അവൾ വന്നത് എങ്ങനെയെന്ന് അറിഞ്ഞില്ല. തൊട്ടടുത്ത് എത്തി നിന്നപ്പോഴാണ് ആ കാലൊച്ച കേട്ടത്. അവൾ എത്ര നേരം കാത്തു നിന്നെന്ന് ആരും പറഞ്ഞില്ല. സ്വപ്നത്തിലെന്ന പോലെ, ഘടികാരങ്ങൾ പോലും അവൾക്ക് വഴങ്ങി നിന്നു. അവൾ മനസ്സിൽ കുളിര് പകർന്ന് തന്നു. അവളെ നോക്കിയിരുന്നപ്പോൾ തന്നെ ഉള്ള് നനഞ്ഞിരുന്നു. അവൾ എല്ലാവർക്കും ഉന്മേഷം പകുത്ത് കൊടുത്തു. മരങ്ങളും, അതിന്റെ പച്ചിലകളും സന്തോഷാശ്രു പൊഴിച്ചു നിന്നു. അവൾ മെല്ലെ എന്റെ ചെവിയിൽ മന്ത്രിച്ചു; എന്നെ തേടിയാണ് അവൾ വന്നതെന്ന്. ഞാൻ […]
മഴ
