റിവേഴ്‌സ് ഓസ്‌മോസിസ്

ആഴ്ചയുടെ അവസാനമുള്ള നാട്ടിലേക്കുള്ള ട്രെയിൻ യാത്രകൾ മനസിന്റെ ഭാരം കുറയ്ക്കുന്നതായിരുന്നു. ഒരാഴ്ചയിലെ ജോലിയുടെ  തിരക്കുകൾ മനസ്സിൽ ഉണ്ടാക്കിയ ഭാരത്തിനേക്കാൾ ഉപരി സ്വന്തം വീടിന്റെ പരിസരം ഒരുക്കുന്ന ഒരു ലഘുത്വമുണ്ട്. ആ ഒരു ഓസ്‌മോസിസ് പ്രക്രിയയിൽ മനസിന്റെ ഭാരം കുറയുന്നു.

പക്ഷെ, ഇന്നത്തെ യാത്ര….

റിവേഴ്‌സ് ഓസ്‌മോസിസ് നടക്കുന്നു..

ഭാരം കൂടുന്നു….

ജീവിതത്തിൽ കൂടെ കൂട്ടിയ ആൾ, തിരക്കുകൾ കാരണം ഈ ആഴ്ച വീട്ടിൽ എത്തുന്നില്ല. നേരെത്തെ തന്നെ അറിയാവുന്നതാണ്. ആ രീതിയിൽ മനസിനെ പാകപ്പെടുത്തി വെച്ചതുമാണ്. പക്ഷെ.. എന്ത് പറയാനാ.. യാത്രയിൽ റിവേഴ്‌സ് ഓസ്‌മോസിസ്. എന്നാൽ ഞാൻ എഴുതി തുടങ്ങട്ടെ Unbearable heaviness of being…

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.

Blog at WordPress.com.

Up ↑