എഴുതാൻ തുനിഞ്ഞപ്പോൾ രക്തം പൊടിഞ്ഞു, എഴുതിയതൊക്കെയും അപൂർണ്ണമായ് തീർന്നു. നിൻ സ്വരം മാത്രം മനസ്സിൽ നിറക്കാൻ ശ്രമിച്ചു നിൻ മുഖം മാത്രം കണ്ണിലായ് നിറയാൻ കൊതിച്ചു പക്ഷെ, ഓർമ്മകൾ എല്ലാം മറച്ചു നിന്നു ഓർമ്മകൾകൊണ്ട് മനം മരച്ചു നിന്നു. -------------------------------------------------------- നിനക്കായ് പാടാൻ എന്നിൽ വരികളില്ല, നിന്നെ ചിരിപ്പിക്കാൻ എനിക്കാവുകില്ല.
The Rain
She came as a surprise. Didn't given a hint. Heard her footsteps as she came closer. No one told me how long she has been waiting. As if in a dream, even the clocks illutioned by her. She warmed the minds. Inside got wet as I looked at her. She has excited every one of... Continue Reading →
മാംഗല്യം തന്തു താനേനാ 04
ബസ് ചെങ്ങന്നൂർ അടുത്തപ്പോൾ കഴുത്തിൽ തൂക്കിയിരുന്ന Jbl ന്റെ ഹെഡ്സെറ്റ് ഞാൻ ബാഗിലേക്ക് തിരുകി കയറ്റി വെച്ചു. എനിക്ക് വന്ന പരിഷ്‌കാരങ്ങൾ, എന്നെ കാണുമ്പോൾ തന്നെയങ് 'അവർ' മനസിലാക്കേണ്ടെന്ന് ഞാൻ കരുതി😉.... അതിന് മുമ്പ് നടന്ന കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ടേ. ആ കെ.എസ്.ആർ.ടി.സി ബസിൽ, എന്റെ സീറ്റിന് മുന്നിലായി ഇരുന്ന മൂന്ന് കുട്ടൂകാരെപ്പറ്റി.. മൂന്ന് മധ്യവയസ്‌കർ.. കളിയും ചിരിയും ഒക്കെയായി ആ മൂന്ന് കൂട്ടുകാരെ കാണുമ്പോൾ ആർക്കും ഒരു സന്തോഷം തോന്നും. ആ സൗഹൃദത്തോട് അസൂയ... Continue Reading →
ആ ഗാനം
സമയം 6.45 am.. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ.. മനസ്സ് ശൂന്യം... ആ ഗാനം കേൾക്കുമ്പോൾ, ഒരു ഓർമ്മ മാത്രം മനസ്സിൽ വന്ന് നിറയും... പിന്നെ ഒരു കോണ്ഫിഡൻസ് ആണ്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന സുന്ദരിമണികളെയെല്ലാം അവഗണിച്ചു കൊണ്ട് താൻ വലിയ ആരോ ആണെന്ന് ഭാവിക്കുന്നതിൽ ഒരു സുഖം തോന്നും. ആ ഗാനം അവസാനിക്കുമ്പോൾ വീണ്ടും മനസ്സ് ശൂന്യം. ട്രെയിൻ യാത്രകൾ എന്നും മനസ്സ് കുളിർപ്പിച്ചിരുന്നു.. ട്രെയിനിന്റെ സ്പീഡ് ന് ഒപ്പം ചിന്തകളും പാഞ്ഞു. അതൊക്കെ നിലക്ക്... Continue Reading →
ക്രി.ക
ഓർമ്മകൾ മഞ്ചാടിക്കുരുക്കൾ പോലെയാണെന്ന് തോന്നിയിട്ടുണ്ടോ?..വളരെ ചെറുതും ഭംഗിയുള്ളതുമായ ആ ഓർമ്മകളുടെ മഞ്ചാടിക്കുരുക്കൾ... അവ പെറുക്കിയെടുത്ത് സൂക്ഷിച്ച് വയ്ക്കാൻ എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഇന്ന്, ഈ ക്രിസ്തുമസ് കാലത്ത്, ആ മഞ്ചാടിക്കുരുക്കൾക്ക് കൂടുതൽ തിളക്കം തോന്നുന്നു. ക്രിസ്തുമസ് പാപ്പയുടെയും കരോളിന്റെയും കേക്കിന്റെയും തിളക്കം. പക്ഷെ കൂട്ടത്തിൽ ചിലതിന് അൽപ്പം 'കൂടി' തിളക്കം കൂടുതലുണ്ടെന്നും തോന്നുന്നു.😆ഹാ.. അതൊക്കെ ക്രിസ്തുമസ് കരോളിന്റെ മഞ്ചാടിക്കുരുക്കളാണ്. അതൊക്കെ ഒന്ന് എടുത്ത് നോക്കിയാലോ? കോട്ടയത്തെ പോലീസ് ക്വാട്ടേഴ്സിലെ ആ കരോൾ സെലിബ്രേഷൻ മുതൽ... ഇന്നലെ ഇവിടെ... Continue Reading →
മാംഗല്യം തന്തു താനേനാ 03
"എന്തായാലും നീ കല്യാണത്തിന് പോണം. ഇല്ലേൽ അവൻ വിഷമിക്കും. പണ്ട് ക്ലാസ്സിൽ അവന്റെ അടുത്തൂന്ന് നിന്നെ സീറ്റ് മാറ്റി ഇരുത്തിയപ്പോൾ അവൻ കരഞ്ഞതാണ്." ഏയ്.. അവൻ അന്ന് കരഞ്ഞാരുന്നോ?ആഹ്... പക്ഷെ, അമ്മയുടെ വാക്കുകൾ എന്നെ പഴയ ആ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ രണ്ട് ആണ് കുട്ടികൾ ഒരു ബെഞ്ചിൽ ഇരിക്കുന്നു. ക്ലാസ്സിലെ നിയമം അനുസരിച്ച് ഒരിക്കലും അടുത്ത് ഇരിക്കാൻ പാടിലാത്ത രണ്ട് കുട്ടികൾ. പൊക്കത്തിലെ വ്യത്യാസമാണെ കാരണം. ഒരാൾക്ക് ശരാശരി പൊക്കം ഉണ്ടായിരുന്നതാണ്. എന്നാൽ മറ്റേ... Continue Reading →
ചുരുളി – my thought
ചുരുളി കണ്ടു. Spoiler Alert... ഒരു കാര്യം ആദ്യമേ പറയാം. കേവലം തെറിവിളികൾ ഉണ്ടെന്ന കാരണം കൊണ്ട് ഒഴിവാക്കേണ്ട ഒരു സിനിമയല്ലിത്. സിനിമ കാണാത്തവർ തുടർന്ന് വായിച്ചാൽ.. പിന്നീട് സിനിമ കണ്ടാൽ രസം പോകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. കണ്ടവർക്ക് മാത്രം കാരണം അറിയാം. സിനിമ കണ്ടതിന് ശേഷവും ഞാൻ ആ ചുരുളിൽ തന്നെ ചുരുണ്ട് കിടക്കുകയായിരുന്നു. 🙄😱 വീണ്ടും വീണ്ടും കണ്ടു. ഓരോ സീനും എടുത്ത് വെവേറെ കണ്ടു. ഓരോ കഥാപാത്രങ്ങളെയും എടുത്ത് വെവേറെ കണ്ട് പഠിച്ചു.... Continue Reading →
T o t D
Every man is worth just so much as the things are worth about which he busies himself.😇 --- Marcus Aurelius ---------------------------------------------------- Do you know who is Marcus Aurelius? To know about him, plz read.. http://sreekanthan.in/2020/07/15/meditations_by_ma/
ഹാപ്പി ബർത്ത്ഡേ നീതുചേച്ചി 💐🎂💐
അനുജത്തിയില്ലാത്തത് എന്റൊരു ദുഃഖമാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ? കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ ഹോസ്റ്റൽ 'റൂമിയെ', അവന്റെ അനുജത്തി ഇടയ്ക്കിടെ ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിലെനിക്ക് അവനോട് അന്ന് ഒരുപാട് അസൂയ തോന്നിയിരുന്നു. മറ്റൊരു സുഹൃത്ത് അനുജത്തിയെ പഠിപ്പിക്കുന്നതും, ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്നതുമൊക്കെ കാണുമ്പോൾ, എനിക്കും അതുപോലെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചിട്ടുമുണ്ട്. ഹാ... മനുഷ്യ ജീവിതത്തിലെ ഒരു പ്രശ്നമതാണ്. എല്ലാ റോളുകളും കിട്ടണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ല. തീരെ ശരിയല്ല. കിട്ടുന്ന റോളുകൾ ഭംഗിയായി ചെയ്യുക എന്നതിലാണത്രേ... Continue Reading →
കരുതൽ
മഴതോർന്ന് നിന്ന, ജൂലൈ മാസത്തിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ, അവന്റെ മുന്നിൽ ഞാൻ അത്ഭുതപ്പെട്ടു നിന്നു. ഒരു മാസത്തെ ട്രെയിനിങിനായി എറണാകുളത്ത് എത്തിയതായിരുന്നു ഞാൻ. അവിടെ എനിക്ക് കിട്ടിയ ഒരുപാട് നല്ല സുഹൃത്തുക്കളിൽ ഒരാൾ മാത്രമായിരുന്നു ഷിനോയ്. ട്രെയിനിങ് തീർന്നതിന്റെ പിറ്റേന്ന് രാവിലെ, തിരിച്ചു നാട്ടിലേക്ക് പോകാൻ വന്ന എന്റെ മുന്നിലേക്ക് ഷിനോയ് അന്ന് വന്ന് നിന്നത് അപ്രതീക്ഷിതമായിയായിരുന്നു. അവന്റെ വീട് സ്റ്റേഷനടുത്താകും. അപ്പോൾ അവൻ ബൈക്കു എടുത്ത്... Continue Reading →
തലക്കെട്ട്
ലക്ഷ്യബോധമില്ലാതെ നടക്കാൻ ഇറങ്ങി. പക്ഷെ, എവിടെയോ എത്തിയപ്പോൾ ഒരു ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുന്നതായി തോന്നി. മുഖവുരയൊന്നുമില്ലാതെ തുറന്ന് പറയുവാൻ മുതിർന്നു. പക്ഷെ, പറഞ്ഞപ്പോൾ അതൊരു മുഖവുര മാത്രമായ് പോയെന്ന് തോന്നി. വേദനകൾ ഒരു കഥയായി എഴുതുവാൻ തുടങ്ങി. പക്ഷെ, എഴുതി തീർന്നപ്പോൾ അതൊരു കവിതയായ് തോന്നി. വിഷമങ്ങളോർത്ത് കരയുവാൻ തുടങ്ങി. പക്ഷെ, മൊത്തത്തിൽ ഓർത്തുവന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി തീർന്നു. തലക്കെട്ടില്ലാതെ എന്തെങ്കിലും എഴുതണമെന്ന് തോന്നി...വെറുതെ. ഹാ.. എഴുതി കഴിഞ്ഞപ്പോൾ, അതിന് തലക്കെട്ടായി 'തലക്കെട്ട്' എന്ന് കൊടുക്കാനും തോന്നി.
എം.കെ.ഗാന്ധി
ഗാന്ധിജി ക്രമാനുഗതമായി വളർന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ ഏഷ്യാക്കാരെയും നീഗ്രോസിനെയും വേറിട്ടു കണ്ട ഒരു ഗാന്ധിജിയെയല്ല പിന്നീട് അദ്ദേഹത്തിന്റെ അവസാന കാലം നമ്മുക്ക് കാണുവാൻ സാധിക്കുന്നത്. ഒരിക്കൽ വളരെ യാഥാസ്ഥികനായിരുന്ന ഗാന്ധിജി, പിന്നീട് കുറേക്കൂടി ലിബറൽ ആയിരുന്ന നെഹ്രുവിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നത് പോലും നമ്മുക്ക് കാണാം. തന്റെ ജീവിതത്തിന്റെ സിംഹഭാഗവും വിദേശശക്തികൾക്കെതിരെ പോരാടുന്നതിലും, രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്നതിനും വേണ്ടി ഉപയോഗിച്ച ഗാന്ധിജി, സമൂഹത്തിലെ ചില യാഥാർഥ്യങ്ങളോട് തെറ്റായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. മോഹൻദാസ്... Continue Reading →
ചെങ്ങറ ഭൂസമരം
ചെങ്ങറ ഭൂസമരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? എന്റെ നാട്ടിന്ന് ഒരു നാൽപ്പത് കിലോമീറ്റർ ദൂരം പോലുമില്ല ഈ ചെങ്ങറയിലേക്ക്... ചെങ്ങറ സമരഭൂമിയിലെ ആ മണ്ഡപത്തിൽ ബുദ്ധന്റെ ഇരുവശങ്ങളിലായി അംബേദ്കറിന്റെയും അയ്യൻകാളിയുടെയും ചിത്രങ്ങൾ നമ്മുക്ക് കാണാം. വോട്ടവകാശമോ റേഷൻകാർഡോ , അങ്ങനെ ഒരു അടയാളവുമില്ലാത്ത ഒരു വിഭാഗം ജനങ്ങൾ ഇന്നും ഇവിടെ, എന്റെ ഇത്രയും അടുത്ത്, ജീവിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ ഞാൻ ആദ്യം പ്രയാസപ്പെട്ടു. ഇവിടെ ഈ ജനങ്ങൾക്ക്, ഈ സമരഭൂമി തന്നെയാണ് ജീവിതം. അന്ന് സർക്കാർ ഇവരെ ഈ ഭൂമിയിൽ നിന്ന്... Continue Reading →
സെക്കന്റ് ഡോസ്
ഞാൻ നാളെ സെക്കന്റ് ഡോസ് എടുക്കാൻ പോവാ.. ഇന്നലെ ഇത് പറഞ്ഞപ്പോൾ തന്നെ അങ്ങേ തലക്കേന്ന് ചോദ്യം വന്നു. "ആഹാ.. അപ്പോൾ നാളെ മറ്റൊരു ബ്ലോഗ് പ്രതീക്ഷിക്കാല്ലോ." ശെടാ.. നീ കൂടി ഇങ്ങനെ പറഞ്ഞാലോ. എല്ലാത്തിനും ബ്ലോഗ് എഴുതുന്ന ഒരുത്തൻ എന്നൊരു ചീത്ത പേര് എനിക്കുണ്ട്. അത് നീയും ശരിവക്കുവാണോ ? ഇവിടെ അമ്മ ചിലപ്പോൾ എന്തേലും പറഞ്ഞിട്ട് എന്നോടത് ബ്ലോഗിലാക്കുവോന്ന് ചോദിച്ച് കളിയാക്കും.😕 ഇതൊക്കെ പോരെ ചവറുകൾ കുത്തി കുറിക്കുന്ന എന്നെ പോലെയുള്ള അവറുകൾക്ക് പ്രചോദനം... Continue Reading →
How to remain positive😊?
Can you name a person who remains positive despite having lot of setbacks in his life? No. You can't. If someone says, yes I am always positive. No doubt, he is lying. Remember Newton's third law of motion. Similar to that, every action is associated with some sorts of energy ; an energy and an... Continue Reading →