Another Story 02

ഒരാഴ്ച്ച പതിവിലും നേരത്തെ കഴിഞ്ഞുപോയതുപോലെ സുധീഷിന് തോന്നി. പത്രമൊഫീസിലെ തിരക്കാവാം അതിന് കാരണം. നാളെ നീ ലീവല്ലേയെന്ന അനീഷ് സാറിന്റെ ചോദ്യമാണ് അന്നത്തെ ദിവസത്തെപ്പറ്റി അവനിൽ ഒരു ബോധ്യം ഉണ്ടാക്കിയത്. കവിതയുമായി ഒരു കോമ്പറ്റിഷൻ താൻ നടത്തുകയാണെന്ന തോന്നൽ അവളുടെ പെരുമാറ്റത്തിൽ വന്ന മാറ്റം തോന്നിപ്പിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തെ ടീ ടൈമിൽ എഴുതുന്നതിനെപ്പറ്റി എന്നും വാചാലയാകുമായിരുന്ന അവൾ, കുറച്ച് ദിവസമായി ഒരുപാട് ഒതുക്കി പറയുന്നത് അവൻ ശ്രദ്ധിച്ചിരുന്നു. സുധീഷാണേൽ ആ ലേഖനം എഴുതാൻ പറ്റില്ലെന്ന കാര്യം ഏതാണ്ട് ഉറപ്പിച്ചിരുന്നു.... Continue Reading →

Another Story 01

പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. തികച്ചും അസംബന്ധമായ കാര്യമാണത്. ഈ പ്രണയമെന്ന് പറയുന്നത് ഒരാളുടെ മനസ്സിൽ ഉണ്ടാകുന്ന ഒരു വികാരം തന്നെയല്ലേ? ജാതി മത വർഗ്ഗ വർണ്ണ വേർതിരുവകളുടെ ചുറ്റുപാടിൽ വളർന്ന ഒരുവന്, അതിനതീതമായി മനസ്സിൽ ഒരു വികാരം രൂപപ്പെടുത്താൻ സാധിക്കുമോ? ചിലപ്പോൾ സാധിച്ചേക്കാം എന്ന് അഭിപ്രായം ഉണ്ടെന്നോ? പ്രണയം ഒരു വിപ്ലവമാണ് എന്ന് പറയുന്നവരായിരിക്കും ഇങ്ങനെ..... ഈ ഒരു കഷ്ണം എഴുതി പൂർത്തിയാക്കാതെ, ഒരു പന്ത് പോലെ ചുരുട്ടിയിട്ട്, അവൻ പാതിചാരിയ ഒരു... Continue Reading →

കർണൻ

കോളിങ് ബെൽ അമർത്തിയപ്പോൾ അകത്ത് നിന്ന് ശബ്ദമൊന്നും ഉണ്ടായില്ല. അത് കൊണ്ടാണ് വാതിലിൽ മുട്ടാനായി അവൻ മുതിർന്നത്. പക്ഷെ, അവന് തോന്നിയ ഒരു ആശ്ചര്യം അൽപ്പം അത് വൈകിപ്പിച്ചു. ബംഗാളിന്റെ ഗ്രാമജീവിതത്തെപ്പറ്റിയും (“കുന്ദേഹി”- 1973, “ബർജോരാ”- 1982) , ഏതോ വിദൂരതയിൽ കാടിന്റെ വിജനതയിൽ തനിയെ നിൽക്കുന്ന ജരാനര ബാധിച്ച ബംഗ്ലാവിനെപ്പറ്റിയും ( “താരാപത്”- 1978) എഴുതിയ ആ സ്ത്രീയാണോ ഇപ്പോൾ ഈ നഗരത്തിന്റെ മധ്യത്തിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ ഈ മുന്തിയ അപാർട്മെന്റിൽ താൻ കാണാൻ... Continue Reading →

സ്വപ്ന സഞ്ചാരം

Be happy for this moment. This moment is your life. ഒമർ ഖയാമിന്റെ വാക്കുകൾ ആ മതിലിൽ ആരോ ഭംഗിയായി എഴുതി വെച്ചിരിക്കുന്നു. അത് മാത്രമല്ല അഞ്ഞൂറ് മീറ്ററോളം നീളമുള്ള ഈ പാർക്കിലെ പാതയുടെ ഇരുവശത്തുമായി ഇതുപോലെ ഒരുപാട് വാചകങ്ങൾ എഴുതിയിട്ടുണ്ട്. പക്ഷെ, സ്വപ്നയുടെ കണ്ണുകളിൽപ്പെട്ടത് ഒമർ ഖയാമിന്റെ ഈ വാചകമായിരുന്നു. സ്വപ്ന ഒന്നുകൂടി അത് വായിച്ചു. അവൾക്ക് നേരെയുള്ള പരിഹാസം പോലെ അവൾക്കത് തോന്നി. അവൾ വേദനിച്ചു. ആ വേദന ഒരു ദേഷ്യമായി... Continue Reading →

അവരുടെ ഇടയിൽ മഴ ചെരിഞ്ഞു പെയ്തു

Plz listen to my podcast on  https://anchor.fm/sreekanth-r3/episodes/Avarude-edayil-e176vq6 ജീവിതം എന്നത്, ഒറ്റനോട്ടത്തിൽ ലളിതവും എന്നാൽ വളരെ സങ്കീർണവുമായ സംഭവപരമ്പരകളുടെ ആകെ തുകയാണ്. അതിൽ ഒരുപാട് അനുഭവങ്ങളും, മുഖങ്ങളും മിന്നി മാഞ്ഞു പോകും. പക്ഷെ ചില സംഭവങ്ങൾ, ചില മുഖങ്ങൾ, നമ്മുക്ക് മറക്കാൻ കഴിയാത്തതായി ഉണ്ടാകും. ഒരുപക്ഷേ, ഒരു നോവായി എക്കാലവും അത് നമ്മുടെ ഉള്ളിൽ ഒളിച്ചിരിക്കുന്നതാവും. ഒരു ചിരിയോടൊപ്പമോ സ്നേഹത്തോടെയുള്ള വിളിയോടൊപ്പമോ ചില മുഖങ്ങൾ നമ്മുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാവും. അതിൽ തന്നെ ചില സംഭവങ്ങൾ,... Continue Reading →

രാത്രി 12 മണി

ഈ രചന എന്റെ ശബ്ദത്തിൽ കേൾക്കൂ.. @ my podcast… %% https://anchor.fm/sreekanth-r3/episodes/Rathri-12-e14aacb %% സമയം രാത്രി 12 മണി... . നഗരത്തിലേത് പോലെയല്ല അവളിവിടെ... നഗരത്തിൽ അവളെ അപമാനിക്കാനായി ഒരുപാട് പേരുണ്ട്. നെറ്റ് ലൈഫ് ആഘോഷിക്കാനാന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന പുതുതലമുറയിലെ കുറെയെണ്ണം, വിധ്വംസക പ്രവർത്തനത്തിന് അവളെ മറപിടിക്കുന്ന കുറേ സാമൂഹ്യവിശുദ്ധന്മാർ, ഇടവിടാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന രാത്രി വാഹനങ്ങൾ, ഇതൊന്നും പോരാഞ്ഞ് റോഡിൽ പട്രോളിങ് നടത്തുന്ന പൊലീസുകാർ, പിന്നെ... തെരുവുകൾ നിറയെ കത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ്...... Continue Reading →

റെഡ് ആൾട്ടോ 04

ഇനി വെറുതെ നോക്കി നിന്നിട്ട് കാര്യമില്ലെന്ന് നന്ദുവിന് തോന്നി. ആ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ ഉള്ളിൽ ഒന്നൂടെ കയറി കാറ് തപ്പാൻ അവൻ തീരുമാനിച്ചു. എട്ടാം നില തൊട്ട് താഴേയ്ക്ക്.. അവൻ ഓരോ ഫ്ലോറിലും നടന്ന് വിശദമായി പരിശോധിച്ചു. ഇനി അവന്റെ കണ്ണ് അവനെ പറ്റിക്കുന്നതാണോ? അതുകൊണ്ട് ഓരോ ഫ്ലോറ് പരിശോധിക്കുമ്പോഴും, അവൻ കീയിലെ സെന്റർ ലോക്ക് സ്വിച്ച് ഞെക്കി നോക്കിയിരുന്നു. എന്നിട്ടും.. ശെടാ... അവൻ ഉറപ്പിച്ചു. ഈ പാർക്കിങ്ങിൽ അവന്റെ കാറില്ല. ഇവിടെ സ്ഥലം... Continue Reading →

ഗാണ്ടകി

തുളസിയുടെ ഗന്ധം അണിഞ്ഞ് നിന്ന ആ രാത്രിയിൽ ലല്ലുവിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ഒറ്റക്കൈ കൊണ്ട് ഒന്ന് ഉയർത്താൻ പോലുമാവാത്ത ഒരു തുഴകൊണ്ട് അവൻ ആ വള്ളം ആഞ്ഞുതുഴഞ്ഞു. തലേ ദിവസം അറയ്ക്കവാൾ പിടിച്ചതിന്റെ വേദന ആ ഗാണ്ടകി നദിയുടെ തണുപ്പിന്റെ മരവിപ്പില് അവൻ തിരിച്ചറിഞ്ഞില്ല. അവന്റെ കാലുകൾ ആ തണുപ്പ് അറിയുന്നതിന് മുൻപ് തന്നെ ഒരു വിറവൽ കൊണ്ടിരുന്നു. കൂടെയുള്ളവരുടെ അടക്കി പിടിച്ചുള്ള സംസാരം പോലും ചെവികളിൽ തുളച്ചു കയറുന്നതായി അവന് തോന്നി. ലല്ലുവിന്റെ സ്കൂളിൽ ഒപ്പം... Continue Reading →

റെഡ് ആൾട്ടോ 03

സ്നേഹ.ഫ്രഡിയുടെ പ്രോജെക്ടിൽ പുതിയതായി   ജോയിൻ ചെയ്ത പെണ്കുട്ടി. ഉണ്ട കണ്ണുകളും ചുരുണ്ട മുടിയും. നന്ദുവിന് ഇഷ്ടപ്പെട്ട കോമ്പിനേഷൻ.പിന്നെ ഒരു കാര്യം. നന്ദുവിന്റെ ജില്ലയായ കോട്ടയം തന്നെയാണ് ആ കുട്ടിയുടെയും സ്വദേശം. അതുകൊണ്ടാണ് അന്നാദ്യം പരിചയപ്പെട്ടപ്പോൾ കൂട്ടുകാരുടെ ഇടയിൽ നിന്ന്, നന്ദുവിന് കേറിയങ്  സ്കോർ ചെയ്യാൻ പറ്റിയത്.😆."ആഹാ... കോട്ടയമാണോ? ഞാനും. എക്സാറ്റ്ലി എവിടെയാ?""പള്ളിക്കത്തോട്"മനോഹരമായ സ്വരത്തിൽ സ്നേഹ മറുപടി പറഞ്ഞു. സാധാരണ ഇങ്ങനെ ഒരു സ്വരം കേൾക്കുമ്പോൾ - പാട്ടുപാടാറുണ്ടോ? വളരെ ബ്യൂട്ടിഫുൾ വോയ്സ് ആണല്ലോ?.. എന്നൊക്കെ തള്ളിയാണ് അവൻ... Continue Reading →

റെഡ് ആൾട്ടോ 02

ഓഫീസിലെ ആ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെ മുന്നിൽ നിന്നു... ഇനി എന്തു ചെയ്യണമെന്ന് അറിയാതെ. -------------- അവൻ ആ നിപ്പ് അവിടെ നിക്കട്ടെ. നമ്മുക്ക് കിങ്ങിണിക്കുട്ടിയെപ്പറ്റി വിശദമായി തന്നെ അന്വേഷിക്കാം. ആ.. കിങ്ങിണിക്കുട്ടി ആരാണെന്ന് പറഞ്ഞില്ല അല്ലേ? അതോ... നന്ദുവിന്റെ കാറിനെ അവന്റെ സുഹൃത്തുക്കൾ എല്ലാം കൂടി സ്നേഹപൂർവം വിളിക്കുന്ന പേരാണ് കിങ്ങിണിക്കുട്ടി. അവളുടെ ആ കാഴ്ചയിലുള്ള ഓമനത്തം കൊണ്ട് മാത്രമല്ല, കേട്ടോ. അവൾ ഓടി നടക്കുമ്പോൾ ഒരു മണിക്കിലുക്കമുണ്ട്. അതാ കാര്യം. സ്ഥിരമായി നന്ദു... Continue Reading →

റെഡ് ആൾട്ടോ 01

"നന്ദു, നാളെ രാവിലെ പോയാ പോരെ? നമ്മുക്ക് ഒരുമിച്ചിറങ്ങാടാ?" ശ്രീനന്ദ് സാധാരണയായി ഓഫീസിൽ നിന്ന് ഇതിലും താമസിച്ചാണ് ഇറങ്ങാറുള്ളത്. പക്ഷെ, വെള്ളിയാഴ്ചകളിൽ, പ്രത്യേകിച്ച് നാട്ടിലേയ്ക്ക് പോകുന്ന ദിവസങ്ങളിൽ ആറ് മണിക്ക് മുൻപ് തന്നെ അവൻ ഓഫീസിൽ നിന്ന് ഇറങ്ങുന്നതായിരുന്നു. അതാണ് അന്ന് യാത്ര പറയാൻ അടുത്ത് വന്നപ്പോൾ നന്ദുനോട് ശ്രീജിത്ത് ഇങ്ങനെ ചോദിച്ചത്. നന്ദു ശ്രീജിത്തിനെ പരിചയപ്പെട്ടിട്ട് ഏതാണ്ട് രണ്ട് വർഷമാകുന്നതെയുള്ളൂ. ക്യാമ്പസ് പ്ലേസ്മെന്റിലൂടെ കിട്ടിയ ഇപ്പോഴത്തെ ഈ ജോലിയുടെ ട്രെയിനിങ് നടക്കുന്ന സമയത്താണത്. പിന്നീട് ആ... Continue Reading →

ശ്രുതി

ആനന്ദിന് ആ ദിവസം എന്നത്തേയും പോലൊരു ദിവസമായിരുന്നു. അമ്മയോട് പിണങ്ങിയിരിക്കുന്നതിനാൽ, പ്രഭാത ഭക്ഷണം ആസാദ് ഹോട്ടലിൽ നിന്ന് കഴിച്ചു എന്നൊരു അപവാദമേ ആ കാര്യത്തിലുള്ളൂ. അമ്മയോട് അയാൾ വഴക്കുണ്ടാക്കാതെ കടന്ന് പോകുന്ന ദിവസങ്ങൾ ഈയിടെയായി വളരെ കുറവാണ്. കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ തനിക്ക് ഒരു സ്വര്യവും അമ്മ തരുന്നില്ല എന്നാണ് അയാൾ അടുത്ത സുഹൃത്തുക്കളോട് പറയാറ്. കമ്പനിയിലെ സീനിയർ എഞ്ചിനീയറായ ആനന്ദ്, ജോലി ചെയ്യുന്ന സൈറ്റിൽ അനുഭവിക്കുന്ന പ്രെഷറൊന്നും ഈ അമ്മ അറിയുന്നില്ലല്ലോ.... Continue Reading →

ഇലക്ഷൻ ഡേ

"രമ്യ സുഗതൻ" പോളിങ് ഓഫീസർ, ആ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. അസംബ്ലി ഇലക്ഷന് വോട്ട് ചെയ്യാൻ ക്യൂ നിൽക്കുകയായിരുന്നു ബിജു. ആ പേര് കേട്ട ഉടൻ, ബൂത്തിന്റെ ഉള്ളിലേയ്ക്ക് അയാൾ എത്തി നോക്കി. പ്രിസെഡിങ് ഓഫീസറും ഏജന്റുമാരും ആ പേര്, അവരുടെ കൈയിലുള്ള ലിസ്റ്റിൽ മാർക്ക് ചെയ്യുന്നുണ്ട്. അതിന് സമീപമായി, പോളിങ് ഓഫീസറിന്റെ മുന്നിൽ ഒരു പച്ച ചുരിദാർ ധരിച്ച ഒരു യുവതി മാസ്‌ക് മാറ്റി, മുഖം കാണിക്കുന്നു. അതെ.. അത് അവൾ തന്നെ. ബിജു... Continue Reading →

കുഞ്ഞിപ്പത്തിരി 04

"എന്റെ ദൈവമേ, താൻ ഇത്ര നന്നായി എഴുതുമായിരുന്നോ?" അരുണിന്റെ ആ ചോദ്യം, തന്നെ കളിയാക്കിയത് പോലെയാണ് മാധവിയ്ക്ക് തോന്നിയത്. അവൾ തിരിച്ച് ചോദിച്ചു. "ആക്കിയതല്ലല്ലോ. അല്ലെ?" "ഒരിക്കലും അല്ല. എത്ര ശ്രമിച്ചാലും എനിക്ക് ഇങ്ങനെയൊന്നും എഴുതാൻ പറ്റില്ലടോ. അതൊക്കെ ഒരു കഴിവാണ്. തനിക്ക് അതുണ്ട്." മാധവിയ്ക്ക് ആളുകളുടെ പ്രശംസ കേൾക്കുന്നത് വലിയ ഇഷ്ടമാണ്. സത്യത്തിൽ, അതിനൊക്കെ വേണ്ടിയായിരുന്നു അവൾ അന്ന് ഏതാണ്ടൊക്കെ എഴുതിയിരുന്നത്. അവൾ അരുണിന്റെ ആ അഭിപ്രായം കേട്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. "ഓ.. പിന്നെ.." ജീവിതത്തിലെ... Continue Reading →

കുഞ്ഞിപ്പത്തിരി 03

"അപ്പാച്ചൻ ബല്യ പത്തിരി കഴിച്ചുമ്പോ, മാധാവികുട്ടിയ്ക്ക് ചെറീന പത്തിരി മതി." അപ്പാച്ചന്റെ കൂടെ ബഷീറിക്കയുടെ ചായകടേൽ വന്ന മാധവിക്കുട്ടി ചിണുങ്ങി. "ടോ മാപ്പിളെ, കൊച്ച് പറഞ്ഞ കേട്ടില്ലേ? ഒരു ചെറിയ പത്തിരി ഉണ്ടാക്കി ഇവിടെ കൊടുക്ക്.." ബഷീറിക്കയുടെ കടയിൽ പത്തിരിയ്ക്ക്, ഒന്നാമത് വലിപ്പം കുറവാണ് എന്നൊരു പരാതിയുണ്ട്. അതിനിടയിൽ ഒരു പത്തിരിയ്ക്ക് ഇരുപത്തഞ്ചു പൈസ കൂട്ടുകയും ചെയ്തിരുന്നു. ബഷീറിക്കാ പറയും. "ഇങ്ങക്ക് ഒന്നും അരീണ്ടല്ലോ. സാനങ്ങൾക്ക് ഇപ്പൊ എന്താ വെല? ജ്ജ് ആ മാത്തന്റെ പിടീകേന്ന് എന്തേലും... Continue Reading →

Blog at WordPress.com.

Up ↑