ഗുരുതിസുവികെ

"കന്നഡ ഗോത്തില്ല?" ഹോ.. ഈ ചോദ്യത്തിന്‌ ഉത്തരം പറഞ്ഞ് പറഞ്ഞു മടുത്തിട്ടാണ്, അവൻ അവിടെ നിന്ന് ഓടി പോന്നത്. ദേ.. ഇവരും അതന്നെ ചോദിക്കുന്നു. "ഹാ.. ഗോത്തില്ല." അബി ജോസഫ് മറുപടി കൊടുത്തു. ശെടാ... ഇനിയിപ്പോ ബാംഗ്ലൂര് എത്തുന്ന വരെ ഇവരോട് ഒന്നും സംസാരിക്കാൻ പറ്റില്ലാലോ. വളരെ അപ്രതീക്ഷിതമായാണ് അബിയ്ക്ക് ബാംഗ്ളൂർക്കുള്ള ഈ ചരക്ക് ലോറി കിട്ടിയത്. അല്ലെങ്കിലുണ്ടല്ലോ... അവൻ അവിടെ, ഹൈദരബാദിൽ തന്നെ പെട്ടു പോയേനേ. ഇതിപ്പോ നാളെ രാവിലെയെങ്കിലും അവന് ബാംഗ്ലൂരിലെത്താം. കുര്യൻ ചേട്ടൻ... Continue Reading →

രാധയുടെ തീരാ നഷ്ടം

'മഴുതിന്നമാമരകൊമ്പിൽ തനിച്ചിരുന്ന്' പാട്ടുകൾ മൂളാനായി, ആ കാട്ടുപ്പക്ഷി ഇനിയില്ല... സാഹിത്യകാരന്മാർ എല്ലാവരും പ്രകൃതി സ്നേഹികളല്ലേ?.. ആണെന്നല്ലേ ഒരു വെപ്പ്.. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക മാത്രമല്ല സുഗതകുമാരി എന്ന സാഹിത്യകാരി ചെയ്തത്. അതിന്റെ സംരക്ഷണത്തിന് വേണ്ടിയും പോരാടി. അതാണ് ഈ കവയിത്രിയെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒ.എൻ.വി യെ പോലെ കാല്പനികതയിലും ടീച്ചർ രാഷ്ട്രീയം പറഞ്ഞു. പക്ഷെ, അത് തികച്ചും ഇക്കോ-ഫെമിനിസത്തിൽ അടിയുറച്ചുള്ളതായിരുന്നു. ടീച്ചറുടെ പ്രകൃതി രാധയായിരുന്നു. (കൃഷ്ണകവിതകളിൽ കൃഷ്‌ണനെ രാധയ്ക്ക്(പ്രകൃതിയ്ക്ക്) വിധേയനായാണ് സുഗതകുമാരി അവതരിപ്പിക്കുന്നത്.) സൈലന്റ്... Continue Reading →

മനുഷ്യന് ഒരു അനുഭവം

'മനുഷ്യന് ഒരു ആമുഖം' - വായന ഒരു അനുഭവമാവുമ്പോൾ. "ഇരുത്തി ചിന്തിപ്പിക്കുന്നതും മനുഷ്യനെ പുനഃസൃഷ്ടിക്കാനുള്ള ആഗ്രഹം സൃഷ്ടിക്കുന്നതുമായ ഒരു ദർശനം ഈ കൃതി മുന്നോട്ട് വയ്ക്കുന്നു. ഈ നോവൽ നമ്മുടെ ആലോചനയെ ഉദ്ദീപിപ്പിക്കുന്നു. എങ്ങനെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാം. എങ്ങനെ ലോകത്തിൽ മനുഷ്യനായിപ്പിറന്നതിൽ അഭിമാനിക്കാൻ പറ്റും എന്നൊക്കെ ആലോചിക്കാൻ പ്രേരിപ്പിക്കുന്നു." --- എം.കെ.സാനു. ഇങ്ങനെയൊരു അഭിപ്രായം കണ്ടപ്പോൾ ഈ നോവൽ വായിച്ചാൽ ഒരു നല്ല അനുഭവമാകുമെന്ന് തോന്നി. ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് വാങ്ങി.(ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല.... Continue Reading →

ക്യാൻവാസ്

"പ്രണയം എന്താണെന്നാ തന്റെ അഭിപ്രായം?" ആദിത്യനോട് ഡോക്ടർ ചോദിച്ചു. അതിനെപ്പറ്റി ആലോചിക്കുന്ന ആ സമയം, ഡോക്ടറുടെ റൂമിലെ ഭിത്തിയിലെ ഒരു രവിവർമ്മ ചിത്രത്തിൽ അവന്റെ കണ്ണുകൾ ഉടക്കി. അവൻ യാന്ത്രികമായി പറഞ്ഞു. "പ്രണയം ഒരു ചിത്രമാണ്.. ഒരു രവിവർമ്മ ചിത്രം പോലെ... " കുറച്ച് വർഷങ്ങൾക്ക് മുൻപ് അവന്റെ നേതൃത്വത്തിൽ കോളേജിൽ നടന്ന ഒരു എക്സിബിഷനിൽ ആ ചിത്രം ഉണ്ടായിരുന്നതാണ്. പക്ഷെ അതിലുപരി ആ ചിത്രത്തിന് അവന്റെ ജീവിതവുമായി എന്തോ ഒരു ബന്ധം ഉള്ളതായി അവന് ഇപ്പോൾ... Continue Reading →

താക്കോleടുക്കാൻ അരുണോdhaയത്തിൽ…*

"താക്കോലെടുക്കാൻ അരുണോദയത്തിൽ..." രോഹിത് ജി എന്നോട് ചോദിച്ചു. "കാന്തൻ ജി, ശരിക്കും അതങ്ങനെ അല്ലലോ.. താക്കോൽ കൊടുക്കാതെ.. എന്നല്ലേ?" ബൈക്കിന്റെ പുറകിൽ ഇരുന്ന് കൊണ്ട് ഞാൻ പറഞ്ഞു. "അതാണ് കറക്ട്. പക്ഷെ നമ്മടെ ഈ അവസ്ഥ വച്ച് പാടിയതാ.." (ആ അവസ്ഥ ഉരുത്തിരിഞ്ഞ വഴി...) വലിയ ഹൈപ്പ് ഒക്കെ ഉണ്ടാക്കിയ, വരുമെന്ന് പറഞ്ഞു പറ്റിച്ച, ആ ബുറൈവി ചീറ്റിപോയെന്ന് ആരോ പറയുന്നു... ശൂ..ശൂ.... ശൂ... എന്തായാലും ഐ.എം.ഡി. ടെ മാനം രക്ഷിക്കാൻ തലേന്ന് രാത്രി, ഒരു നല്ല... Continue Reading →

പള്ളിമണി

Listen to my podcast on... %% https://anchor.fm/sreekanth-r3/episodes/Pallimani-e1fmg1g %% "മേലുകാവ്മറ്റം, മേലുകാവ്മറ്റം... ഇറങ്ങാൻ ഇനിയും ആളുണ്ടല്ലോ?.. ഹലോ, ആ ഉറങ്ങുന്നയാളെ ഒന്ന് എഴുന്നേപ്പിച്ചേ.. തനിക്ക് മേലുകാവല്ലേ ഇറങ്ങേണ്ട? ഹോ.. അനങ്ങി വന്നൊന്നിറങ്.. പെട്ടെന്ന്. സമയം കളയാൻ ഓരോന്ന് രാവിലെ തന്നെ കേറിക്കോളും.." ഈരാറ്റുപേട്ടയിൽ നിന്ന് മേലുകാവിലേയ്ക്ക് വലിയ ദൂരമൊന്നുമില്ല. പക്ഷെ, ബസേൽ കയറിയപ്പോൾ തന്നെ അവന് നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. അത് കൊണ്ടാണ് മനു തോമസിന്റെ കണ്ണുകൾ അറിയാതങ് അടഞ്ഞു പോയത്. ഇത്ര പെട്ടെന്ന് എത്തിയോ?... Continue Reading →

ചുവന്ന നഗരം IV

ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ ഒരു കോണിൽ നിന്ന് ഒരു മുടന്തനായ ഒരു മനുഷ്യൻ ആ തെരുവിലേയ്ക്ക് നടന്നു വരുന്നു. ആരോടുള്ള വിശ്വാസമാണ്, ജീവിതത്തിൽ ഒന്ന് മിന്നി കൊതിപ്പിച്ച ആ പ്രകാശം തേടി ഈ തെരുവിലേയ്ക്ക് മാസങ്ങൾക്ക് ശേഷം അയാളെ വീണ്ടും എത്തിച്ചത്? എന്തായാലും ദൈവങ്ങളിലുള്ള വിശ്വാസമായിരിക്കില്ല. കാരണം അയാളുടെ മനസ്സിലെ ദൈവം, ദുരന്തനാടകങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന ഒരു ഭ്രാന്തനാണ്. ഒന്നും ശുഭപര്യവസായി ആയി കാണാൻ താത്പര്യപ്പെടാത്ത ഒരു അരൂപനായ ഭ്രാന്തൻ. അല്ലെങ്കിൽ എന്തിനാണ് അയാളെ... Continue Reading →

ചുവന്ന നഗരം III

ലോട്ടസ് ലോഡ്ജിന്റെ പതിനൊന്നാം നമ്പർ റൂമിലെ ആ ഫാനിന്റെ ശബ്ദം, തുണ്ട് പടങ്ങളിലെ ശിൽക്കാര ശബ്ദം പോലെ അയാൾക്ക് തോന്നി. നന്നായി വിയർക്കുന്നുണ്ടെങ്കിലും, ആ ഫാനൊന്ന് നിർത്താൻ അയാൾ അതുകൊണ്ടാണ് അയാളുടെ ശ്രീദേവിയോട് ആവശ്യപ്പെട്ടത്. കഥകേട്ട് രാധികയുടെ തലമുടി തഴുകിയിരിക്കുകയായിരുന്ന ശ്രീദേവി, അത് കേട്ടിലെന്ന മട്ടിൽ രാധികയോട് പറഞ്ഞു. "ബേട്ടി രോ മത്, ഹം സബ് യെഹി ഹേ, തുഛെ മദദ് കർനെ കേലിയേ." ആ കണ്ണിലെ മാതൃത്വം അയാൾക്ക് പുതിയൊരു കാഴ്ചയായിരുന്നു. ശ്രീദേവി അയാളോടായി പറഞ്ഞു.... Continue Reading →

മഴത്തുള്ളികൾ oo13

അവൻ കളിസ്ഥലത്ത് നിന്ന് ഓടി വന്നപ്പോൾ വീടിന് വെളിയിൽ രണ്ട് ജോടി പരിചയമില്ലാത്ത ചെരുപ്പുകൾ.. ദേ കിടക്കുന്നു. വളരെ ആകാംക്ഷയോടെ പ്രണവ് ഹാളിലേക്ക് കടന്നു ചെന്നു. അവിടെ ഒരു അത്ഭുത കാഴ്ച്ചയായിരുന്നു അവനെ വരവേറ്റത്. 😯 അവന്റെ അമ്മയും മാനസയും സംസാരിച്ചു നിൽക്കുന്നു. ങേ.! അവളെന്താ ഇവിടെ??? ആദ്യമായിട്ടാണ് അവളെ മുടി അഴിച്ച് അവൻ കാണുന്നത്. അവന്റെ മനസ്സിലുള്ള ആ രൂപത്തിൽ ആ മുഖത്തിന്റെ കൂടെ, രണ്ടായി പിന്നിയിട്ട് മുടി കെട്ടാൻ ഉപയോഗിക്കുന്ന ആ ചുമപ്പ് റിബ്ബണ്... Continue Reading →

ഹിറ്റ്ലറും ചാപ്ലിനും

ചില പേരുകൾ കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരുപാട് മുൻവിധികളും അഭിപ്രായങ്ങളും രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ടാവും. അങ്ങനെയുള്ള രണ്ട് പേരുകളാണ് ഇവിടെ ഒരു ചർച്ചയ്ക്ക് ഞാൻ മുന്നോട്ട് വെയ്ക്കുന്നത്. ബ്രിട്ടീഷ് ബോർന് ആക്ടർ ചാർളി ചാപ്ലിൻ. ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലർ. ഇവരെ ഒരുമിച്ച് ചർച്ചയ്ക്ക് തിരഞ്ഞെടുക്കാൻ എന്നെ സ്വാധീനിച്ച നാല് ഘടകം ഉണ്ട്. (1) ഒരേ കാലഘട്ടം.(അതിൽ തന്നെ ഒരു പ്രത്യേകതയുണ്ട്. ജനനതീയതി തമ്മിലുള്ള വ്യത്യാസം വെറും നാല് ദിവസം മാത്രം.) (2) വീട്ടിലെ അലമാരിയിൽ കണ്ടൊരു... Continue Reading →

മഴത്തുള്ളികൾ വീണ്ടും പൊഴിയുന്നു

(മഴത്തുള്ളികൾ എന്ന തുടർക്കഥയ്ക്ക് ഒരു ബ്രേക്ക് വന്നത് കൊണ്ട്, തുടർന്നുള്ള ഭാഗങ്ങൾ വരുമ്പോൾ, ആ മൂഡ് മനസിലാകാൻ ഇത് ആവശ്യമാണെന്ന് കരുതുന്നു. കൂടാതെ കഥയിലെ ഒരു രംഗവും കൂടി ഉൾപ്പെടുത്തുന്നുണ്ടേ. 😊) മഴത്തുള്ളികൾ ആദ്യം മുതൽ വായിക്കാൻ... മഴത്തുള്ളികൾ ooo1 (ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.😊). മഴത്തുള്ളികൾ ooo5 ലെ ഒരു രംഗം... അവൾ ധൃതിയിൽ നടക്കുന്നതിനിടയിൽ സമയം എത്രയായെന്നു പ്രണവിനോട് ചോദിച്ചു. രാവിലെ അവർ സ്കൂളിലേക്ക് വന്ന ആ ബസ് പഞ്ചറായത് നമ്മൾ കണ്ടതായിരുന്നല്ലോ. അങ്ങനെ... Continue Reading →

പുതുരാഗം

ആ കിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് വിവേകാനന്ദൻ കണ്ണ് മെല്ലെ തുറന്നത്. ഇന്നലെ രാത്രിയിൽ അവൻ ഉറങ്ങിയത് കാറിന്റെയുള്ളിൽ ഇരുന്നായിരുന്നു. (KL 33 3667 ഗാല്ലെന്റ് റെഡ്, സ്വിഫ്റ്റ് ഡിസൈർ) കഴിഞ്ഞ ദിവങ്ങളിൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമൊക്കെ ഈ ഉറക്കം ഉണർന്നപ്പോൾ മാറിയെന്ന് അവന് തോന്നി. അവനിലേക്ക് വീശിയ ആ പ്രകാശത്തിൽ മുഖം കഴുകിയപ്പോൾ വല്ലാത്തൊരു ഉന്മേഷം അവന് അനുഭവപ്പെട്ടു. സണ് ഷെയ്ഡ് താഴ്ത്തി ചുറ്റുമൊന്ന് അവൻ നോക്കി. നാൽക്കവലയാണെന്ന് ധരിച്ചാണ് ഇവിടെ കാർ പാർക്ക് ചെയ്ത് ഉറങ്ങിയത്.... Continue Reading →

മാംഗല്യം തന്തു താനേനാ 2.2

"കല്യാണം ലൈവ് ടെലിക്കാസ്റ്റ് ഉണ്ടാവൂലോ..ല്ലെ...?" കോവിഡ് പ്രമാണിച്ച് വന്ന ഒരു പരിഷ്ക്കാരമാണെങ്കിലും, ഇത് നേരത്തെ തന്നെ വേണ്ടതായിരുന്നുയെന്ന് തോന്നുന്നില്ലേ? ഹോ..എന്തൊക്കെ ബഹളമായിരുന്നു.. കല്യാണത്തിന് പങ്കെടുക്കാനായുള്ള ദൂരയാത്രകൾ.. അതിന്റെ തിരക്ക്.. താലികെട്ടിന്റെ സമയത്തെ ധൃതിക്കാട്ടൽ... പ്രഥമ ഏറ്റിനിരിക്കാൻ കാട്ടുന്ന സാഹസങ്ങൾ.. പ്രഥമൻ അടക്കം ഇല നിറച്ചുള്ള സദ്യ.😋 ചെക്കന്റേം പെണ്ണിന്റേം കൂടെയുള്ള ഫോട്ടോ സെഷനുകൾ..📷 ഇപ്പോ' അതൊന്നും വേണ്ടാല്ലോ? ഹാ...എല്ലാം കൊറോണ വിഴുങ്ങി. ഒന്ന് ആലോചിച്ചേ?... ഇപ്പോൾ കല്യാണദിവസം എന്തൊരു സമാധാനമായിരിക്കും ... ആ വീട്ടുകാർക്കും വധുവരന്മാർക്കും. പിന്നെ,... Continue Reading →

അപശ്രുതി

കൈതപ്പൂവിൻ മണം കിതക്കും കാറ്റിൽ മുള്ളുകളാകുമ്പോൾ... കൈവളകിലുക്കം കുതിക്കും നെഞ്ചിൽ അപസ്വരമാകുമ്പോൾ... ചിരിപ്പൂക്കൾ കോർത്തെടുത്ത നാളുകൾ ഓർമ്മകളിൽ മറയുന്നു, രാഗത്തിൻ അപശ്രുതിയോ? എങ്ങോ നൊമ്പരമായ് അലിയുന്നു.

മാംഗല്യം തന്തു താനേനാ 2.1

ഒരു സുഹൃത്തിന്റെ കല്യാണത്തെപ്പറ്റി ബ്ലോഗ് എഴുതിയപ്പോൾ ഭീഷണികൾ പലതും വന്നു. "ടാ... ഇതൊക്കെ കൊള്ളാം. പക്ഷെ, എന്റെ കല്യാണത്തിന് ഇതുപോലെ പോലെ ഒന്ന് എഴുതിയില്ലെങ്കിൽ.. മോനെ ..എന്നെ അറിയാലോ?..." 😢 ശെടാ.. അങ്ങനെ പറ്റുവോ? അങ്ങനെയൊന്നും എഴുതാൻ തോന്നില്ലുവ്വേ... ഹാ.. അതൊക്കെ ഓരോ സമയത്തെ മൂഡ് അനുസരിച്ചു വരുന്നതല്ലേ? അങ്ങനെ കുറച്ചു നാൾ കടന്ന് പോയി.. ........ഷ് ര്..ഷ് ര്..ഷ് ര്..... ഇനി ഒരു കല്യാണത്തെ കുറിച്ചു എഴുതാൻ പറ്റുമെന്ന് അന്ന് വിചാരിച്ചതെയുണ്ടായിരുന്നില്ല. (ഇന്നസെന്റ് പറയുന്നപോലെ, ആ... Continue Reading →

Blog at WordPress.com.

Up ↑