ലക്ഷ്യബോധമില്ലാതെ നടക്കാൻ ഇറങ്ങി. പക്ഷെ, എവിടെയോ എത്തിയപ്പോൾ ഒരു ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുന്നതായി തോന്നി.
മുഖവുരയൊന്നുമില്ലാതെ തുറന്ന് പറയുവാൻ മുതിർന്നു. പക്ഷെ, പറഞ്ഞപ്പോൾ അതൊരു മുഖവുര മാത്രമായ് പോയെന്ന് തോന്നി.
വേദനകൾ ഒരു കഥയായി എഴുതുവാൻ തുടങ്ങി. പക്ഷെ, എഴുതി തീർന്നപ്പോൾ അതൊരു കവിതയായ് തോന്നി.
വിഷമങ്ങളോർത്ത് കരയുവാൻ തുടങ്ങി. പക്ഷെ, മൊത്തത്തിൽ ഓർത്തുവന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി തീർന്നു.
തലക്കെട്ടില്ലാതെ എന്തെങ്കിലും എഴുതണമെന്ന് തോന്നി…വെറുതെ. ഹാ.. എഴുതി കഴിഞ്ഞപ്പോൾ, അതിന് തലക്കെട്ടായി ‘തലക്കെട്ട്’ എന്ന് കൊടുക്കാനും തോന്നി.