൂടി ആര്യനാട് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കാൻ തുടങ്ങുകയായിരുന്നു. വേറൊരു സംഭവം പറയാൻ ഉണ്ടേ. ഉഷ ടീച്ചർ ഉത്തോലകം എന്ന അദ്ധ്യായത്തിൽ നിന്ന് ഇന്ന് ക്ലാസ്സിൽ ചോദ്യം... Continue Reading →

മഴത്തുള്ളികൾ ooo1

"ഞാൻ ഇറങ്ങി നിൽക്കാൻ പോവാ.. ചേച്ചിയേ.. ഒന്ന് പെട്ടെന്ന് ഒരുങ്.. ദേ. ബസ് വരാൻ സമയായി." പൊട്ടി വീഴാൻ വെമ്പി നിൽക്കുകയായിരുന്നു ആ ആകാശം. അതിന്റെ കീഴിൽ, തന്റെ സ്കൂൾബാഗുമായി ഉണ്ണിക്കുട്ടൻ വീടിന്റെ ഗേറ്റിന് മുൻപിൽ വന്ന് നിന്നു. ദൂരെ നിന്ന് ബസിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട്. പിന്നെ ആ ഹോർന് മുഴക്കവും. മീൻവണ്ടിയുടെത് പോലെ. മഴ ഇരമ്പിയെത്തിയതും അവിടേയ്ക്ക് ആ ബസ് ഓടിയെത്തിയതും ഒരുമിച്ചായിരുന്നു. എൻജിൻ അടക്കം അതിന്റെ എല്ലാ പാർട്സും അടർന്ന് വീഴുന്ന ഒരു ശബ്ദത്തിലായിരുന്നു... Continue Reading →

ഒബ്ജക്ഷൻ യുവർ ഓണർ (ഭാഗം-3)

ഫ്ഭ്ർ ഫ്ഭ്ർ... കോടതിമുറിയിൽ ഫാനിന്റെ അലോസരപ്പെടുത്തുന്ന ശബ്ദത്തിനൊപ്പം പുസ്തകത്താളുകൾ ആരോ എവിടെയോ മറിക്കുന്ന ഒരു ശബ്ദം താളാത്മകമായി മുഴങ്ങുന്നു. മജിസ്ട്രേറ്റ് അന്നമ്മ ശംഭുവിനോട് ചോദിച്ചു. "മോൻ, എന്ത് ചെയ്യുന്നു. പഠിക്കുവാണോ?" ശംഭു മറുപടി പറഞ്ഞു. "അതെ. എസ്.ബി കോളേജിൽ, ബി.എ ഹിസ്റ്ററി, ഫസ്റ്റ് യിയർ." "മോൻ, പത്രമൊന്നും വായിക്കാറില്ലേ? മാസ്‌ക് വച്ച് വെളിയിൽ ഇറങ്ങണം എന്ന് പറയുന്നത് ആരെയും ദ്രോഹിക്കാൻ അല്ലല്ലോ! ഈ കൊറോണ നമ്മുക്ക് നിയന്ത്രിച്ച് നിർത്താനല്ലേ?" ശംഭുവിന് തന്റെ സാമൂഹിക പ്രതിബദ്ധത അവിടെ ചോദ്യം... Continue Reading →

ഒബ്ജക്ഷൻ യുവർ ഓണർ (ഭാഗം-2)

സമയം സന്ധ്യ കഴിയുന്നതെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ സമയം തെറ്റി വന്ന രാത്രി, അതിന്റെ ചവർപ്പുള്ള ഇരുട്ടിനെ നന്നായി പുതച്ചുനിന്നിരുന്നു; ആരോടോ പിണങ്ങിയിട്ടെന്നപ്പോലെ. ശംഭു ധൃതിയിൽ പറഞ്ഞു. "അമ്മച്ചി, മൊബൈലിന്റെ വെട്ടം ഉണ്ട്. ദാ പോയി, ദേ വന്നു."... Click on the title to read more.

ഒബ്‌ജക്ഷൻ യുവർ ഓണർ

"യുവർ ഓണർ, എനിക്ക് നീതി വേണം." കോടതിയിൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ നിന്ന് ശംഭു വാദിച്ചു. ആരും പ്രതീക്ഷിക്കാതെ.. ശെടാ.. ഇവൻ എന്തിനുള്ള പുറപ്പാടാ.. പൊതു സ്ഥലത്ത് മാസ്‌ക് വച്ചില്ല എന്ന കുറ്റത്തിന് പിഴ അടക്കാൻ വന്നതാണ് ശംഭു, കാഞ്ഞിരപ്പള്ളിയിലെ കോടതിയിൽ. ആ തെറ്റിന് തക്കതായ പിഴ മജിസ്‌ട്രേറ്റ് വിധിക്കുകയും ചെയ്തു. അതിനിടയിലാണ് ശംഭുവിന്റെ വായിൽ നിന്ന് ഇങ്ങനെ ഒന്ന് വന്നത്. ശെടാ..ഇവന് ആ പിഴയങ് അടച്ചിട്ട് പോയാ പോരെ... ഫ്ഭ്ർ.. ഫ്ഭ്ർ.... ഭാഗം -1 "ചെക്കാ, ഈ... Continue Reading →

ഖാണ്ഡവദഹനം (ഭാഗം-3)

...വേറെ ഏതെലും കൂടുതൽ കാശ് മറിക്കാൻ പറ്റുന്ന സ്ഥലം കിട്ടിയപ്പോൾ പുള്ളി ഇത് മനപ്പൂർവം ഒഴിവാക്കിയതാവുമെന്ന്.... ശങ്കരൻകുട്ടിയുടെ മുന്നിൽ ഒരു രാക്ഷസൻ കൂർത്ത നഖങ്ങളോട് കൂടി കൈ ഉയർത്തി നിന്നു.... Click on the title to read more

ഖാണ്ഡവദഹനം (ഭാഗം-2)

കാലമേറെ കഴിഞ്ഞിട്ടും ധർമ്മ- സംരക്ഷണാർത്ഥം കവർന്നെടുക്കുന്നത് ഇതുപോലെ, ഒന്ന് ശബ്ദമുയർത്താൻ പോലും കഴിയാത്ത കുറെ ജീവിതങ്ങളാണ്. അവർ അനുഭവിക്കുന്ന വേദന ലോകം കാണാതെ പോകുന്നു. ആരോ ആ വേദനകൾ, നമ്മുടെ ബോധത്തലത്തിൽ നിന്ന് തന്നെ മറച്ച്‌ പിടിക്കുന്നു... മന:പൂർവം. ... Click on the title to read more

ഖാണ്ഡവദഹനം

ഭാഗം-1 : "നമ്മടെ അമ്മിണിക്കുട്ടി ഒരു ദു:സ്വപ്നം കണ്ടൂന്ന്. നീയ് കേൾക്കുന്നുണ്ടോ ശങ്കരാ? ഈ ശകുനങ്ങളൊന്നും കണ്ടിലാന്ന് വെക്കേണ്ടാട്ടൊ. ഇതൊക്കെ കാരണമാര് കാണിച്‌ തരുന്നതാന്ന് നിരീച്ചൊ. ".... Click on the title to read more

അനന്തം അജ്ഞാതം 6 : ഹാപ്പി ബർത്ഡേ

പിറന്നാൾക്കാരന്റെ ഒപ്പം അവന്റെ റൂം മെറ്റിനെയും തല്ലുന്ന ഒരു ആചാരം ബിട്ടുവാണ് തുടക്കമിട്ടത്. അതുകൊണ്ട് തന്നെ, ബിട്ടുവിന്റെയോ മാത്തുവിന്റെയോ പിറന്നാൾ വരുന്നതും നോക്കി ദേശഭാഷഭേദമന്യേ എല്ലാവരും കാത്തിരിക്കുകയായിരുന്നു..... Click on the title to read more

അനന്തം അജ്ഞാതം 5 : മല്ലു ഗ്യാങ്

കഴക്കൂട്ടം അവിടെ നിന്ന് വളരെ അടുത്തായിരുന്നു. പക്ഷെ, ഒരു സിറ്റിയുടെ അടുത്താണെന്ന യാതൊരു അടയാളങ്ങളും ആ അപാർട്മെന്റ്സിന്റെ സമീപപ്രദേശങ്ങളിൽ കാണാനില്ലായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അടുത്ത് നല്ല ഹോട്ടലുണ്ടായിരുന്നില്ല....Click on the title to read more

ഭഗിനി (ഭാഗം – 6)

വരാന്തയിൽ നിന്ന് കൃഷ്ണപ്രിയ ഇത് പറയുമ്പോൾ, അവൾ അങ്ങോട്ട് ഓടിയെത്തിയതിന്റെ കിതപ്പ് മുഴുവനായി മാറിയിരുന്നില്ല. ലീവിലായിട്ടും ശ്രീനാഥിനെ കാണാൻ വേണ്ടി മാത്രമായി വന്നതായിരുന്നു അവൾ..... Click on the title to read more.

Blog at WordPress.com.

Up ↑