കുഞ്ഞിപ്പത്തിരി 04

"എന്റെ ദൈവമേ, താൻ ഇത്ര നന്നായി എഴുതുമായിരുന്നോ?" അരുണിന്റെ ആ ചോദ്യം, തന്നെ കളിയാക്കിയത് പോലെയാണ് മാധവിയ്ക്ക് തോന്നിയത്. അവൾ തിരിച്ച് ചോദിച്ചു. "ആക്കിയതല്ലല്ലോ. അല്ലെ?" "ഒരിക്കലും അല്ല. എത്ര ശ്രമിച്ചാലും എനിക്ക് ഇങ്ങനെയൊന്നും എഴുതാൻ പറ്റില്ലടോ. അതൊക്കെ ഒരു കഴിവാണ്. തനിക്ക് അതുണ്ട്." മാധവിയ്ക്ക് ആളുകളുടെ പ്രശംസ കേൾക്കുന്നത് വലിയ ഇഷ്ടമാണ്. സത്യത്തിൽ, അതിനൊക്കെ വേണ്ടിയായിരുന്നു അവൾ അന്ന് ഏതാണ്ടൊക്കെ എഴുതിയിരുന്നത്. അവൾ അരുണിന്റെ ആ അഭിപ്രായം കേട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "ഓ.. പിന്നെ.." ജീവിതത്തിലെ... Continue Reading →

രാഷ്ട്രീയം

രണ്ട് തരത്തിലുള്ള ജനങ്ങൾ ഉണ്ട്. രാഷ്ട്രീയക്കാർ, അത് അല്ലാത്തവർ. തെറ്റ്. ഒരു കഥ സോല്ലട്ടുമാ...? കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തിലെ സ്കൂളിലെ ക്ലാസ് മുറിയിലാണ് ഈ കഥ നടക്കുന്നത്. ക്ലാസ്സിൽ ഭാവിയിൽ രാഷ്ട്രീയക്കാരനാവാൻ താല്പര്യം ഉള്ളവർ കൈപ്പൊക്കാൻ ടീച്ചർ ആവശ്യപ്പെടുന്നു. എത്ര പേർ അന്ന് കൈ പൊക്കിയെന്ന്, അവൻ ഓർക്കുന്നില്ല. പക്ഷെ, അന്ന് ബാക്ക് ബെഞ്ചിലിരുന്നിരുന്ന അവൻ, കൈകൾ മാക്സിമം താത്ത് തന്നെ പിടിക്കാൻ ശ്രമിച്ചിരുന്നു. ടീച്ചർ തുടർന്ന് പറഞ്ഞു. രാഷ്ട്രീയം എന്നാൽ രാഷ്ട്രത്തെ സംബന്ധിക്കുന്നത് എന്നാണ്.... Continue Reading →

കുഞ്ഞിപ്പത്തിരി 03

"അപ്പാച്ചൻ ബല്യ പത്തിരി കഴിച്ചുമ്പോ, മാധാവികുട്ടിയ്ക്ക് ചെറീന പത്തിരി മതി." അപ്പാച്ചന്റെ കൂടെ ബഷീറിക്കയുടെ ചായകടേൽ വന്ന മാധവിക്കുട്ടി ചിണുങ്ങി. "ടോ മാപ്പിളെ, കൊച്ച് പറഞ്ഞ കേട്ടില്ലേ? ഒരു ചെറിയ പത്തിരി ഉണ്ടാക്കി ഇവിടെ കൊടുക്ക്.." ബഷീറിക്കയുടെ കടയിൽ പത്തിരിയ്ക്ക്, ഒന്നാമത് വലിപ്പം കുറവാണ് എന്നൊരു പരാതിയുണ്ട്. അതിനിടയിൽ ഒരു പത്തിരിയ്ക്ക് ഇരുപത്തഞ്ചു പൈസ കൂട്ടുകയും ചെയ്തിരുന്നു. ബഷീറിക്കാ പറയും. "ഇങ്ങക്ക് ഒന്നും അരീണ്ടല്ലോ. സാനങ്ങൾക്ക് ഇപ്പൊ എന്താ വെല? ജ്ജ് ആ മാത്തന്റെ പിടീകേന്ന് എന്തേലും... Continue Reading →

കുഞ്ഞിപ്പത്തിരി 02

ചേർന്നീടട്ടെയിടയ്ക്കിടയ്ക്കു സരസീജാലം സപങ്കേരുഹം, ചാലേ ചോല മരങ്ങൾ തിങ്ങി മറവാർന്നിടട്ടെ സൂര്യാതപം, ചെന്താർപ്പൂമ്പൊടിപോലെ പൂഴി മൃദുവായിത്തീരട്ടെ മാർഗ്ഗങ്ങളിൽ; സന്ധിക്കട്ടെയിവൾക്കു യാത്ര ശുഭമായി വാതാനുകൂല്യത്തോടെ. അപ്പാച്ചൻ ഡയറിയിൽ കുറിച്ചു തന്ന ഈ വരികൾ നോക്കി മാധവി ആ കട്ടിലിലിരുന്നു. ഓരോരോ കാര്യങ്ങൾക്കായി ഇറങ്ങി തിരിക്കുമ്പോൾ, അപ്പാച്ഛന്റെ കൈപ്പടയിൽ എഴുതിയ എ.ആറിന്റെ ശാകുന്തളത്തിലെ ഈ വരികൾ അവൾ വായിക്കുമായിരുന്നു. വല്ലാത്തൊരു ആത്മവിശ്വാസമാണ് അപ്പോഴൊക്കെ മാധവിയ്ക്ക് തോന്നിയിരുന്നത്. 💐💐💐💐💐💐💐💐💐💐💐💐💐💐 അപ്പാച്ചന്റെ മാധവിക്കുട്ടി.. കുഞ്ഞിപ്പത്തിരി... ബഷീറിക്കായുടെ ചായ കട... കുഞ്ഞിപ്പത്തിരി ഭാഗം 03... Continue Reading →

കുഞ്ഞിപ്പത്തിരി

മരണത്തിന്റെ തണുപ്പ് ആദ്യമായല്ല ഡോ. മാധവിയ്ക്ക് അനുഭവപ്പെടുന്നത്. പക്ഷെ, ഈ തണുപ്പ്.. പണ്ട് കുട്ടിയായിരുന്നപ്പോൾ ഈ കൈ പിടിച്ച്, ഒരുപാട് നടന്നിരുന്നതാണ്. അന്ന് തോന്നിയ ഒരു സുരക്ഷിതത്വം സ്വന്തം അച്ഛന്റെയോ, പിന്നീട് ജീവിതത്തിലേയ്ക്ക് കടന്ന് വന്ന അരുണിന്റെയോ കൈകളിൽ ഒരിക്കലും മാധവിയ്ക്ക് തോന്നിയിരുന്നില്ല. മുറിയുടെ വെളിയിൽ ആരൊക്കെയോ നിന്ന് സംസാരിക്കുന്നുണ്ട്. പരിചയമുള്ള ചെറിയൊരു ചിണുങ്ങലും കൂട്ടത്തിൽ മുഴങ്ങുന്നുണ്ട്. "മരണം സ്‌ഥിതീകരിക്കാനിനി ആസ്പത്രിയിലേക്ക് കൊണ്ട് പോണോ? മാധവിക്കുട്ടി ഉണ്ടല്ലോ... ങേ..?" മാധവിയ്ക്ക് പരിചയമില്ലാത്ത ഒരു ശബ്ദമായിരുന്നത്. മാധവി പൾസ്‌... Continue Reading →

ചിന്താമാലകൾ

ഈ തിരമാലകൾ നോക്കിയിരിക്കുമ്പോൾ ചിന്തിച്ചു പോവുകയാണ്... ഇത് പോലെ, ഭൂമിയെ എത്ര തവണ നമസ്കരിച്ചാലാണ് ചെയ്തുപോയ പാപങ്ങളിൽ നിന്ന് അവന് മോക്ഷം ലഭിക്കുക? ആ പാപങ്ങൾ തന്നെയല്ലേ, അവനെ ഈ കാണുന്ന അവനാക്കിയത്? അത് പോട്ടെ.. അതൊക്കെ പാപമായിരുന്നെന്ന് തീരുമാനിച്ചത് ആരായിരുന്നു? ആഹാ... നിങ്ങൾ ഇതൊന്ന് കേൾക്കൂ.. തെറ്റുകളല്ല, കുറ്റബോധമാണ് ഒരുവനെ പാപിയാക്കി മാറ്റുന്നത്. എങ്കിൽ അവൻ ആ പാപങ്ങളിൽ നിന്ന് മോക്ഷം കാംക്ഷിക്കരുതെന്നും വരില്ലേ ?

കോട്ടാങ്ങാൽ പടയണി

അച്ഛന്റെ തോളേൽ ഇരുന്നാണവൾ ഇത്രയും നാൾ ഉത്സവങ്ങൾ കണ്ടത്. എഴുന്നളിപ്പിന് ആനയുടെ മുകളിൽ തിടമ്പ് താങ്ങി ഇരിക്കുന്ന മാന്തളൂരിലെ ആ മൂത്ത തിരുമേനിയെ പോലെ, ഗമയിലാണ് അപ്പോഴൊക്കെ അവൾ യാത്ര ചെയ്തിരുന്നത്. "പെണ്ണങ് വലുതായി, എന്നിട്ടും അവള് അവൾടെ അച്ഛേടെ തോളേന്ന് ഇറങ്ങില്ല. ആ പേച്ച കാല് നിലത്ത് മുട്ടുവല്ലോ.. ഈ ജയേട്ടനെ പറഞ്ഞാൽ മതിയല്ലോ." അമ്മുവിന്റെ അമ്മ പരിഭവിച്ചു. അമ്മ പറഞ്ഞത് ശരിയാണ്. അമ്മുകുട്ടിയ്ക്ക്, ആ പ്രായത്തിലുള്ള കുട്ടികളെക്കാൾ ശ്ശി പൊക്കം കൂടുതലാണ്. അതുകൊണ്ടാണ് സ്മിത... Continue Reading →

ഒബിഡോസ് 05

ഒബിഡോസ്... കേവലം രണ്ടായിരം ആളുകൾ അധിവസിക്കുന്ന ഒരു പ്രദേശമാണ് ഒബിഡോസ്. സീസണാകുന്ന സമയത്ത്‌ ഒരുപാട് സഞ്ചാരികൾ അവിടേയ്ക്ക് എത്തുമ്പോൾ, തദ്ദേശീയർ ഒരു ന്യൂനപക്ഷമായ് തീരുന്നു. ഇന്റർനാഷണൽ ചോക്കലേറ്റ് ഫെസ്റ്റിവൽ, ഓപ്പറാ ഫെസ്റ്റിവൽ, ക്രിസ്മസ് എന്നിവ ഇവിടെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ നോക്കിയാൽ ഒരു വർഷത്തിലെ ഒട്ടുമിക്ക ദിവസങ്ങളിലും ഇവിടെ ആഘോഷങ്ങളായിരിക്കണം. ഇപ്പോൾ ഡിസംബർ മാസം തുടങ്ങിയതെയുള്ളൂ. ക്രിസ്മസിനെ സ്വീകരിക്കാനുള്ള വമ്പിച്ച തയ്യാറെടുപ്പുകൾ ഓൾറേഡി തുടങ്ങി കഴിഞ്ഞു. സ്ട്രീറ്റുകളിൽ കൃത്യമായ ബോര്ഡുകളോ മറ്റ് അടയാളങ്ങളോ... Continue Reading →

ഒബിഡോസ് 04

കഥകളിലെ നായകന്മാരിൽ ഒരു സ്റ്റോയിക് സ്വത്വമാണ് ഞാൻ നിർമ്മിച്ചെടുക്കാൻ ശ്രമിച്ചിരുന്നത്. സ്റ്റോയിക് ആകാനുള്ള ബോധപൂർവമായ എന്റൊരു ശ്രമമായി അതിനെ നിങ്ങൾ കരുതിയാൽ പോലും, അത് എനിക്ക് തെറ്റെന്ന് പറയാനാവില്ല. എന്നാൽ ഒരു കാര്യം ഞാൻ തുറന്ന് പറയാം. എത്ര ശ്രമിച്ചാലും എനിക്കതിന് സാധിക്കില്ലെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. കാരണം.... ഞാൻ ഒരു എപ്പിക്കുരിയനിസ്റ്റാണ്. ഐ സീക് പ്ലഷർ ഇൻ എവേരീതിങ് ... ഐ വാന്റ് പ്ലഷർ എവേരിവേർ... ----------------------------------------------- ഒരു ഇടനാഴിയിലൂടെയാണ് ഒബിഡോസ് എന്ന നഗരത്തിന്റെ അകതളത്തിലേയ്ക്ക്... Continue Reading →

ഒബിഡോസ് 03

"ശ്രീ, അത് വേണോ?" മറ്റുള്ളവരിൽ നിന്ന് സഹായം മേടിക്കുന്നതിനോടുള്ള താല്പര്യകുറവാണ് അവളുടെ ആ വാക്കുകളിൽ കേട്ടത്. ഒബിഡോസ് പോകാനായി തന്റെ പരിചയത്തിൽ റെന്റിന് ഒരു കാറ് കിട്ടുമെന്നും, ഡിസ്‌കൗണ്ട് വാങ്ങി തരാമെന്നും മുബഷീർ കഴിഞ്ഞ ദിവസം എന്നോട് സൂചിപ്പിച്ചിരുന്നതാണ്. പക്ഷെ, ഞാൻ ചിന്തിക്കുന്നത് പോലെയല്ല മനു അതിനെ പറ്റി ചിന്തിച്ചത്. (ഒരാളിൽ നിന്ന് സഹായം മേടിക്കുന്നത്, ആ സൗഹൃദം ഉറപ്പിക്കുമെന്നാണ് എന്റെ ഒരിത്.) പക്ഷെ... ലിസ്ബണിലെ ഹോട്ടൽ സൂടിൽ ആ ഹോട്ടലിന്റെ തന്നെ പരസ്യത്തോടൊപ്പമുള്ള ഒരു വർണ... Continue Reading →

ഒബിഡോസ് 02

ലിസ്ബണിലെ പ്രഭാതം. ഒരു ചൂട് ചായയുമായി സുയ്ട്ടിലെ ആ ബാൽക്കണിയിൽ, ഹാളിലെ സോഫയിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട ഒരു കഷ്ണം പോലെ തോന്നിക്കുന്ന ആ ഇരിപ്പടത്തിൽ ഞാൻ ഇരുന്നു. എല്ലാ ദിവസത്തേയും പോലെ, ഒരു വെള്ള പേപ്പർ എന്റെ മുൻപിൽ ഉണ്ടായിരുന്നു. പ്രഭാതത്തിന്റെ മനോഹരമായ ആ വിളംബരം ഒരു ചിത്രമായി വരയ്ക്കാൻ കഴിവിലാത്തവനായി പോയതിൽ എന്നത്തേയും പോലെ ഞാൻ വെറുതെ വിഷമിച്ചു. അനു ഉണ്ടായിരുന്നെങ്കിൽ, ആദ്യം വന്ന് അവളുടെ കാൻവാസ് ഇവിടെ പ്രതിഷ്ഠിക്കുക അവളായിരിക്കുമെന്നോർത്തു. എനിക്ക് പ്രിയപ്പെട്ട... Continue Reading →

ഒബിഡോസ് 01

ഒബിഡോസ് എന്ന കഥ എന്റെ ശബ്ദത്തിൽ കേൾക്കൂ...@ %% https://anchor.fm/sreekanth-r3/episodes/ep-e142agv %% -------------------------------------- ഒബിഡോസ് എന്ന നഗരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? കഴിഞ്ഞ തവണത്തെ എന്റെ ഞങ്ങളുടെ യാത്ര അങ്ങോട്ടേയ്ക്കായിരുന്നു. മാഡ്രിഡിൽ ഒരു ബിസിനസ്സ് മീറ്റിംഗിന് വന്ന വൈഫിന്റെ എന്റെ പ്രിയതമയുടെ കൂടെ പോയതായിരുന്നു ഞാൻ. ഞങ്ങൾക്ക് ഒരു വെക്കേഷൻ ആവശ്യമായിരുന്നു. അവളുടെ തിരക്കുകൾക്ക് ശേഷം, ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ഒരു വെക്കേഷൻ പ്ലാൻ ചെയ്താണ് അന്ന് ഞങ്ങൾ മാഡ്രിഡിൽ എത്തിയത്. ----------------------------------------------- മാഡ്രിഡിൽ നിന്ന് ലിസ്ബണിലേയ്ക്ക് അധികം... Continue Reading →

ഭയം

നിങ്ങൾ ആരെയെങ്കിലും ഭയപ്പെടുത്തിയിട്ടുണ്ടോ? ശെ.. വെറുതെ തമാശയ്ക്കല്ലന്നേ. സീരിയസായിട്ട്?.. ഹാ... ഞാൻ ഉണ്ട് കേട്ടോ... ഈ വരികൾ വായിച്ചു തുടങ്ങുമ്പോൾ തന്നെ ഒരാളങ് ഭയപ്പെടും. 'ലവൻ' എന്തിനുള്ള പുറപ്പാടാണെന്നു കരുതി. അത് വിട്ട് കളാ.. ആ കാര്യത്തിൽ എനിക്കൊന്നും ഇനി ചെയ്യാൻ കഴിയില്ല. ഒരിക്കൽ അവൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. "എല്ലാവരുടെയും സ്വഭാവം ഒരുപോലെ ആയിരിക്കില്ല. അതാദ്യം നീ മനസ്സിലാക്ക്. കേട്ടോ..?" അത് തന്നെ ഞാനും ഇപ്പോൾ പറയട്ടെ. കാലം കൂടുതൽ തുറന്ന് കാട്ടുന്നു.... ഭയം.... "അതെന്താന്ന്... Continue Reading →

സുമുഖൻ

അവന്റെ കണ്ണുകളുടെ സ്ഥാനത്ത് ചെവികളായിരുന്നു. കണ്ണുകളാവട്ടെ ആ ചെവികളുടെ സ്ഥാനവും അപഹരിച്ചിരുന്നു. അവനെ എല്ലാവരും സുമുഖൻ എന്ന് വിളിച്ചു. അതു തന്നെയാണ് അവന്റെ യഥാർത്ഥ പേരെന്ന് അതിൽ പലരും തന്നെ വിശ്വസിച്ചു പോന്നു. ജനിച്ചപ്പോൾ എല്ലാവർക്കും അവൻ ഒരു അത്ഭുത ശിശു മാത്രമായിരുന്നില്ല. അവരെല്ലാം അന്ന് അവന്റെ അമ്മയോട് പറയുമായിരുന്നു; ഇവൻ നിനക്ക് വലിയ എന്തോ ഭാഗ്യം കൊണ്ടുവരുമെന്ന്.. പക്ഷെ, അന്നൊന്നും ഒരു ഭാഗ്യോം അവരെ തേടി വന്നില്ല. ആ അമ്മയുടെയും മകന്റെയും ജീവിതം കൂടുതൽ ദുരിത... Continue Reading →

Blog at WordPress.com.

Up ↑