Plz support and like my facebook page… https://www.facebook.com/sreekanthan.in/
FB Connect…

Plz support and like my facebook page… https://www.facebook.com/sreekanthan.in/
The 21 precepts of Dokkodo by Miyamoto Musashi: 1. Accept everything just the way it is. 2. Do not seek pleasure for its own sake. 3. Do not, under any circumstances, depend on a partial feeling. 4. Think lightly of yourself and deeply of the world. 5. Be detached from desire your whole life long. […]
ഒരു കഥ സോല്ലട്ടുമാ.. ഒരിടത്ത് ഒരു പെണ് കിളിയും ഒരു ആണ് കിളിയും ഉണ്ടായിരുന്നു. അവർ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ, ഒരിക്കൽ ആ ആണ് കിളിയുടെ മനസിൽ ഒരു ദുഷിച്ച വികാരം മുളപൊട്ടി. അവൻ ആ പെണ് കിളിയെ തന്റെ ഇണയായ് സങ്കൽപ്പിച്ചു. അവൻ ആ പ്രണയം, സൗഹൃദത്തിൽ പൊതിഞ്ഞ് അവളെ അറിയിച്ചു. അവനെ അങ്ങനെ കണ്ടിട്ടില്ലാത്ത ആ പെണ് കിളിയുടെ മനസ്സ് വേദനിച്ചു. പിന്നീടൊരു നിലാവൊഴിഞ്ഞു നിന്ന രാത്രിയിൽ, ആ ആണ് കിളി ഒരു […]
നാടകങ്ങളോട് എനിക്ക് താൽപ്പര്യം ഉണ്ടായത് എങ്ങനെയാണെന്ന് ഞാൻ ആലോചിച്ചു.🤔 അത് കാണാനുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് പറയാനാവില്ല. പഠിക്കുന്ന സമയത്ത്, സ്കൂളിലും കോളേജിലുമൊക്കെയായി ഞാൻ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. അങ്ങനെയും ആ ഇഷ്ടം വളർന്നിട്ടുണ്ടാകണം. ആ ഓർമ്മകളൊക്കെ ഒന്ന് പങ്കിടട്ടെ. (കുറ്റസമ്മതം: ഇതിലെ ഒന്നാം ഭാഗം എന്റെ ചില ഓർമ്മകളാണ്. രണ്ടാം ഭാഗം അൽപ്പം സാഹിത്യവും). ആ ഓർമ്മകൾ… ഞാനൊരു നാടകത്തിനായി ആദ്യം സ്റ്റേജിൽ കയറിയത്, നാലാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. ഒരു പള്ളിലച്ഛന്റെ വേഷമായിരുന്നുയെന്ന ഓർമ്മ മാത്രമേ അതിനെപ്പറ്റി […]
ഗോൻഡല റൈഡ്… ഒരു ദിവസം ഞങ്ങൾ വെനീസിൽ എത്തും. ആ സന്ധ്യയിൽ, ധാരാളം പൂക്കൾകൊണ്ട് അലങ്കരിച്ച ഒരു ഗോൻഡലയിൽ (കളിവള്ളം) ഞങ്ങൾ യാത്ര ചെയ്യും. സെന്റ് മാർക് ചത്വരത്തിനടുത്തുള്ള തിരക്കേറിയ ഗ്രാൻഡ് കനാലിലൂടെ ആ ചെറുവള്ളം നീങ്ങുമ്പോൾ അവളുടെ കണ്ണിലൂടെ ഞാൻ ആ കാഴ്ചകളെല്ലാം ഒപ്പിയെടുക്കും. അവളുടെ ദേഹത്തേയ്ക്ക് വെള്ളം തെറുപ്പിക്കുമ്പോൾ മുഖത്ത് വിരിയുന്ന ആ പരിഭവം, മനസ്സിൽ ഞാൻ വരച്ചു വയ്ക്കും. ഇടുങ്ങിയ കനാലുകളുടെ ഇരുവശങ്ങളിലായി നിലകൊള്ളുന്ന, ആ പഴമ വിളിച്ചോതുന്ന കെട്ടിടങ്ങളുടെ കലാ-വാസ്തു ചാരുതിയും, […]
ബെൻസി ജോണ്സണ്.. മുടി രണ്ട് തട്ടായിയാണ് ചീകി ഒതുക്കി വച്ചിരിക്കുന്നത്. മുടിയ്ക്ക് പക്ഷെ, അധികം നീളമില്ല. നടക്കുമ്പോൾ ഒരുപോലെ താളം പിടിക്കുന്ന ആ പോണിടൈലും അവളുടെ ആ ബാക്കും നല്ലൊരു കാഴ്ചയാണ്… പിന്നെ വെണ്ണക്കല്ലിൽ തീർത്ത പോലുള്ള അവളുടെ ബോഡി സ്റ്റ്റക്ച്ചർ… ഇതൊക്കെയാണ് ഓഫീസിലെ രണ്ടാമത്തെ ദിവസം അബിയുടെ മുന്നിൽ തെളിഞ്ഞത്. ഒരു വർഷമാകാറായി അവൾ ഇവിടെ ജോയിൻ ചെയ്തിട്ട്. ഇപ്പോൾ നാട്ടിലേയ്ക്ക് ട്രാൻസ്ഫെർ നോക്കുന്നുണ്ട്. അതിന് മുമ്പ് അബിയെ ഇവിടുത്തെ എല്ലാ കാര്യങ്ങളും പഠിപ്പിക്കണം. അബിയുടെ […]
പോലീസിന്റെ അടുത്തേക്ക് ലോറിയുടെ പേപ്പറുകളൊക്കെ കൊണ്ട്പോയ ഡ്രൈവറെന്താ ഇനിയും തിരിച്ചു വരാത്തേ? കുറെ സമയായല്ലോ.. അബി ജോസഫ് ലോറിയിൽ ഇരുന്ന് ആലോചിച്ചു. ക്ലീനര് പയ്യനും അങ്ങേർടെ കൂടെ പോയിട്ടുണ്ട്. അബിയ്ക്ക് അത് ലോറിയിൽ ഇരുന്ന് തന്നെ വ്യക്തമായി കാണാം… അവർ എന്തോ കാര്യമായാണ് സംസാരിക്കുന്നത്. ആഹാ… അവർ അബിയെ കൈചൂണ്ടിയും എന്തോ പറയുന്നു. ദേ… ഒരു പോലീസുകാരനെയും വിളിച്ചു കൊണ്ടുവരുന്നു.. വണ്ടിയുടെ അടുത്തേയ്ക്ക്.. അബി ലോറിയിൽ നിന്ന് ചാടി ഇറങ്ങി.. അവരുടെ മുന്നിലേയ്ക്ക്… പോലീസുകാരൻ അവനെ അടിമുടി […]
“കന്നഡ ഗോത്തില്ല?” ഹോ.. ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞ് പറഞ്ഞു മടുത്തിട്ടാണ്, അവൻ അവിടെ നിന്ന് ഓടി പോന്നത്. ദേ.. ഇവരും അതന്നെ ചോദിക്കുന്നു. “ഹാ.. ഗോത്തില്ല.” അബി ജോസഫ് മറുപടി കൊടുത്തു. ശെടാ… ഇനിയിപ്പോ ബാംഗ്ലൂര് എത്തുന്ന വരെ ഇവരോട് ഒന്നും സംസാരിക്കാൻ പറ്റില്ലാലോ. വളരെ അപ്രതീക്ഷിതമായാണ് അബിയ്ക്ക് ബാംഗ്ളൂർക്കുള്ള ഈ ചരക്ക് ലോറി കിട്ടിയത്. അല്ലെങ്കിലുണ്ടല്ലോ… അവൻ അവിടെ, ഹൈദരബാദിൽ തന്നെ പെട്ടു പോയേനേ. ഇതിപ്പോ നാളെ രാവിലെയെങ്കിലും അവന് ബാംഗ്ലൂരിലെത്താം. കുര്യൻ ചേട്ടൻ […]
അഞ്ജലി പറഞ്ഞു. “ശ്രീകാന്തേ, ഒരു വർഷമായി നിങ്ങൾ ഇവിടെ മെസ്സിൽ വരാൻ തുടങ്ങിയിട്ട്.” ഹോ… ഈ സമയമൊക്കെ കടന്ന് പോകുന്നൊരു സ്പീഡേ.. പുതുവർഷദിനത്തിൽ ഈ മെസ്സ് റൂൾസ് പ്രാബല്യത്തിൽ വരുന്നു. ഇത് പോലെ നമ്മളുടെ ജീവിതത്തിലും നല്ല റൂളുകൾ കൊണ്ടുവരാൻ സാധിക്കട്ടെ. എന്തൊക്കെ പറഞ്ഞാലും, 2020 എന്ന വർഷം ഓർമിക്കപ്പെടുന്നത് കോവിഡിന്റെ പേരിലായിരിക്കും. ങേ… 2020 കോവിഡിൽ മുങ്ങിപ്പോയെന്നോ?… ഒരിക്കലുമില്ല. .. ഒരുപാട് കോവിഡ് പോസിറ്റീവ് കേസുകൾക്കൊപ്പം പോസിറ്റീവായ കുറെ കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാവുമല്ലോ…ലെ? നമ്മൾ […]
‘മഴുതിന്നമാമരകൊമ്പിൽ തനിച്ചിരുന്ന്’ പാട്ടുകൾ മൂളാനായി, ആ കാട്ടുപ്പക്ഷി ഇനിയില്ല… സാഹിത്യകാരന്മാർ എല്ലാവരും പ്രകൃതി സ്നേഹികളല്ലേ?.. ആണെന്നല്ലേ ഒരു വെപ്പ്.. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമല്ല സുഗതകുമാരി എന്ന സാഹിത്യകാരി ചെയ്തത്. അതിന്റെ സംരക്ഷണത്തിന് വേണ്ടിയും പോരാടി. അതാണ് ഈ കവയിത്രിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒ.എൻ.വി യെ പോലെ കാല്പനികതയിലും ടീച്ചർ രാഷ്ട്രീയം പറഞ്ഞു. പക്ഷെ, അത് തികച്ചും ഇക്കോ-ഫെമിനിസത്തിൽ അടിയുറച്ചുള്ളതായിരുന്നു. ടീച്ചറുടെ പ്രകൃതി രാധയായിരുന്നു. (കൃഷ്ണകവിതകളിൽ കൃഷ്ണനെ രാധയ്ക്ക്(പ്രകൃതിയ്ക്ക്) വിധേയനായാണ് സുഗതകുമാരി അവതരിപ്പിക്കുന്നത്.) സൈലന്റ് […]
ക്രിസ്മസ് സ്പെഷ്യൽ : ക്രിസ്മസ് എന്ന് മനസ്സിൽ പറയുമ്പോൾ ഓർമ്മയിൽ വരുന്ന ഐറ്റങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി.ആ ലിസ്റ്റിലെ കരോളും പാപ്പയും അടങ്ങുന്ന ഒരു കോളത്തിന് വല്ലാത്തൊരു കനം തോന്നുന്നു. ഹാ.. ആന്നേ.. ഓർമ്മകളുടെ കനം. കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ… കൊച്ചിയിൽ ജോലി ചെയ്തിരുന്ന കമ്പനിയിലെ സെലിബ്രേഷൻ വരെ.. “കാന്തൻ ജി, നമ്മുക്ക് ഈ ചാരാച്ചിറ റെസിഡൻസ് അസോസിയേഷന്റെ കരോൾ ഏറ്റെടുത്ത് നടത്തിയാലോ?” “പിന്നല്ലാഹ്..” “യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, ഒരു ധനു […]
‘മനുഷ്യന് ഒരു ആമുഖം’ – വായന ഒരു അനുഭവമാവുമ്പോൾ. “ഇരുത്തി ചിന്തിപ്പിക്കുന്നതും മനുഷ്യനെ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കുന്നതുമായ ഒരു ദർശനം ഈ കൃതി മുന്നോട്ട് വയ്ക്കുന്നു. ഈ നോവൽ നമ്മുടെ ആലോചനയെ ഉദ്ദീപിപ്പിക്കുന്നു. എങ്ങനെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാം. എങ്ങനെ ലോകത്തിൽ മനുഷ്യനായിപ്പിറന്നതിൽ അഭിമാനിക്കാൻ പറ്റും എന്നൊക്കെ ആലോചിക്കാൻ പ്രേരിപ്പിക്കുന്നു.” — എം.കെ.സാനു. ഇങ്ങനെയൊരു അഭിപ്രായം കണ്ടപ്പോൾ ഈ നോവൽ വായിച്ചാൽ ഒരു നല്ല അനുഭവമാകുമെന്ന് തോന്നി. ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് വാങ്ങി.(ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല. […]
“Do you know what Rumi said about love?” Shekhar was standing near a pond when he asked her this question, looking directly at her face. The pond was full of vegetation. It’s surface was hardly visible. A bed of water lillies blossomed among the vegetation , gave everyone’s vision something to cheer. The background was […]
“പ്രണയം എന്താണെന്നാ തന്റെ അഭിപ്രായം?” ആദിത്യനോട് ഡോക്ടർ ചോദിച്ചു. അതിനെപ്പറ്റി ആലോചിക്കുന്ന ആ സമയം, ഡോക്ടറുടെ റൂമിലെ ഭിത്തിയിലെ ഒരു രവിവർമ്മ ചിത്രത്തിൽ അവന്റെ കണ്ണുകൾ ഉടക്കി. അവൻ യാന്ത്രികമായി പറഞ്ഞു. “പ്രണയം ഒരു ചിത്രമാണ്.. ഒരു രവിവർമ്മ ചിത്രം പോലെ… ” കുറച്ച് വർഷങ്ങൾക്ക് മുൻപ് അവന്റെ നേതൃത്വത്തിൽ കോളേജിൽ നടന്ന ഒരു എക്സിബിഷനിൽ ആ ചിത്രം ഉണ്ടായിരുന്നതാണ്. പക്ഷെ അതിലുപരി ആ ചിത്രത്തിന് അവന്റെ ജീവിതവുമായി എന്തോ ഒരു ബന്ധം ഉള്ളതായി അവന് ഇപ്പോൾ […]