ഒബിഡോസ് 04

കഥകളിലെ നായകന്മാരിൽ ഒരു സ്റ്റോയിക് സ്വത്വമാണ് ഞാൻ നിർമ്മിച്ചെടുക്കാൻ ശ്രമിച്ചിരുന്നത്. സ്റ്റോയിക് ആകാനുള്ള ബോധപൂർവമായ എന്റൊരു ശ്രമമായി അതിനെ നിങ്ങൾ കരുതിയാൽ പോലും, അത് എനിക്ക് തെറ്റെന്ന് പറയാനാവില്ല. എന്നാൽ ഒരു കാര്യം ഞാൻ തുറന്ന് പറയാം. എത്ര ശ്രമിച്ചാലും എനിക്കതിന് സാധിക്കില്ലെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.

കാരണം….

ഞാൻ ഒരു എപ്പിക്കുരിയനിസ്റ്റാണ്. ഐ സീക് പ്ലഷർ ഇൻ എവേരീതിങ് … ഐ വാന്റ് പ്ലഷർ എവേരിവേർ…

———————————————–
ഒരു ഇടനാഴിയിലൂടെയാണ് ഒബിഡോസ് എന്ന നഗരത്തിന്റെ അകതളത്തിലേയ്ക്ക് ഞാൻ ഇറങ്ങി ചെന്നത്. പണ്ട് ഏതോ ബാലപംക്തിയിൽ എഴുതിയിട്ടുള്ളത് പോലെ, ഒരു വർണ്ണ കുഴലിലൂടെ ഊർന്നു ചെന്ന് വീണ ഒരു വർണ്ണ മനോഹര ലോകമായിരുന്നത്.

റുവാ ഡെറീട്ടാ എന്നൊരു ബോര്ഡില് എഴുതിയിരിക്കുന്നു. അതായിരിക്കണം ഈ തെരുവിന്റെ പേര്. ഇന്നലെ രാത്രിയിൽ ഞങ്ങൾ ഇവിടെ വന്നിരുന്നു. ഈ ബോർഡ് ശ്രദ്ധിച്ചിരുന്നില്ല. ഇന്നലെ യാത്രാക്ഷീണം മൂലം, കൂടുതൽ എക്സ്പ്ലോർ ചെയ്യാൻ കഴിയാതെ തിരികെ കൂട് അണയുകയാണ് ഉണ്ടായത്. രാവിലെ തന്നെ എഴുന്നേൽക്കണം എന്ന ഉദ്ദേശത്തിൽ നേരത്തെ ഉറങ്ങുകയും ചെയ്തിരുന്നു.

പക്ഷെ രാവിലെ ഉണർന്നപ്പോൾ…

മനുവുമായി ഇന്നലെ രാത്രിയിൽ നടന്ന സംഭാഷണ ശകലങ്ങൾ കുറിച്ചു വച്ചു.

//—ഡു യൂ തിങ്ക്, വീ ആർ ഹിയ ഫോർ എ ഹണിമൂൺ?

ഓഫ് കോഴ്സ് നോട്ട്..

യാ ഐ അണ്ടർസ്റ്റാൻഡ്, യൂ വാന്റ് യുവർ പ്രൈവസി….—//

എന്റെ തോൾ സഞ്ചിയിൽ എല്ലാം ഉണ്ടെന്ന് ഞാൻ ഉറപ്പ് വരുത്തി.. എന്റെ ഡയറി.. ഫൗണ്ടൻ പെൻ, ഒരു ബോട്ടിൽ മിനറൽ വാട്ടർ… ഞാൻ ഹോട്ടലിൽ നിന്ന് ഇറങ്ങി… നിലച്ചുപോയ ആ ഘടികാരം തേടി…

ആ തെരുവ് റസ്റ്റോറന്റുകളും ബുക്ക് ഷോപ്പുകളും കൊണ്ട് നിറഞ്ഞിരുന്നു. അതിനിടയിൽ അൽപ്പം വെറൈറ്റിയായി ഉള്ളത് കുറച്ച് സോവനിയർ ഷോപ്പുകളാണ്. മനോഹരമായ വഴിവിളക്കുകൾ… പ്രകാശിക്കുന്നില്ലെങ്കിൽ പോലും, അവ തെരുവിൽ പല രൂപത്തിൽ നിരന്ന് നിന്ന് ആ തെരുവിനെ നന്നായി അലങ്കരിച്ചിരിക്കുന്നു. കെട്ടിടങ്ങൾ എല്ലാം തന്നെ തൂവെള്ള നിറത്തിൽ പെയിന്റ് ചെയ്തിരിക്കുന്നു. ഇതിന്റെ ആകാശദൃശ്യം ഞാൻ ഭാവനയിൽ വരച്ചിട്ടു… മുന്നോട്ട് നടന്നു…

തലേന്ന് അവളുമായി ജിഞ്ച കുടിച്ച ഷോപ്… ജിഞ്ച ചെറി പഴത്തിൽ നിന്ന് വാറ്റിയെടുത്ത ഒരു പാനീയമാണ്… ചോക്കലേറ്റ് കപ്പുകളിലാണ് അത് വിൽക്കുന്നത്.

ആ കടക്കാരൻ എന്നെ തിരിച്ചറിഞ്ഞു. എന്നെ വിഷ് ചെയ്തു. “ഓല”… എനിക്ക് അറിയാവുന്ന രീതിയിൽ ഞാനും തിരിച്ചു വിഷ് ചെയ്തു.

“ഒലാ, ബോം ഡിയ..”

മനോഹരമായ പുഞ്ചിരികൾ അനോന്യം കൈമാറി ഞാൻ എന്റെ നടപ്പ് തുടർന്നു.

ഏത് തെരുവിൽ നോക്കിയാലും ഒരു പള്ളിയെങ്കില്ലും കാണും. ഒബിഡോസിൽ ചരിത്രം, ഒരുപാട് രാജകുടുംബങ്ങളുമായി ബന്ധമുള്ളത് കൊണ്ടാകും ഇത്രയധികം പള്ളികൾ..

അതെന്താ അങ്ങനെ? അനു കൂടെ ഉണ്ടായിരുന്നെങ്കിൽ ചോദിച്ചെന്നേ…

രാജകീയമായ എല്ലാ ചടങ്ങുകളും പള്ളികളുമായി ബന്ധപ്പെട്ടാണല്ലോ ആഘോഷിക്കപ്പെടുന്നത്.. അത് കൊണ്ടാകും..

(അവളുടെ ചോദ്യത്തിന് ഇങ്ങനെ വേഗ് ആയിട്ടുള്ള ഒരു ഉത്തരം പറഞ്ഞ്, ഞാൻ അവളുടെ മുഖത്തേയ്ക്ക് എന്നും നോക്കുമായിരുന്നു. ഉത്തരം തൃപ്തിയാകാതെ വരുമ്പോൾ, അവളുടെ ആ മുഖഭാവം കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.)

മറ്റൊരു തെരുവിൽ സെല്ലോയുടെ മാസ്മരികതയിൽ, ഒരു കലാകാരൻ ടൂറിസ്റ്റുകളെ ആനന്ദിപ്പിക്കുന്നു.

എല്ലാവരേയും പോലെ ആ കലാകാരനെ അവഗണിച്ച്, എന്നാൽ ആ സംഗീതം ആസ്വദിച്ചു കൊണ്ട് ഞാൻ മുന്നോട്ട് നീങ്ങി.

പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിത ഒരു പള്ളിയുടെ മുൻപിൽ ഞാൻ എത്തി നിന്നു. എൻഗ്രിജ ഡാ സാന്റാ മരിയ എന്നാണ് പള്ളിയുടെ പേര്. ഒരുപാട് ചരിത്രം ഉറങ്ങുന്ന പള്ളിയാണ് അതെന്ന് കണ്ടാൽ തന്നെ മനസിലാകും. അറ്റ്ലാന്റിക് സമുദ്രത്തിന്റെ അരികിൽ കിടക്കുന്ന ഒബിഡോസ്, റോമൻ ഉൾപ്പെടെയുള്ള പല സാമ്രാജ്യങ്ങളുടെയും ആക്രമണങ്ങൾക്ക് വശപ്പെട്ടവളാണ് എന്ന് എവിടെയോ ഞാൻ വായിച്ചിട്ടുണ്ട്. ആ അധിനിവേശത്തിന്റെ അടയാളങ്ങൾ ആ പള്ളിയിൽ ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. അതിന്റെ ഉള്ളിലേയ്ക്ക് കയറിയപ്പോൾ മനോഹരമായ ഒരു അൾത്താരയാണ് എന്നെ വരവേറ്റത്…

ഒരുപാട് ചിത്രങ്ങൾ കൊണ്ട് ആ പള്ളിയുടെ ചുവരുകൾ നിറഞ്ഞിരിക്കുന്നു. ജോസെപ് ഡി ഒബിഡോസ് എന്ന പതിനേഴാം നൂറ്റാണ്ടിലെ പ്രസിദ്ധയായ പൈയ്ന്റർ ഇവിടുത്തുക്കാരിയായിരുന്നോ?…ആ..

———————————————–
(അടുത്ത ഭാഗത്തിൽ…)

ആ ചുറ്റുമുള്ള മതിൽ കെട്ടിൽ ഒന്ന് കയറി നടക്കാം…

ങേ…അത് അനുപമയല്ലേ?

“അനു?”

ഒബിഡോസ് അവസാന ഭാഗം വായിക്കൂ..

@http://sreekanthan.in/2021/03/07/obidos_05/

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: