ചുവന്ന നഗരം IV

ചുവപ്പിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ ഒരു കോണിൽ നിന്ന് ഒരു മുടന്തനായ ഒരു മനുഷ്യൻ ആ തെരുവിലേയ്ക്ക് നടന്നു വരുന്നു. ആരോടുള്ള വിശ്വാസമാണ്, ജീവിതത്തിൽ ഒന്ന് മിന്നി കൊതിപ്പിച്ച ആ പ്രകാശം തേടി ഈ തെരുവിലേയ്ക്ക് മാസങ്ങൾക്ക് ശേഷം അയാളെ വീണ്ടും എത്തിച്ചത്? എന്തായാലും ദൈവങ്ങളിലുള്ള വിശ്വാസമായിരിക്കില്ല. കാരണം അയാളുടെ മനസ്സിലെ ദൈവം, ദുരന്തനാടകങ്ങൾ മാത്രം സംവിധാനം ചെയ്യുന്ന ഒരു ഭ്രാന്തനാണ്. ഒന്നും ശുഭപര്യവസായി ആയി കാണാൻ താത്പര്യപ്പെടാത്ത ഒരു അരൂപനായ ഭ്രാന്തൻ. അല്ലെങ്കിൽ എന്തിനാണ് അയാളെ... Continue Reading →

ചുവന്ന നഗരം III

ലോട്ടസ് ലോഡ്ജിന്റെ പതിനൊന്നാം നമ്പർ റൂമിലെ ആ ഫാനിന്റെ ശബ്ദം, തുണ്ട് പടങ്ങളിലെ ശിൽക്കാര ശബ്ദം പോലെ അയാൾക്ക് തോന്നി. നന്നായി വിയർക്കുന്നുണ്ടെങ്കിലും, ആ ഫാനൊന്ന് നിർത്താൻ അയാൾ അതുകൊണ്ടാണ് അയാളുടെ ശ്രീദേവിയോട് ആവശ്യപ്പെട്ടത്. കഥകേട്ട് രാധികയുടെ തലമുടി തഴുകിയിരിക്കുകയായിരുന്ന ശ്രീദേവി, അത് കേട്ടിലെന്ന മട്ടിൽ രാധികയോട് പറഞ്ഞു. "ബേട്ടി രോ മത്, ഹം സബ് യെഹി ഹേ, തുഛെ മദദ് കർനെ കേലിയേ." ആ കണ്ണിലെ മാതൃത്വം അയാൾക്ക് പുതിയൊരു കാഴ്ചയായിരുന്നു. ശ്രീദേവി അയാളോടായി പറഞ്ഞു.... Continue Reading →

ചുവന്ന നഗരം II

നല്ല പ്രായത്തിൽ താൻ വിവാഹം കഴിച്ചിരുന്നെങ്കിൽ ഇതേ പ്രായത്തിൽ ഒരു മോളോ, മോനോ ഉണ്ടായിരുന്നെനേ. ആ മഞ്ഞ സാരിയുടുത്ത് തറയിൽ പാ വിരിച്ചു കിടന്നുറങ്ങുന്ന രാധിക എന്ന ആ പതിനാറ്കാരി മലയാളി പെണ്കുട്ടിയെ നോക്കി അയാൾ ചിന്തിച്ചു. അവളുടെ മുഖത്തെ ആ നിഷ്കളങ്കത അയാളെ അത്ഭുതപ്പെടുത്തി. ആ കണ്ണുകളിലെ വെളിച്ചം അയാളെ വേറെ ആരോയാക്കി മാറ്റുകയാണെന്ന് ആ രാത്രി അയാൾക്ക് തോന്നി. അന്നേ ദിവസം അയാളുടെ റൂമിലേയ്ക്ക് അവൾ ഓടികയറി വന്നത് മുതലുള്ള കാര്യങ്ങൾ അയാൾ ഓർത്തു.... Continue Reading →

ചുവന്ന നഗരം

"ഞാൻ നിന്നെ കല്യാണം കഴിക്കാം." "ആരേ ജി, സബ് ഇസ് തരഹ് ഹമേശാ മീട്ടി ബാതേം ബോല്ത്തെ ജാത്തെ ഹേ. പിന്നെയീ വെള്ളത്തിന്റെ കെട്ടൊക്കെ പോകുമ്പോഴുണ്ടല്ലോ, അതെല്ലാം അങ് മറക്കും. അതങ്ങനാ ഈ ആണുങ്ങള്. വോ ബാത് ചോഡോ ജി." "മേരീ ജാൻ, അങ്ങനെയുള്ള ഒരാളാണെന്ന് എന്നെ കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ? നോക്ക്.. ഇങ്ങോട്ട് ഒന്ന് നോക്ക്" നോട്ടുകൾ എണ്ണി ആ ബ്ലൗസ്സിനുള്ളിൽ വെയ്ക്കുന്നതിനിടയിൽ, വായിലെ മുറുക്കാൻ പനട്ടിക്കൊണ്ട് അവൾ പറഞ്ഞു. "സമ്ചോ ജി, എന്റെ മുന്നിൽ... Continue Reading →

മഴത്തുള്ളികൾ oo13

അവൻ കളിസ്ഥലത്ത് നിന്ന് ഓടി വന്നപ്പോൾ വീടിന് വെളിയിൽ രണ്ട് ജോടി പരിചയമില്ലാത്ത ചെരുപ്പുകൾ.. ദേ കിടക്കുന്നു. വളരെ ആകാംക്ഷയോടെ പ്രണവ് ഹാളിലേക്ക് കടന്നു ചെന്നു. അവിടെ ഒരു അത്ഭുത കാഴ്ച്ചയായിരുന്നു അവനെ വരവേറ്റത്. 😯 അവന്റെ അമ്മയും മാനസയും സംസാരിച്ചു നിൽക്കുന്നു. ങേ.! അവളെന്താ ഇവിടെ??? ആദ്യമായിട്ടാണ് അവളെ മുടി അഴിച്ച് അവൻ കാണുന്നത്. അവന്റെ മനസ്സിലുള്ള ആ രൂപത്തിൽ ആ മുഖത്തിന്റെ കൂടെ, രണ്ടായി പിന്നിയിട്ട് മുടി കെട്ടാൻ ഉപയോഗിക്കുന്ന ആ ചുമപ്പ് റിബ്ബണ്... Continue Reading →

ഇത് എന്നെ പറ്റിച്ച നിനക്കാണ്

ഇത്രയും ഭംഗിയുള്ള ഒരു ചിരി മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല. ഉറപ്പ്.. ആ ചിരി, എന്നെ നോക്കിയായിരുന്നെങ്കിൽ എന്നുപോലും ഞാൻ ആഗ്രഹിച്ചു പോകുന്നു. തിരുവന്തപുരത്ത് നിന്ന് ചങ്ങനാശ്ശേരിക്കുള്ള ട്രെയിൻ യാത്രയിലാണ് ഞാൻ. കോവിഡിന്റെ കാലമായതുകൊണ്ടാണ് സീറ്റ് ഒക്കെ ബുക്ക് ചെയ്ത് ഈ ട്രെയിനിൽ യാത്ര ചെയ്യേണ്ടി വന്നത്. പക്ഷെ, അത് കൊണ്ടാണല്ലോ ഇന്ന് എന്റെ മുന്നിൽ ആ ചിരി കണ്ടത്.... സാധാരണ ഞാൻ കയറുന്ന ബോഗിയിൽ, ഒരു പൊടിക്ക് വായിനോക്കാൻ പോലും ഒരു പെണ്കുട്ടിയെയും കാണാത്തതാണ്. ഇന്ന് എന്തുപറ്റിയോ... Continue Reading →

മഴത്തുള്ളികൾ oo12

Pranav Mohan Roll no: 14 Class VI C GVHSS Vellanadu. Subject : Science നിനവിന്റെ കണ്ണാടിക്കൂട്ടിൽ തെളിയും വിൽനിറമായ്, മനസ്സിന്റെ കാണാകടവിൽ തഒഴുകും തേൻകുളിരായ്‌, കനവിലെ തളിർപൊയ്കയിൽ വിടരും പരിമളമായ്, കനിവായ് ചെറുയിരുളിൽ പൊഴിയും പുതുനിലവായ്, വന്നു... അവൾ വന്നു. എൻ മാനസയായ്.... (തുടരും)... വായിക്കൂ മഴത്തുള്ളികൾ oo13 @ http://sreekanthan.in/2020/11/24/mazhathullikal_0013/

മഴത്തുള്ളികൾ oo11

"ടാ, സ്റ്റമ്പിന് മുന്നേ കേറി നിന്നാ ഫാസ്റ്റെറിയാം, കേട്ടാ?" ആദ്യ ബോളിൽ തന്നെ കുറ്റി പോകണ്ടാന്ന് കരുതിയാണ്, അവൻ സ്റ്റമ്പിന്റെ മുന്നിൽ കയറി ബാറ്റ് ചെയ്യാൻ നിന്നത്. ഹോ ..അതും പറ്റില്ലെന്നോ? ഇവിടെ എന്തൊക്കെ റൂൾസാണ്? പ്രണവ് മോഹൻ ചിന്തിച്ചു. അവന്റെ നാട്ടിൽ ക്രിക്കറ്റ് കളിക്കുമ്പോൾ പോലും ഇത്രേം പ്രശ്നം ഇല്ലല്ലോ. അവിടെയാണേൽ... രായപ്പനമ്മാവൻ ചേന നട്ടിരിക്കുന്ന ഈടിയിൽ ബോൾ വീണാൽ ഔട്ടാണ്. പിന്നെ ആ റബർ പെരെടെ മേളിൽ വീണാലും ഔട്ട്... ആ ചാണക കുഴിയിൽ... Continue Reading →

മഴത്തുള്ളികൾ oo10

"അമ്മേ ദേ, ഈ ചെറുക്കൻ ഫ്രിഡ്‌ജിന്ന് വെള്ളമെടുത്ത് കുടിക്കാൻ പോണൂ." വീട്ടിൽ പുതിയതായി വാങ്ങിയ ആ ഫ്രിഡ്ജിന്റെ ഡോറിൽ വെറുതെ ഒന്ന് പിടിച്ചു നിന്നതാണ് നമ്മുടെ കഥാനായകൻ. അപ്പോഴാണ് അവന്റെ ചേച്ചി അമ്മയോടിങ്ങനെ വിളിച്ച് പറഞ്ഞത്. മഞ്ജുഷയുടെ രോഗവിവരം അറിയാനായി, അന്നേ ദിവസം തന്നെ രാത്രി, ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു പ്രണവിന്റെ ചേച്ചി. ഓഹോ.. ചേച്ചി അപ്പോഴേക്ക് ഫോൺ വെച്ചോ? അവർ തമ്മിലുള്ള സംസാരത്തിൽ, തന്റെ കാര്യം വല്ലോം പറയുന്നുണ്ടോയെന്ന് അറിയാനായി 'അവിടേംയിവിടേംമൊക്കെയായി രാകി പറന്ന്' നടക്കുകയായിരുന്നു അവൻ.... Continue Reading →

മഴത്തുള്ളികൾ വീണ്ടും പൊഴിയുന്നു

(മഴത്തുള്ളികൾ എന്ന തുടർക്കഥയ്ക്ക് ഒരു ബ്രേക്ക് വന്നത് കൊണ്ട്, തുടർന്നുള്ള ഭാഗങ്ങൾ വരുമ്പോൾ, ആ മൂഡ് മനസിലാകാൻ ഇത് ആവശ്യമാണെന്ന് കരുതുന്നു. കൂടാതെ കഥയിലെ ഒരു രംഗവും കൂടി ഉൾപ്പെടുത്തുന്നുണ്ടേ. 😊) മഴത്തുള്ളികൾ ആദ്യം മുതൽ വായിക്കാൻ... മഴത്തുള്ളികൾ ooo1 (ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.😊). മഴത്തുള്ളികൾ ooo5 ലെ ഒരു രംഗം... അവൾ ധൃതിയിൽ നടക്കുന്നതിനിടയിൽ സമയം എത്രയായെന്നു പ്രണവിനോട് ചോദിച്ചു. രാവിലെ അവർ സ്കൂളിലേക്ക് വന്ന ആ ബസ് പഞ്ചറായത് നമ്മൾ കണ്ടതായിരുന്നല്ലോ. അങ്ങനെ... Continue Reading →

പുതുരാഗം

ആ കിരണങ്ങൾ മുഖത്തേക്ക് പതിച്ചപ്പോഴാണ് വിവേകാനന്ദൻ കണ്ണ് മെല്ലെ തുറന്നത്. ഇന്നലെ രാത്രിയിൽ അവൻ ഉറങ്ങിയത് കാറിന്റെയുള്ളിൽ ഇരുന്നായിരുന്നു. (KL 33 3667 ഗാല്ലെന്റ് റെഡ്, സ്വിഫ്റ്റ് ഡിസൈർ) കഴിഞ്ഞ ദിവങ്ങളിൽ ഉറങ്ങാൻ കഴിയാത്തതിന്റെ ക്ഷീണമൊക്കെ ഈ ഉറക്കം ഉണർന്നപ്പോൾ മാറിയെന്ന് അവന് തോന്നി. അവനിലേക്ക് വീശിയ ആ പ്രകാശത്തിൽ മുഖം കഴുകിയപ്പോൾ വല്ലാത്തൊരു ഉന്മേഷം അവന് അനുഭവപ്പെട്ടു. സണ് ഷെയ്ഡ് താഴ്ത്തി ചുറ്റുമൊന്ന് അവൻ നോക്കി. നാൽക്കവലയാണെന്ന് ധരിച്ചാണ് ഇവിടെ കാർ പാർക്ക് ചെയ്ത് ഉറങ്ങിയത്.... Continue Reading →

സായാഹ്നം

കടലിന്റെ അഗ്രം പ്രക്ഷുബ്ദമായി ഇളകുന്നത് ബാൽക്കണിയിലിരുന്ന് കാണാനായാണ്, റിട്ടെ. മേജർ ജനറൽ ഗുർഷീദ് സിംഗ് കടൽത്തീരത്തുള്ള ഒരു ഫ്ലാറ്റ് വാങ്ങാൻ ആഗ്രഹിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ മകന്റെ തീരുമാനം മറ്റൊന്നായിരുന്നു. അതാണ്, മേജറിനെ ഒരു വഴിയോര കാഴ്ച്ച പോലുമില്ലാത്ത ഈ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ എത്തിച്ചത്. മകന്റെ അഭിപ്രായത്തിൽ റീ സെയിൽ വാല്യൂ ഈ ഫ്ലാറ്റിനാണ് കൂടുതൽ. ഹാ.. വയസ്സായാൽ പിന്നെ റീ സെയിൽ വാല്യൂ ഇല്ലല്ലോ. ഏതെങ്കിലും മൂലേൽ ഇരുന്നോണം. മേജർ ചിന്തിച്ചു. സാധാരണ ദിവസങ്ങളിൽ ഈ ബാൽക്കണിയിൽ... Continue Reading →

മഴത്തുള്ളികൾ ooo9

🎶 ചിന്ന ചിന്ന വണ്ണ കുയിൽ...🎶 "എന്താടാ പതിവില്ലാതെയിരുന്ന് തമിഴ് പാട്ടൊക്കെ കാണുന്നെ?" ചേച്ചി പുറകിൽ വന്ന് നിന്നത് അവൻ അറിഞ്ഞിരുന്നില്ല. വരുന്നത് കണ്ടിരുന്നേൽ അവൻ ചാനൽ മാറ്റിയേനേ. ഹാ ..എന്തായാലും പെട്ടു. എന്നാ പാട്ട് കുറച്ച് നേരം കൂടി കാണാം. അന്നത്തെ ഹോംവർക്കെല്ലാം ചെയ്ത് കഴിഞ്ഞു, ടി വി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു പ്രണവ്. അത്താഴത്തിന് മുൻപുള്ള ആ ചെറിയൊരു സ്ലോട്ടിൽ ടി വി കാണാനുള്ള അനുവാദം പ്രണവിന് എന്നുമുള്ളതാണ്. സമയം കടന്ന് പോയത് അവൻ അറിഞ്ഞില്ല.... Continue Reading →

മഴത്തുള്ളികൾ ooo8

"കുട്ടിയോട് എനിക്കൊരു കാര്യം പറയാൻ ഉണ്ട്." "എന്താരാണ്" അന്നേ ദിവസം ക്ലാസ് വിട്ടത്തിന് ശേഷം, മാനസയും പ്രണവും സ്കൂളിലെ മെയിൻ ബിൽഡിങിന്റെ ഗേറ്റിങ്കൽ അവരുടെ ചേച്ചിമാരെ കാത്തു നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമൊക്കെ ചേച്ചിമാരായിരുന്നു ഇവിടെ അവരെ കാത്തുനിന്നിരുന്നത്. എന്തായിരിക്കും അവർ ഇന്ന് വൈകുന്നേ? സമയം നാലേ കാല് കഴിഞ്ഞു. പ്രണവും മാനസയും ആ തിരക്കിൽ നിന്നൊക്കെ മാറി അവിടെ ഉള്ളൊരു അരമതിലിന്റെ അരികെ നിൽക്കുകയായിരുന്നു. സ്കൂള് വിട്ടത്തിന്റെ തിരക്ക് പതുക്കെ കുറയുന്നു. അവർക്ക് ഇനിവല്ല സ്‌പെഷ്യൽ ക്ലാസ്... Continue Reading →

മഴത്തുള്ളികൾ ooo7

മാനസയും പ്രണവും തമ്മിലുള്ള പ്രശ്നങ്ങൾ ദിവസം ചെല്ലുംതോറും വലുതായിക്കൊണ്ടിരിക്കുക ആയിരുന്നു. അവർ നേരിട്ട് ഇടപ്പെട്ട് കാര്യങ്ങൾ വഷളാക്കിയതല്ല. ബാഹ്യമായ കുറെ സംഭവങ്ങൾ അതിന് കാരണമായി ഭവിക്കുകയായിരുന്നു. അതിൽ ഒന്ന് ആമോസിനെ ഗീത ടീച്ചർ ആണ്കുട്ടികളുടെ മോണിറ്റർ ആക്കിയതായിരുന്നു. അതിന് പുറകിൽ പ്രവർത്തിച്ച കരങ്ങൾ പ്രണവിന്റേത് മാത്രമാണെന്ന് അവൾ വിശ്വസിച്ചു. വേറൊന്ന് മലയാളം പീരിയഡിൽ നടന്ന ഒരു സംഭവമായിരുന്നു. ഹാ... അത് പറയാം. അവരെ മലയാളം പഠിപ്പിച്ചിരുന്നത് വർക്കി സാറായിരുന്നു. കാഴ്ചയിൽ തന്നെ ഒരു രസികൻ. അമ്പത് കഴിഞ്ഞ... Continue Reading →

Blog at WordPress.com.

Up ↑